ഇക്കഴിഞ്ഞ നിയമസഭാ ഉപതിരഞ്ഞെ ടുപ്പില്‍ രാഷ്ടീയ കേരളം ഉറ്റു നോക്കിയിരുന്ന കടുത്ത മല്‍സരം നടന്ന കണ്ണൂര്‍ മണ്ഡലത്തില്‍ സി. പി. എമ്മിന്റെ കരുത്തനായ നേതാവ് എം. വി. ജയരാജന്‍ യു. ഡി. എഫ്. സ്ഥാനാര്‍ത്ഥി എ. പി അബ്ദുള്ള ക്കുട്ടിക്കു മുമ്പില്‍ മുട്ടു മടക്കി. 12043 വോട്ടിന്റെ ഭൂരിപക്ഷ മാണ് കണ്ണൂരില്‍ അബ്ദുള്ള ക്കുട്ടി നേടിയത്. ദീര്‍ഘ കാലമായി സി. പി. എം. പ്രവര്‍ത്തകനും പാര്‍ട്ടിയുടെ എം. പി. യും ആയിരുന്ന അബ്ദുള്ള ക്കുട്ടി പിന്നീട് സി. പി. എം. പുറത്താക്കി യതോടെ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. കണ്ണൂര്‍ ഉപതിര ഞ്ഞെടുപ്പില്‍ അബ്ദുള്ള ക്കുട്ടിയാണ് യു. ഡി. എഫ്. സ്ഥാനാര്‍ത്ഥി യാകുകയെന്ന ഊഹം വന്നതോടെ പാര്‍ട്ടി അതൊരു വെല്ലുവി ളിയായി ഏറ്റെടുക്കുകയും അബ്ദുള്ള ക്കുട്ടിക്കെതിരെ മല്‍സരി ക്കുവാന്‍ പാര്‍ട്ടിയിലെ കരുത്തനെ തന്നെ രംഗത്തി റക്കുകയും ചെയ്തു.
കണ്ണൂരില്‍ കോണ്‍ഗ്ര സ്സിന്റെ ജീവ ശ്വാസമായ കെ. സുധാകരന്‍ എന്ന പട ത്തലവന്‍ മുന്നിട്ടിറ ങ്ങിയപ്പോള്‍ രംഗം കൂടുതല്‍ കൊഴുത്തു. അടവുകളും ചുവടുകളും പലതും മാറിയും മറിഞ്ഞും പ്രയോഗിച്ചു. ഏതു വിധേനയും അബ്ദുള്ള ക്കുട്ടിയെ പരാജയ പ്പെടുത്തുക; അതു വഴി കെ. സുധാകരന്റെ രാഷ്ടീയ അശ്വമേധ ത്തിനു കണ്ണൂരില്‍ ഒരു തടയിടുക എന്നതു കൂടെ അവര്‍ ലക്ഷ്യമാക്കി. ഏതാനും നാള്‍ മുമ്പ് മാത്രം പാര്‍ട്ടിയില്‍ എത്തിയ അബ്ദുള്ള ക്കുട്ടിക്ക് സീറ്റു നല്‍കിയതില്‍ കോണ്‍ഗ്രസ്സിലെ ചില നേതാക്കളുടെ എതിര്‍പ്പും അവര്‍ക്ക് പ്രതീക്ഷ നല്‍കി. പാര്‍ട്ടി മിഷ്യനറിയുടെ മുഴുവന്‍ പ്രയത്നവും ഉണ്ടായിരുന്നു ജയരാജനു പിന്തുണയുമായി. എന്നാല്‍ ഒടുവില്‍, തന്റെ രാഷ്ടീയ ഗുരുവിനെ ശിഷ്യന്‍ മലര്‍ത്തിയടിച്ചു.
– എസ്. കുമാര്‍
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: political-leaders-kerala, s-kumar