മഹാകവി വൈലോപ്പിള്ളിയും 3 കുടിയൊഴിപ്പിക്കലും

December 22nd, 2010

bhanumathi-teacher-vyloppilli-sreedhara-menon-epathram

മഹാകവി വൈലോപ്പിള്ളി ശ്രീധര മേനോന്റെ ജന്മ ശതാബ്ദി ഞായറാഴ്ച തൃശൂരില്‍ നടക്കുമ്പോള്‍ അദ്ദേഹവുമായി ബന്ധപ്പെട്ട 3 കുടിയോഴിപ്പിക്കലാണ് ഓര്‍മ്മയില്‍ വരുന്നത്.

അദ്ദേഹത്തിന്റെ വിഖ്യാതമായ കവിത “കുടിയൊഴിക്കല്‍” ആണ് ആദ്യത്തേത്.

രണ്ടാമത്തെ കുടിയൊഴിപ്പിക്കല്‍ ലോകത്ത്‌ മറ്റൊരാള്‍ക്കും ഉണ്ടാകാത്ത വിധത്തിലായിരുന്നു. വൈലോപ്പിള്ളിയുടെ മൃതദേഹം പാമ്പാടിയിലെ നിളാ നദീ തീരത്ത് ദഹിപ്പിക്കുവാന്‍ വേണ്ടി ചിത ഒരുക്കിയതിനു ശേഷം രണ്ടു മക്കള്‍ ചേര്‍ന്ന് തീ കൊളുത്തുന്നതിന് മിനിട്ടുകള്‍ക്ക് മുമ്പായിരുന്നു ആ കുടിയൊഴിപ്പിക്കല്‍.

ഏതാനും ചുമട്ടു തൊഴിലാളികള്‍ നിളാ നദീ തീരം അവര്‍ക്ക്‌ പൂഴി എടുക്കേണ്ട സ്ഥലമാണ് എന്നും മൃതദേഹം സംസ്കരിക്കാന്‍ പാടില്ലെന്നും പറഞ്ഞു ബഹളം വെച്ചു. പതിനഞ്ചില്‍ താഴെ ആളുകളാണ് മൃതദേഹ സംസ്കാരത്തിന് ഉണ്ടായിരുന്നത്. “ആചാര വെടി” പോയിട്ട് വില്ലേജ്‌ ശിപായി പോലും ഭരണ കൂടത്തെ പ്രതിനിധീകരിച്ച് അവിടെ ഉണ്ടായിരുന്നില്ല.

പ്രശ്നം ഗുരുതരമായി. ഏതു മഹാകവി ആയാലും ചിത കൊളുത്തിയാല്‍ മൃതദേഹം പുഴയിലേക്ക്‌ വലിച്ചെറിയും എന്ന് തൊഴിലാളികള്‍ ഭീഷണിപ്പെടുത്തി. അവസാനം രംഗം മോശമാകും എന്ന് കണ്ടപ്പോള്‍ മഹാകവി അക്കിത്തവും വി. കെ. എന്നും ചേര്‍ന്ന് മറ്റൊരു ചിത ഒരുക്കി വൈലോപ്പിള്ളിയുടെ മൃതദേഹം അങ്ങോട്ട്‌ മാറ്റി സംസ്കാരം നടത്തുകയാണ് ചെയ്തത്. അന്ന് മാതൃഭൂമി ലേഖകനായിരുന്ന എനിക്ക് മാത്രമാണ് ആ ദാരുണ സംഭവം നേരില്‍ കണ്ട് റിപ്പോര്‍ട്ട് ചെയ്യുവാനുള്ള ഭാഗ്യം ലഭിച്ചത്.

ഇപ്പോഴിതാ മൂന്നാമതൊരു കുടിയിറക്കല്‍ നടന്നിരിക്കുന്നു. ഗാന്ധിജിയുടെ “സേവാഗ്രാമം” മാതൃകയില്‍ ഒരു സ്ഥാപനം ഉണ്ടാക്കുവാന്‍ വേണ്ടി വൈലോപ്പിള്ളിയുടെ കുടുംബം പെന്‍ഷന്‍ പറ്റിയ വൃദ്ധരുടെ സംഘടനയ്ക്ക് വേണ്ടി കൊടുത്ത 57 1/2 സെന്റ്‌ ഭൂമി സംഘടന മറ്റൊരു കൂട്ടര്‍ക്ക് കൈമാറിയിരിക്കുന്നു. സംഘടന നിസ്സാരമൊന്നുമല്ല. കേരളം ബഹുമാനിക്കുന്ന സാംസ്കാരിക നായകന്‍ പി. ചിത്രന്‍ നമ്പൂതിരിപ്പാട് തുടങ്ങി വെച്ച കേരള സ്റ്റേറ്റ്‌ സര്‍വീസ്‌ പെന്‍ഷനേഴ്സ് അസോസിയേഷന്‍.

വൈലോപ്പിള്ളിയുടെ സഹധര്‍മ്മിണി 86കാരിയായ ഭാനുമതി ടീച്ചര്‍ 8 വര്‍ഷമായി ആ നടപടിക്കെതിരെ കോടതി കയറി ഇറങ്ങുന്നു. വൈലോപ്പിള്ളി ശ്രീധര മേനോന്റെ 26ആം ചരമ വാര്‍ഷികമായ ഡിസംബര്‍ 22ന് വീണ്ടും ആശുപത്രി കിടക്കയില്‍ നിന്നും ആ വൃദ്ധ കോടതിയില്‍ എത്തണം. തൃശൂര്‍ അഡീഷനല്‍ ജില്ലാ ജഡ്ജിന്റെ കോടതിയില്‍ കേസിന്റെ വാദം അന്നാണ്.

bhanumathi-vyloppilli-sreedhara-menon-epathram

ഭാനുമതി ടീച്ചര്‍ കോടതിയില്‍ എത്തുന്നു. റിട്ട. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി. കെ. വള്ളിയമ്മ, തോമസ്‌ പാവറട്ടി എന്നിവര്‍ സമീപം.

സാംസ്കാരിക രാഷ്ട്രീയ വിദ്യാഭ്യാസ രംഗത്ത്‌ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തില്‍ ഒരു മഹാകവിയുടെ കുടുംബത്തിനോട് ഇങ്ങനെയൊക്കെ ചെയ്തിട്ടും സാംസ്കാരിക നായകന്മാരും ഭരണ കര്‍ത്താക്കളും രാഷ്ട്രീയ പ്രവര്‍ത്തകരും എന്ത് കൊണ്ട് മിണ്ടാതിരിക്കുന്നു?

തോമസ്‌ പാവറട്ടി

- ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »


« ഗുരുവായൂരില്‍ മോഷ്ടാക്കളുടെ വിളയാട്ടം
ക. കരുണാകരന്‍ അന്തരിച്ചു. ആദരാഞ്ജലികള്‍ ഇവര്‍ക്ക്‌ : » • ഗാസയിലെ മനുഷ്യക്കുരുതി ഉടനെ നിര്‍ത്തണം
 • ഒന്നിനും കൊള്ളാത്ത പ്രവാസികാര്യ വകുപ്പും ഒന്നും ചെയ്യാത്ത പ്രവാസികാര്യ മന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും
 • ഇന്ന് അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത് സിങ്ങിന്റെ ജന്മദിനം
 • സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളി തുറന്നു പറഞ്ഞ മഹാനടന്‍
 • മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1
 • നിയമം പിള്ളേടെ വഴിയേ…
 • സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
 • വേട്ടയാടുന്ന ദൃശ്യങ്ങള്‍
 • പോന്നോണം വരവായി… പൂവിളിയുമായി
 • ദൂരം = യു. ഡി. എഫ്.
 • അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
 • വി. എസ്. തന്നെ താരം
 • അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി
 • ഗാന്ധിയന്മാരുടെ പറന്നു കളി
 • മോശം പ്രകടനവുമായി ശ്രീശാന്ത്
 • നമ്മുടെ ചിഹ്നം ഐസ്ക്രീം…
 • കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്
 • ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി
 • കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍
 • മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ • Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine