Saturday, March 19th, 2011

പീബിയാദി ലേഹ്യവും അച്ചുമാമനും

vs-achuthanandans-health-secret-epathram

പീബിയാദി ലേഹ്യം കഴിച്ചു അച്ചു മാമന്‍ ആരോഗ്യവാനായി.

“അല്ലേലും ഈ പീബിയാദി ലേഹ്യത്തിന്റെ ശക്തി ഒന്ന് വേറെ തന്നെ”. ഈ സത്യം അറിയണം എങ്കില്‍ അച്ചു മാമനോട് ചോദിച്ചാല്‍ മതി. എത്ര പെട്ടെന്നാണ് ആരോഗ്യം മെച്ചപ്പെട്ടത്, വെറും മൂന്നു ദിവസം മാത്രം. എസ്. ആര്‍. പി. എന്ന പാനീയം ഒഴിവാക്കുക എന്ന പഥ്യം കണിശമായി പാലിച്ചതിനാല്‍ ലേഹ്യം ഫലം ചെയ്തു.

ഇപ്പോഴിതാ അങ്ങേര് ക്ലിഫ് ഹൌസില്‍ തെരഞ്ഞെടുപ്പ് റിയാലിറ്റി ഷോക്ക് വേണ്ടി പ്രാക്ടീസിലാണ്.

“ഏട്ടന്‍ കേഡി… അനിയന്‍… കേഡി…
ഏട്ടന്‍ കേഡി……അനിയന്‍….കേഡി…”

ഡെയിന്‍ജര്‍ സോണില്‍ ആയിരുന്ന അച്ചു മാമന്‍. ഇപ്പോഴിതാ ജനങ്ങള്‍ എസ്. എം. എസ്. അയച്ചു രക്ഷപ്പെടുത്തി യിരിക്കുന്നു. അതും പിണറായി, കോടിയേരി എന്നീ ജഡ്ജിമാരെ വെട്ടിച്ച്. സംഗതി ഇല്ലെന്നു പറഞ്ഞ ജഡ്ജി മാര്‍ക്ക് ജനങ്ങള്‍ എസ്. എം. എസിലൂടെ സംഗതിയങ്ങ് ഉണ്ടാക്കി കൊടുത്തു. അതിനു വേണ്ടി അച്ചു മാമന്‍ കഴിച്ച മരുന്നുകള്‍ ചില്ലറയല്ല. മൂത്ത് നരച്ച അംഗങ്ങളെ വെച്ച് നൂറ്റൊന്നാവര്‍ത്തി തിരിച്ചും മറിച്ചും ചൂടാക്കി അവൈലബിള്‍ പി.ബി. എന്ന വിദേശ എണ്ണയില്‍ മുക്കി ഉണ്ടാക്കുന്ന പീബിയാദി ലേഹ്യം, മാനസിക അസ്വാസ്ഥ്യം വരുമ്പോള്‍ കാരാട്ട് എന്ന സ്ഥലത്ത് മാത്രം ഉണ്ടാകുന്ന പ്രത്യേക തരം ജീവിയുടെ തൊലിയില്‍ നിന്നും എടുക്കുന്ന കൊഴുപ്പ് കൊണ്ട് ഉണ്ടാക്കുന്ന യെച്ച്ചൂരാദി  വടഹവും, കൂടുതല്‍ ഊര്‍ജ്ജസ്വലത കൈവരിക്കാനും, മലമ്പുഴ പോലുള്ള മലമ്പ്രദേശങ്ങള്‍ കേറാനും വൃന്ദാവിലാദി എണ്ണ കൊണ്ട് വിസ്തരിച്ചൊരു കുളിയും കൂടി ആയപ്പോള്‍ എല്ലാം റെഡി. ഈ മരുന്ന് കഴിച്ച് ഇനി തെരഞ്ഞെടുപ്പ് റിയാലിറ്റി ഷോയ്ക്ക് പങ്കെടുക്കാന്‍ മറ്റു പലരും ഡല്‍ഹിയില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നു എന്നാണു ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തൊണ്ണൂറു കഴിഞ്ഞാലും ഇനിയും മല കേറാന്‍ ശക്തി തരുന്ന അച്ചുവയാദി ലേഹ്യം വികസിപ്പി ച്ചെടുക്കാനുള്ള തിരക്കിലാണ്  ഈ. പി. വൈദ്യനും ഐസക് ഡോക്ടറും. എന്നാല്‍  മധുര കാമേശ്വരി ലേഹ്യം കഴിച്ച ഒരു വിദ്വാന്‍ വനിതാ സ്ഥാനാര്‍ഥികളെ വട്ടമിട്ട് നടക്കുന്നു എന്നും അതിനാല്‍ പ്രത്യേക ശ്രദ്ധ വേണമെന്നും ഇന്റലിജെന്‍സ് അറിയിക്കുന്നു. ഈ വിദ്വാന്‍ ഇനി എളുപ്പത്തില്‍ കഴിക്കാവുന്ന ഐസ് ക്രീമില്‍ പരീക്ഷണം നടത്തുകയാണ്. അതിനു വേണ്ടി ഈ രംഗത്ത് ഏറെ പ്രവര്‍ത്തി പരിചയമുള്ള പ്രതിപക്ഷത്തുള്ള ഒരു വിദ്വാനെ കോച്ചായി നിയമിച്ചു കഴിഞ്ഞു.

അറിയിപ്പ് : മാധ്യമ സിന്‍ഡിക്കേറ്റ് എന്ന സാമ്രാജ്യത്വ ബഹുരാഷ്ട്ര കുത്തക കമ്പനി ഈ ലേഹ്യങ്ങളുടെ പേറ്റന്റ് സ്വന്തമാക്കാന്‍ പാഞ്ഞു നടക്കുന്നതിനാല്‍ സഖാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം എന്ന് സെക്രട്ടറിയേറ്റ് എന്ന ഓഫീസ് അറിയിച്ചിരിക്കുന്നു.

വാല്‍ കഷണം : ജനങ്ങള്‍ക്ക് വിവരം വെച്ചത് കൊണ്ടാണ് പ്രകടനങ്ങള്‍ നടത്തിയതെന്ന് എന്നും, പാര്‍ട്ടിക്ക് അതീതന്‍ ആരുമില്ലെന്നും, അതീതന്‍ മാരെല്ലാം പാര്‍ട്ടിക്കാരാണ്  എന്നും അവൈലബിള്‍ കമ്മറ്റി കണ്ടെത്തി.

ആക്ഷേപകന്‍

- ഡെസ്ക്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

5 അഭിപ്രായങ്ങള്‍ to “പീബിയാദി ലേഹ്യവും അച്ചുമാമനും”

 1. അനോണി says:

  ജനങ്ങള്‍ സാക്ഷരരായതാണ്‌ പാര്‍ട്ടി തോല്‍ക്കാന്‍ കാരണം എന്നു പണ്ട് സന്ദേശം സിനിമയില്‍ പറഞ്ഞ പോലെ ജനങ്ങള്‍ പാര്‍ട്ടി അംഗങ്ങള്‍ അല്ലാത്തതാണ് വി.എസ്. അനുകൂല പ്രകടനങ്ങള്‍ക്ക് കാരണം. അച്ചടക്ക നടപടിയെ ജനങ്ങള്‍ക്ക് പേടിയില്ലല്ലോ…

 2. S D Shivan says:

  മാധ്യമ സിന്‍ഡിക്കേറ്റ് വാഴും കാലത്ത്, ഇതും ഇതിലപ്പുറവും കേള്‍ക്കാം, വി എസ് എന്ന നേതാവിനെ പാര്‍ട്ടിയൊന്നു പുറത്താക്കി കിട്ടാനാണ് ഇവര്‍ അച്ചുനിരത്തുന്നത്, അതിന്റെ ഒരു വകഭേതമാണ് ഇപത്ര ത്തിലൂടെ ഈ വായിക്കുന്നത്, തകര്‍ക്കാനാവില്ല പാര്‍ട്ടിയെ എന്ന് ഓര്‍ക്കുക സിന്‍ഡിക്കേറ്റ് പക്ഷക്കാരെ
  എസ് ഡി ശിവന്‍

 3. അഷറഫ്‌ says:

  അച്ചുമാന്‍ മത്സരിച്ചാല്‍ എന്ത് സംഭവിക്കും.. അദ്ദേഹം തോറ്റു തോപ്പിയിടും.. മലമ്പുഴയില്‍ ഉള്ള ഒറ്റ സ്ത്രീകളുടെ വോട്ടും അയാള്‍ക്ക്‌ കിട്ടില്ല.. ബാക്കി കാര്യം പാര്‍ടി ഏറ്റു… ചത്തത് കീചകനാനെങ്കില്‍ ആണെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ.. പിണറായി ആണ് പറഞ്ഞതെങ്കില്‍ ഞങ്ങള്‍ ഏറ്റെന്നെ… ..

 4. saagar says:

  എന്തിനാ മാഷെ വെറുതെ വിടെന്നേ, ആ പാവത്തിനു തൊണ്ണൂറു വയസ്സായി. അപ്പുറത്ത് കുറേ പേരില്ലേ? അവരെ കൂടി ഉള്‍പ്പെടുത്തെന്നേ.

 5. jamalkottakkal says:

  മധുര കാമേശ്വരീ ലേഹ്യം കഴിച്ച വിദ്വാനെതിരെ ഉള്ളത് ചെറുകിടപരാതിയാണെന്ന് പറയുന്നു. അതായത് ബലാത്സംഗം നടന്നാലേ ഗൌരമായെടുക്കേണ്ടൂ എന്നാണൊ?

  ആക്ഷേപകന്റെ എഴുത്തൊക്കെ നനായി. അടികൊള്ളാതെ സൂക്ഷിക്കണം.

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • ഗാസയിലെ മനുഷ്യക്കുരുതി ഉടനെ നിര്‍ത്തണം
 • ഒന്നിനും കൊള്ളാത്ത പ്രവാസികാര്യ വകുപ്പും ഒന്നും ചെയ്യാത്ത പ്രവാസികാര്യ മന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും
 • ഇന്ന് അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത് സിങ്ങിന്റെ ജന്മദിനം
 • സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളി തുറന്നു പറഞ്ഞ മഹാനടന്‍
 • മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1
 • നിയമം പിള്ളേടെ വഴിയേ…
 • സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
 • വേട്ടയാടുന്ന ദൃശ്യങ്ങള്‍
 • പോന്നോണം വരവായി… പൂവിളിയുമായി
 • ദൂരം = യു. ഡി. എഫ്.
 • അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
 • വി. എസ്. തന്നെ താരം
 • അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി
 • ഗാന്ധിയന്മാരുടെ പറന്നു കളി
 • മോശം പ്രകടനവുമായി ശ്രീശാന്ത്
 • നമ്മുടെ ചിഹ്നം ഐസ്ക്രീം…
 • കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്
 • ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി
 • കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍
 • മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ • Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine