ഇന്ന് റിയാലിറ്റി ഷോയുടെ കാലമാണ്. ഇതൊരു ബിസിനസ്സാണെങ്കിലും അവസരം ലഭിയ്ക്കാതെ നശിച്ചു പോകുന്ന ഒത്തിരി കലാകാരന്മാര്‍ക്ക് ഒരവസരവും അവരെ കേരളത്തിലും വെളിയിലും അറിയപ്പെടുന്നവരാക്കുന്നതിലൂടെ അവര്‍ക്ക് തന്നെ ഒരു നല്ല ഭാവിയും ഉണ്ടാവുന്നു. തോറ്റവര്‍ക്കും ജയിച്ചവര്‍ക്കും. ഇവിടെ വിസ്മരിക്കപ്പെട്ടവര്‍ വീണ്ടും വിസ്മരിക്കപ്പെടുന്നു. ഇവരെ ഒന്നുയര്‍ത്താന്‍ ഈ റിയാസിലി നടത്തിപ്പുക്കാര്‍ക്കാവില്ലേ ? ഇന്നത്തെ റിയാലിറ്റി ഷോകളില്‍ 30 – 35 വയസ്സാണ് പ്രായപരിധി. അതിന് മുകളില്‍ പ്രായമുള്ള എത്ര പാട്ടുക്കാര്‍ നമ്മുക്കുണ്ട്? ജീവിതത്തില്‍ ഒരവസരവും ലഭിയ്ക്കാത്തവര്‍, അവര്‍ക്ക് വേണ്ടി മാത്രമായി ഒരു ഷോ നടത്തി പരീക്ഷിച്ചൂടെ? 35 വയസ്സു മുതല്‍ 40 ഉം .. 40 വയസ്സ് മുതല്‍ 60 വയസ്സു വരെയുള്ളവര്‍ക്ക് തീര്‍ച്ചയായും കേരള ജനത മറ്റു സ്റ്റേറ്റുക്കാര്‍ക്ക് കാണിക്കുന്ന മാതൃകാപരവും അതിലുപരി മറ്റേത് ഷോകളേക്കാളധികം പ്രേഷകരും ഈ പരിപ്പാടിയ്ക്കുണ്ടാവുമെന്ന് ഉറപ്പിയ്ക്കാം .
– ഫാറൂഖ് ബക്കര്‍ പൊന്നാനി
http://vichaaaram.blogspot.com/
http://riverseline.blogspot.com/
http://ponnani.blogspot.com/
http://chaayapadam.blogspot.com/
- ജെ.എസ്.

 
 
                  
 
 
  
  
  
  
  
  
  
  
  
  
  
  
  
 






 
  
 
 
  
  
  
  
 