പേരില്‍ തലയുണ്ടെങ്കിലും ചെന്നിത്തലയും തലയും അരയും മുറുക്കി അംഗത്തിനിറങ്ങി കഴിഞ്ഞു, ചാണ്ടിച്ചായന് ഒരു പാരയെങ്കിലും വെച്ചില്ലെങ്കില്‍ എന്തോന്ന് കോണ്‍ഗ്രസ്സ്. പണ്ടേ തിരുത്തിയും തിരുമ്മിയും കൈസാ ഹെ സാബ് പറഞ്ഞും അങ്ങ് ദല്‍ഹി വരെ എത്തിച്ച കാരണവരെ വരെ മൂലക്കിരുത്തി വാണ കക്ഷിയാ. അങ്ങേരോടാ കുഞ്ഞൂഞ്ഞിന്റെ കളി. ഗ്രൂപ്പെന്നാല്‍ എന്താണെന്നും അതിനു വേണ്ടി തിസീസ് എഴുതി നടപ്പിലാക്കിയ തലയാ മുഖ്യമന്ത്രി കസേര കൊതിക്കുന്നത്. അതും നായരമ്മാവന്മാര് മുഴുവന്‍ പിന്നിലുള്ളപ്പൊ. ചാണ്ടിച്ചായാ, ഇത്തവണ ഇത്തിരി പുളിക്കും. സഭേം കുന്തോം കൊടചക്രോം എന്തൂട്ട് ഉമ്മാക്കി കാണിച്ചാലും അന്തോണിച്ചനെ പറ്റിച്ച പോലെ ഇത്തവണ പറ്റൂല മോനെ.
ഹരിപ്പാട് ഒരു പാട് കളിപ്പിക്കാന്‍ തന്നെയാണ് കുഞ്ഞൂഞ്ഞും തീരുമാനിച്ചിട്ടുള്ളത്. തമ്മില്‍ ചേര്‍ന്നിരുന്ന് ദല്‍ഹിക്ക് പറന്ന് രണ്ടാളും എല്ലാ യജമാനന്മാരെയും കണ്ട് ഒതുക്കേണ്ടവരെ ഒതുക്കി, തോളിലിരുന്ന് ചെവി തിന്നവരെ സുന്നാമാക്കി കൊടുത്ത് വയറിളക്കിയും ഉണ്ടാക്കിയെടുത്ത ലിസ്റ്റുമായി ഇങ്ങെത്തിയതെയുള്ളൂ… ദേ കെടക്ക്ണ് കൊറെ സീറ്റ് കൊതിയന്മാര്‍. ആരൊക്കെ ആയാലും വേണ്ടില്ല ഇത്തവണയും സഭേടെ അനുഗ്രഹത്തോടെ അങ്ങ് കേറിയിരിക്കണം. അതിന് ചെന്നിത്തല യെങ്കില്‍ അത് … കാസര്‍കോഡ്ന്ന് തൊടങ്ങിയ സീറ്റ് തര്‍ക്കം, ഒക്കെ സഹിക്കണത് എന്തിന് വേണ്ടിയാ… അതൊക്കെ ആ ചെന്നിത്തലക്ക് മനസിലാവ്വോ? പുതുപ്പള്ളിക്കാര്‍ക്ക് എന്നും കുഞ്ഞൂഞ്ഞ് പുണ്ണ്യാളനെ വേണംന്ന് വെച്ചാ യൂത്തന്മാര് തടഞ്ഞാലൊന്നും കുഞ്ഞൂഞ്ഞിനെ കിട്ടൂല. അതിവേഗം ബഹുദൂരം എന്നാണല്ലോ കുഞ്ഞൂഞ്ഞ് വാക്യം.
എന്തായാലും വ്യാസനെയും വാല്‍മീകിയെയും കടത്തി വെട്ടി കോണ്‍ഗ്രസ് പട്ടികയും എഴുതി ക്കഴിഞ്ഞു. ഇത്തവണ കൊച്ചു മുതലാളിയാണ് ലിസ്റ്റ് തയ്യാറാക്കിയത്. അതിനാല്‍ ആര്‍ക്കും ഒന്നും പറയാന്‍ ധൈര്യമില്ല. എന്നത്തെയും പോലെ ഇതിലും ആരും കേള്‍ക്കാത്ത ചിലരുണ്ട്. തെരെഞ്ഞെടുപ്പൊന്ന് കഴിഞ്ഞാ ഇവരെ എവിടെ തിരഞ്ഞാലും കിട്ടൂല. അതാണ് ഇറക്കുമതി സ്ഥാനാര്‍ത്ഥികള്‍ എന്ന് അസൂയക്കാര്‍ പറയുന്നത്. ചീകി ഒതുക്കി വെച്ച മുടിയുമായി ചെന്നിത്തലയും, ചീകാത്ത തലയുമായി ചാണ്ടിച്ചായനും തമ്മിലാണ് പ്രധാന മത്സരം. ആര് മാന്‍ ഓഫ് ദി മാച്ചാകും എന്ന് കണ്ട് തന്നെ അറിയണം.
– ആക്ഷേപകന്‍
ചിത്രം : കടപ്പാട് സുധീര്‍നാഥ്
- ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: akshepakan
ഉഗ്രന്‍ കലക്കി തല ഇനിയും ഉരുളും നിങ്ങല്‍ക്ക് പണിയും കിട്ടും
ഇത് കോടിയേരി ആണോ അതോ വി. എസ്. ആണോ എന്ന് പറയുന്നത് പോലെയാ…
കാര്യം പിടികിട്ടി
സംഭവം കുഞ്ഞൂഞ്ഞനു വേണ്ടി ഒരു സഭക്കളി
ചെന്നിത്തലക്കു വേണ്ടി ഒരു നായര്കളി
ഇതല്ലാതെ വേറെ എന്ത് ഈ കോണ്‍ഗ്രസില്‍
സിന്ധു ശ്രദ്ധിച്ചാല്‍ കൊള്ളാം ഐസ് ക്രീം കണ്ടാല്‍ കഴിക്കാതിരുന്നാല്‍ മതി
എസ് ഡി എസ്
നന്നായി