എല്‍. ഡി. എഫ്. സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷ ക്കാലത്തെ ഭരണം നാടിനെ കാര്‍ഷിക രംഗത്തും, വ്യവസായ രംഗത്തും, വിദ്യാഭ്യാസ രംഗത്തും, ആരോഗ്യ രംഗത്തും, പാര്‍പ്പിട രംഗത്തും, സാമ്പത്തിക രംഗത്തും വന്‍ കുതിച്ചു ചാട്ടത്തിനാണു കളമൊരുക്കിയത്. പ്രവാസികളെ സംബന്ധിച്ചിടത്തോളം ചിരകാല അഭിലാഷമായ ക്ഷേമ നിധിയും പെന്‍ഷനും യഥാര്‍ത്ഥ്യമാക്കാനും കഴിഞ്ഞിരിക്കുന്നു. ക്രമസമാധാന രംഗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമാണു കേരളം. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റിയ അഭിമാനത്തോടെയും ആത്മവിശ്വാസ ത്തോടെയുമാണ് അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ക്ഷേമത്തിന്റെയും വികസനത്തിന്റെയും സുരക്ഷയുടെയും കര്‍മ പദ്ധതികളുമായി എല്‍ഡിഎഫ് മുന്നോട്ടു വന്നിരിക്കുന്നത്.
വികസനത്തിനൊപ്പം സാമൂഹ്യ സുരക്ഷയും ഉറപ്പു വരുത്തിയ ജനകീയ ബദലിന്റെ വിജയത്തിന് അഞ്ചു വര്‍ഷത്തെ അനുഭവങ്ങള്‍ തന്നെയാണ് സാക്ഷ്യം. എല്‍ഡിഎഫ് ഭരണത്തിന്റെ നേട്ടമെത്താത്ത ഒരു കുടുംബം പോലുമില്ല കേരളത്തില്‍. യു ഡി എഫ്. തകര്‍ത്ത കേരളത്തെ പുനഃസൃഷ്ടിച്ച എല്‍ഡിഎഫ് നേട്ടങ്ങളുടെ നിറവില്‍ ക്ഷേമവും നീതിയും നിലനിര്‍ത്തി അതിവേഗം വളരുന്ന കേരളം ലക്ഷ്യമാക്കുന്നു.
ജനനം മുതല്‍ മരണംവരെ ഓരോ പൌരനും പരിപൂര്‍ണ്ണ സുരക്ഷ ഉറപ്പു വരുത്തുകയെന്ന മഹാ ദൌത്യമാണ് എല്‍ഡിഎഫ് ഏറ്റെടുക്കാന്‍ പോകുന്നത്. സാമ്പത്തിക വളര്‍ച്ചയും സാമൂഹ്യ – സാമ്പത്തിക നീതിയും ഒന്നിച്ചു കൊണ്ടു പോകുന്ന കേരള വികസന മാതൃകയാണ് എല്‍ഡിഎഫ് ആവിഷ്കരിച്ചിട്ടുള്ളത്.
എല്ലാവര്‍ക്കും വീട്, ഭൂമി, ഭക്ഷണം, കുടിവെള്ളം, വെളിച്ചം – ഇതായിരുന്നു എല്‍ഡിഎഫിന്റെ പ്രധാന വാഗ്ദാനം. ആ ദൌത്യം പൂര്‍ണതയിലേക്ക് നീങ്ങുന്നു. കര്‍ഷക ആത്മഹത്യ കൃഷിയിടങ്ങള്‍ കണ്ണീര്‍ക്കയ മാക്കിയ കാലത്താണ് എല്‍ഡിഎഫ് അധികാരമേല്‍ക്കുന്നത്. ആദ്യ മന്ത്രി സഭാ യോഗം ആത്മഹത്യ ചെയ്ത കൃഷിക്കാരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ചു. പിന്നീടിങ്ങോട്ട് കാര്‍ഷിക മേഖല അഭിവൃദ്ധിയിലേക്ക് കുതിച്ചു. നെല്ല് സംഭരണ വില ഏഴ് രൂപയില്‍ നിന്നുയര്‍ത്തു മെന്നായിരുന്നു വാഗ്ദാനം. ഇന്ന് സംഭരണ വില 14 രൂപയാണ്. കര്‍ഷക കടാശ്വാസ കമ്മീഷന്‍ കടങ്ങള്‍ എഴുതിത്തള്ളി. ബി. പി. എല്‍. കുടുംബങ്ങള്‍ക്ക് രണ്ടു രൂപയ്ക്ക് അരി നല്‍കുമെന്നാണ് പ്രഖ്യാപിച്ചത്. എന്നാല്‍ എല്ലാവര്‍ക്കും രണ്ടു രൂപയ്ക്ക് അരി നല്‍കാന്‍ നടപടിയെടുത്തു. ദരിദ്ര്യ രേഖക്ക് മെലെയുള്ള വരാണെങ്കിലും അവര്‍ക്കും ഇനി മുതല്‍ രണ്ടു രൂപക്ക് അരിയെന്ന സര്‍ക്കാറിന്റെ ജന ക്ഷേമകരമായ നടപടി യു. ഡി. എഫിന് അത്ര രസിച്ചില്ലായെന്ന് വേണം കരുതാന്‍. അവര്‍ തിരെഞ്ഞെടുപ്പ് കമ്മിഷന് പരാധി നല്‍കി തല്‍ക്കാലം നിര്‍ത്തിച്ചിരിക്കുന്നു.
