എടക്കഴിയൂര്‍ നിസാമുദ്ദീന്‍ കൊലക്കേസ്: പ്രതിക്കു വധ ശിക്ഷ

November 26th, 2009

hamsuചാവക്കാട്: എടക്കഴിയൂരില്‍ പന്ത്രണ്ടു വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തി നിരയാക്കി കഴുത്തു ഞെരിച്ച്‌ കൊന്ന കേസില്‍ പ്രതിക്ക് വധ ശിക്ഷ. തിരുവത്ര പുത്തന്‍ കടപ്പുറത്ത് ‘കുത്തി ക്കീറി ഹംസു’ എന്ന കേരന്റകത്ത് ഹംസു (21) വിനാണ് തൃശൂര്‍ ജില്ലാ ജഡ്ജി ബി. കെമാല്‍ പാഷ ശിക്ഷ വിധിച്ചത്. പതിനേ ഴാമത്തെ വയസ്സില്‍ പത്തു വയസ്സുകാരിയെ ബലാല്‍ക്കാരം ചെയ്തതിന് ജുവനൈല്‍ കോടതി ശിക്ഷിച്ചിട്ടു ള്ളയാളാണ് ഹംസു.
 
എടക്കഴിയൂര്‍ നാലാം കല്ലില്‍ പുളിക്കല്‍ വീട്ടില്‍ മുഹമ്മദിന്റെയും തഹീനയുടെയും മകന്‍ നിസാമുദ്ദീനെ യാണ് ഹംസു കൊലപ്പെടു ത്തിയത്. തിരുവത്ര കുമാര്‍ യു. പി. സ്കൂളിലെ ഏഴാം ക്ലാസ്‌ വിദ്യാര്‍ഥി യായിരുന്നു മരിച്ച നിസാമുദ്ദീന്‍. പ്രതി കുറ്റക്കാര നാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തി യിരുന്നു. 511, 377 വകുപ്പ് പ്രകാരം 5 വര്‍ഷം കഠിന തടവിനും 302 വകുപ്പ് പ്രകാരം മരണം വരെ തൂക്കിലേ റ്റാനുമാണ് ശിക്ഷ.
 
2008 ഒക്‌ടോബര്‍ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ നിന്ന്‌ രണ്ടു കീലോമീറ്റര്‍ അകലെയാണ്‌ എടക്കഴിയൂര്‍ കടപ്പുറം. വൈകിട്ട് അഞ്ചു മണിയോടെ വീടിനടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവം കാണാന്‍ പോയതായിരുന്നു നിസാമുദ്ദീന്‍. ഉച്ചയ്‌ക്ക്‌ വീട്ടില്‍ നിന്നും ഉത്സവം കാണാന്‍ പോയ കുട്ടി വൈകിട്ടും തിരിച്ചെത്തി യിരുന്നില്ല. രാത്രി നാടകം കണ്ട ശേഷം തിരിച്ചെ ത്തുമെന്ന്‌ വീട്ടുകാരും കരുതി. രാത്രി 12 മണി വരെ കുട്ടിയെ ഉത്സവം നടക്കുന്ന യിടത്ത് പലരും കണ്ടിരുന്നു. പിറ്റേന്ന് രാവിലെ യായിട്ടും കുട്ടിയെ കാണാത്ത തിനാല്‍ വീട്ടുകാര്‍ തിരുവത്രയിലെ ബന്ധു വീട്ടിലും മറ്റു സ്ഥലങ്ങളിലും അന്വേഷിച്ചു. അതിനിടയ്ക്കാണ് എടക്കഴിയൂര്‍ കാദിര യപ്പള്ളി റോഡ് കടപ്പുറത്തെ കാറ്റാടി മരക്കൂട്ട ത്തിനിടയ്ക്കുള്ള പൊന്ത ക്കാട്ടില്‍ മൃതദേഹം കണ്ട വിവരമറി യുന്നത്.
 
ചാലയില്‍ ഹംസ എന്നയാളാണ് കാറ്റാടി മരത്തിനി ടയില്‍ മൃതദേഹം കണാനിടയായത്. തുടര്ന്ന് ബന്ധുക്ക ളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. നാട്ടുകാര്‍ വിവര മറിയിച്ച തിനെ തുടര്ന്ന് ചാവക്കാട് എസ്. ഐ. പി. അബ്ദുള്‍ മുനീറും സംഘവുമെത്തി. തുടര്ന്ന് തൃശൂര്‍ എസ്. പി. എം. പി. ദിനേശ്, കുന്നംകുളം ഡി. വൈ. എസ്. പി. ടി. കെ. തോമസ്, കുന്നംകുളം സി. ഐ. കെ. കെ. രവീന്ദ്രന്‍, വടക്കാഞ്ചേരി സി. ഐ. വിശ്വംഭരന്‍, എസ്. ഐ. മാരായ സുരേന്ദ്രന്‍, ഇ. വിദ്യാ സാഗര്‍, അനില്‍ ജെ. റോസ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി.
 
പാന്റസ് അഴിച്ചു മാറ്റിയ നിലയിലും ഷര്‍ട്ട് മുകളിലേക്ക് ചുരുട്ടിയ നിലയി ലുമായിരുന്നു. സമീപത്ത് മുതിര്‍ന്ന ഒരാളുടെ അടി വസ്ത്രവും കിടന്നിരുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിക്കേറ്റ പാടുണ്ടായിരുന്നു. പാന്റ്സും അടി വസ്‌ത്ര വുമില്ലാതെ കമിഴ്‌ന്നു കിടക്കുന്ന നിലയി ലായിരുന്നു നിസാമുദ്ദീന്‍റെ മൃതദേഹം കണ്ടെത്തിയത്. തൃശൂരില്‍ നിന്നുള്ള ഡോഗ് സ്ക്വാഡും എത്തിയിരുന്നു. മൃതദേഹ ത്തിനരികില്‍ ഉപേക്ഷി ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പ്രതിയുടേതെന്നു കരുതുന്ന അടി വസ്ത്ര ത്തില്‍ നിന്നും മൃതദേഹ ത്തില്‍ നിന്നും മണം പിടിച്ച പോലീസ് നായ്, കടപ്പുറത്തു കൂടി തെക്കോട്ട് ഏറെ ദൂരം ഓടി. കുഞ്ഞാദു സാഹിബ് റോഡ് കടപ്പുറത്ത് അവസാനി ക്കുന്നിടത്തു വന്നു നിന്നു. പ്രതി അവിടെ നിന്നും വാഹനത്തില്‍ കയറി പോയിരി ക്കുമെന്ന നിഗമന ത്തിലെത്തി പോലീസ്. ഫോറന്സിക് വിദഗ്ദ്ധ ലാലി വിന്സന്റിന്റെ നേതൃത്വ ത്തിലുള്ള സംഘവും സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
 
പഞ്ചവടി ശങ്കര നാരായണ ക്ഷേത്ര ഉത്സവത്തോ ടനുബന്ധിച്ചു രാത്രിയില്‍ നാടകം കണ്ടു കൊണ്ടിരിക്കെ കുട്ടിയെ പ്രലോഭിപ്പിച്ച്‌ കൂട്ടി ണ്ടു പോയതായിരുന്നു. ദൃക്‌സാക്ഷി കളാരുമി ല്ലായിരുന്നെങ്കിലും സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ 24 മണിക്കൂറിനകം പ്രതിയെ പിടി കൂടുകയും ചെയ്തു. പ്രതി തിരുവത്ര ചെങ്കോട്ട സ്വദേശി കേരന്റകത്തു ഹംസുവിനെ (32) തെളിവെടു പ്പിനായ് പോലീസ് സംഭവ സ്ഥലത്തെത്തിച്ചു.
 
എന്നാല്‍ രോഷാ കുലരായ നാട്ടുകാര്‍ അക്രമാ സക്തരായതിനെ തുടര്‍ന്ന് പ്രതിയെ ജീപ്പില്‍ നിന്നിറക്കാന്‍ കഴിയാതെ പോലീസ് മടങ്ങി. പിന്നീട് ചാവക്കാട് സി. ഐ. കെ. വി. പ്രഭാകരന്‍, എസ്. ഐ. പി. അബ്ദുല്‍ മുനീര്‍, എ. എസ്. ഐ. വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ ചാവക്കാട് ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് ഇ. സി. ഹരി ഗോവിന്ദന്റെ ചേംബറില്‍ ഹാജരാക്കി. കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാന്ഡ് ചെയ്ത് വിയ്യൂര്‍ ജയിലിലേക്ക് മാറ്റി.
 
അടുത്ത ആഴ്ച വീണ്ടും പ്രതിയെ സംഭവ സ്ഥലത്ത് കൊണ്ടു വന്നതറിഞ്ഞ് എടക്കഴിയൂര്‍ കാദരിയ്യ പള്ളിക്കു സമീപത്തെ ബീച്ചില്‍ മാരകാ യുധങ്ങളുമായാണ് നാട്ടുകാര്‍ തടിച്ചു കൂടിയത്. നാടിനെ നടുക്കിയ ക്രൂരകൃത്യം ചെയ്ത പ്രതിക്ക് തങ്ങള്‍ക്ക് തന്നെ ശിക്ഷ നടപ്പാക്കണ മെന്നായിരുന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടത്.
 
ഇതിനിടയില്‍ രോഷാ കുലരായ ജനങ്ങളുടെ ചിത്രമെടുത്ത പത്ര പ്രവര്‍ത്തകന്റെ കയ്യില്‍ നിന്നും ക്യാമറ പിടിച്ചു വാങ്ങി ഫോട്ടോകള്‍ ജനങ്ങള്‍ തന്നെ നീക്കം ചെയ്തു. പിന്നീട് പ്രതിയുമായി എടക്കഴിയൂരില്‍ നിന്നും തിരിച്ച്, ഹംസുവിന്റെ വീടിനു സമീപ മെത്തിയപ്പോള്‍ അവിടെയും ജനങ്ങള്‍ സംഘടിച്ചു നിന്നതിനാല്‍ പ്രതിയെ ഇറക്കാന്‍ സാധിക്കാതെ പോലീസ് സ്റ്റേഷനിലേക്കു തന്നെ മടങ്ങി.
 
ക്ഷേത്ര വളപ്പില്‍ നിന്ന് പ്രതി കളിപ്പാട്ടം വാങ്ങി ക്കൊടുക്കാമെന്നു പറഞ്ഞ് നിസാമുദ്ദീനെ കടപ്പുറത്തെ കാറ്റാടി മരക്കൂട്ട ത്തിനടുത്തേക്ക് കൊണ്ടു പോയി. അവിടെ വച്ച് ബലമായി പാന്റസ് അഴിച്ചു മാറ്റി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ശ്രമിച്ചു. എതിര്‍ത്ത കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെ ടുത്തുകയും ചെയ്തു വെന്നാണ് ചാവക്കാട് പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. 22 സാക്ഷികളേയും, 27 രേഖകളും, 12 തൊണ്ടി വസ്തുക്കളും പ്രോസിക്യൂഷന്‍ ഹാജരാക്കി യിരുന്നു. ദൃക്‌സാക്ഷികള്‍ ആരും ഇല്ലായിരുന്നു.
 
മൃതദേഹ ത്തിനടുത്തു നിന്ന് ലഭിച്ച നീല നിറത്തിലുള്ള അടി വസ്ത്രം പ്രതിയുടേ താണെന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിഞ്ഞതാണ് കേസിന് വഴി ത്തിരിവായത്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. കെ. പുഷ്പാംഗദനാണ് ഹാജരായത്. ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. വി. പ്രഭാകരന്‍, എസ്. ഐ. അബ്ദുള്‍ മുനീര്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്.
 
നിസാമുദ്ദീന്റെ പിതാവ് മത്സ്യ ക്കച്ചവട ക്കാരനാണ്. ഉമ്മ: താഹിറ. സഹോദരങ്ങള്‍: ഇമാമുദ്ദീന്‍, ഉമര്‍ മുക്താര്‍.
 
O-S-A-Rasheed
 
ഒ.എസ്.എ. റഷീദ്, ചാവക്കാട്
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഒരു “കുട്ടി” നടന്ന വഴികളിലൂടെ

September 11th, 2009

political-ahammed-kuttyപൊളിറ്റിക്കല്‍ കുട്ടി അല്ലെങ്കില്‍ കുട്ടി സാഹിബ് … ഏത് പേരെടുത്ത് വിളിച്ചാലും, നിറഞ്ഞ സ്നേഹത്തോടെ നമ്മുടെ മുന്നില്‍ കുട്ടി എന്ന “അഹമ്മദ് കുട്ടി സീതി സാഹിബ്” എത്തിയിരിക്കും. പ്രായവും, ദുബായിലെ ഉഷ്ണ കാറ്റും വക വെക്കാതെ, ദേരയിലെ റിഗ്ഗ സ്ട്രീറ്റിലൂടെ അദ്ദേഹം നടന്ന് നീങ്ങുമ്പോള്‍, എതിരെ കടന്ന് വരുന്നവര്‍ക്ക് അവരവരുടെ ഭാഷയില്‍ അഭിവാദ്യം അര്‍പ്പിക്കുന്നു. അവര്‍ വളരെ സന്തോഷത്തോടെ ആദരവ് പ്രകടിപ്പിക്കുന്നു. കുശലം ചോദിക്കുന്നു.
 
എനിക്കത് വളരെ അത്ഭുതമായി തോന്നി. വാര്‍ദ്ധക്യം തലോടുന്ന വേളയിലും, ചുറു ചുറുക്കോടെ ഉള്ള ഈ പെരുമാറ്റം!
 

political-ahamed-kutty
അന്താരാഷ്ട്ര സാക്ഷരതാ ദിനത്തില്‍ പൊളിറ്റിക്കല്‍ കുട്ടിയെ ആദരിക്കുന്നു

 
കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ ഗള്‍ഫ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍, അന്താരാഷ്ട്ര സാക്ഷരതാ ദിനം ദുബായ് ദേരയിലെ ഫ്ലോറ ഗ്രാന്ഡ് ഹോട്ടലില്‍ നടക്കുന്ന വേളയിലാണ് ഞാന്‍ പൊളിറ്റിക്കല്‍ കുട്ടിയെ ആദ്യമായി നേരില്‍ കാണുന്നത്. മുമ്പ് ടെലിവിഷന്‍ ചാനലുകളില്‍ കൂടി ഇദ്ദേഹത്തെ കുറിച്ച് ഞാന്‍ അറിഞ്ഞിരുന്നു. ചടങ്ങില്‍ അദ്ദേഹത്തെ പ്രത്യേകം ആ‍ദരിച്ചു.
 

political-ahamed-kutty

 
അതിന് ശേഷമുള്ള നന്ദി പ്രസംഗത്തില്‍, ചുരുങ്ങിയ വാക്കുകളില്‍ സരസമായി അദ്ദേഹം സംസാരിച്ചു.
 

political-ahamed-kutty

 
ചടങ്ങ് കഴിഞ്ഞ് ഞാന്‍ അദ്ദേഹത്തെ സമീപിച്ചു. എന്റെ ആഗമനോദ്ദേശം അറിയിച്ചു.
 
സന്തോഷത്തോടെ അദ്ദേഹം പറഞ്ഞു: “വാ നമ്മുക്ക് കുറച്ച് നടക്കാം”.
 
ഇഷ്ടിക വിരിച്ച ഫുട്ട് പാത്തിലൂടെ ഞങ്ങള്‍ നടന്നു.
 
അറബി, ഇംഗ്ലീഷ്, ഹിന്ദി, പാര്‍സി, ഗുജറാത്തി, തുളു… തുടങ്ങി പതിനെട്ടോളം ഭാഷകള്‍ കൈകാര്യം ചെയ്യുന്ന ആളാണ് പൊളിറ്റിക്കല്‍ കുട്ടി സാഹിബ്.
 
വ്യത്യസ്തമായ ഈ പേരില്‍ അറിയപ്പെടാന്‍ കാരണം അദ്ദേഹത്തിന്റെ ജീവിത യാത്ര തന്നെയാണ്. 1953-ലാണ് കുട്ടി സാഹിബ് ദുബായില്‍ എത്തുന്നത്. ഇന്നത്തെ ദേരയിലെ ഹയാത്ത് റീജന്‍സി ഉളള ഇടത്ത് അന്ന് കടലായിരുന്നു. ബോംബെ യില്‍ നിന്ന് ഗുജറാത്ത് വഴി ലോഞ്ചി ലാണ് അദ്ദേഹം ദേരയില്‍ വന്നത്. പിന്നീട് അദ്ദേഹം അറബി കളുടെ ഇഷ്‌ട തോഴനായി. യു. എ. ഇ. യിലെ പല പ്രശസ്തരായ അറബികളും അദ്ദേഹത്തിന്റെ കളി കൂട്ടുകാരാണ്.
 

political-ahamed-kutty
ഒരു ആദ്യ കാല ചിത്രം

 
ഒരു നല്ല ഫുട്ബോള്‍ കളിക്കാരന്‍ കൂടിയായ ഇദ്ദേഹം, രാജ്യത്ത് ഫുട്ബോളിന്റെ പ്രചാരത്തിന് നല്ല പങ്ക് വഹിച്ചിട്ടുണ്ടെന്ന് പറയുമ്പോള്‍ അതിന്റെ അഭിമാനം ആ മുഖത്ത് വ്യക്തമാകു ന്നുണ്ടായിരുന്നു.
 
യു. എ. ഇ. യില്‍ വന്നിറങ്ങിയപ്പോള്‍ ആദ്യം ചെയ്ത പണി ചുമടെടുക്കലായിരുന്നു. ഇന്നത്തെ പോലെ ഏ. സി. വ്യാപകമല്ലാത്ത ആദ്യ കാലങ്ങളില്‍ ചൂടിന് ശമനം കിട്ടുവാന്‍ ചാക്ക് നനച്ച് അതിന് മുകളില്‍ കിടന്നിട്ടുണ്ട്.
 
പിന്നീട് അദ്ദേഹം ദോഹയിലേക്കും അവിടെ നിന്ന് ബഹറിനിലേക്കും പോകുകയുണ്ടായി.
 
ബഹറിനില്‍ വെച്ച് അദ്ദേഹം ഒരിക്കല്‍ സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രിയായ ജവഹര്‍ ലാല്‍ നെഹ്രു വിനെ പരിചയപ്പെട്ട കഥ പറഞ്ഞു. അദ്ദേഹത്തിന്റെ ഏക മകള്‍ ഇന്ദിരാ ഗാന്ധിയും മക്കളും അന്ന് കൂടെ ഉണ്ടായിരുന്നു. സൌഹൃദത്തിന്റെ ഓര്‍മ്മക്കായി അന്ന് ഒരു ഫോട്ടോയുമെടുത്തു. നെഹ്രു കുടുംബത്തോടുള്ള സ്നേഹം അദ്ദേഹത്തിന്റെ വാക്കുകളില്‍ നിറഞ്ഞിരുന്നു.
 
ഇടയ്ക്ക് ഒരു സ്വകാര്യം പോലെ പറഞ്ഞു : “ഈ അടുത്ത കാലത്ത് കോണ്‍ഗ്രസ്സ്, രാഷ്ട്രീയമായ ചില പ്രതിസന്ധികളില്‍ പെട്ടപ്പോള്‍ സോണിയയ്ക്ക് ഞാനൊരു കത്തയച്ചു – നിങ്ങള്‍ മോത്തി ലാല്‍ നെഹ്രുവിന്റെ പേരകുട്ടിയാണ്, കരുത്ത് കാണിക്കുക, ധൈര്യപൂര്‍വ്വം മുന്നേറുക – എന്നതായിരുന്നു ഉള്ളടക്കം”
 
സോഷ്യലിസത്തില്‍ ഊന്നിയ നെഹ്രുവിന്റെ രാഷ്ട്രീയ ദര്‍ശനങ്ങളെ കുട്ടി സാഹിബ് ഇഷ്ടപ്പെടുന്നു.
 
കുറച്ച് കാലത്തെ സ്റ്റോര്‍കീപ്പറായുള്ള ജോലി വിരമിച്ച് ബഹറിനില്‍ നിന്ന് അഹമ്മദ് കുട്ടി സീതി പിന്നീട് കുവൈറ്റില്‍ എത്തി. അവിടെയും അധിക കാലം ഉണ്ടായില്ല. ഇറാഖിലും അത് വഴി ലണ്ടനിലും അദ്ദേഹം എത്തി.
 
