ഇറ്റലിയുടെ തലസ്ഥാനമായ റോമാ നഗരത്തില്‍ യാക്കോബായ സുറിയാനി സഭയ്ക്ക് ഒരു പുതിയ ദേവാലയത്തിന് തുടക്കമായി. 2007ല്‍ റെവ. ഫാ. പ്രിന്‍സ് മണ്ണത്തൂര്‍ ആരംഭിച്ച സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പ്രെയര്‍ ഫെല്ലോഷിപ്പ് ഇടവകയായി ഉയര്‍ത്തുകയാണ് ഉണ്ടായത്. 23ഓളം അംഗങ്ങള്‍ ഉള്ള പ്രസ്തുത ദേവാലയത്തില്‍ എല്ലാ മാസവും വിശുദ്ധ കുര്‍ബാനയും പ്രാര്‍ത്ഥനാ യോഗങ്ങളും നടത്തും.
റെവ. ഫാ. പ്രിന്‍സ് മണ്ണത്തൂര്‍ (വികാരി & പ്രസിഡണ്ട്), റെവ. ഡി. അജി ജോര്‍ജ്ജ് കോട്ടയം (വൈസ് പ്രസിഡണ്ട്), ബിജു പുളിയാനിയില്‍ (സെക്രട്ടറി), മധു പി. ചാക്കോ (ട്രസ്റ്റി), ജേക്കബ് ഓലിക്കല്‍ (ജോയന്റ് സെക്രട്ടറി), ജോയ് പറമ്പില്‍ (യൂത്ത് സെക്രട്ടറി), ജോയ് ടി. പി., സന്ദീപ് സൈമണ്‍, ജോണി ഓളിക്കല്‍, തോമസ് ടി. പി., ബാബു കെ., തോമസ് ചന്ദന പറമ്പില്‍ (കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
– ഫാ. പ്രിന്‍സ് മണ്ണത്തൂര്‍