അടുത്ത അഞ്ചു വര്‍ഷം കൊണ്ട് ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സംസ്ഥാനമായി കേരളത്തെ മാറ്റാനാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. എട്ട് പുതിയ പൊതു മേഖലാ വ്യവസായങ്ങള്‍, 96 കോടി രൂപ നഷ്ടം വരുത്തിയ പൊതു മേഖലാ വ്യവസായ സ്ഥാപനങ്ങള്‍ 300 കോടിയിലേറെ ലാഭം നേടി, ശക്തമായ കമ്പോള ഇടപെടലിലൂടെ വിലക്കയറ്റം തടഞ്ഞു, ക്ഷേമ പെന്‍ഷന്‍ 200 രൂപയാക്കുമെന്ന് വാഗ്ദാനം ചെയ്ത സ്ഥാനത്ത് 400 രൂപയായി ഉയര്‍ത്തി, ഇനിയിതാ അത് ആയിരം രൂപയാക്കുമെന്ന് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നു. പാവപ്പെട്ടവരുടെ എല്ലാ ഭവന വായ്പകളും എഴുതി ത്തളളി, മത്സ്യ ത്തൊഴിലാളികള്‍ക്കും പട്ടിക വിഭാഗങ്ങള്‍ക്കും കടാശ്വാസം പദ്ധതികള്‍ നടപ്പാക്കി. യു. ഡി. എഫ്. വിറ്റു തുലക്കാന്‍ ശ്രമിച്ച ഇന്‍ഫോ പാര്‍ക്ക് സംരക്ഷിച്ചു സ്മാര്‍ട്ട് സിറ്റി പദ്ധതി യാഥാര്‍ഥ്യമാക്കി, ജില്ലകള്‍ തോറും ഐ. ടി. പാര്‍ക്കുകള്‍ എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കി, വനാവകാശ നിയമ പ്രകാരം മുപ്പതിനായിരത്തോളം ആദിവാസികള്‍ക്ക് ഭൂമി നല്‍കി.
ആരോഗ്യ – വിദ്യാഭ്യാസ മേഖലകളില്‍ ഗുണ മേന്മയില്‍ കുതിച്ചു ചാട്ടം, പരിസ്ഥിതി സംരക്ഷണത്തിനു നല്‍കിയ ഊന്നല്‍ ഹരിത ബജറ്റിലെത്തി നില്‍ക്കുന്നു, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം വനിതാ സംവരണം, പട്ടിക ജാതി – പട്ടിക വര്‍ഗ വികസന പദ്ധതികള്‍ക്കുളള പണം ജനസംഖ്യാ നുപാതികമായി വകയിരുത്തി, നിയമന നിരോധനം അവസാനിപ്പിച്ച് പിഎസ്സി വഴി ഒന്നേ മുക്കാല്‍ ലക്ഷം പേര്‍ക്ക് തൊഴില്‍, ജീവനക്കാര്‍ക്ക് യുഡിഎഫ് നിഷേധിച്ച ഭവന വായ്പയടക്കം എല്ലാ ആനുകൂല്യങ്ങളും, കൃത്യ സമയത്ത് ശമ്പള പരിഷ്കരണം, പ്രവാസികള്‍ക്ക് ക്ഷേമ നിധി, മറ്റ് ധാരാളം ആനുകൂല്യങ്ങള്‍ – എല്‍ഡിഎഫ് വാഗ്ദാനങ്ങള്‍ ഓരോന്നും നടപ്പിലാക്കു കയായിരുന്നു.
അവിശ്വസനീയമായ ധന മാനേജ്മെന്റിനാണ് അഞ്ചു വര്‍ഷം കേരളം സാക്ഷ്യം വഹിച്ചത്. വികസന – ക്ഷേമ ചെലവുകള്‍ വെട്ടിച്ചുരുക്കാതെ വരുമാനം വര്‍ധിപ്പിച്ചു. നികുതി വരുമാനം ഏഴായിരം കോടിയില്‍നിന്ന് 16,000 കോടി രൂപയായി. അഭിമാനകരമായ ഈ നേട്ടങ്ങളുടെ തുടര്‍ച്ചയാണ് കേരളം ആഗ്രഹിക്കുന്നത്. കേരളത്തിന്റെ ശോഭനമായ ഭാവിയിലേക്കുള്ള വഴി തുറക്കുകയാണ് എല്‍ഡിഎഫ് പ്രകടന പത്രിക.
