അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം

April 18th, 2011

news-slanders-epathram

കേരളത്തിന്റെ മണ്ണും പെണ്ണിന്റെ മാനവും കാക്കാന്‍, അഴിമതിക്കാരെ കല്‍ തുറുങ്കില്‍ അടക്കാന്‍ ചങ്കുറ്റം കാണിക്കുന്ന അഴിമതിയുടെ കറ പുരളാത്ത അഴിമതി വിരുദ്ധനായ ഭരണാധികാരിയെ പിന്തുണക്കാനുമാണു രാജ്യത്തെ സ്നേഹിക്കുന്ന ഓരോരുത്തരും തയ്യാറാകേണ്ടത്. എന്നാല്‍ ഈ പോരാട്ടത്തിന്ന് നേതൃത്വം കൊടുക്കുന്ന വര്‍ക്കെതിരെ കുരക്കുന്നവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റു കൊട്ടയില്‍.

അഴിമതിക്കാര്‍ക്കും അവരുടെ ദല്ലാളര്‍മാര്‍ക്കും പെണ്‍ ‌വാണിഭ ക്കാര്‍ക്കും എതിരെ സഃ വി. എസ്. നടത്തുന്ന ശക്തമായ പോരാട്ടം ചില പത്ര പ്രവര്‍ത്തകര്‍ക്ക് അത്ര രസിക്കുന്നില്ല. ചിലരൊന്നും അത് തുറന്ന് പറയാറില്ല. മറ്റെന്തെങ്കിലും പറഞ്ഞ് അവരുടെ എതിര്‍പ്പ് പ്രകടിപ്പിക്കാറാണു പതിവ്. എന്നാല്‍ അഴിമതിക്കാര്‍ക്കും പെണ്‍‌ വാണിഭക്കാര്‍ക്കും എതിരെ ജന പിന്തുണ ആര്‍ജ്ജിച്ച ഈ പോരാട്ടത്തിന്ന് നേതൃത്വം കൊടുക്കുന്ന സഃ വി. എസിനെ കോമാളിയെന്ന് വിളിക്കാനും അസഭ്യം പറയാനും ഗള്‍ഫിലെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ പരസ്യമായി രംഗത്ത് വന്നത് ശ്രോതാക്കളുടെ ഇടയില്‍ ശക്തമായ പ്രതിഷേധത്തിന്ന് ഇടയാക്കിയിരിക്കുന്നു .

ഗള്‍ഫില്‍ ദുബായിലെ GOLD FM 101.3 തിരഞ്ഞെടുപ്പ് ദിവസം നടത്തിയ ലൈവ് ചര്‍ച്ചയില്‍ പങ്കെടുത്ത് ഒരു പ്രമുഖ പത്രത്തിലെ കോണ്‍ഗ്രസ്സുകാരനായ പത്ര പ്രവര്ത്തകനാണ് സഃ വി. എസ്. അച്ചുതാനന്ദനെ കോമളിയെന്നും മറ്റ് പദ പ്രയോഗങളും നടത്തി അധിക്ഷേപിച്ചത്.

അഴിമതിക്കാര്‍ക്കും പെണ്‍വാണിഭ ക്കാര്‍ക്കും എതിരെ സഃ അച്ചുതാനന്ദന്‍ അഴിച്ചു വിട്ട കൊടുങ്കാറ്റ് അവരെ അനുകൂലിക്കുന്നവരെ ശരിക്കും അങ്കലാപ്പി ലാക്കിയിരിക്കുന്നു. അതു കൊണ്ടു തന്നെയാണു സഃ വി. എസിനെ വ്യക്തിപരമായി അപമാനിക്കാന്‍ ഇവര്‍ തയ്യാറായിരിക്കുന്നത്. കേരളത്തിന്റെ മണ്ണും പെണ്ണിന്റെ മാനവും കാക്കാന്‍, അഴിമതിക്കാരെ കല്തുറുങ്കില്‍ അടക്കാന്‍ ചങ്കുറ്റം കാണിക്കുന്ന അഴിമതിയുടെ കറ പുരളാത്ത അഴിമതി വിരുദ്ധനായ ഭരണാധികാരിയെ പിന്തുണക്കാനുമാണു രാജ്യത്തെ സ്നേഹിക്കുന്ന ഓരോരുത്തരും തയ്യാറാകേണ്ടത്. എന്നാല്‍ കോണ്ഗ്രസ്സും അവരെ അനുകൂലിക്കുന്നവരും അതിന്ന് തയ്യാറായില്ലായെന്ന് മാത്രമല്ല കിട്ടുന്ന സന്ദര്ഭങള്‍ അദ്ദേഹത്തിന്നെതിരെ അപവാദ പ്രചരണങള്‍ നടത്താന്‍ തയ്യാറാകുന്നു. രാഷ്ട്രീയത്തില്‍ സത്യസന്ധവും ആത്മാര്‍ത്ഥവുമായ പ്രവര്‍ത്തനങള്‍ നടത്തുന്നവരെ മഹാ അപരാധികളായി കാണുകയും എല്ലാ വിധ തട്ടിപ്പും വെട്ടിപ്പും അഴിമതിയും പെണ്‍‌വാണിഭ മടക്കമുള്ള ദുഷ്‌പ്രവര്‍ത്തികള്‍ നടത്തി നാടിന്ന് അപമാനമായി തീരുന്നവരെ അനുകൂലിക്കാനും അവരെ പാടി പുകഴ്ത്താനും ചിലര്‍ തയ്യാറാകുന്നുവെന്നത് ഈ കാലഘട്ടത്തിന്റെ പ്രത്യേകതയായി കാണേണ്ടിയിരിക്കുന്നു.

സിന്ധു ജോയിയെ അച്ചുതാനന്ദന്‍ ‘ഒരുത്തി’ യെന്ന് വിളിച്ചുവെന്ന് പറഞ്ഞ് രോഷം കൊണ്ട, അതിന്നെതിരെ ശക്തമായി പ്രതികരിച്ച പല പത്ര പ്രവര്‍ത്തക മാന്യമാരും ചര്‍ച്ച ചെയ്യുന്ന പാനലില്‍ ഉണ്ടായിട്ടും ഇതിന്നെതിരെ ഒരക്ഷരം മിണ്ടിയില്ലായെന്നത് ശ്രദ്ധേയമാണു. അവതാരകന്‍ പോലും മൗനം പാലിച്ചു.

അധികാരവും പദവിയും ഉപയോഗിച്ച് പൊതു മുതല്‍ കട്ടു തിന്നവര്‍ക്കും പാവപ്പെട്ട പെണ്‍കുട്ടികളെ ലൈംഗികതക്കും പെണ്‍‌ വാണിഭത്തിന്നും ഇരയാക്കുന്ന വര്‍ക്കുമെതിരെ വിട്ടു വീഴ്ചയില്ലായെന്ന അച്ചുതാനന്ദന്റെ പ്രഖ്യാപനവും പ്രവര്‍ത്തനവും പ്രചരണവുമാണു ഈ പത്ര പ്രവത്തകനെ പ്രകോപിച്ചത്. കോണ്‍ഗ്രസ്സ് ഭരിക്കുന്ന കേന്ദ്രത്തില്‍ ഇന്നും യു. ഡി. എഫ്. ഭരിച്ചിരുന്ന കാലത്ത് കേരളത്തിലും അഴിമതിയായിരുന്നു മികച്ച് നിന്നത്. അഴിമതി നടത്താത്തവരായി ഒരു മന്ത്രി പോലും ആ മന്ത്രി സഭയില്‍ ഉണ്ടായിരുന്നില്ല. അഴിമതിക്കാരും പെണ്‍‌ വാണിഭക്കാരും അടങുന്ന മന്ത്രിമാരെ വെച്ച് ഭരണം നടത്തിയ ഉമ്മന്‍ ചാണ്ടിക്ക് ഇതിനെ പറ്റിയൊന്നും പറയാന്‍ ഒട്ടും അര്‍ഹതയുമില്ല. ഇതില്‍ നിന്ന് പങ്ക് പറ്റുന്നവര്‍ക്ക് അത് കിട്ടാതെയിരുന്നാല്‍ കോപം വരുകയെന്നത് സ്വഭാവികമാണു. എന്നു വെച്ച് അഴിമതി വിരുദ്ധ പെണ്‍‌ വാണിഭ വിരുദ്ധ പ്രസ്ഥാനത്തിന്ന് നേതൃത്വം കൊടുക്കുന്ന മഹല്‍ വ്യക്തിത്വങളെ അപമാനിക്കാന്‍ ശകാര വര്‍ഷം നടത്തുന്നത് നെറികേടിന്റെ അടയാളമാണു.

അഴിമതിയിലും പെണ്‍വാണിഭം ഉള്‍പ്പെടെയുള്ള നീച പ്രവര്‍ത്തനങളും നടത്തി ജനങ്ങള്‍ക്കു മുന്നില്‍ അപഹാസ്യരായി നില്‍ക്കുകയും ഇതൊക്കെയല്ലെ നിങള്‍ ചെയ്തതെന്നും ഇനി ഭരണത്തില്‍ വന്നാലും ഇതില്‍ കൂടുതല്‍ എന്താണു നിങള്‍ക്ക് ചെയ്യാന്‍ കഴിയുകയെന്നും ജനങള്‍ ചോദിക്കുമ്പോള്‍ ഉത്തരം മുട്ടി യു. ഡി. എഫ്. സ്വയം പ്രതിരോധ ത്തിലായി നില്‍ക്കുമ്പോള്‍ അവരുടെ ഉപ്പിന്നും ചോറിന്നും വാലാട്ടി നില്‍ക്കുന്നവര്‍ക്ക് രോഷം ഉണ്ടാകുകയെന്നത് സ്വാഭാവികം. എന്നാല്‍ കേട്ടിരിക്കുന്നവര്‍ക്കോ???

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം മുതല്‍ തന്നെ സഃ വി. എസും ഇടതു പക്ഷ ജനാധിപത്യ മുന്നണിയും കേരളത്തിന്റെ വികസനത്തിലും ജന ക്ഷേമ പ്രവര്‍ത്തനങള്‍ക്ക് മുന്‍‌ഗണന നല്‍കി കൊണ്ടും, അഴിമതിക്കാര്‍ക്കും പെണ്‍‌വാണിഭ ക്കാര്‍ക്കും ശക്തമായ താക്കിതു നല്‍കി ക്കൊണ്ടും നടത്തിയ പ്രചരണം ജനങള്‍ ഏറ്റെടുക്കുകയും ജന വികാരം യു. ഡി. എഫിന്ന് എതിരാണെന്ന് അവര്‍ തിരിച്ചറിയും ചെയ്തതോടെ അക്രമത്തിലൂടെയും അപവാദങള്‍ പ്രചരിപ്പിച്ചും ശ്രദ്ധ നേടാനുള്ള ശ്രമങളാണു പിന്നിട് നടന്നത്. അതും പരാജയ പ്പെട്ടപ്പോഴാണു വി. എസിനെ വ്യക്തിപരമായി കടന്നാക്രമിക്കാന്‍ കോണ്‍ഗ്രസ്സ് ക്വട്ടേഷന്‍ സഘത്തെ ഏര്‍പ്പാട് ചെയ്തത്. മാധ്യമങളെ പണം കൊടുത്ത് വിലക്ക് വാങിയത്.

കേരളത്തില്‍ യു. ഡി. എഫ്. ടിക്കറ്റില്‍ മത്സരിക്കുന്ന അമ്പത്തിയഞ്ച് കോടിശ്വരന്മാരും അവര്‍ക്ക് ആവശ്യമുള്ള പണം വിദേശത്തു നിന്ന് തരപ്പെടുത്തി കൊടുക്കുന്ന ഏജന്റുമാരും (യു. ഡി. എഫ്. അധികാരത്തില്‍ വന്നാല്‍ ഇവര്‍ക്കായിരിക്കും പിന്നിട് കേരളം മുറിച്ച് വില്‍ക്കപ്പെടുക. കച്ചവടം ഉറപ്പിച്ചേ ഇവര്‍ പണം കൊടുക്കുകയുള്ളു) അഴിമതിയിലൂടെ കോണ്‍ഗ്രസ്സ് സമാഹരിച്ച കോടിക ളുമാണു കേരളത്തില്‍ ഈ ഇലക്ഷനില്‍ ഒഴുക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ‘അഴിമതി രാജ് ‘ അല്ല എന്നാണ് ഇയ്യിടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വാര്‍ത്താ സമ്മേളനം വിളിച്ച് ആണയിട്ടത്. അഴിമതിയിലും കള്ളപ്പണ നിക്ഷേപത്തിലും ഇന്ത്യയെ ലോകത്തിന്റെ നെറുകെയില്‍ എത്തിച്ചു എന്നതാണ് കോഗ്രസ് രാജ്യത്തിന് നല്‍കിയ ‘വിലപ്പെട്ട’ സംഭാവന. ഈ അഴിമതിക്ക് ഒത്താശ ചെയ്തു കൊടുക്കുന്നവര്‍ വി. എസ്. ഉയര്‍ത്തിയ ശക്തമായ താക്കിതിന്നു മുന്നില്‍ പതറിപ്പോയി എന്നതാണു യഥാര്‍ത്ഥ്യം.

അഴിമതി ക്കെതിരായ പോരാട്ടത്തില്‍ പെണ്ണിന്റെ മാനം രക്ഷിക്കാനുള്ള പോരാട്ടത്തില്‍ ഇവര്‍ക്ക് വിടുവേല ചെയ്യുന്ന ദല്ലാളന്മാരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലായിരിക്കും. ദല്ലാളപ്പണി യെടുക്കുന്ന പത്ര പ്രവര്‍ത്ത കനാണെങ്കില്‍ പോലും.

സി. പി. ഐ. എമ്മിന്റെ സമുന്നത നേതാവും കേരളത്തിന്റെ ആരാധ്യനായ മുഖ്യമന്ത്രിയും , കഴിഞ്ഞ ഏഴു പതിറ്റാണ്ടായി കേരള രാഷ്ട്രിയ രംഗത്തും ദേശിയ രാഷ്ട്രിയത്തിലും ജ്വലിച്ചു നില്‍ക്കുകയും, അഴിമതിക്കാര്‍ക്കും പെണ്‍‌വാണിഭ ക്കാര്‍ക്കും എതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുകയും അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗത്തിന്റെ ആവശ്യങളും നേടിയെടുക്കാന്‍ വിശ്രമ‌മില്ലാതെ പോരാടുകയും നേടിയെടുക്കുകയും ചെയ്തിട്ടുള്ള നേതാവാണു സഃ വി. എസ്. അച്ചുതാനന്ദന്‍. ബ്രിട്ടിഷ് മേല്‍ക്കോയ്മക്ക് എതിരെ സ്വതന്ത്ര സമര പോരാട്ടത്തില്‍ ജീവന്‍ പോലും തൃവല്‍ഗണിച്ചു കൊണ്ട് പോരാടിയിട്ടുണ്ട്. പുന്നപ്ര വയലാര്‍ സമര പോരാട്ടത്തിന്റെ ധീര നായകനാണദ്ദേഹം. ഇദ്ദേഹത്തെ കോമാളിയെന്ന് വിളിച്ച് റേഡിയോ ചര്‍ച്ചയില്‍ അപമാനിക്കാനും അവമതിച്ചു കാണാനും ഒരു പത്ര പ്രവര്‍ത്തകന്‍ തയ്യാറായി എന്നത് അത്യന്തം വേദനാ ജനകവും പ്രതിഷേധാര്‍ഹവുമാണു. ഇത്തരത്തിലുള്ള പത്ര പ്രവര്‍ത്തകര്‍ നാടിന്ന് തന്നെ അപമാനമാണു. അദ്ദേഹം പരസ്യമായി ഖേദം പ്രകടിപ്പിക്കണം.

നാരായണന്‍ വെളിയംകോട്

- ഡെസ്ക്

വായിക്കുക: , ,

6 അഭിപ്രായങ്ങള്‍ »

വി. എസ്. തന്നെ താരം

April 12th, 2011

vs-achuthanandan-epathram

ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതു മുതല്‍ അവസാനിക്കുമ്പോള്‍ വരെ താരം താന്‍ തന്നെയെന്ന് ഒരിക്കല്‍ കൂടെ വി. എസ്. അച്യുതാനന്ദന്‍ തെളിയിച്ചു. മറ്റേതൊരു നേതാവിനേക്കാളും വി. എസ്സിനെ കാണുവാനായിരുന്നു ജനം ഇരമ്പി യെത്തിയത്.

തിരഞ്ഞെടുപ്പിന്റെ പ്രചാരണം തുടങ്ങിയതു മുതല്‍ യു. ഡി. എഫ്. ലക്ഷ്യം വച്ചതും വി. എസ്സിനെ തന്നെ. ആരോപണ പ്രത്യാരോപണ ങ്ങളുമായി രംഗം ചൂടു പിടിച്ചു. ഒടുവില്‍ കൊട്ടിക്കലാശ ദിനത്തില്‍ വി. എസ്സും കേന്ദ്ര പ്രതിരോധ മന്ത്രി എ. കെ. ആന്റണിയും നേര്‍ക്കു നേരെന്ന മട്ടിലായി ആരോപണ പ്രത്യാരോപണങ്ങള്‍. അഞ്ചു വര്‍ഷം വികസനമൊന്നും ഉണ്ടായില്ലെന്നും കേരളത്തിലെ സര്‍ക്കാരിന് കാര്യക്ഷമതയില്ലെന്നും ആന്റണി ആരോപിച്ചപ്പോള്‍ തിരിച്ച് 2ജി സ്പെക്ട്രം അഴിമതിയും, ആദര്‍ശ് ഫ്ലാറ്റ് ഇടപാടുമെല്ലാം ആന്റണിക്കെതിരെ വി. എസ്സ് തൊടുത്തു വിട്ടു.

പ്രധാന മന്ത്രി മന്‍‌മോഹന്‍ സിങ്ങും, സോണിയാ ഗാന്ധിയും, പ്രകാശ് കാരാട്ടും കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണ ത്തിനെത്തിയെങ്കിലും വേണ്ടത്ര ശ്രദ്ധിക്ക പ്പെട്ടില്ലെന്നാണ് വിലയിരുത്ത പ്പെടുന്നത്. മുഖ്യ മന്ത്രി വി. എസ്. അച്യുതാനന്ദന്റെ പ്രായം സംബന്ധിച്ചുള്ള രാഹുല്‍‌ ഗാന്ധിയുടെ ചില പ്രസ്താവനകള്‍ക്ക് എല്‍. ഡി. എഫ്. നേതാക്കള്‍ ചുട്ട മറുപടി നല്‍കുകയും ചെയ്തു.

വികസനം, എന്‍ഡോസള്‍ഫാന്‍, തൊഴിലില്ലായ്മ, ആദിവാസികളുടേ അടക്കം ഭൂമി പ്രശ്നങ്ങള്‍ തുടങ്ങിയ പ്രധാന വിഷയങ്ങള്‍ പലതും ചര്‍ച്ചയാകാതെ വിവാദങ്ങളിലേക്കും വ്യക്തി ഹത്യകളിലേക്കും ചുരുങ്ങി.

- ഡെസ്ക്

വായിക്കുക: ,

1 അഭിപ്രായം »

അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി

April 11th, 2011

support-hazare-epathram

അഴിമതിക്ക് എതിരായ പോരാട്ടത്തില്‍ മന്‍മോഹന്‍ സര്‍ക്കാരിനെ മുട്ടു കുത്തിച്ച അണ്ണ ഹസാരെയുടെ നിരാഹാരം നിയമസഭാ തെരഞ്ഞെടുപ്പില്‍ യു. ഡി. എഫിനെതിരായ അടിയൊഴുക്കായി. ഇത് ജനവിധിയില്‍ പ്രതിഫലിക്കും.

നിരാഹാരം ഒത്തുതീര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമായെങ്കിലും, സമരം സംസ്ഥാനത്തെ 140 നിയോജക മണ്ഡലത്തിലും യു. ഡി. എഫിനെതിരായ വോട്ടെഴുക്കിനുള്ള ചാലു കീറലായി.

ആദര്‍ശ്, 2ജി, കോമണ്‍ വെല്‍ത്ത് അഴിമതികള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നയിക്കുന്ന യു. പി. എ. സര്‍ക്കാരിനെതിരായ രോഷം കടുക്കുകയും, ഇന്ത്യയില്‍ എവിടെ തെരഞ്ഞെടുപ്പ് നടന്നാലും കോണ്‍ഗ്രസ് പിന്നോട്ടടിക്കുകയുമാണ്. അഴിമതിക്കെതിരായ ഈ ജനകീയ വികാരം ഉള്‍ക്കൊണ്ടാണ് പഴയ പട്ടാള ഡ്രൈവറായ സാമൂഹ്യ പ്രവര്‍ത്തകന്‍ ഡല്‍ഹിയിലെ ജന്തര്‍ മന്ദിറില്‍ നിരാഹാരം തുടങ്ങിയത്. ഇതിനെ ആദ്യം അവഗണിക്കാനും അപഹസിക്കാനും കോണ്‍ഗ്രസും അവരുടെ ഭരണവും ശ്രമിച്ചു.

സമരം ഒത്തുതീര്‍ക്കാന്‍ കേരളത്തില്‍ നിന്നു മാത്രം മൂന്നു ലക്ഷം ഓണ്‍ലൈന്‍ സന്ദേശം പോയി. ഇത് സൂചിപ്പിക്കുന്നത് സംസ്ഥാനത്തെ നവാഗത വോട്ടര്‍മാരടക്കമുള്ള യുവജനങ്ങളില്‍ വലിയൊരു ഭാഗം കോണ്‍ഗ്രസ് ഭരണത്തിന്റെ അഴിമതിയില്‍ മനസ്സു മടുത്തെന്നാണ്. സംസ്ഥാനത്തെ രണ്ടു കോടി 30 ലക്ഷത്തോളം വോട്ടര്‍മാരില്‍ 12 ലക്ഷത്തോളം പുതു വോട്ടര്‍മാരാണ്. ഒന്നോ രണ്ടോ ലക്ഷം വോട്ടുകളില്‍ പോലും മാറ്റം വന്നാല്‍ സംസ്ഥാനത്ത് ഒരു മുന്നണിക്ക് ലഭിക്കുന്ന സീറ്റില്‍ നല്ല മാറ്റം സൃഷ്ടിക്കുന്ന സ്വഭാവമാണ് കേരളത്തിന്. ‘അഴിമതിക്കെതിരായ സമരം ഇന്ന് അവസാനിക്കുകയല്ല, തുടങ്ങുകയാണ്’ എന്നാണ് നിരാഹാരം അവസാനിപ്പിച്ച് ഹസാരെ പ്രഖ്യാപിച്ചത്. ഈ സമരത്തോടൊപ്പം നില്‍ക്കുന്ന മനസ്സുള്ള കേരളത്തിലെ നവാഗത വോട്ടര്‍മാര്‍ ഉള്‍പ്പെടെ യുള്ളവരില്‍ നല്ലൊരു പങ്ക് എല്‍. ഡി. എഫിന് വോട്ടു ചെയ്തേക്കും.

ഹസാരെയുടെ സമരം കഴിഞ്ഞ നാലു നാളില്‍ സംസ്ഥാനത്തെ ബാലറ്റ് വിഷയങ്ങളില്‍ സ്ഥാനം നേടിയിരുന്നു. സമരത്തിന് എല്‍. ഡി. എഫ് ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍, സി. പി. എ. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി, എല്‍. ഡി. എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍ എന്നിവരെല്ലാം പൊതു യോഗങ്ങളില്‍ ഹസാരെയുടെ സമരം ഉയര്‍ത്തിയ തരംഗത്തെ പ്രോത്സാഹിപ്പിച്ചു.

കോണ്‍ഗ്രസ് നയിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ അഴിമതിയുടെ ഭീമാകാര വളര്‍ച്ചയാണ് കുറ്റമറ്റ ലോക്പാല്‍ ബില്‍ എന്ന ആവശ്യത്തിന് പ്രേരണയായത്. സമരം ഒത്തു തീര്‍ന്നെങ്കിലും കോണ്‍ഗ്രസിനോടുള്ള താല്‍പ്പര്യ മില്ലായ്മയാണ് മന്‍മോഹന്‍ സിങ്ങിന്റെയും രാഹുലിന്റെയും കേരള പര്യടനത്തില്‍ പൊതു യോഗങ്ങളിലെ ആള്‍ക്ഷാമത്തില്‍ തെളിയുന്നത്.

2ജി ഉള്‍പ്പെടെയുള്ള അഴിമതിയും അണ്ണ ഹസാരെയുടെ സമരവും വോട്ടര്‍മാരെ സ്വാധീനിക്കുന്ന വിഷയങ്ങളാണെന്ന് കേന്ദ്രത്തിന് വെള്ളിയാഴ്ച സമര്‍പ്പിച്ച കേന്ദ്ര ഇന്റലിജന്‍സിന്റെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയതായി അറിയുന്നു. ഇത് യു. ഡി. എഫിന് പ്രതികൂല സ്ഥിതി സൃഷ്ടിക്കുന്നതായും എല്‍. ഡി. എഫ്. മേല്‍ക്കൈക്ക് ഇടയാക്കുന്നതായും ഐ. ബി. പറഞ്ഞതായി അറിയുന്നു. ഇപ്പോഴത്തെ ട്രെന്‍ഡില്‍ എല്‍. ഡി. എഫ്. അധികാരത്തില്‍ തുടരുമെന്നാണ് ഐ. ബി. യുടെ വിലയിരുത്തല്‍.

യു. ഡി. എഫിന്റെ വിജയ സാധ്യത നിരാകരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഏജന്‍സിയുടെ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് കേന്ദ്രങ്ങളെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. ഇതിനെ മറികടക്കാന്‍ ഏതു വിധേനയും ജാതി – മത ശക്തികളെ സ്വാധീനിക്കാനും വോട്ട് വിലയ്ക്ക് വാങ്ങാന്‍ പണം ഒഴുക്കാനുമുള്ള നെട്ടോട്ടത്തിലാണ് കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്ന കോണ്‍ഗ്രസും സംസ്ഥാനത്തെ യു. ഡി. എഫും.

പതിവില്ലാത്ത വിധം യു. ഡി. എഫ്. ഘടക കക്ഷി സ്ഥാനാര്‍ഥികള്‍ക്ക് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ വകയായി കാല്‍ക്കോടി രൂപ വീതം നല്‍കുന്നു. ആദ്യ പടിയായി 10 ലക്ഷം രൂപ നല്‍കി. ഹെലികോപ്റ്റര്‍ വിവാദം, ഐസ്ക്രീം കേസു മുതല്‍ ടൈറ്റാനിയം അഴിമതി വരെയുള്ള വിഷയങ്ങളില്‍ പൊള്ളലേറ്റ യു. ഡി. എഫിനു മേല്‍ തെരഞ്ഞെടുപ്പിലെ വേനല്‍ച്ചൂടില്‍ പതിച്ച സൂര്യാഘാതമാണ് അണ്ണ ഹസാരെയുടെ സമരം.

പ്രശാന്ത്‌ കുമാര്‍

- ഡെസ്ക്

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്

March 29th, 2011

sindhu-joy-confesses-epathram

“മാറ്റമില്ലാത്തത് മാറ്റം മാത്രം” എന്ന മാര്‍ക്സിയന്‍ വാക്യം കുറെ മുമ്പെ പഠിച്ച ചിലര്‍ക്ക് ഇടയ്ക്കു വന്ന മാറ്റം ശ്രദ്ധേയമാണ്. സഭേം കുഞ്ഞാടുകളെയും എന്നും കോണ്‍ഗ്രസിലെ ഏമാന്മാര്‍ക്ക് എറെ ഇഷ്ടവുമാണ്. അതു കൊണ്ടാകാം ഇവരൊക്കെ മാറുന്നതും ഇങ്ങോട്ട് തന്നെ. ചുരുക്കി പറഞ്ഞാല്‍ വലത്തോട്ട്.

കുറെ കാലമായി ഒരു പാവം തന്റെ വാനിറ്റി ബാഗില്‍ കൊന്തയും കുരിശുമായി നടക്കുന്നു. പാര്‍ട്ടിക്ക് ഒരു കുരിശായ ഇവരെ പാര്‍ട്ടി വേണ്ട വിധത്തില്‍ പരിഗണിച്ചില്ല പോലും. ദേ പെണ്ണങ്ങ് ഇറങ്ങി. നേരെ കുഞ്ഞൂഞ്ഞിന്റെ അടുത്തേക്ക്. പണ്ട് തനിക്കെതിരെ പറഞ്ഞു നടന്നതൊന്നും കുഞ്ഞൂഞ്ഞ് ഓര്‍ത്തില്ല. കുമ്പസരിച്ചപ്പോള്‍ എല്ലാം മറന്നു. നേരെ പള്ളിയിലോട്ട് കൊണ്ട് പോയി മുട്ടിപ്പായി പ്രാര്‍ത്ഥിപ്പിച്ചു. ഇടവക വികാരിമാര്‍ തരുണീ മണിക്ക് ഒന്നാം തരം സ്വീകരണവും നല്‍കി.

ഇടയരാഗ രമണ ദു:ഖത്തിനു പരിഹാരമാണ് ഈ മനം മാറ്റമെന്നത് അരമന രഹസ്യമാണ്. എതോ ഒരു ഇടയന്‍ സോളമന്റെ സങ്കീര്‍ത്തനങ്ങള്‍ വായിക്കുന്നതില്‍ ലയിച്ച് ജീവിതം സമര്‍പ്പിക്കുന്നു എന്നാണ് പറഞ്ഞ് കേള്‍ക്കുന്നത്. എന്തായാലും എല്ലാം ഏറ്റു പറഞ്ഞ് കുമ്പസരിച്ച് മുട്ടിപ്പായി പ്രാര്‍ത്ഥിച്ചപ്പോള്‍ എല്ലാം ശരിയായെന്നാണ് പുള്ളിക്കാരി പറഞ്ഞത്.

കാലമേറെയായി വാനിറ്റി ബാഗില്‍ സൂക്ഷിച്ചിരുന്ന കൊന്തയും ബൈബിളും ഇപ്പോഴാണ് സ്വതന്ത്രമായി പുറത്തെടുക്കാന്‍ പറ്റിയതത്രെ. പണ്ട് ആ അത്ഭുത കുട്ടിയും ഇതു പോലെ പറയുന്നത് കേട്ടു. ഇതില് വല്ല സത്യവും ഉണ്ടോ സഖാക്കളെ? അറിയാന്‍ മേലാഞ്ഞിട്ട് ചോദിച്ചതാ. പണ്ട് കാടാമ്പുഴ ക്ഷേത്രത്തീന്നും ഏതോ ഒരു മൂത്ത സഖാവ് പൂമൂടിയെന്നൊ മറ്റോ… എന്തോ…

ഈ പെണ്‍ സഖാവിന് പണ്ടേ ഇങ്ങനെ തോന്നിയിരുന്നെങ്കില്‍ അങ്ങ് തുറന്ന് പറയാമായിരുന്നില്ല? ഇതിപ്പോ പാര്‍ട്ടിക്കിട്ട് ഒരു തട്ടും തട്ടി, കുമ്പസരിച്ച്… അതും കുഞ്ഞൂഞ്ഞിന്റെ അടുത്തേക്ക് ഒരു പോക്ക്.

കഴിഞ്ഞ തവണ കീരിയും പാമ്പും പൊലെ നിന്നിരുന്നവര്‍ ഇന്നിതാ ഒരേ പന്തിയില്‍. നിന്നെ പോലെ നിന്റെ അയല്‍കാരനെയും സ്നേഹിക്കണ മെന്നാണല്ലോ… അതു കൊണ്ട് കൊള്ളാവുന്ന ഒരു അയല്‍ക്കാരനെ അങ്ങ് സ്നേഹിച്ചു. പണ്ട് പാവം ഗൌരിയമ്മക്ക് പറ്റിയ അബദ്ധം പറ്റരുതെന്ന് കരുതി പാര്‍ട്ടിയോട് സ്വാഹ… ഇപ്പൊ എന്തൊരാശ്വാസം… ഇനിയുള്ള കാലം അനുസരണയുള്ള ഒരു കുഞ്ഞാടായി ഹൈകമാന്റിന്റെ തീരുമാന പ്രകാരം ഗ്രൂപ്പ് കളിച്ച് അങ്ങനെ ജീവിക്കണം.

(പിടിക്കുമ്പോള്‍ പുളിംകൊമ്പില്‍ തന്നെ പിടിക്കണമെന്ന് പണ്ട് പാര്‍ട്ടി തന്നെ പഠിപ്പിച്ചിട്ടുണ്ടല്ലോ.)

നടുകഷണം: പാര്‍ട്ടിയിലെ ലോലന്‍ സഖാക്കന്മാര്‍ക്ക് നല്ല കാലം വരുന്നു. നിങ്ങളുടെ ഹൃദയം തുറന്നു വെയ്ക്കുക. പ്രേമം അനശ്വരമാണ്. പാര്‍ട്ടിയെ സ്നേഹിക്കുന്ന പോലെ ഒന്നു ട്രൈ ചെയ്തു നോക്കൂ… സീറ്റ് കിട്ടാതെ അലയുന്ന നിരവധി തരുണീ മണികള്‍ വലതു ഭാഗത്തും ഉണ്ട്.

ആക്ഷേപകന്‍

- ഡെസ്ക്

വായിക്കുക: ,

3 അഭിപ്രായങ്ങള്‍ »

ക. കരുണാകരന്‍ അന്തരിച്ചു. ആദരാഞ്ജലികള്‍ ഇവര്‍ക്ക്‌ :

December 25th, 2010
  1. തൃശ്ശൂരില്‍ കെ. കരുണാകരന്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം തുടങ്ങിയ കാലത്ത് കൊല്ലപ്പെട്ട പേരറിയാത്ത നിരവധി ഓട്ടു തൊഴിലാളികള്‍ക്ക്
  2. മുതലാളിമാരുടെ പക്ഷത്തു നിന്നും പണം വാങ്ങി നടത്തിയ കരിങ്കാലി തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനത്തിന് (INTUC നേതാവായിരുന്ന മേനോനോട് കടപ്പാട്)
  3. തട്ടില്‍ എസ്റ്റേറ്റ്‌ ല്‍ കൊല ചെയ്യപെട്ട ജോണിന്
  4. തട്ടില്‍ എസ്റ്റേറ്റ്‌ കേസിന്റെ ഫയലുകള്‍ അഴീക്കോടന്‍ രാഘവന് കൈമാറിയ നവാബ് രാജേന്ദ്രന്
  5. തൃശ്ശൂരില്‍ 1970-ല്‍ കൊല ചെയ്യപ്പെട്ട അന്നത്തെ ഇടതു മുന്നണി കണ്‍വീനര്‍ അഴീക്കോടന്‍ രാഘവന്
  6. വയനാട്ടില്‍ കൊല ചെയ്യപ്പെട്ട നക്സലൈറ്റ് നേതാവ് വര്‍ഗ്ഗീസിന്
  7. കക്കയം കേമ്പില്‍ കൊല ചെയ്യപ്പെട്ട പി രാജന്‍ എന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക്
  8. രാജന്റെ മരണ ശേഷം മനോ വിഭ്രാന്തി ബാധിച്ചു മരിച്ച അമ്മയ്ക്ക്
  9. രാജന്റെ മരണത്തില്‍ മനം നൊന്തു മരിച്ച , രാജന്റെ പാവം അച്ഛന്‍ പ്രൊഫസര്‍ TV ഈച്ചര വാരിയര്‍ക്ക്
  10. അടിയന്തരാ വസ്ഥയില്‍ കൊല ചെയ്യപ്പെട്ട വിജയനും കണ്ണനും
  11. അടിയന്തരാ വസ്ഥയില്‍ എല്ലുകള്‍ നുറുങ്ങിയ ലക്ഷങ്ങള്‍ക്ക്
  12. പോലീസിന്റെ ലാത്തിക്ക് പ്രത്യുല്‍പ്പാദന ശേഷി യുണ്ടായിരുന്നെങ്കില്‍ ലാത്തി ക്കുഞ്ഞുങ്ങളെ പ്രസവിക്കു മായിരുന്ന കെ. ആര്‍. ഗൌരി അമ്മയ്ക്ക്
  13. കോണ്‍ഗ്രസ്‌ ഗുണ്ടാ – പോലീസ് ആക്രമണങ്ങളില്‍ എല്ല് നുറുങ്ങിയ എം. വി. രാഘവന്

ബാലകൃഷ്ണന്‍ കട്ടോളി

- ഡെസ്ക്

വായിക്കുക: , ,

1 അഭിപ്രായം »

പ്രവാസി കാര്യ വകുപ്പ് മന്ത്രിയെ കണ്ടവരുണ്ടോ?

September 5th, 2010

vayalar-ravi-missing-epathram

എയര്‍ ഇന്ത്യയുടെ ക്രൂരത; പ്രവാസികള്‍ക്ക് വേണ്ടി മുതലക്കണ്ണിര്‍ ഒഴുക്കുന്നവര്‍ക്ക് മിണ്ടാട്ടമില്ല. നമ്മുടെ പ്രവാസി കാര്യ വകുപ്പ് മന്ത്രിയെ കണ്ടവരുണ്ടോ?

സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി കേരളത്തിലെ മൂന്നു വിമാന ത്താവളങ്ങളില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന 203 വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. 45,000ല്‍പ്പരം യാത്രക്കാര്‍ വഴിയാധാരമായി. തിരുവനന്തപുരത്തു നിന്നുള്ള 74-ഉം, കൊച്ചിയില്‍ നിന്നുള്ള 56-ഉം, കോഴിക്കോട്ടു നിന്നുള്ള 73-ഉം എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ഫ്‌ളൈറ്റുകളാണ് റദ്ദാക്കിയത്.

മാസങ്ങള്‍ക്കു മുമ്പ് 5,000 മുതല്‍ 7,000 വരെ രൂപ നല്‍കി എടുത്ത ടിക്കറ്റുകള്‍ ഇപ്പോള്‍ അതിന്റെ നാലിരട്ടി തുക നല്‍കിയാലും കിട്ടാത്ത അവസ്ഥയാണ്. നിശ്ചിത തീയതിക്കു മുമ്പ് ഹാജരായില്ലെങ്കില്‍ വിസ റദ്ദാകുമെന്ന വ്യവസ്ഥ പാലിക്കാനാവാതെ പുതിയതായി ഗള്‍ഫിലേക്കു പറക്കാനിരുന്നവരെ ഇത് ആശങ്കയിലാക്കിയിട്ടുണ്ട്. മാത്രമല്ല മധ്യവേനല്‍ അവധിയും ഓണവും പെരുന്നാളും കഴിഞ്ഞ് മടങ്ങിയെത്തുന്നവരെ ശരിക്കും കുഴക്കുന്നതാണു ഈ കൂട്ടത്തോടെയുള്ള ഈ ഫ്ലയിറ്റ് റദ്ദ് ചെയ്യല്‍…

എയര്‍ ഇന്ത്യ എക്സ്പ്രസ്സില്‍ ടിക്കറ്റെടു ത്തിരുന്നവര്‍ക്ക് തങ്ങളുടെ തന്നെ മറ്റു വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ അവസരം നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത് വെറും വാക്കാണ്. അല്ലാത്ത പക്ഷം ടിക്കറ്റിനായി ഈടാക്കിയ മുഴുവന്‍ തുകയും മടക്കി നല്‍കുമെന്നും വിമാനക്കമ്പനി പറയുന്നു.

മാസങ്ങള്‍ക്കു മുമ്പു തന്നെ അവധി ക്രമീകരിച്ച് യാത്രയ്ക്കു തയ്യാറെടുത്ത സാധാരണക്കാരായ മലയാളികളെയും എയര്‍ ഇന്ത്യയുടെ നടപടി വെട്ടിലാക്കി. വളരെ പരിമിതമായ സാഹചര്യങ്ങളില്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നവരാണ് വില കുറഞ്ഞ ടിക്കറ്റുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിലെ യാത്രക്കാര്‍. റംസാന്‍ അവധിയും ഗള്‍ഫിലെ സ്‌കൂള്‍ തുറക്കലു മൊക്കെയായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്ന് ധാരാളം യാത്രക്കാരുള്ള സമയമാണിത്.

ban-air-india-epathram

എയര്‍ ഇന്ത്യക്കെതിരെ പ്രതിഷേധവുമായി യാത്രക്കാര്‍

തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ തിരുവനന്തപുരത്തു നിന്ന് കൊച്ചി വഴി മസ്‌കറ്റിലെത്തി തിരികെ തിരുവനന്തപുരത്തേക്കു വരുന്ന വിമാനത്തിന്റെ സപ്തംബര്‍ 13 മുതല്‍ ഒക്ടോബര്‍ 27 വരെയുള്ള 15 സര്‍വീസുകള്‍ റദ്ദാക്കി. ചൊവ്വാഴ്ചകളില്‍ തിരുവനന്തപുരത്തു നിന്നു മസ്‌കറ്റിലെത്തി കൊച്ചി വഴി തിരികെ തിരുവനന്തപുരത്തെത്തുന്ന വിമാനത്തിന്റെ സപ്തംബര്‍ ഏഴു മുതല്‍ ഒക്ടോബര്‍ 26 വരെയുള്ള എട്ടു സര്‍വീസുകളാണ് ഉപേക്ഷിച്ചത്.

തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കോഴിക്കോട്ടു നിന്നു മസ്‌കറ്റിലെത്തി തിരിച്ചു വരുന്ന 19 സര്‍വീസുകള്‍ സപ്തംബര്‍ 13 മുതല്‍ ഒക്ടോബര്‍ 27 വരെ ഉണ്ടാവില്ല. ഇതു പോലെ തന്നെ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ തിരുവനന്തപുരത്തു നിന്ന് ഷാര്‍ജയില്‍ പോയി തിരികെയെത്തുന്ന 12 വിമാനങ്ങളും സപ്തംബര്‍ 21 മുതല്‍ ഒക്ടോബര്‍ 28 വരെ ഉപേക്ഷിച്ചു. കൊച്ചിയില്‍ നിന്ന് ഷാര്‍ജയിലേക്കും തിരിച്ചും ദിവസേനയുള്ള വിമാനത്തിന്റെ സപ്തംബര്‍ 20 മുതല്‍ 30 ഒക്ടോബര്‍ വരെയുള്ള 41 സര്‍വീസുകളാണ് ഒറ്റയടിക്ക് റദ്ദാക്കിയത്. തിരുവനന്തപുരത്തു നിന്ന് അബുദാബിയിലേക്കും തിരിച്ചും ഞായര്‍, തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലുള്ള 24 ഫ്‌ളൈറ്റുകള്‍ സപ്തംബര്‍ 26 മുതല്‍ ഒക്ടോബര്‍ 27 വരെ ഉണ്ടാകില്ല. തിങ്കള്‍, ചൊവ്വ, ശനി ദിവസങ്ങളില്‍ തിരുവനന്തപുരത്തു നിന്ന് ദുബായിലേക്കും തിരിച്ചും സപ്തംബര്‍ 25നും ഒക്ടോബര്‍ 26നും ഇടയ്ക്കുള്ള 17 സര്‍വീസുകള്‍ റദ്ദാക്കി.

കോഴിക്കോട്ടു നിന്ന് ദുബായിലേക്ക് ബുധന്‍, ശനി ദിവസങ്ങളിലും ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് വ്യാഴം, ഞായര്‍ ദിവസങ്ങളിലും സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ സപ്തംബര്‍ 22നും ഒക്ടോബര്‍ 31നും ഇടയ്ക്ക് പറക്കില്ല. 24 സര്‍വീസുകളാണ് ഈ ഗണത്തില്‍ പെടുക. കോഴിക്കോട്ടു നിന്ന് ഷാര്‍ജയിലേക്ക് ഞായര്‍, തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലും ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് തിങ്കള്‍, ചൊവ്വ, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലുമുള്ള 55 സര്‍വീസുകള്‍ സപ്തംബര്‍ 21നും ഒക്ടോബര്‍ 30നുമിടയ്ക്ക് റദ്ദാക്കി. കോഴിക്കോട് – മംഗലാപുരം – കുവൈത്ത് – മംഗലാപുരം – കോഴിക്കോട് റൂട്ടില്‍ ഞായര്‍, ചൊവ്വ നടത്തുന്ന 10 സര്‍വീസുകളും സപ്തംബര്‍ 26നും ഒക്ടോബര്‍ 26നുമിടയ്ക്ക് ഉണ്ടാവില്ല.

cancelled-flight-kerala-epathram

വിമാനം റദ്ദ്‌ ചെയ്തതിനെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ യാത്രക്കാരന്‍

ഒരു വിമാനത്തിന്റെ സമയം മാറിയാല്‍ പോലും പത്രക്കുറിപ്പിറക്കുന്ന എയര്‍ ഇന്ത്യ അധികൃതര്‍ ഇത്രയധികം വിമാനങ്ങള്‍ ഒരുമിച്ചു റദ്ദാക്കിയതിനെ ക്കുറിച്ച് ആരെയും അറിയിച്ചിട്ടില്ല. കേരളത്തിനെതിരെയുള്ള ഉത്തരേന്ത്യന്‍ ലോബിയുടെ ആസൂത്രിത നീക്കമാണ് ഈ നടപടിയെന്ന് ആരോപണമുയര്‍ന്നു കഴിഞ്ഞു. മാത്രമല്ല സ്വകാര്യ എയര്‍ലൈന്‍സിനെ സഹായിക്കാനാണു ഈ നീക്കമെന്ന് ന്യായമായും സംശയിക്കണം. ഇതിനെതിരെ നമ്മുടെ പ്രവാസി കാര്യ വകുപ്പ് മന്ത്രി ഇതു വരെ വായ തുറന്നിട്ടില്ല എന്നതാണ് പ്രവാസികളെ അത്ഭുതപ്പെടുത്തുന്നത്.

നാരായണന്‍ വെളിയംകോട്

- ഡെസ്ക്

വായിക്കുക: ,

3 അഭിപ്രായങ്ങള്‍ »

സഃ ഇമ്പിച്ചി ബാവ – ഏറനാടിന്റെ വീര പുത്രന്‍; കേരളത്തിന്റെ ധീര നേതാവ്

April 11th, 2010

imbichi-bavaഏറനാടിന്റെ വീര പുത്രന്‍ കേരളത്തിന്റെ ധീര നേതാവ് സഃ ഇമ്പിച്ചി ബാവ നമ്മെ വിട്ട് പിരിഞ്ഞിട്ട് ഇന്നേക്ക് പതിനഞ്ച് വര്‍ഷം തികയുകയാണു. ആറു പതിറ്റാണ്ടോളം കാലം നീണ്ടു നിന്ന ഉദാത്തമായ പൊതു ജീവിതത്തിന് ഉടമയായിരുന്നു സഃ ഇമ്പിച്ചി ബാവ. ജീവിതം തന്നെ പോരാട്ടമാക്കി മാറ്റിയ, ലക്ഷ്യ ബോധവും ആദര്‍ശ ബോധവും സാഹസികതയും സമന്വയിപ്പിച്ച ആ വിപ്ലവ കാരിയുടേ ജീവിതം സദാ കര്‍മ്മ നിരതമായിരുന്നു. മൂല്യ ച്യുതി നിറഞ്ഞു നില്‍ക്കുന്ന ഇന്നത്തെ ഇന്ത്യന്‍ വ്യവസ്ഥയില്‍ ജീവിക്കുന്ന പുതിയ തലമുറക്ക് സഖാവ് ഇമ്പിച്ചി ബാവയില്‍ നിന്ന് വളരെയെറെ പഠിക്കാനുണ്ട്.
 
മലബാര്‍ പ്രദേശത്തെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളായിരുന്ന മുസ്ലിം കമ്യൂണിസ്റ്റുകാരില്‍ ഏറ്റവും പ്രമുഖനും പ്രധാനി യുമായിരുന്നു സഖാവ് ഇമ്പിച്ചി ബാവ. ജീവിതാവസാനം വരെ വിപ്ലവ പ്രസ്ഥാന ത്തിന്റെ ചെങ്കൊടി ഉയര്‍ത്തി പിടിച്ച് അന്ധ വിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ ശക്തമായ ചെറുത്ത് നില്‍പ്പും. സാധാരണ ക്കാരന്റെ ആവശ്യങ്ങള്‍ക്കും അവകാശ ങ്ങള്‍ക്കും വേണ്ടി പട നയിക്കുകയും ചെയ്തിട്ടുള്ള സഃ ഇമ്പിച്ചി ബാവ, രാജ്യ സഭ മെമ്പര്‍, ലോക സഭ മെമ്പര്‍, എം. എല്‍. എ., മന്ത്രി എന്നി സ്ഥാനങ്ങളില്‍ ആത്മാര്‍ഥ പ്രവര്‍ത്തനം കാഴ്ച വെച്ച് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഏത് ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുമ്പോഴും തന്റെ കാലടിക്കു കീഴിലുള്ള മണ്ണില്‍ – ബഹുജന പ്രസ്ഥാനത്തില്‍ തന്നെ അദ്ദേഹം ഉറച്ചു നിന്നു. മന്ത്രി സ്ഥാനത്ത് ഇരിക്കുമ്പോള്‍ പോലും ഒരു പ്രക്ഷോഭ കാരിയായിട്ടാണു അദ്ദേഹം ജനങ്ങള്‍ക്ക് മുന്നില്‍ വന്നത്. അതാണു ആ മഹാന്റെ സവിശേഷത.
 
ജാതി മത പരിഗണനകള്‍ക്ക് അതീതമായി തൊഴിലാളി വര്‍ഗ്ഗത്തിന്റെ ചേരിയില്‍ കാല്‍ ഉറപ്പിച്ച് നില്‍ക്കുമ്പോഴും തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാന ത്തിലേക്ക് മുസ്ലിം സമുദായത്തെ ആകര്‍ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗത്തെ ക്കുറിച്ച് അദ്ദേഹം ചിന്തിച്ചിരുന്നു. മുസ്ലിം സമുദായം കൂടി ഉള്‍ക്കൊള്ളാത്ത ഒരു ഇടതു പക്ഷത്തെയോ ഇടതു പക്ഷത്തിന്റെ ഭാഗമല്ലാത്ത മുസ്ലിം സമുദായത്തെയോ അദ്ദേഹത്തിന് വിഭാവനം ചെയ്യാന്‍ കഴിഞ്ഞില്ല.
 
മന്ത്രിയെന്ന നിലയില്‍ വളരെ വ്യത്യസ്ഥവും പ്രശസ്തവുമായ സേവനമായിരുന്നു സഖാവ് ഇമ്പിച്ചി ബാവയുടെത്. ഐ. എ. എസ്., ഐ. പി. എസ്. ഉദ്യോഗ സ്ഥന്മാരും സാങ്കേതിക വിദഗ്ധരും ബ്യുറോക്രസിയുടെ തലപ്പത്തിരുന്ന് നിയമങ്ങളുടെയും ചട്ടങ്ങളുടെയും നൂലാമാലകള്‍ എടുത്തിട്ട് തടസ്സം സൃഷ്ടിക്കുമ്പോള്‍ അതു കേട്ട് വെറുതെ യിരിക്കുന്ന മന്ത്രി യായിരുന്നില്ല സഃ ഇമ്പിച്ചി ബാവ. നിയമങ്ങളും ചട്ടങ്ങളും തടസ്സം നില്‍ക്കാത്ത വിധം ലക്ഷ്യം കൈവരി ക്കുന്നതില്‍ ഇമ്പിച്ചി ബാവയുടെ നിശ്ചയ ധാര്‍ഢ്യത്തിന് കഴിഞ്ഞു വെന്നതാണു അദ്ദേഹത്തിന്റെ വിജയ രഹസ്യം. പലരും മന്ത്രി മാരായിരുന്നു വെങ്കിലും യഥാര്‍ത്ഥ മന്ത്രി വകുപ്പ് സിക്രട്ടറി മാരായിരുന്നു. എന്നാല്‍ ഇമ്പിച്ചി ബാവ യഥാര്‍ത്ഥ മന്ത്രി തന്നെ യായിരുന്നു.
 
നല്ലൊരു ഭരണാധി കാരിയെന്ന നിലയില്‍ സഖാവ് ഇമ്പിച്ചി ബാവ ഏറെ പ്രശസ്തി നേടിയിരുന്നു. ട്രാന്‍സ്പോര്‍ട്ട് മന്ത്രി യായിരിക്കെ തന്റെ ഭരണ പാടവം അദ്ദേഹം തെളിയിച്ചു. തീരുമാനം എടുക്കുന്നതിലും നടപ്പാക്കുന്നതിലും സഖാവ് പ്രകടിപ്പിച്ചിരുന്ന കഴിവ് അത്ഭുത കരമായിരു ന്നുവെന്ന് ഏവര്‍ക്കും അറിയാ വുന്നതാണു. പൊന്നാനിയില്‍ സ്കുളുകളും കോളേജുകളും ഉണ്ടാക്കുന്നതിനും, യാത്രാ സൗകര്യം മെച്ചപ്പെ ടുത്തുന്നതിനും, ട്രാന്‍സ്പോര്‍ട്ട് ഡിപ്പോ തുറക്കുന്നതിനും, ആരോഗ്യ രംഗം പരിപോഷി പ്പിക്കുന്നതിനും, പൊന്നാനി പോര്‍ട്ട് വികസിപ്പി ക്കുന്നതിനും, സാധാരണ ക്കാരന്റെ ദൈനം ദിന ആവശ്യങ്ങള്‍ക്കും സഖാവ് പ്രത്യേക താല്പര്യമാണു എടുത്തിരുന്നത്. അതു കൊണ്ടു തന്നെയാണു സഖാവ് ഇമ്പിച്ചി ബാവക്ക് പൊന്നാനി സുല്‍ത്താന്‍ എന്ന ഓമനപ്പേര്‍ നാട്ടുകാര്‍ സ്നേഹ പൂര്‍‌വ്വം നല്‍കിയതും. എന്നാല്‍ എല്ലാ അര്‍ത്ഥത്തിലും അദ്ദേഹം പൊന്നാനിയുടെ സുല്‍ത്താന്‍ തന്നെയായിരുന്നു.
 
നര്‍മ്മ രസം തുളുമ്പുന്ന സംഭാഷണം പോലെ സരളവും ആശയ സമ്പുഷ്ടവു മായിരുന്നു സഖാവിന്റെ പ്രസംഗങ്ങളും. പാട്ടുകളും തമാശയുമായി മണിക്കൂറു കളോളം യാതൊരു മുഷിപ്പും കൂടാതെ സദസ്സിനെ പിടിച്ചി രുത്താനുള്ള കഴിവ് അപാരമായിരുന്നു.
 
തല ഉയര്‍ത്തി പ്പിടിച്ച് ഒന്നിനേയും കൂസാതെയുള്ള സഖാവിന്റെ നടത്തമുണ്ടല്ലോ… അത് മലയാളിയുടെ മനസ്സില്‍ നിന്ന് ഒരിക്കലും മാഞ്ഞു പോകില്ല…
 
നര്‍മ്മ രസത്തില്‍ ചാലിച്ച ആ സംഭാഷണങ്ങളും പ്രസംഗങ്ങളും ഇപ്പോഴും മലയാളികളുടെ കാതുകളില്‍ മുഴങ്ങുന്നുണ്ടാകും… ലാല്‍ സലാം സഖാവെ…
 
നാരായണന്‍ വെളിയംകോട്
 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മുന്‍ എം. പി. കെ. എസ്‌. മനോജ്‌ സി. പി. എമ്മില്‍ നിന്നും രാജി വെച്ചു

January 10th, 2010

ആലപ്പുഴയിലെ മുന്‍ എം. പി. യും പ്രമുഖ സി. പി. എം. നേതാവുമായ ഡോ. കെ. എസ്‌. മനോജ്‌ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു. തെറ്റു തിരുത്തല്‍ രേഖയില്‍ പാര്‍ട്ടി ഭാരവാഹികളും, ജന പ്രതിനിധികളും മത വിശ്വാസ സംബന്ധിയായി പാലിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ചുള്ള ചില പരാമര്‍ശ ങ്ങളാണത്രെ തുമ്പോളി ലോക്കല്‍ കമ്മറ്റി അംഗമായ മനോജിന്റെ രാജിക്ക്‌ കാരണമെന്ന് അറിയുന്നു. മനോജിന്റെ രാജി സി. പി. എം. രാഷ്ടീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക്‌ വഴി വെച്ചേക്കും.
 
തിരഞ്ഞെടുപ്പ്‌ രാഷ്ടീയത്തില്‍ കണ്ണൂരില്‍ അല്‍ഭുതം കാട്ടിയ അബ്ദുള്ള ക്കുട്ടിയെ പ്പോലെ ആലപ്പുഴയില്‍ അത്തരം ഒരു പ്രകടനമാണ്‌ മനോജും കാഴ്ച വെച്ചത്‌. ലത്തീന്‍ കത്തോലിക്ക വിശ്വാസിയായ ഡോ. മനോജ്‌ ആലപ്പുഴയില്‍ കോണ്‍ഗ്രസ്സിലെ കരുത്തനായ സ്ഥാനാര്‍ത്ഥി വി. എം. സുധീരനെ പരാജയ പ്പെടുത്തിയതിലൂടെ ഏറെ ശ്രദ്ധ നേടിയിരുന്നു. മനോജ്‌ ഇപ്പോള്‍ ഡല്‍ഹിയില്‍ ഡോക്ടറായി പ്രാക്ടീസ്‌ ചെയ്യുകയാണ്‌.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ?!

November 30th, 2009

mullaperiyar-politicsകഴിഞ്ഞ കുറേ ദിവസങ്ങളായി പ്രമുഖ മാധ്യമങ്ങ ളിലൊക്കെ മുല്ലപ്പെരി യാറിനെ പ്പറ്റി എന്തെങ്കിലുമൊക്കെ വാര്‍ത്തകളുണ്ട്. അണക്കെട്ടിലെ ജല നിരപ്പ് 136 അടിയാകാന്‍ പോകുന്നു, അണക്കെട്ടിന് ബലക്ഷയം വര്‍ദ്ധിച്ചിരിക്കുന്നു, മൂന്നിടത്ത് കൂടി ചോര്‍ച്ച കാണാന്‍ തുടങ്ങിയിരിക്കുന്നു, പെരിയാറിന്റെ തീരത്തു ള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം, എന്നു തുടങ്ങി ഭീതി ജനകമായ വാര്‍ത്തകളാണ് ദിവസവും വന്നു കൊണ്ടിരുന്നത്.

കേരളത്തിലെ മൂന്നര ക്കോടിക്ക് മേലെ വരുന്ന ജനങ്ങളില്‍ എത്ര പേര്‍ തങ്ങളില്‍ പലരുടേയും അന്തകനാകാന്‍ സാദ്ധ്യതയുള്ള മുല്ലപ്പെരിയാര്‍ ഡാമിനെ പ്പറ്റിയും അതിന്റെ ഇപ്പോഴത്തെ അവസ്ഥയെ പ്പറ്റിയും ബോധവാന്മാരാണ്? ബഹു ഭൂരിപക്ഷത്തിനും കാര്യമായൊന്നും അറിയില്ല എന്ന് തന്നെ വേണം കരുതാന്‍.

mullaperiyar-dam

മുല്ലപ്പെരിയാര്‍ അണക്കെട്ട്

ലക്ഷ ക്കണക്കിന് മലയാളികളുടെ തലയ്ക്ക് മുകളില്‍ ഡെമോക്ലസ്സിന്റെ വാള് പോലെ മുല്ലപ്പെരിയാര്‍ തൂങ്ങിയാടാന്‍ തുടങ്ങിയിട്ട് കാലം കുറേയാകുന്നു. നിര്‍മ്മാണ കാലത്ത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ഇതായിരുന്നെങ്കിലും, ചുണ്ണാമ്പും സുര്‍ക്കി മിശ്രിതവും കരിങ്കല്ലു മൊക്കെ ഉപയോഗിച്ചു ണ്ടാക്കിയ 113 വര്‍ഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടാണ് ഇന്ന് ലോകത്തി ലുള്ളതില്‍ ഏറ്റവും പഴക്കമുള്ള ഭൂഗുരുത്വ അണക്കെട്ട്.

mullaperiyar-dam-googleearth

മുല്ലപ്പെരിയാര്‍ – ഗൂഗ്‌ള്‍ ഏര്‍ത്ത് ഉപഗ്രഹ ചിത്രം

1896 ല്‍ ഈ അണക്കെട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കാലത്ത്, 50 കൊല്ലത്തിലധികം ഇത്തരം അണക്കെട്ടു കള്‍ക്ക് ആയുസ്സില്ലെന്ന് അണക്കെട്ടിന്റെ ശില്‍പ്പിയായ ബെന്നി ക്വിക്ക് എന്ന ബ്രിട്ടീഷുകാരന്‍ തന്നെ പറയുന്നുണ്ട്. അങ്ങനെ നോക്കിയാല്‍ പോലും, സ്വാതന്ത്യത്തിന് മുന്നേ തന്നെ അണക്കെട്ടിന്റെ കാലാവധി കഴിഞ്ഞിരിക്കുന്നു. സായിപ്പ് ഉണ്ടാക്കിയ അണക്കെട്ടായതു കൊണ്ട് മാത്രമാണ് പിന്നെയും 63 കൊല്ലമായി അതിങ്ങനെ പൊട്ടാതെ നില്‍ക്കുന്നത്. നമ്മുടെ നാട്ടുകാര്‍ ആരെങ്കിലുമാണ് ഡാമുണ്ടാക്കി യതെങ്കില്‍ ഇതിനോടകം മുല്ലപ്പെരിയാര്‍ അണക്കെട്ട് ദുരന്തത്തിന്റെ പ്ലാറ്റിനം ജ്യൂബിലി മലയാളികള്‍ ആഘോഷിച്ച് കഴിഞ്ഞിട്ടു ണ്ടാകുമായിരുന്നു.

കേരളത്തിലാണ് മുല്ലപ്പെരിയാര്‍ ഡാം സ്ഥിതി ചെയ്യുന്നതെങ്കിലും തമിഴ്നാടാണ് ഡാമിന്റെ ഉടമസ്ഥര്‍ . അക്കഥകളൊക്കെ പറയാന്‍ പോയാല്‍ മണ്ടത്തരങ്ങളുടെ സര്‍ദാര്‍ജി ക്കഥ പരമ്പര പോലെ കേട്ടിരുന്ന് ചിരിക്കാനുള്ള വകയുണ്ട്.

ബ്രിട്ടീഷ് ഭരണ കാലത്ത് തേനി, മദുര, ദിണ്ടിക്കല്‍‍, രാമനാഥ പുരം എന്നീ തമിഴ് പ്രവിശ്യകള്‍ ജല ക്ഷാമം അനുഭവി ക്കുമ്പോള്‍ പശ്ചിമ ഘട്ടത്തിനി പ്പുറമുള്ള കേരളത്തിലെ പെരിയാര്‍ തീരങ്ങളില്‍ പലപ്പോഴും വെള്ളപ്പൊക്ക മായിരുന്നു. ഇതിന് സായിപ്പ് കണ്ടു പിടിച്ച പ്രതിവിധിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. പെരിയാര്‍ നദിയിലെ വെള്ളം അണകെട്ടി പശ്ചിമ ഘട്ടം തുരന്ന് മദുരയിലൂടെ ഒഴുകുന്ന വൈഗൈ നദിയിലെ ത്തിക്കാനിട്ട പദ്ധതിയാണ് ഇന്നിപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാം എന്ന തലവേദന യായി മലയാളിയുടെ ഉറക്കം കെടുത്തുന്നത്.

1886 ഒക്ടോബര്‍ 29ന് പെരിയാര്‍ പാട്ടക്കരാര്‍ പ്രകാരം പെരിയാര്‍ നദിയുടെ 155 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന 8000 ഏക്കര്‍ സ്ഥലത്തിന് പുറമെ അണക്കെട്ട് നിര്‍മ്മാണ ത്തിനായി 100 ഏക്കര്‍ സ്ഥലവും തിരുവിതാംകൂര്‍ രാജാവായിരുന്ന വിശാഖം തിരുനാള്‍ രാമ വര്‍മ്മ അന്നത്തെ മദിരാശി സര്‍ക്കാറിന് പാട്ടമായി നല്‍കുക യാണുണ്ടായത്. കരാറു പ്രകാരം പാട്ടത്തുകയായി ഏക്കറിനു 5 രൂപയെന്ന കണക്കില്‍ 40,000 രൂപ വര്‍ഷം തോറും കേരളത്തിന് ലഭിക്കും. 50 വര്‍ഷം മാത്രം ആയുസ്സ് കണക്കാ ക്കിയിരുന്ന ‍ഡാമിന്റെ കരാര്‍ കാലയളവ് 999 വര്‍ഷമാണെ ന്നുള്ളതാണ് വിരോധാഭാസം. ആദ്യ കരാര്‍ കഴിയുമ്പോള്‍ വേണമെങ്കില്‍ വീണ്ടുമൊരു 999 വര്‍ഷത്തേക്ക് കരാര്‍ പുതുക്കുന്നതിന് വിരോധമൊന്നും ഇല്ലെന്നുള്ള മറ്റൊരു മണ്ടത്തരവും കൂടെ കരാറിലുണ്ട്.

അണക്കെട്ടില്‍ ചോര്‍ച്ചയും മറ്റും വരാന്‍ തുടങ്ങിയ തോടെയാ യിരിക്കണം അണക്കെട്ട് ദുര്‍ബ്ബലമാണെന്നും ജല നിരപ്പ് 136 അടിക്ക് മുകളില്‍ ഉയര്‍ത്താന്‍ പറ്റില്ലെന്നും പറഞ്ഞ് കേരളവും തമിഴ്നാടും തമ്മിലുള്ള നിയമ യുദ്ധങ്ങള്‍ ആരംഭിക്കുന്നത്. (ഇതിന് പിന്നില്‍ മറ്റെന്തെങ്കിലും രാഷ്ട്രീയം ഉണ്ടോ യെന്നറിയില്ല.) ഡാം പൊട്ടിയാലും തമിഴ്നാട്ടിലേക്ക് വെള്ളമൊഴുകി അവര്‍ക്ക് അപകടം ഒന്നുമുണ്ടാകില്ല എന്നതു കൊണ്ട് കിട്ടുന്നിടത്തോളം കാലം വെള്ളം ഊറ്റാനാണ് തമിഴ്നാടിന്റെ പദ്ധതി. ഡാം പൊട്ടിയാല്‍ 35 കിലോമീറ്റര്‍ താഴെയുള്ള ഇടുക്കി ഡാം ആ വെള്ളം മുഴുവന്‍ താങ്ങിക്കോളും എന്നുള്ള മുടന്തന്‍ ന്യായങ്ങളും തമിഴ്നാട് സര്‍ക്കാര്‍ നിരത്തുന്നുണ്ട്. ഇടുക്കി ഡാം അല്ലാതെ തന്നെ നിറഞ്ഞു കവിയാറുണ്ടെന്നും മുല്ലപ്പെരിയാറിലെ വെള്ളം കൂടെ താങ്ങാന്‍ ഇടുക്കി ഡാമിന് ആകില്ലെന്നുമുള്ളത് പകല്‍ പോലെ വ്യക്തമായ കാര്യമാണ്. ഇനി അഥവാ ഇടുക്കി ഡാം ഈ വെള്ളം മുഴുവന്‍ താങ്ങിയാലും മുല്ലപ്പെരിയാറിനും ഇടുക്കി ഡാമിനും ഇടയില്‍ പെരിയാര്‍ തീരത്ത് താമസിക്കുന്ന പതിനായിര ക്കണക്കിന് ജനങ്ങളുടെ ജീവന് ഒരു വിലയുമില്ലേ ?

ആയുസ്സെത്തിയ അണ ക്കെട്ടെങ്ങാനും പൊട്ടിയാലുള്ള അവസ്ഥയെ പ്പറ്റി ചിന്തിക്കാന്‍ തുടങ്ങിയാല്‍ അഞ്ചാറ് സംസ്ഥാന ങ്ങളിലെ ജനങ്ങള്‍ക്ക് മനസ്സമാധാ നത്തോടെ റോഡിലി റങ്ങാനും പറ്റില്ല, വീട്ടിലിരിക്കാനും പറ്റില്ല. ഇടുക്കിയിലുള്ള ഒരു ബ്ലോഗ് സുഹൃത്ത് ഈയിടയ്ക്ക് എന്നോട് പറഞ്ഞു, അദ്ദേഹം തെങ്ങ് കയറ്റം പഠിക്കാന്‍ പോകുക യാണെന്ന്. തെങ്ങ് കയറ്റം പഠിക്കുന്നത് നല്ലതാണ്. തെങ്ങു കയറ്റ ത്തൊഴിലാളി ക്ഷാമം നേരിടുന്ന ഇക്കാലത്ത് കുറച്ച് കാലം തേങ്ങയിടാന്‍ മറ്റാരേയും ആശ്രയിക്കേണ്ടി വരില്ല എന്നല്ലാതെ, ഡാം പൊട്ടുന്ന സമയത്ത് തെങ്ങില്‍ കയറി രക്ഷപ്പെടാ മെന്നൊന്നും ആരും കരുതേണ്ട. എറണാ കുളത്ത് ഹൈക്കോര്‍ട്ട് കെട്ടിടത്തിന്റെ നാലാം നിലയില്‍ വരെ വെള്ളം കയറുമെന്നാണ് കണക്കാക്ക പ്പെടുന്നത്. അപ്പോള്‍ പിന്നെ ഇടുക്കിയിലുള്ള തെങ്ങിന്റെ മണ്ടയില്‍ കയറി രക്ഷപെടാ മെന്നുള്ളത് വ്യാമോഹം മാത്രമല്ലേ ?

അപകടം എന്തെങ്കിലും പിണഞ്ഞാല്‍ , കണക്കുകള്‍ സൂചിപ്പിക്കുന്നതു്‌ ശരിയാണെങ്കില്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ‍, ആലപ്പുഴ എന്നീ ജില്ലകളിലായി കുറഞ്ഞത് 40 ലക്ഷം ജനങ്ങളെങ്കിലും ചത്തൊടുങ്ങും. പണ്ഢിതനും, പാമരനും, പണമുള്ളവനും, പണമില്ലാത്തവനും, സിനിമാക്കാരനും, രാഷ്ട്രീയക്കാരനും, കേന്ദ്രത്തില്‍ പിടിയുള്ളവനും, പിടിയില്ലാ ത്തവനും, കുട്ടികളും, വലിയവരും എല്ലാമടക്കമുള്ള ലക്ഷ ക്കണക്കിന് മനുഷ്യാ ത്മാക്കള്‍ വീട്ടിലും, റോട്ടിലും, പാടത്തും, പറമ്പിലു മൊക്കെയായി ചത്തു മലക്കും. കുറേയധികം പേര്‍ ആര്‍ക്കും ബുദ്ധിമൊട്ടൊന്നും ഉണ്ടാക്കാതെ അറബി ക്കടലിന്റെ അഗാധതയില്‍ സമാധിയാകും. കന്നുകാലികള്‍ അടക്കമുള്ള മിണ്ടാ പ്രാണികളുടെ കണക്കൊന്നും മുകളില്‍ പറഞ്ഞ 40 ലക്ഷത്തില്‍ പെടുന്നില്ല.

കെട്ടിടങ്ങ ള്‍ക്കുള്ളിലും വാഹന ങ്ങളിലുമൊ ക്കെയായി കുടുങ്ങി ക്കിടക്കുന്ന ഇത്രയുമധികം ശവ ശരീരങ്ങള്‍ 24 മണിക്കൂറിനകം കണ്ടെടുത്ത് ശരിയാം വണ്ണം മറവു ചെയ്തില്ലെങ്കില്‍ ‍, ജീവനോടെ അവശേഷിക്കുന്ന ബാക്കിയുള്ള മനുഷ്യ ജന്മങ്ങള്‍ പകര്‍ച്ച വ്യാധികളും, മറ്റ് രോഗങ്ങളും പിടിച്ചു്‌ നരകിച്ചു്‌ ചാകും. ഇക്കൂട്ടത്തില്‍ മുല്ലപ്പെരിയാറിന്റെ പേരില്‍ പട നയിക്കുന്ന തമിഴനും, ലക്ഷ ക്കണക്കിനുണ്ടാകും. നദീ ജലം നഷ്ടമായതു കൊണ്ട് തേനി, മദുര, ദിണ്ടിക്കല്‍, രാമനാഥ പുരം എന്നിങ്ങനെ കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന പതിനായിര ക്കണക്കിന് തമിഴ് മക്കള്‍ വരള്‍ച്ചയും പട്ടിണിയും കൊണ്ട് വലയും. ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ട സമയത്ത് സര്‍ദാര്‍ജി മാര്‍ക്ക് നേരെ പൊതു ജനം ആക്രമണം അഴിച്ചു വിട്ടതു പോലെ കണ്‍‌ മുന്നില്‍ വന്നു പെടുന്ന തമിഴന്മാരോട് മലയാളികള്‍ വികാര പ്രകടനം വല്ലതും നടത്തുകയും അതേ നാണയത്തില്‍ തമിഴ് മക്കള്‍ പ്രതികരിക്കുകയും ചെയ്താല്‍ ഒരു വംശീയ കലാപം തന്നെ രാജ്യത്ത് പൊട്ടിപ്പുറ പ്പെട്ടെന്ന് വരും.

ഇതെല്ലാം കഴിഞ്ഞിട്ടും അവശേഷിക്കുന്ന മലയാളിയും, തമിഴനും, ഈ ദാരുണ സംഭവത്തിന്റെ പഴി അങ്ങോട്ടും ഇങ്ങോട്ടും ചാരി, വീണ്ടും കാലം കഴിക്കും. ഒരു രാജാവിന് പറ്റിയ അബദ്ധം നാളിത്ര കഴിഞ്ഞിട്ടും തിരുത്താ നാകാതെ പ്രജകളെ പരിപാലി ക്കുന്നെന്ന പേരില്‍ നികുതി പ്പണം തിന്നു കുടിച്ച് സുഖിച്ച് കഴിഞ്ഞു പോകുന്ന മന്ത്രിമാരേയും അവരുടെ പിണിയാ ളുകളേയും നാമൊക്കെ പിന്നെയും പിന്നെയും വന്‍ ഭൂരിപക്ഷ ത്തിന് തിരഞ്ഞെടുത്ത് തലസ്ഥാന ത്തേക്കും കേന്ദ്രത്തിലേക്കും അയച്ചു കൊണ്ടിരിക്കും. ആ രാഷ്ട്രീയ വിഷ ജീവികളൊ ക്കെയും ഇടതും വലതും കളിച്ചു്‌, വീണ്ടും വീണ്ടും, മാറി മാറി മലയാള സമൂഹത്തെ യൊന്നാകെ കൊള്ളയടിക്കും.

1979 ആഗസ്റ്റ് 11ന് കനത്ത മഴയില്‍ ഗുജറാത്തിലെ മോര്‍വി ഡാം തകര്‍ന്നപ്പോള്‍ ഉണ്ടായതാണ് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ഡാം ദുരന്തം. 20 മിനിറ്റിനകം 15,000 ത്തോളം ജനങ്ങളാണ് അന്ന് മോര്‍വി പട്ടണത്തില്‍ മണ്ണോട് ചേര്‍ന്നത്.

രണ്ടാഴ്ച്ച മുന്‍പ് അതി ശക്തമായ മഴ കാരണം തമിഴ്നാട്ടിലെ ആളിയാര്‍ ഡാം തുറന്ന് വിട്ടപ്പോള്‍ പാലക്കാട്ടെ മൂലത്തറ റെഗുലേറ്റര്‍ തകര്‍ന്ന് വിലപ്പെട്ട മനുഷ്യ ജീവനൊപ്പം 50 കോടിയില്‍പ്പരം രൂപയുടെ നാശ ന‍ഷ്ടങ്ങളാണു ണ്ടായത്.

2006 ആഗസ്റ്റില്‍ കനത്ത മഴ കാരണം രാജസ്ഥാനിലെ ബജാജ് സാഗര്‍ ഡാമിലെ അധിക ജലം തുറന്ന് വിട്ടപ്പോള്‍ ഉണ്ടായ ദുരന്തത്തിന്റെ ബാക്കി പത്രങ്ങള്‍ കുറേ നാളുകള്‍ക്ക് ശേഷമാണെങ്കിലും നേരില്‍ കാണാന്‍ കഴിഞ്ഞിട്ടുള്ള ഒരാളാണ് ഞാന്‍. അവിടെ പലയിടത്തും വെള്ളം ഇരച്ചു കയറിയതു്‌ രാത്രിയായതു കൊണ്ടു്‌ ഗ്രാമ വാസികളില്‍ പലരും ഉറക്കത്തില്‍ തന്നെ മുങ്ങി മരിച്ചു. നൂറു കണക്കിനു്‌ കന്നുകാലികളും, മിണ്ടാ പ്രാണികളും ചത്തൊടുങ്ങി. ഭൂ പ്രകൃതിയിലുള്ള പ്രത്യേകത കാരണം, മാസങ്ങളോളം ഈ വെള്ളം താഴ്ന്ന പ്രദേശങ്ങളില്‍ കെട്ടി ക്കിടന്നു്‌ ബുദ്ധിമുട്ടു ണ്ടാക്കി. തൊട്ടടുത്ത സംസ്ഥാനമായ ഗുജറാത്തിലും ഈ ഡാമില്‍ നിന്നൊഴുകിയ വെള്ളം ഒരു പാടു്‌ നാശങ്ങള്‍ വിതച്ചു. ഗുജറാത്തിലെ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത മുന്‍ സൈനികനും, ഹെലിക്കോപ്റ്റര്‍ പൈലറ്റുമായ എന്റെ അമ്മാവന്‍ ക്യാപ്റ്റന്‍ മോഹന്റെ അടുക്കല്‍ നിന്ന് ആ ദുരന്തത്തിന്റെ മറ്റൊരു ഭീകര മുഖം മനസ്സിലാക്കാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്.

ഇതൊക്കെ ക്കൊണ്ടാകാം 2 കൊല്ലത്തി ലധികമായി, എന്നും മുല്ലപ്പെരി യാറിനെ പ്പറ്റിയുള്ള വാര്‍ത്തകള്‍ക്ക് ഞാന്‍ കാതോര്‍ക്കുന്നത് ഒരു ഉള്‍ക്കിടി ലത്തോടെ മാത്രമാണ്.

മനുഷ്യത്വം എന്നത് അധികാ‍ര ക്കസേരകളില്‍ ഇരിക്കുന്ന മഹാന്മാ ര്‍ക്കൊക്കെ നഷ്ടപ്പെട്ടു കഴിഞ്ഞോ ? അണക്കെട്ടിന്റെ ആയുസ്സിന്റെ 20 ഇരട്ടിയേ ക്കാളധികം കാലത്തേക്ക് അതില്‍ നിന്ന് അയല്‍ സംസ്ഥാനത്തിന് വെള്ളം കൊടുക്കാമെന്നുള്ള കരാറിന് കൂട്ടു നിന്ന രാജാവിനും, (രാജാവിനെ സായിപ്പ് നിര്‍ബന്ധിപ്പിച്ച് സമ്മതിപ്പിച്ച താണെന്നുള്ളത് വിസ്മരിക്കുന്നില്ല.) ആ കരാര്‍ പ്രകാരം ഇനിയും മുന്നോട്ട് പോയാല്‍ ലക്ഷ ക്കണക്കിന് പ്രജകള്‍ ചത്തടിയുമെന്ന് മനസ്സിലാക്കിയിട്ടും രാഷ്ട്രീയം കളിക്കുന്ന മന്ത്രിമാര്‍ക്കും, മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ലേ ?

സംസ്ഥാനങ്ങളുടെ രണ്ടിന്റേയും കേസ് കോടതിയിലിട്ട് തട്ടി ക്കളിക്കുന്ന സുപ്രീം കോടതി എന്ന് പറയുന്ന പരമോന്നത നീതി ന്യായ വ്യവസ്ഥയ്ക്ക് പിന്നിലുള്ളത് മനുഷ്യന്മാര്‍ തന്നെയല്ല എന്നുണ്ടോ ? ഇതെന്താ പിടി കിട്ടാ പ്പുള്ളിയോ, തെളിവില്ലാതെ കിടക്കുന്ന കേസോ മറ്റോ ആണോ ഇങ്ങനെ നീട്ടി നീട്ടി ക്കൊണ്ടു പോകാന്‍ ? അടുത്ത ഹിയറിങ്ങ് ഇനി ജനുവരിയിലാണ് പോലും. രണ്ട് കൂട്ടര്‍ക്കും 9 ദിവസം വീ‍തം വേണമത്രേ കേസ് വാദിച്ച് തീര്‍ക്കാന്‍!

ഈ കേസ് തീര്‍പ്പാക്കാന്‍ എന്താണിത്ര കാല താമസം ? ഇതിനേക്കാള്‍ വലിയ ഏത് കേസാണ് സുപ്രീം കോടതിയില്‍ അടിയന്തിരമായി തീരുമാനം കാത്തു കിടക്കുന്നത് ? എന്തോന്നാണ് ഇത്ര വാദിക്കാന്‍ ? ഡാമിലെ വെള്ളം കുറച്ച് ദിവസ മെടുത്തി ട്ടായാലും, ആള പായമില്ലാത്ത രീതിയില്‍ ഒന്ന് തുറന്ന് വിട്ട് ഇപ്പോഴത്തെ അതിന്റെ ശോചനീ യാവസ്ഥ മനസ്സി ലാക്കാന്‍ സുപ്രീം കോടതിക്ക് ഒരു ശ്രമം നടത്തി നോക്കി ക്കൂടെ ? ലക്ഷ ക്കണക്കിന് ജനങ്ങളുടെ ജീവന്‍ അപകട ത്തിലാകുന്ന തരത്തിലുള്ള ഒരു കേസാ കുമ്പോള്‍ കോടതി നേരിട്ടി ടപെട്ട് അങ്ങനെ ചെയ്യുന്നതില്‍ എന്താണ് തെറ്റ് എന്ന് മാത്രമേ നിയമ മറിയാത്ത സാധാരണ ക്കാരനായ എനിക്ക് ചിന്തിക്കാ നാകുന്നുള്ളൂ.

പാച്ചു എന്ന ബ്ലോഗര്‍ മുല്ലപ്പെരിയാറിലേക്ക് നടത്തിയിട്ടുള്ള യാത്രയുടെ വിവരണങ്ങളും പടങ്ങളുമൊക്കെ ഓരോ മലയാളിയും ഈ അവസരത്തില്‍ കണ്ടിരിക്കേണ്ട ഒന്നാണ്. ഒറ്റയാള്‍ പട്ടാളമായി ഇംഗ്ലണ്ടിലെ തന്റെ സ്വത്ത് മുഴുവന്‍ വിറ്റ് പെറുക്കി മുല്ലപ്പെരിയാര്‍ ഡാമുണ്ടാക്കിയ ബെന്നി ക്വിക്ക് എന്ന സായിപ്പിന്റെ കഥയൊക്കെ പാച്ചുവിന്റെ തന്നെ വാക്കുകളിലൂടെ അവിടെ വായിക്കാം. 115 അടിക്ക് താഴെ അണക്കെട്ടിലെ വെള്ളം താഴ്ന്നാല്‍ മാത്രമേ പൊട്ടി പ്പൊളിഞ്ഞ അണ ക്കെട്ടിന്റെ ശരിയായ രൂപം വെളിയില്‍ വരൂ. അതാരും കാണാതി രിക്കാന്‍ തമിഴ്നാട് പരമാവധി ശ്രമിക്കുന്നു ണ്ടെങ്കിലും പല ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും പാച്ചു ക്യാമറയില്‍ പകര്‍ത്തി യിട്ടുണ്ട്. കൂട്ടത്തില്‍ ഷേര്‍ഷയുടെ ഈ പോസ്റ്റും വായിക്കൂ.

ഡാം പരിസര ത്തെങ്ങാനും റിക്‍ടര്‍ സ്കെയില്‍ സൂചിക 6 ലേക്ക് എത്തുന്ന രീതിയിലുള്ള ഒരു ഭൂചലനമോ മറ്റോ ഉണ്ടായാല്‍ എല്ലാം അതോടെ തീരും. കേന്ദ്ര ജല കമ്മീഷന്റെ ചട്ട പ്രകാരം, ഡാമില്‍ ഉണ്ടാകുന്ന ചോര്‍ച്ചകളും മാറ്റങ്ങളും നിരീക്ഷി ക്കുകയും അപകട സാദ്ധ്യത കണ്ടാല്‍ കേരള സര്‍ക്കാരിനേയും ജനങ്ങളേയും വിവര മറിയി ക്കേണ്ടതും തമിഴ്നാട് സര്‍ക്കാരാണ്. കേസും കൂട്ടവുമായി കേരളത്തി നെതിരെ ശത്രുതാ മനോഭാവ ത്തോടെ നില്‍ക്കുന്ന അവര്‍, അക്കാര്യത്തില്‍ എത്രത്തോളം ശുഷ്ക്കാന്തി കാണിക്കുമെന്ന് കണ്ടു തന്നെ അറിയണം.

എമര്‍ജന്‍സി ആക്‍ഷന്‍ പ്ലാന്‍ (E.A.P.) എന്ന അറ്റ കൈയ്യെ ക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അണ ക്കെട്ട് പൊട്ടിയാല്‍ പ്രധാനമായും ചെയ്യാനുള്ള രക്ഷാ പ്രവര്‍ത്തന ങ്ങളാണ് ഇപ്പറഞ്ഞ ആക്‍ഷന്‍ പ്ലാന്‍. എന്തൊക്കെ പ്ലാന്‍ ചെയ്താലും എത്രയൊക്കെ നടപ്പിലാക്കാന്‍ പറ്റും ഈ മല വെള്ള പ്പാച്ചിലി നിടയില്‍ ?! എത്ര പേരുടെ ജീവനും സ്വത്തും രക്ഷിക്കാനാകും പ്രളയ ജലം പൊങ്ങി പ്പൊങ്ങി വരുന്നതിനിടയ്ക്ക് ? തിക്കിനും തിരക്കിനു മിടയില്‍ എല്ലാം വെള്ളത്തില്‍ വരച്ച വര മാത്രമേ ആകൂ.

കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് ദൈവത്തി നല്ലാതെ മറ്റാര്‍ക്കും കേരളത്തെ രക്ഷിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അങ്ങേര്‍ക്ക് വേണമെങ്കില്‍ രക്ഷിക്കട്ടെ. അങ്ങേരുടെ സ്വന്തം നാടല്ലേ എന്നതാണ് അവസ്ഥ !

ഒരപകടവും സംഭവി ക്കരുതേ എന്ന് പ്രാര്‍ത്ഥി ക്കുന്ന സമയത്തും, അഥവാ അങ്ങനെ യെന്തെങ്കിലും സംഭവിച്ചാല്‍ തന്നെ ഞാന്‍ എന്റെ കുടുംബത്തിന്റെ കൂടെ നാട്ടിലുള്ള പ്പോള്‍ മാത്രം അത് സംഭവിച്ചാല്‍ മതിയെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്തു വന്നാലും ഒരുമിച്ച് നേരിടാമല്ലോ ? അതല്‍പ്പം സ്വാര്‍ത്ഥ തയാകാം, പക്ഷെ എനിക്കങ്ങനെ ചിന്തിക്കാനും പ്രാര്‍ത്ഥി ക്കാനുമേ ഈയവ സരത്തില്‍ ആകുന്നുള്ളൂ. ക്ഷമിക്കുക.

പ്രാര്‍ത്ഥിക്കാ നല്ലാതെ നമ്മള്‍ ജനത്തിന് എന്താണ് ചെയ്യാനാകുക ? തമിഴനെ ആക്രമിച്ച് കീഴടക്കി ഡാം തുറന്ന് വിട്ട് ജയിലില്‍ പോകണോ ? അതോ കോടതി വിധി വരുന്നതു വരെ പ്രാണ ഭയത്തോടെ ജീവിക്കണോ ? അതുമല്ലെങ്കില്‍ ഇതു പോലെ വാക്കുകളിലൂടെ സ്വന്തം ദൈന്യത പ്രകടിപ്പിച്ചാല്‍ മതിയോ ?

ചിലപ്പോള്‍ തോന്നും ഇങ്ങനെ പേടിച്ച് പേടിച്ച് ജീവനും സ്വത്തിനും ഒരുറപ്പുമില്ലാതെ ജീവിക്കുന്നതിലും ഭേദം വല്ല തീവ്ര വാദിയോ മറ്റോ ആയാല്‍ മതിയാ യിരുന്നെന്ന്. നൂറു കണക്കിന് ആളെ കൊന്നൊടുക്കിയ വിദേശ തീവ്രവാദിക്ക് 31 കോടി ചിലവില്‍ താമസവും, ഭക്ഷണവും, പാതുകാപ്പും, വക്കീലും, വിളിപ്പുറത്ത് വൈദ്യ സഹായവുമെല്ലാം കൊടുക്കുന്ന രാജ്യത്ത്, ഒരക്രമവും കാണിക്കാതെ നിയമം അനുശാസി ക്കുന്നതു പോലെ മാന്യമായി ജീവിക്കുന്ന ലക്ഷ ക്കണക്കിന് ജനങ്ങള്‍ക്ക് നേരാം വണ്ണം ഭക്ഷണവും വെള്ളവും വെളിച്ചവും ജീവ സുരക്ഷയും ഒന്നുമില്ല.

ഒന്ന് മാത്രം മനസ്സിലാക്കുക. രാഷ്ട്രീയവും കോടതി യുമൊക്കെ കളിച്ച് കളിച്ച് എന്തെങ്കിലും കുഴപ്പങ്ങള്‍ വരുത്തി വെക്കാനാണ് അധികാരി വര്‍ഗ്ഗത്തിന്റെ ഭാവമെങ്കില്‍, ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ഒരു ദുരന്ത ത്തിനവര്‍ സമാധാനം പറയേണ്ടി വരും. അവരിലൊ ന്നിനെപ്പോലും റോഡിലിറങ്ങി നടക്കാന്‍ ബാക്കി വരുന്ന കേരള ജനത അനുവദിച്ചെന്ന് വരില്ല. പേപ്പട്ടികളെ നേരിടുന്ന ലാഘവത്തോടെ തെരുവില്‍ ജനങ്ങളവരെ കല്ലെറിഞ്ഞു വീഴ്ത്തും. ഉറ്റവനും ഉടയവനും നഷ്ടപ്പെട്ട്, മനസ്സിന്റെ സമ നില തെറ്റി നില്‍ക്കേണ്ടി വന്നേക്കാവുന്ന ലക്ഷ ക്കണക്കിന് ജനങ്ങളുടെ വികാരത്തിന് മാത്രം വില പറയരുത്.

വാല്‍ക്കഷണം :- പഴശ്ശിരാജ സിനിമയില്‍ ഇടച്ചേനി കുങ്കനെ അവതരിപ്പിച്ച് മലയാളികളുടെ കൈയ്യടി വാങ്ങിയ ശരത് കുമാര്‍ എന്ന തമിഴ് സിനിമാ നടന്‍ ഈയവ സരത്തില്‍ ഒരിക്കല്‍ കൂടെ കൈയ്യടി അര്‍ഹിക്കുന്നു. മുല്ല്ലപ്പെരിയാര്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് താന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞി രിക്കുന്നത് എന്തെങ്കിലും രാഷ്ട്രീയ ലക്ഷ്യത്തോടെ ആണെങ്കിലും അല്ലെങ്കിലും, അങ്ങനെ പറയാന്‍ ഒരു തമിഴനെങ്കിലും ഉണ്ടായെന്നുള്ളത് അല്‍പ്പം സന്തോഷത്തിന് വക നല്‍കുന്നു.

niraksharan

നിരക്ഷരന്‍

- ജെ.എസ്.

വായിക്കുക: , ,

10 അഭിപ്രായങ്ങള്‍ »

ജയരാജന്‍ തോറ്റു

November 10th, 2009

ഇക്കഴിഞ്ഞ നിയമസഭാ ഉപതിരഞ്ഞെ ടുപ്പില്‍ രാഷ്ടീയ കേരളം ഉറ്റു നോക്കിയിരുന്ന കടുത്ത മല്‍സരം നടന്ന കണ്ണൂര്‍ മണ്ഡലത്തില്‍ സി. പി. എമ്മിന്റെ കരുത്തനായ നേതാവ്‌ എം. വി. ജയരാജന്‍ യു. ഡി. എഫ്‌. സ്ഥാനാര്‍ത്ഥി എ. പി അബ്ദുള്ള ക്കുട്ടിക്കു മുമ്പില്‍ മുട്ടു മടക്കി. 12043 വോട്ടിന്റെ ഭൂരിപക്ഷ മാണ്‌ കണ്ണൂരില്‍ അബ്ദുള്ള ക്കുട്ടി നേടിയത്‌. ദീര്‍ഘ കാലമായി സി. പി. എം. പ്രവര്‍ത്തകനും പാര്‍ട്ടിയുടെ എം. പി. യും ആയിരുന്ന അബ്ദുള്ള ക്കുട്ടി പിന്നീട്‌ സി. പി. എം. പുറത്താക്കി യതോടെ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. കണ്ണൂര്‍ ഉപതിര ഞ്ഞെടുപ്പില്‍ അബ്ദുള്ള ക്കുട്ടിയാണ്‌ യു. ഡി. എഫ്‌. സ്ഥാനാര്‍ത്ഥി യാകുകയെന്ന ഊഹം വന്നതോടെ പാര്‍ട്ടി അതൊരു വെല്ലുവി ളിയായി ഏറ്റെടുക്കുകയും അബ്ദുള്ള ക്കുട്ടിക്കെതിരെ മല്‍സരി ക്കുവാന്‍ പാര്‍ട്ടിയിലെ കരുത്തനെ തന്നെ രംഗത്തി റക്കുകയും ചെയ്തു.
 
കണ്ണൂരില്‍ കോണ്‍ഗ്ര സ്സിന്റെ ജീവ ശ്വാസമായ കെ. സുധാകരന്‍ എന്ന പട ത്തലവന്‍ മുന്നിട്ടിറ ങ്ങിയപ്പോള്‍ രംഗം കൂടുതല്‍ കൊഴുത്തു. അടവുകളും ചുവടുകളും പലതും മാറിയും മറിഞ്ഞും പ്രയോഗിച്ചു. ഏതു വിധേനയും അബ്ദുള്ള ക്കുട്ടിയെ പരാജയ പ്പെടുത്തുക; അതു വഴി കെ. സുധാകരന്റെ രാഷ്ടീയ അശ്വമേധ ത്തിനു കണ്ണൂരില്‍ ഒരു തടയിടുക എന്നതു കൂടെ അവര്‍ ലക്ഷ്യമാക്കി. ഏതാനും നാള്‍ മുമ്പ്‌ മാത്രം പാര്‍ട്ടിയില്‍ എത്തിയ അബ്ദുള്ള ക്കുട്ടിക്ക്‌ സീറ്റു നല്‍കിയതില്‍ കോണ്‍ഗ്രസ്സിലെ ചില നേതാക്കളുടെ എതിര്‍പ്പും അവര്‍ക്ക്‌ പ്രതീക്ഷ നല്‍കി. പാര്‍ട്ടി മിഷ്യനറിയുടെ മുഴുവന്‍ പ്രയത്നവും ഉണ്ടായിരുന്നു ജയരാജനു പിന്തുണയുമായി. എന്നാല്‍ ഒടുവില്‍, തന്റെ രാഷ്ടീയ ഗുരുവിനെ ശിഷ്യന്‍ മലര്‍ത്തിയടിച്ചു.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

1 of 212

« Previous « പാളിപ്പോയ മമ്മുട്ടി ഷോ
Next Page » ചുവപ്പ്‌ മങ്ങുന്ന ബംഗാള്‍ – എസ് കുമാര്‍ »



  • ഗാസയിലെ മനുഷ്യക്കുരുതി ഉടനെ നിര്‍ത്തണം
  • ഒന്നിനും കൊള്ളാത്ത പ്രവാസികാര്യ വകുപ്പും ഒന്നും ചെയ്യാത്ത പ്രവാസികാര്യ മന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും
  • ഇന്ന് അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത് സിങ്ങിന്റെ ജന്മദിനം
  • സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളി തുറന്നു പറഞ്ഞ മഹാനടന്‍
  • മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1
  • നിയമം പിള്ളേടെ വഴിയേ…
  • സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
  • വേട്ടയാടുന്ന ദൃശ്യങ്ങള്‍
  • പോന്നോണം വരവായി… പൂവിളിയുമായി
  • ദൂരം = യു. ഡി. എഫ്.
  • അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
  • വി. എസ്. തന്നെ താരം
  • അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി
  • ഗാന്ധിയന്മാരുടെ പറന്നു കളി
  • മോശം പ്രകടനവുമായി ശ്രീശാന്ത്
  • നമ്മുടെ ചിഹ്നം ഐസ്ക്രീം…
  • കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്
  • ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി
  • കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍
  • മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine