പുകഴ്ത്തുന്നവന് പുരസ്ക്കാരങ്ങളും പാരിതോ ഷികങ്ങളും നല്‍കുക എന്നത് ഏകാധി പത്യത്തിന്റെ ജന്മ സിദ്ധമായ പ്രവണതയാണ്. ഇടക്കൊക്കെ ഇത് ജനാധിപ ത്യത്തിലേക്ക് കടന്നു വരികയും ജനാധിപത്യ മര്യാദകളെ മലീമസ മാക്കുകയും ചെയ്യാറുമുണ്ട്. അധികാര സ്ഥാനങ്ങളുടെ നേര്‍ക്ക് ചൂണ്ടുന്ന വിരലുകളുടേയും, ശാബ്ദിക്കുന്ന നാക്കുകളുടേയും ഉടമകളായ ശരീരങ്ങളെ ഉന്മൂലനം ചെയ്യുകയോ, നാടു കടത്തുകയോ, കാരാഗൃഹ ത്തിലടക്കുകയോ ഊരു വിലക്കുകയോ ചെയ്യുക എന്നത് കാലങ്ങളായി തുടര്‍ന്നു വരുന്ന ഏകാധിപത്യ ദുഷ്പ്രവണതയാണ്. അധികാര കേന്ദ്രങ്ങള്‍ നടത്തുന്ന കൊള്ളരു തായ്മകളെ കുറിച്ച് ശബ്ദിക്കുന്നവരെ നിശ്ശബ്ദ മാക്കുവാനും അതോടൊപ്പം സമാന ചിന്തയുമായി മുന്നോട്ട് പോകുന്ന വര്‍ക്ക് മുന്നറിയിപ്പു നല്‍കുവാനായും ഇവര്‍ ഇത് പ്രയോഗിക്കുന്നു. അടിയന്തി രാവസ്ഥ ജനാധിപത്യ സമൂഹത്തെ ഏകാധിപത്യ ഭരണമാക്കു വാനുള്ള അവസരമായി അധികാരികള്‍ പ്രയോജന പ്പെടുത്താറുണ്ട്.
സാമ്രാജ്യത്വത്തിനും ഏകാധിപത്യ നിലപാടുള്ള ഭരണകൂട ങ്ങള്‍ക്കും എതിരെ ജന പക്ഷത്തു നിന്നു പ്രവര്‍ത്തിച്ച ലോകത്തെ പല നേതാക്ക ന്മാര്‍ക്കും സ്വന്തം ജീവന്‍ നഷ്ടപ്പെടുകയോ തടങ്കലോ നാടുകടത്തലോ അനുഭവിക്കെ ണ്ടതായോ വന്നിട്ടുണ്ട്. ഭരണ കൂടങ്ങളും അധികാര കേന്ദ്രങ്ങളും വിമര്‍ശ്ശകരെ നിശ്ശബ്ദരാക്കുവാന്‍ ശ്രമിക്കുമ്പോള്‍ പൊതു ജനം പലപ്പോഴും ഇവര്‍ക്കൊപ്പം ആണ് നില കൊള്ളുക. ആങ്ങ്സാങ്ങ് സൂചിയെ പ്പോലുള്ളവരെ ഭരണകൂടം വീട്ടു തടങ്കലില്‍ സൂക്ഷിക്കുമ്പോളും അവരുടെ ആശയങ്ങളെ ലോകം അംഗീകരിക്കുന്നതും ആദരിക്കുന്നതും അതിലെ സത്യ സന്ധതയെ തിരിച്ചറിയുന്നതു കൊണ്ടാണ്. അതു കൊണ്ടു തന്നെ ആണ് മാനവീകതയുമായി ബന്ധപ്പെട്ട പല പുരസ്കാരങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അവരെ തേടിയെത്തുന്നതും.
ജനാധിപത്യം നല്‍കുന്ന സ്വാതന്ത്രങ്ങളില്‍ മുന്‍ നിരയില്‍ ഉള്ളതാണ് അഭിപ്രായ സ്വാതന്ത്രം. ജന വിരുദ്ധ നിലപാടുള്ള ഭരാണ കൂടങ്ങളും അധികാര കേന്ദ്രങ്ങളും ഭയപ്പെടുന്നതും ഇതിനെ ആണ്. അങ്ങേയറ്റം അരാഷ്ടീയമായവും ജനാധിപത്യ വിരുദ്ധവുമായ ഒരു പ്രവര്‍ത്തിയാണ് അഭിപ്രായ പ്രകടനത്തെ ഇല്ലാതാക്കുവാന്‍ ഉള്ള “നാടു കടത്തല്‍” എന്നത്. പരിഷ്കൃതര്‍ / പുരോഗമന ചിന്താഗതിക്കാര്‍ എന്ന് സ്വയം അവകാശപ്പെടുന്നവര്‍ പോലും തങ്ങള്‍ക്കെതിരായി വസ്തു നിഷ്ഠമായ വിമര്‍ശനങ്ങള്‍ വരുമ്പോള്‍ പോലും അസഹിഷ്ണുതയോടെ പ്രതികരിക്കുന്നതും മേല്‍പ്പറഞ്ഞ രീതിയില്‍ നിശ്ശബ്ദരാ ക്കുന്നതിനുള്ള നടപടികള്‍ അവലംബിക്കുന്നതു കാണാം.
കേരള ചരിത്രത്തില്‍ പ്രാധാന്യത്തോടെ ഇടം നേടിയതാണ് ദിവാന്റെ ദുര്‍ഭരണ ങ്ങള്‍ക്കെതിരായി തൂലിക ചലിപ്പിച്ചതിനു സ്വദേശാഭിമാനി രാമകൃഷണ പിള്ളയെ നാടു കടത്തിയത്. അടുത്ത ദിവസങ്ങളിലായി മാധ്യമങ്ങളില്‍ പ്രധാന്യത്തോടെ വന്ന ഒരു വാര്‍ത്തയായിരുന്നു പ്രമുഖ പരിസ്ഥിതി / സാമൂഹിക പ്രവര്‍ത്തകനായ ശ്രീ. സി. ആര്‍. നീലകണ്ഠന്റെ കേരളത്തിനു പുറത്തേക്കുള്ള സ്ഥലം മാറ്റം. സാധാരണ രീതിയില്‍ ഒരു ജോലിക്കാരന്റെ സ്ഥലം മാറ്റം എന്നത് ഒരു സ്ഥപനത്തിന്റെ ഔദ്യോഗിക വിഷയം മാത്രം ആയി കാണാവുന്നതാണ്. എന്നാല്‍ ഇവിടെ അത് “നാടു കടത്തല്‍” എന്ന നിലയില്‍ വാര്‍ത്താ പ്രാധാന്യം നേടുന്നത് ശ്രീ സി. ആര്‍. നീലകണ്ഠന്‍ എന്ന വ്യക്തി കേരളീയ പൊതു ജീവിതത്തിന്റെ സജീവ സാന്നിധ്യം ആകുന്നതു കൊണ്ടാണ്.
കേരളത്തിന്റെ സാമൂഹിക – രാഷ്ടീയ – പാരിസ്ഥിതിക വിഷയങ്ങളില്‍ സജീവമായ ഇടപെടല്‍ നടത്തുന്ന ശ്രീ. സി. ആര്‍. നീലകണ്ഠനെ മലയാളികള്‍ സഗൗരവം ആണ് ശ്രവിച്ചു കൊണ്ടിരിക്കുന്നത്. തന്റെ വാക്കുകള്‍ക്ക് വസ്തുതകളുടെ പിന്‍ബലം നല്‍കുവാന്‍ ഇദ്ദേഹം പുലര്‍ത്തുന്ന നിതാന്ത ജാഗ്രതയാണ് മറ്റു പലരില്‍ നിന്നും വ്യത്യസ്ഥമായി ഇദ്ദേഹത്തെ ശ്രദ്ദേയമാക്കുന്നതിലെ ഒരു പ്രധാന കാര്യം. അടുത്ത കാലത്ത് കേരളം വളരെയധികം ചര്‍ച്ച ചെയ്യുകയും സഖാവ്. വി. എസ്സിനു ജന പിന്തുണ വര്‍ദ്ധിപ്പിക്കുകയും അതേ സമയം പാര്‍ട്ടി അച്ഛടക്ക നടപടി നേരിടേണ്ടി വന്നതില്‍ പങ്കു വഹിച്ചതുമായ ലാവ്‌ലിന്‍ അഴിമതി വിഷയവുമായി ബന്ധപ്പെട്ട് ഇദ്ദേഹം നടത്തിയ ഇടപെടലുകള്‍ ശ്രദ്ദേയമാണ്. ഇതു സംബന്ധിച്ച് നിരവധി ലേഖനങ്ങളും ഇദ്ദേഹത്തിന്റേതായി വിവിധ മാധ്യമങ്ങളില്‍ വന്നു കഴിഞ്ഞു. കൂടാതെ ഒരു പുസ്തകവും ഈയ്യിടെ പുറത്തു വരികയുണ്ടായി. പ്രസ്തുത വിഷയത്തില്‍ മാധ്യമ ചര്‍ച്ചകളിലും മറ്റും അദ്ദേഹത്തിന്റെ നിലപാടുകള്‍ വളരെ ശക്തമാണ്.
ശ്രീ. സി. ആര്‍. നീലകണ്ഠനെ പ്പോലുള്ള വസ്തുതകളുടെ പിബലവുമായി വാദങ്ങള്‍ നിരത്തുന്ന വ്യക്തികള്‍ ലാവ്‌ലിന്‍ വിഷയത്തില്‍ പൊതു ജനങ്ങള്‍ക്ക് സ്വീകാര്യരും മറിച്ച് പ്രസ്തുത വിഷയം പൊതു സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും നീതി ന്യായ ക്കോടതിയില്‍ വിചാരണ ചെയ്യപ്പെടുന്നതും അലോസരപ്പെ ടുത്തുന്നവര്‍ക്ക് അപ്രിയരും ആയി മാറുന്നു. അദ്ദേഹത്തിന്റെ ഇടപെടലുകള്‍ പലരേയും അസ്വസ്ഥരാക്കുന്നു. ഈ പശ്ചാത്തലത്തില്‍ തന്നെ ആണ് അദ്ദേഹത്തിന്റെ സ്ഥലം മാറ്റം സാമൂഹ്യ പ്രവര്‍ത്തകരെയും സത്യാന്വേഷികളേയും പൊതു ജനങ്ങളെയും അസ്വസ്ഥമാക്കുന്നത്. പല കോണുകളില്‍ നിന്നും ഇതിനെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. പല സാംസ്കാരിക പരിസ്ഥിതി പ്രവത്തകരും ഇതിനെതിരായി തന്നളുടെ അഭിപ്രായം ഇതിനോടകം പ്രകടിപ്പിച്ചിരിക്കുന്നു.
ശ്രീ. സി. ആര്‍. നീലകണ്ഠന്റെ സ്ഥലം മാറ്റം കമ്പനിയുടെ ആഭ്യന്തര കാര്യം ആണെന്നു കരുതിയാല്‍ തന്നെ അദ്ദേഹം തന്റെ നിലപാടുകളില്‍ നിന്നും പുറകോട്ടു പോകും എന്ന് നമുക്ക് കരുതാനാവില്ല. തല്‍ക്കാലം ഇതിനെ ഒരു നാടു കടത്തല്‍ ആയി കാണാതെ ഇരുന്നാലും നാടു കടത്തലിനെ കുറിച്ച് പണ്ട് ആരോ പറഞ്ഞ വാചകങ്ങള്‍ ഓര്‍മ്മയില്‍ വരികയാണ്. “എന്നെ നാടു കടത്തിയാലും എന്റെ നാക്കു പിഴുതെടുത്താലും നിങ്ങള്‍ക്ക് സമാധാനമായി മുന്നോടു പോകുവാന്‍ കഴിയില്ല. നാളെ ഒത്തിരി നാവുകളില്‍ നിന്നും ഉയരുന്ന ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ മറുപടി പറയേണ്ടി വരും”
– എസ്. കുമാര്‍