അഴിമതി രഹിത ജനപക്ഷ വികസനമാണു എല്‍. ഡി. എഫ്. ലക്ഷ്യമിടുന്നത്. യു. ഡി. എഫ്. ഭരണ കാലത്തെ പ്പോലെ നാടിനെ സര്‍വ്വ നാശത്തിലേക്ക് നയിച്ച ഒരു കാലഘട്ടത്തിലേക്ക് നാടിനെ തള്ളി വിടാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ജനങ്ങളുടെ ഭാഗത്തു നിന്ന് തീര്‍ച്ചയായും ഉണ്ടാകേണ്ടതുണ്ട്. അഴിമതി, ജന വഞ്ചന, ഖജനാവ് കൊള്ളയടിക്കല്‍, രാഷ്ട്രീയത്തിന്റെ മാഫിയ വല്‍ക്കരണം, പെണ്‍വാണിഭവും സ്ത്രീ പീഡനവുമടക്കമുള്ള ക്രിമിനല്‍ കൃത്യങ്ങള്‍, വര്‍ഗീയത, തീവ്രവാദി കള്‍ക്കുള്ള പ്രോത്സാഹനം തുടങ്ങിയവ യു. ഡി. എഫ്. ഭരണത്തിന്റെ മുഖമുദ്രകളായിരുന്നു. ഈ ദുഷ്ട ശക്തികളെ അധികാരത്തിന്റെ അയലത്തു പോലും വരാനുള്ള അവസരം കേരള ജനത കൊടുക്കരുത്.
– നാരായണന്‍ വെളിയംകോട്
- ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: narayanan-veliancode
കിനാലൂരില്‍ ന്യൂനപക്ഷങ്ങളെ തച്ചോടിക്കുന്നത് ഇവിടത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെതത് കണ്ടില്ലെന്നുണ്ടോ?
ഈ സര്‍ക്കാറിന്റെ വികസനം എന്താണെന്ന് സംസ്ഥാനത്തെ റോഡുകള്‍ സാക്ഷ്യം വഹിക്കുന്നു.
പി.ശശിക്കെതിരെ ഉയര്‍ന്നത് പിന്നെ പെണ്ണുകേസല്ലേ ഈ പത്രമേ?
തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് മാത്രമാണോ ദരിദ്രര്‍ ഉള്ള കാര്യം മനസ്സിലായതും 2 രൂപക്ക് അരി നല്‍കാമെന്ന് പറഞ്ഞതും?
മൂലമ്പിള്ളിയടക്കം ഇനിയും എത്രപേര്‍ വികസനത്തിന്റെ പേരില്‍ ഭവന രഹിതരായി. അവരെ ഇനിയും പനരധിവസിപ്പിച്ചിട്ടുണ്ടോ?
കേരളം വളരുന്നത് പ്രവാസികള്‍ അയക്കുന്ന ഡ്രാഫ്റ്റിന്റെ ബലത്തില്‍ മാത്രമാണ്. ഐ.ടി പാര്‍ക്കുകള്‍ തുടങ്ങും എന്ന പ്രഖ്യാപനം അല്ലാതെ നടപ്പിലാക്കിയിട്ടില്ലല്ലോ. സ്മാര്‍ട് സിറ്റി എന്നത് ലൊടുക്ക് ന്യായങ്ങളും തട്റ്റിപ്പും പറഞ്ഞ് അഞ്ചുവര്‍ഷം വരെ നീട്ടിക്കൊണ്ടുപോയി.
മരുമകളെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയവര്‍ക്ക് സ്വജനപക്ഷപാതം അല്ലെങ്കില്‍ അഴിമതിയെ പറ്റി പറയുന്നതിനു യാതൊരു ലജ്ജയുമില്ലേ?
വ്യവസായപ്രമുഖനായ പോള്‍.എം.ജോര്‍ജ്ജിനെ നടുറോഡില്‍ “ഗുണ്ടകള്‍“ വധിച്ചു. ഗുണ്ടകളും മണല്‍ മാഫിയായും അഴിഞ്ഞാടുന്നത് പത്രങ്ങളില്‍ സ്ഥിരം വാര്‍ത്തയാണ്.
വികസനത്തെ പറ്റി ഒരു ലക്ഷ്യബോധം കേരളത്തിലെ രാഷ്ടീയപാര്‍ട്ടികള്‍ തീരെ ഇല്ല്ന്ന് ഇതുവരെ ഉള്ള അനൌഭവങ്ങള്‍.
രാഷ്ട്റീയക്കാരുടെ ചട്ടുകമാവാതെ നേരെ ചിന്തിക്കുന്ന കേരളത്തെ നമ്മുക്ക് സ്വപ്നത്തിലെങ്കിലും കണ്ട് സായൂജ്യം കൊള്ളാം…..
ഹാ ഹാ ഹാ… ഇനിയും ഭരണം കിട്ടിയിട്ടു വേണം ശശിമാര്‍ക്കു പീഡിപ്പിക്കാന്‍. ലോട്ടറി സാന്ദിയഗൊ മര്‍ട്ടിനു കൊടുക്കാന്‍.