പ്രൈമറി സ്ക്കൂള്‍ അധ്യാപകരുടെ ക്ലസ്റ്റര്‍ യോഗങ്ങള്‍ നടക്കുന്ന സ്കൂളുകള്‍ക്ക് മുന്നില്‍ സംസ്ഥാനമാകെ യൂത്ത് ലീഗുകാര്‍ പാഠ പുസ്തകം പിന്‍വലിക്കണ മെന്നാവശ്യപ്പെട്ട് ഇന്ന് ( ജൂലായ് 19, ശനി) പ്രതിഷേധ സമരം നടത്തിയിരുന്നു. മലപ്പുറം ജില്ലയില്‍ ഈ പ്രതിഷേധം അക്രമാസക്ത മാവുകയും ക്ലസ്റ്ററില്‍ പങ്കെടുക്കാ നെത്തിയ മലപ്പുറം വാലില്ലാപ്പുഴ സ്കൂളിലെ പ്രധാനാ ധ്യാപകനായ ജെയിംസ് അഗസ്റ്റിന്‍ മര്‍ദ്ദനത്തിന് ഇരയാവുകയും ആശുപത്രി യിലേക്ക് എത്തിക്കുന്ന തിനിടയില്‍ മരിക്കുകയും ചെയ്തു. പാഠ പുസ്തകത്തിന്റെ പേരില്‍ തുടര്‍ച്ചയായി നടന്നു വരുന്ന അക്രമങ്ങളാണ് ഒരധ്യാപകന്റെ മരണത്തില്‍ കലാശിച്ചിരിക്കുന്നത്.
ഇന്നലെയും പല ക്ലസ്റ്റര്‍ യോഗങ്ങള്‍ക്കു നേരെയും അക്രമം നടന്നു. കഴിഞ്ഞ മാസം നടന്ന ക്ലസ്റ്റര്‍ യോഗത്തിലും പ്രതിഷേധക്കാര്‍ കടന്നു കയറി അക്രമങ്ങള്‍ നടത്തിയിരുന്നു. എങ്കിലും ഒരാളുടെ ജീവനെടുക്കും വരെ ഈ കളി തുടരുമെന്ന് ആരും കരുതിയതേ ഇല്ല. പല അക്രമികളും പാഠപുസ്തകം വായിച്ചു നോക്കുക പോലും ചെയ്യാതെയാണ് ഇത്തരം അക്രമ സമരങ്ങളില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്നത്.
വിവരക്കേടിന്റെ പര്യായ പദമായിരിക്കു കയാണ് യൂത്ത് ലീഗ് എന്ന സംഘടന. മതേതര ത്വത്തിന്റെ പേരു പറഞ്ഞ് മത വര്‍ഗ്ഗീയത വളര്‍ത്തുകയാണ് പാഠ പുസ്തകത്തെ അനാവശ്യമായി എതിര്‍ക്കുന്നതിലൂടെ പല സംഘടനകളും ചെയ്തു കൊണ്ടിരിക്കുന്നത്. പാഠ പുസ്തക പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇമ്മാതിരിയുള്ള രക്ത ദാഹികളായ ജാതി മത സംഘടനകള്‍ക്കും അവരുടെ പിണിയാളുകള്‍ക്കും മുന്നില്‍ മുട്ടു മടക്കരുത്. പാഠപുസ്തകത്തില്‍ നിന്ന് ഒരു വരി പോലും മാറ്റരുത്. മതങ്ങള്‍ക്കും ജാതികള്‍ക്കും അടിയറ വെക്കാത്ത മനസ്സാക്ഷിയുള്ള എല്ലാ മനുഷ്യരും ഈ അക്രമത്തില്‍ പ്രതിഷേധിക്കുക.