ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതു മുതല്‍ അവസാനിക്കുമ്പോള്‍ വരെ താരം താന്‍ തന്നെയെന്ന് ഒരിക്കല്‍ കൂടെ വി. എസ്. അച്യുതാനന്ദന്‍ തെളിയിച്ചു. മറ്റേതൊരു നേതാവിനേക്കാളും വി. എസ്സിനെ കാണുവാനായിരുന്നു ജനം ഇരമ്പി യെത്തിയത്.
തിരഞ്ഞെടുപ്പിന്റെ പ്രചാരണം തുടങ്ങിയതു മുതല്‍ യു. ഡി. എഫ്. ലക്ഷ്യം വച്ചതും വി. എസ്സിനെ തന്നെ. ആരോപണ പ്രത്യാരോപണ ങ്ങളുമായി രംഗം ചൂടു പിടിച്ചു. ഒടുവില്‍ കൊട്ടിക്കലാശ ദിനത്തില്‍ വി. എസ്സും കേന്ദ്ര പ്രതിരോധ മന്ത്രി എ. കെ. ആന്റണിയും നേര്‍ക്കു നേരെന്ന മട്ടിലായി ആരോപണ പ്രത്യാരോപണങ്ങള്‍. അഞ്ചു വര്‍ഷം വികസനമൊന്നും ഉണ്ടായില്ലെന്നും കേരളത്തിലെ സര്‍ക്കാരിന് കാര്യക്ഷമതയില്ലെന്നും ആന്റണി ആരോപിച്ചപ്പോള്‍ തിരിച്ച് 2ജി സ്പെക്ട്രം അഴിമതിയും, ആദര്‍ശ് ഫ്ലാറ്റ് ഇടപാടുമെല്ലാം ആന്റണിക്കെതിരെ വി. എസ്സ് തൊടുത്തു വിട്ടു.
പ്രധാന മന്ത്രി മന്‍മോഹന്‍ സിങ്ങും, സോണിയാ ഗാന്ധിയും, പ്രകാശ് കാരാട്ടും കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണ ത്തിനെത്തിയെങ്കിലും വേണ്ടത്ര ശ്രദ്ധിക്ക പ്പെട്ടില്ലെന്നാണ് വിലയിരുത്ത പ്പെടുന്നത്. മുഖ്യ മന്ത്രി വി. എസ്. അച്യുതാനന്ദന്റെ പ്രായം സംബന്ധിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ ചില പ്രസ്താവനകള്‍ക്ക് എല്‍. ഡി. എഫ്. നേതാക്കള്‍ ചുട്ട മറുപടി നല്‍കുകയും ചെയ്തു.
വികസനം, എന്‍ഡോസള്‍ഫാന്‍, തൊഴിലില്ലായ്മ, ആദിവാസികളുടേ അടക്കം ഭൂമി പ്രശ്നങ്ങള്‍ തുടങ്ങിയ പ്രധാന വിഷയങ്ങള്‍ പലതും ചര്‍ച്ചയാകാതെ വിവാദങ്ങളിലേക്കും വ്യക്തി ഹത്യകളിലേക്കും ചുരുങ്ങി.
- ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: political-leaders-kerala, s-kumar
വോട്ടര്മാരുടെ ശ്രദ്ദക്ക്
രാജ്യത്തിന്റേയും ജനങളുടെയും പ്രധാന വെല്ലുവിളിയായ അഴിമതിയേയും വിലനിയന്ത്രണമില്ലായ്മയേയും വാരിപ്പുണരുന്നവര്‍ ചെകുത്താന്മാര്ക്കും പിശാചുക്കള്ക്കും തുല്ല്യരാണ് സര്‍ക്കാര്‍ പദ്ദതിയുടെ 70% വെട്ടിക്കുന്നതിലൂടെ ജനങല്ക്ക് കിട്ടേന്ട ലക്ഷക്കണക്കിന്ന് കോടി നഷ്ട്ടപ്പെടുന്ന അഴിമതിയെ തടയാന്‍ ശ്രമിക്കാത്തവര്‍ – 130രൂപ ഉങായിരുന്ന സിമന്റിന്‍ 350രൂപ ആക്കിയവര്-17രൂപ കോസ്റ്റുള്ള പെട്ട്രൊളിന് 65രൂപ ആക്കിയവര് -10രൂപ ഉല്പ്പാധന ചിലവുള്ള മരുന്നുകല്‍ 100രൂപക്ക് വില്ക്കാന്‍ അനുവദിക്കുന്നവര്‍ – എഫ്.സി.ഐ. ഗോഡൊണുകല്‍ റിലയന്സിന് പാട്ടത്തിനു കൊടുക്കുന്നവര്‍ – കര്ഷകരുടെ അടുത്തുനിന്നും 10രൂപക്ക് വാങിക്കുന്ന ഉല്പ്പന്നം 100 രൂപക്ക് വില്ക്കാന്‍ അനുവദിക്കുന്നവര്‍ – ഭക്ഷ്യ വസ്തുക്കള്ക്ക് ഊഹകക്ചവടം അനുവദിക്കുന്നവര്‍ – ഇതിലൂടെ 121 കോടി ജനങളെ കൊള്ളയടിക്കാന്‍ കോര്പ്പരേട്ടുകളെ അനുവദിക്കുന്ന കേന്ത്ര സര്‍ക്കാരും കോങ്രസ്സ് പ്രബുദ്ദികളും ചെകുത്താനും പിശാചിനും തുല്ല്യരാണ് വിലനിയന്ത്രണമില്ലായ്മയിലൂടെ സര്‍വ്വ മേഖലയിലും വിലക്കയട്ടം കാട്ടുതീ പോലെ ആഞടിക്കുന്നു- ജനങല്‍ കഷ്ട്ടത അനുഭവിക്കുമ്ബോളും സംബന്ന നേത്രുത്യം ജനങളെ നോക്കി പല്ലിളിക്കുന്നു. ഇവരെ സഹായിക്കുന്ന വ്ശ്യാസികളായ വോട്ടര്മ്മാര്ക്ക് കൊടിയ ദൈവ ശിക്ഷയില്നിന്നും ഒരിക്കലും മോചനമില്ലാ