കേന്ദ്ര കൃഷി മന്ത്രാല യത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് ഓണത്തി നോടനുബ ന്ധിച്ച് ആഗസ്റ്റ് അവസാന വാരം കൊച്ചിയില്‍ കാര്‍ഷിക മേള നടത്തുവാന്‍ തീരുമാനമായി. കാര്‍ഷിക മേളയോട നുബന്ധിച്ച് വിപുലമായ കാര്‍ഷിക ഉല്‍പ്പനങ്ങളുടെയും സംസ്കരണത്തിന്റെയും പ്രദര്‍ശനവും ഒരുക്കുന്നുണ്ട്. കാര്‍ഷിക മേഖലയെയും പച്ചക്കറി കൃഷി, മൃഗ സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകളും മേളയോട നുബന്ധിച്ച് ഉണ്ടായിരിക്കും.
വിവിധ പ്രദേശങ്ങളിലെ ഭക്ഷ്യ ഇനങ്ങള്‍ ഉള്‍ക്കൊളളിച്ച ഭക്ഷ്യ മേളയും വിവിധ പഴ വര്‍ഗ്ഗങ്ങളുടെ പ്രത്യേക പ്രദര്‍ശനവും മേളയെ ആകര്‍ഷകമാക്കും. കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും കാര്‍ഷിക രംഗവുമായി ബന്ധപ്പെട്ട വിവിധ കലാ പരിപാടികളും മേളയോട നുബന്ധിച്ച് സംഘടിപ്പിച്ച് ജനങ്ങളെ മേളയിലേക്ക് ആകര്‍ഷിക്കുവാന്‍ ഒരുക്കുന്നുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുളള കാര്‍ഷിക സ്ഥാപനങ്ങളും മേളയില്‍ പങ്കെടുക്കും.
എറണാകുളം ജില്ലാ കളക്ടര്‍ കണ്‍വീനറായും നാഷണല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ ബോര്‍ഡിന്റെ എം. ഡി. ചീഫ് കണ്‍വീനറായും കാര്‍ഷിക മേളയ്ക്ക് നേതൃത്വം നല്‍കുന്നതിനായ് ഒരു കമ്മറ്റി രൂപീകരിച്ചു. കേന്ദ്ര കൃഷി മന്ത്രി ശരത്ത് പവാര്‍ കേരളാ മുഖ്യമന്ത്രി വി. എസ്. അച്ച്യുതാനന്ദന്‍, കേന്ദ്ര കൃഷി സഹമന്ത്രി പ്രോഫ. കെ. വി. തോമസ്, സംസ്ഥാന കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍ എന്നിവര്‍ മുഖ്യ രക്ഷാധികാ രികളായിരിക്കും. കേന്ദ്ര കൃഷി സഹമന്ത്രി പ്രോഫ. കെ. വി. തോമസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗമാണ് കമ്മറ്റി രൂപീകരിച്ചതു. യോഗത്തില്‍ സംസ്ഥാന കൃഷി മന്ത്രി മുല്ലക്കര രത്നാകരനും എറണാകുളം ജില്ലാ കളക്ടര്‍ ഡോ. ബീനയും മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
– കൊച്ചീക്കാരന്‍