ലണ്ടനില്‍ വെച്ച് അഹമ്മദ് കുട്ടി സീതി മറ്റൊരു പ്രശസ്ത വ്യക്തിയുമായി പരിചയപ്പെടാന്‍ ഇടയായി. ജവഹര്‍ലാല്‍ നെഹ്രുവിന്റെ ഉറ്റ മിത്രവും, സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ അന്താരാഷ്ട്ര രംഗത്തെ ഇടപെടലുകള്‍ പ്രധാനമായും കൈകാര്യം ചെയ്തിരുന്ന വി. കെ. കൃഷ്ണ മേനോന്‍ ആയിരുന്നു അത്. “എന്നെ അദ്ദേഹത്തിന് വളരെ കാര്യമായിരുന്നു. മലബാര്‍ ബോയ് എന്നാണ് എന്നെ വിളിച്ചിരുന്നത്”, കുട്ടി ഓര്‍ത്തു.
 
ഇങ്ങിനെ പല ദേശങ്ങളിലേയും പ്രവാസങ്ങള്‍ക്ക് ശേഷം 1960 ല്‍ തിരിച്ച് വീണ്ടും യു. എ. ഇ. യില്‍ എത്തി. തനിക്ക് ഇഷ്ടപ്പെട്ട രാജ്യം ഏതെന്ന് ചോദിച്ചാല്‍ “ഹമാരാ ഇന്ത്യ” എന്നായിരിക്കും ഉത്തരം.
 
തനിക്ക് ഒരു പാട് അനുഭവങ്ങള്‍ സമ്മാനിച്ച യു. എ. ഇ. യോടുള്ള കടപ്പാടും അദ്ദേഹം മറച്ച് വെക്കുന്നില്ല.
 
ദുബായിലെ ബ്രിട്ടീഷ് പൊളിറ്റിക്കല്‍ ഏജന്‍സീസില്‍ ജോലി ചെയ്യുന്നതി നിടയിലാണ് അറബികളായ സുഹ്രുത്തുക്ക ള്‍ക്കിടയില്‍ അഹമ്മദ് കുട്ടി സീതി, പൊളിറ്റിക്കല്‍ കുട്ടി ആയത്.
 
പിന്നീട്, മറ്റു ദേശക്കാര്‍ക്കിടയിലും പൊളിറ്റിക്കല്‍ കുട്ടി പ്രിയപ്പെട്ടവനായി. 1972 ല്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിയപ്പോഴും, തനിക്ക് ചാര്‍ത്തിയ നാമം കൂടെ തന്നെ ഉണ്ടായിരുന്നു.
 
അന്നത്തെ ദുബായ് മുനിസിപ്പാലിറ്റി ലൈസന്‍സ് വിഭാഗത്തില്‍, സീതിക്ക് ഒരു സുഹ്രുത്തുണ്ടായിരുന്നു – കമാല്‍ ഹംസ എന്ന സുഡാനി. ടൈപ്പിംഗ് സെന്റര്‍‍, ടൈലറിംഗ് ഷോപ്പ് തുടങ്ങി പല മേഖലകളിലും പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചപ്പോള്‍, തന്നെ കമാല്‍ ഹംസ വളരെയധികം സഹായിച്ചിരുന്നു എന്നത് അദ്ദേഹം നന്ദി പൂര്‍വ്വം സ്മരിക്കുന്നു.
 
യു. എ. ഇ. യിലെ മുന്‍ ഭരണ കര്‍ത്താക്കളില്‍ പലരും തന്റെ സുഹ്രുത്തുക്കളായിരുന്നു. ഫോട്ടോഗ്രാഫിയിലും പാചകത്തിലും നല്ല പ്രാവീണ്യമുണ്ട്.
 

political-ahamed-kutty
ചരിത്രം പതിയിരിക്കുന്ന തന്റെ ബാഗില്‍ നിന്നും കുട്ടി പുറത്തെടുക്കുന്ന പാസ്പോര്‍ട്ടുകള്‍ കൌതുകപൂര്‍വ്വം നോക്കി നില്‍ക്കുന്ന കാഴ്‌ച്ചക്കാര്‍

 
തന്റെ ബാഗ് നിറയെ പാസ്‌പോര്‍ട്ടുകളാണ്. പല ദേശങ്ങളുടെയും വിസകള്‍ അതില്‍ പതിപ്പിച്ചിട്ടുണ്ട്… പൊളിറ്റിക്കല്‍ കുട്ടി തന്റെ വിശേഷങ്ങള്‍ തുടരുന്നു.
 
ഇടയ്ക്ക് സംസാരം മുറിഞ്ഞു. അദ്ദേഹം പതുക്കെ കുനിഞ്ഞു. കണ്ട കാഴ്‌ച്ച എന്നില്‍ വീണ്ടും അത്ഭുതമുളവാക്കി…
 
സ്ട്രീറ്റില്‍ മെട്രൊ റെയില്‍വെ യുടെ പണിക്കിടെ അശ്രദ്ധമായി തൊഴിലാളികള്‍ കൂട്ടിയിട്ട ഇഷ്ടികകളിലൊന്ന് ഫുട്ട്പാത്തില്‍ വീണു കിടക്കുന്നു. അദ്ദേഹം അത് പതുക്കെ നീക്കിയിട്ടു – മറ്റു കാല്‍നട യാത്രക്കാര്‍ക്ക് തടസ്സങ്ങളില്ലാതെ നടന്ന് നീങ്ങാന്‍… ദൌത്യം നിര്‍വ്വഹിച്ച് പൊളിറ്റിക്കല്‍ കുട്ടി സംതൃപ്തിയോടെ വീണ്ടും നടന്നു.
 
അഹമ്മദ് കുട്ടി സീതി എന്ന പൊളിറ്റിക്കല്‍ കുട്ടി തൃശൂര്‍ ജില്ലയിലെ ചാവക്കാട് ഒരുമനയൂര്‍ സ്വദേശിയാണ്. 1937 ജൂണ്‍ 15 നാണ് അദ്ദേഹം ജനിച്ചത്. ഇപ്പോള്‍ മലപ്പുറം ജില്ലയില്‍ മമ്പാട് താമസിക്കുന്നു. എല്ലാ റംസാന്‍ കാലത്തും അദ്ദേഹം യു. എ. ഇ. യില്‍ എത്തുന്നു. അദ്ദേഹത്തിന്റെ അറബി സുഹൃത്തുക്കളും മലയാളികളും ഇദ്ദേഹത്തെ സ്വീകരിക്കുന്നു. യാത്ര പറഞ്ഞ് പിരിയുമ്പോള്‍ പൊളിറ്റിക്കല്‍ കുട്ടി പറഞ്ഞു: “ഞാന്‍ ഇനിയും വരും. നിങ്ങളെയൊക്കെ കാണാന്‍. ഇന്‍ശാ അള്ളാഹ്”.
 
അതെ, ഞങ്ങള്‍ കാത്തിരിക്കുകയാണ് – ചരിത്രത്തിന്റെ ഭാഗമായ ഒരു “കുട്ടി” യെ വീണ്ടും കാണാന്‍.
 
O-S-A-Rasheed
 
ഒ.എസ്.എ. റഷീദ്, ചാവക്കാട്
 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« ആസിയാന്‍ കരാര്‍ : കേരളത്തിന് മഹാബലിയുടെ ഗതികേട്
പ്രതിമകള്‍ ആര്‍ക്കു വേണ്ടി? » • ഗാസയിലെ മനുഷ്യക്കുരുതി ഉടനെ നിര്‍ത്തണം
 • ഒന്നിനും കൊള്ളാത്ത പ്രവാസികാര്യ വകുപ്പും ഒന്നും ചെയ്യാത്ത പ്രവാസികാര്യ മന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും
 • ഇന്ന് അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത് സിങ്ങിന്റെ ജന്മദിനം
 • സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളി തുറന്നു പറഞ്ഞ മഹാനടന്‍
 • മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1
 • നിയമം പിള്ളേടെ വഴിയേ…
 • സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
 • വേട്ടയാടുന്ന ദൃശ്യങ്ങള്‍
 • പോന്നോണം വരവായി… പൂവിളിയുമായി
 • ദൂരം = യു. ഡി. എഫ്.
 • അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
 • വി. എസ്. തന്നെ താരം
 • അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി
 • ഗാന്ധിയന്മാരുടെ പറന്നു കളി
 • മോശം പ്രകടനവുമായി ശ്രീശാന്ത്
 • നമ്മുടെ ചിഹ്നം ഐസ്ക്രീം…
 • കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്
 • ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി
 • കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍
 • മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ • Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine