
കേരളത്തിന്റെ മണ്ണും പെണ്ണിന്റെ മാനവും കാക്കാന്‍, അഴിമതിക്കാരെ കല്‍ തുറുങ്കില്‍ അടക്കാന്‍ ചങ്കുറ്റം കാണിക്കുന്ന അഴിമതിയുടെ കറ പുരളാത്ത അഴിമതി വിരുദ്ധനായ ഭരണാധികാരിയെ പിന്തുണക്കാനുമാണു രാജ്യത്തെ സ്നേഹിക്കുന്ന ഓരോരുത്തരും തയ്യാറാകേണ്ടത്. എന്നാല്‍ ഈ പോരാട്ടത്തിന്ന് നേതൃത്വം കൊടുക്കുന്ന വര്‍ക്കെതിരെ കുരക്കുന്നവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റു കൊട്ടയില്‍.
അഴിമതിക്കാര്‍ക്കും അവരുടെ ദല്ലാളര്‍മാര്‍ക്കും പെണ്‍ വാണിഭ ക്കാര്‍ക്കും എതിരെ സഃ വി. എസ്. നടത്തുന്ന ശക്തമായ പോരാട്ടം ചില പത്ര പ്രവര്‍ത്തകര്‍ക്ക് അത്ര രസിക്കുന്നില്ല. ചിലരൊന്നും അത് തുറന്ന് പറയാറില്ല. മറ്റെന്തെങ്കിലും പറഞ്ഞ് അവരുടെ എതിര്‍പ്പ് പ്രകടിപ്പിക്കാറാണു പതിവ്. എന്നാല്‍ അഴിമതിക്കാര്‍ക്കും പെണ്‍ വാണിഭക്കാര്‍ക്കും എതിരെ ജന പിന്തുണ ആര്‍ജ്ജിച്ച ഈ പോരാട്ടത്തിന്ന് നേതൃത്വം കൊടുക്കുന്ന സഃ വി. എസിനെ കോമാളിയെന്ന് വിളിക്കാനും അസഭ്യം പറയാനും ഗള്‍ഫിലെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ പരസ്യമായി രംഗത്ത് വന്നത് ശ്രോതാക്കളുടെ ഇടയില്‍ ശക്തമായ പ്രതിഷേധത്തിന്ന് ഇടയാക്കിയിരിക്കുന്നു .
ഗള്‍ഫില്‍ ദുബായിലെ GOLD FM 101.3 തിരഞ്ഞെടുപ്പ് ദിവസം നടത്തിയ ലൈവ് ചര്‍ച്ചയില്‍ പങ്കെടുത്ത് ഒരു പ്രമുഖ പത്രത്തിലെ കോണ്‍ഗ്രസ്സുകാരനായ പത്ര പ്രവര്ത്തകനാണ് സഃ വി. എസ്. അച്ചുതാനന്ദനെ കോമളിയെന്നും മറ്റ് പദ പ്രയോഗങളും നടത്തി അധിക്ഷേപിച്ചത്.
അഴിമതിക്കാര്‍ക്കും പെണ്‍വാണിഭ ക്കാര്‍ക്കും എതിരെ സഃ അച്ചുതാനന്ദന്‍ അഴിച്ചു വിട്ട കൊടുങ്കാറ്റ് അവരെ അനുകൂലിക്കുന്നവരെ ശരിക്കും അങ്കലാപ്പി ലാക്കിയിരിക്കുന്നു. അതു കൊണ്ടു തന്നെയാണു സഃ വി. എസിനെ വ്യക്തിപരമായി അപമാനിക്കാന്‍ ഇവര്‍ തയ്യാറായിരിക്കുന്നത്. കേരളത്തിന്റെ മണ്ണും പെണ്ണിന്റെ മാനവും കാക്കാന്‍, അഴിമതിക്കാരെ കല്തുറുങ്കില്‍ അടക്കാന്‍ ചങ്കുറ്റം കാണിക്കുന്ന അഴിമതിയുടെ കറ പുരളാത്ത അഴിമതി വിരുദ്ധനായ ഭരണാധികാരിയെ പിന്തുണക്കാനുമാണു രാജ്യത്തെ സ്നേഹിക്കുന്ന ഓരോരുത്തരും തയ്യാറാകേണ്ടത്. എന്നാല്‍ കോണ്ഗ്രസ്സും അവരെ അനുകൂലിക്കുന്നവരും അതിന്ന് തയ്യാറായില്ലായെന്ന് മാത്രമല്ല കിട്ടുന്ന സന്ദര്ഭങള്‍ അദ്ദേഹത്തിന്നെതിരെ അപവാദ പ്രചരണങള്‍ നടത്താന്‍ തയ്യാറാകുന്നു. രാഷ്ട്രീയത്തില്‍ സത്യസന്ധവും ആത്മാര്‍ത്ഥവുമായ പ്രവര്‍ത്തനങള്‍ നടത്തുന്നവരെ മഹാ അപരാധികളായി കാണുകയും എല്ലാ വിധ തട്ടിപ്പും വെട്ടിപ്പും അഴിമതിയും പെണ്‍വാണിഭ മടക്കമുള്ള ദുഷ്‌പ്രവര്‍ത്തികള്‍ നടത്തി നാടിന്ന് അപമാനമായി തീരുന്നവരെ അനുകൂലിക്കാനും അവരെ പാടി പുകഴ്ത്താനും ചിലര്‍ തയ്യാറാകുന്നുവെന്നത് ഈ കാലഘട്ടത്തിന്റെ പ്രത്യേകതയായി കാണേണ്ടിയിരിക്കുന്നു.
സിന്ധു ജോയിയെ അച്ചുതാനന്ദന്‍ ‘ഒരുത്തി’ യെന്ന് വിളിച്ചുവെന്ന് പറഞ്ഞ് രോഷം കൊണ്ട, അതിന്നെതിരെ ശക്തമായി പ്രതികരിച്ച പല പത്ര പ്രവര്‍ത്തക മാന്യമാരും ചര്‍ച്ച ചെയ്യുന്ന പാനലില്‍ ഉണ്ടായിട്ടും ഇതിന്നെതിരെ ഒരക്ഷരം മിണ്ടിയില്ലായെന്നത് ശ്രദ്ധേയമാണു. അവതാരകന്‍ പോലും മൗനം പാലിച്ചു.
അധികാരവും പദവിയും ഉപയോഗിച്ച് പൊതു മുതല്‍ കട്ടു തിന്നവര്‍ക്കും പാവപ്പെട്ട പെണ്‍കുട്ടികളെ ലൈംഗികതക്കും പെണ്‍ വാണിഭത്തിന്നും ഇരയാക്കുന്ന വര്‍ക്കുമെതിരെ വിട്ടു വീഴ്ചയില്ലായെന്ന അച്ചുതാനന്ദന്റെ പ്രഖ്യാപനവും പ്രവര്‍ത്തനവും പ്രചരണവുമാണു ഈ പത്ര പ്രവത്തകനെ പ്രകോപിച്ചത്. കോണ്‍ഗ്രസ്സ് ഭരിക്കുന്ന കേന്ദ്രത്തില്‍ ഇന്നും യു. ഡി. എഫ്. ഭരിച്ചിരുന്ന കാലത്ത് കേരളത്തിലും അഴിമതിയായിരുന്നു മികച്ച് നിന്നത്. അഴിമതി നടത്താത്തവരായി ഒരു മന്ത്രി പോലും ആ മന്ത്രി സഭയില്‍ ഉണ്ടായിരുന്നില്ല. അഴിമതിക്കാരും പെണ്‍ വാണിഭക്കാരും അടങുന്ന മന്ത്രിമാരെ വെച്ച് ഭരണം നടത്തിയ ഉമ്മന്‍ ചാണ്ടിക്ക് ഇതിനെ പറ്റിയൊന്നും പറയാന്‍ ഒട്ടും അര്‍ഹതയുമില്ല. ഇതില്‍ നിന്ന് പങ്ക് പറ്റുന്നവര്‍ക്ക് അത് കിട്ടാതെയിരുന്നാല്‍ കോപം വരുകയെന്നത് സ്വഭാവികമാണു. എന്നു വെച്ച് അഴിമതി വിരുദ്ധ പെണ്‍ വാണിഭ വിരുദ്ധ പ്രസ്ഥാനത്തിന്ന് നേതൃത്വം കൊടുക്കുന്ന മഹല്‍ വ്യക്തിത്വങളെ അപമാനിക്കാന്‍ ശകാര വര്‍ഷം നടത്തുന്നത് നെറികേടിന്റെ അടയാളമാണു.
അഴിമതിയിലും പെണ്‍വാണിഭം ഉള്‍പ്പെടെയുള്ള നീച പ്രവര്‍ത്തനങളും നടത്തി ജനങ്ങള്‍ക്കു മുന്നില്‍ അപഹാസ്യരായി നില്‍ക്കുകയും ഇതൊക്കെയല്ലെ നിങള്‍ ചെയ്തതെന്നും ഇനി ഭരണത്തില്‍ വന്നാലും ഇതില്‍ കൂടുതല്‍ എന്താണു നിങള്‍ക്ക് ചെയ്യാന്‍ കഴിയുകയെന്നും ജനങള്‍ ചോദിക്കുമ്പോള്‍ ഉത്തരം മുട്ടി യു. ഡി. എഫ്. സ്വയം പ്രതിരോധ ത്തിലായി നില്‍ക്കുമ്പോള്‍ അവരുടെ ഉപ്പിന്നും ചോറിന്നും വാലാട്ടി നില്‍ക്കുന്നവര്‍ക്ക് രോഷം ഉണ്ടാകുകയെന്നത് സ്വാഭാവികം. എന്നാല്‍ കേട്ടിരിക്കുന്നവര്‍ക്കോ???
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം മുതല്‍ തന്നെ സഃ വി. എസും ഇടതു പക്ഷ ജനാധിപത്യ മുന്നണിയും കേരളത്തിന്റെ വികസനത്തിലും ജന ക്ഷേമ പ്രവര്‍ത്തനങള്‍ക്ക് മുന്‍ഗണന നല്‍കി കൊണ്ടും, അഴിമതിക്കാര്‍ക്കും പെണ്‍വാണിഭ ക്കാര്‍ക്കും ശക്തമായ താക്കിതു നല്‍കി ക്കൊണ്ടും നടത്തിയ പ്രചരണം ജനങള്‍ ഏറ്റെടുക്കുകയും ജന വികാരം യു. ഡി. എഫിന്ന് എതിരാണെന്ന് അവര്‍ തിരിച്ചറിയും ചെയ്തതോടെ അക്രമത്തിലൂടെയും അപവാദങള്‍ പ്രചരിപ്പിച്ചും ശ്രദ്ധ നേടാനുള്ള ശ്രമങളാണു പിന്നിട് നടന്നത്. അതും പരാജയ പ്പെട്ടപ്പോഴാണു വി. എസിനെ വ്യക്തിപരമായി കടന്നാക്രമിക്കാന്‍ കോണ്‍ഗ്രസ്സ് ക്വട്ടേഷന്‍ സഘത്തെ ഏര്‍പ്പാട് ചെയ്തത്. മാധ്യമങളെ പണം കൊടുത്ത് വിലക്ക് വാങിയത്.
കേരളത്തില്‍ യു. ഡി. എഫ്. ടിക്കറ്റില്‍ മത്സരിക്കുന്ന അമ്പത്തിയഞ്ച് കോടിശ്വരന്മാരും അവര്‍ക്ക് ആവശ്യമുള്ള പണം വിദേശത്തു നിന്ന് തരപ്പെടുത്തി കൊടുക്കുന്ന ഏജന്റുമാരും (യു. ഡി. എഫ്. അധികാരത്തില്‍ വന്നാല്‍ ഇവര്‍ക്കായിരിക്കും പിന്നിട് കേരളം മുറിച്ച് വില്‍ക്കപ്പെടുക. കച്ചവടം ഉറപ്പിച്ചേ ഇവര്‍ പണം കൊടുക്കുകയുള്ളു) അഴിമതിയിലൂടെ കോണ്‍ഗ്രസ്സ് സമാഹരിച്ച കോടിക ളുമാണു കേരളത്തില്‍ ഈ ഇലക്ഷനില്‍ ഒഴുക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ‘അഴിമതി രാജ് ‘ അല്ല എന്നാണ് ഇയ്യിടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വാര്‍ത്താ സമ്മേളനം വിളിച്ച് ആണയിട്ടത്. അഴിമതിയിലും കള്ളപ്പണ നിക്ഷേപത്തിലും ഇന്ത്യയെ ലോകത്തിന്റെ നെറുകെയില്‍ എത്തിച്ചു എന്നതാണ് കോഗ്രസ് രാജ്യത്തിന് നല്‍കിയ ‘വിലപ്പെട്ട’ സംഭാവന. ഈ അഴിമതിക്ക് ഒത്താശ ചെയ്തു കൊടുക്കുന്നവര്‍ വി. എസ്. ഉയര്‍ത്തിയ ശക്തമായ താക്കിതിന്നു മുന്നില്‍ പതറിപ്പോയി എന്നതാണു യഥാര്‍ത്ഥ്യം.
അഴിമതി ക്കെതിരായ പോരാട്ടത്തില്‍ പെണ്ണിന്റെ മാനം രക്ഷിക്കാനുള്ള പോരാട്ടത്തില്‍ ഇവര്‍ക്ക് വിടുവേല ചെയ്യുന്ന ദല്ലാളന്മാരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലായിരിക്കും. ദല്ലാളപ്പണി യെടുക്കുന്ന പത്ര പ്രവര്‍ത്ത കനാണെങ്കില്‍ പോലും.
സി. പി. ഐ. എമ്മിന്റെ സമുന്നത നേതാവും കേരളത്തിന്റെ ആരാധ്യനായ മുഖ്യമന്ത്രിയും , കഴിഞ്ഞ ഏഴു പതിറ്റാണ്ടായി കേരള രാഷ്ട്രിയ രംഗത്തും ദേശിയ രാഷ്ട്രിയത്തിലും ജ്വലിച്ചു നില്‍ക്കുകയും, അഴിമതിക്കാര്‍ക്കും പെണ്‍വാണിഭ ക്കാര്‍ക്കും എതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുകയും അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗത്തിന്റെ ആവശ്യങളും നേടിയെടുക്കാന്‍ വിശ്രമമില്ലാതെ പോരാടുകയും നേടിയെടുക്കുകയും ചെയ്തിട്ടുള്ള നേതാവാണു സഃ വി. എസ്. അച്ചുതാനന്ദന്‍. ബ്രിട്ടിഷ് മേല്‍ക്കോയ്മക്ക് എതിരെ സ്വതന്ത്ര സമര പോരാട്ടത്തില്‍ ജീവന്‍ പോലും തൃവല്‍ഗണിച്ചു കൊണ്ട് പോരാടിയിട്ടുണ്ട്. പുന്നപ്ര വയലാര്‍ സമര പോരാട്ടത്തിന്റെ ധീര നായകനാണദ്ദേഹം. ഇദ്ദേഹത്തെ കോമാളിയെന്ന് വിളിച്ച് റേഡിയോ ചര്‍ച്ചയില്‍ അപമാനിക്കാനും അവമതിച്ചു കാണാനും ഒരു പത്ര പ്രവര്‍ത്തകന്‍ തയ്യാറായി എന്നത് അത്യന്തം വേദനാ ജനകവും പ്രതിഷേധാര്‍ഹവുമാണു. ഇത്തരത്തിലുള്ള പത്ര പ്രവര്‍ത്തകര്‍ നാടിന്ന് തന്നെ അപമാനമാണു. അദ്ദേഹം പരസ്യമായി ഖേദം പ്രകടിപ്പിക്കണം.
– നാരായണന്‍ വെളിയംകോട്






ഇത് പറഞ്ഞത് കേന്ദ്ര മന്ത്രി രേണുകയാണ്. ഒരു റിയാലിറ്റി ഷോ ജഡ്ജിയുടെ കമെന്റ് കേട്ട് തളര്‍ന്ന് വീണ ഷിന്‍ജിനി എന്ന സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ നട്ടെല്ലിന് ചികിത്സയിലായിരുന്നിട്ടും മാതാപിതാക്കള്‍ നൃത്ത പരിപാടിയില്‍ പങ്കെടുപ്പിച്ചത് ശരിയായില്ല. സ്ത്രീകളെ മാന്യമല്ലാതെ മാധ്യമങ്ങളില്‍ ചിത്രീകരിയ്ക്കുന്നതിന് എതിരെ ഉള്ള നിയമത്തെ പറ്റി ഒരു ചര്‍ച്ചയില്‍ പങ്കെടുക്കവെ ആണ് മന്ത്രി ഇത് പറഞ്ഞത്. ഒരു ടിവി ചാനലില്‍ ഒരു കൊച്ചു പെണ്‍കുട്ടി ഒരു അശ്ലീല ഗാനത്തിനൊപ്പം തികച്ചും അശ്ലീലമായി ചുവടു വെയ്ക്കുന്നത് കാണാനിടയായി. ഇത്തരം മാതാപിതാക്കളോട് എന്ത് പറയാനാണ്? പലപ്പോഴും പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ തന്നെയാണ് സമൂഹത്തില്‍ സ്ത്രീകള്‍ ഇന്ന് നേരിടുന്ന വെല്ലുവിളികള്‍ക്ക് കാരണം. ഇത് സ്ത്രീകള്‍ക്ക് ശരിയായ ബോധവല്‍ക്കരണത്തിന്റെ അഭാവം മൂലമാണെന്നും താന്‍ കരുതുന്നു എന്ന്‍ മന്ത്രി പറയുന്നു.-707244.jpg)
മലയാളിയുടെ, പ്രത്യേകിച്ചും വളര്‍ന്നു വരുന്ന കുട്ടികളുടേയും ചെറുപ്പക്കാരുടെയും മനോമണ്ഡലത്തെ കഴിഞ്ഞ വര്‍ഷം ഏറ്റവും അധികം സ്വാധീനിക്കുവാന്‍ കഴിഞ്ഞത് വിഡ്ഢി പെട്ടികളില്‍ അരങ്ങേറിയ റിയാലിറ്റി ഷോകളായിരുന്നു എന്നതിന് തര്‍ക്കം ഒന്നും ഇല്ല. മൂല്യച്യുതിയും ലക്ഷ്യബോധമില്ലായ്മയും മുഖമുദ്രയായ കാലഘട്ടത്തില്‍ റിയാലിറ്റി ഷോ ജയിച്ച് ഫ്ലാറ്റ് നേടുകയാണ് ജീവിതലക്ഷ്യം എന്ന് നമ്മൂടെ കുട്ടികള്‍ കരുതിയാല്‍ അവരെ കുറ്റം പറയാന്‍ നമുക്ക് ആവാത്ത ഒരു അവസ്ഥയും വന്നെത്തി. അബ്ദുള്‍ കലാം യുവാക്കളില്‍ ജ്വലിപ്പിക്കാന്‍ ശ്രമിച്ച വികസിത ഇന്ത്യയുടെ സ്വപ്നവും, ശാസ്ത്രബോധവും, ഉല്‍ക്കര്‍ഷേച്ഛയും ഒക്കെ 2007ലെ റിയാലിറ്റി സൂനാമിയില്‍ മുങ്ങി പോയതും നമുക്ക് കാണേണ്ടി വന്നു.





