മുംബൈ : ലക്ഷക്കണക്കിനു ക്രിക്കറ്റ് ആരാധകരെ സാക്ഷി നിര്‍ത്തി ലോക കപ്പില്‍ ഇന്ത്യ മുത്തമിടുമ്പോള്‍ മലയാളി താരം ശ്രീശാന്തിന്റെ മോശം പ്രകടനം മലയാളിയുടെ ആഹ്ലാദത്തിനു അല്പം മങ്ങലേല്‍പിച്ചു. ലോക കപ്പ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഇടം കണ്ട മലയാളി താരം ശ്രീശാന്തിനെ പല കാരണങ്ങളാല്‍ കളികളില്‍ നിന്നും മാറ്റി നിര്‍ത്തിയി രിക്കുകയായിരുന്നു ക്യാപ്റ്റന്‍ ധോണി. ഇത് ക്രിക്കറ്റ് ആരാധക ര്‍ക്കിടയില്‍ വലിയ ചര്‍ച്ചയുമായിരുന്നു.
ഇന്ത്യ – പാക്ക് സെമി ഫൈനല്‍ മത്സരത്തില്‍ പോലും ശ്രീശാന്തിനെ ഉള്‍പ്പെടുത്താ തിരുന്നതിനെ ആരാധകര്‍ ശക്തമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ധോണിയുടെ തീരുമാനം തെറ്റിയില്ലെന്ന് ഒരിക്കല്‍ കൂടെ വ്യക്തമായി. ലോക കപ്പ് ഫൈനലില്‍ മറ്റേതൊരു ഇന്ത്യന്‍ ബൌളറേക്കാളും ഏറ്റവും മോശം പ്രകടനമാണ് ശ്രീശാന്ത് കാഴ്ച വെച്ചത്.
എട്ട് ഓവറില്‍ 52 റണ്‍സ് വഴങ്ങിയ ശ്രീശാന്തിന്റെ മോശം പ്രകടനം സ്കോര്‍ ഉയര്‍ത്തുന്നതില്‍ ശ്രീലങ്കന്‍ ടീമിന് വലിയ സഹായമായി. വിക്കറ്റൊന്നും എടുക്കാതെ എട്ട് ഓവര്‍ എറിഞ്ഞ ശ്രീശാന്തിന്റെ പന്തുകളില്‍ ശ്രീലങ്ക നേടിയ റണ്‍റേറ്റ് 6.50 ആയിരുന്നു. ഇതില്‍ രണ്ട് നോബോളും ഉള്‍പ്പെടുന്നു. പത്ത് ഓവര്‍ എറിഞ്ഞ ഹര്‍ഭജനാകട്ടെ ഒരു വിക്കറ്റെടുത്ത് 50 റണ്‍സ് നല്‍കി (5.00 റണ്‍റേറ്റ്). വിക്കറ്റൊന്നും എടുത്തില്ലെങ്കിലും മനാഫ് പട്ടേല്‍ ഒമ്പത് ഓവറില്‍ 41 റണ്‍സ് മാത്രമേ വഴങ്ങിയുള്ളൂ (4.56 റണ്‍ റേറ്റ്). യുവരാജ് പത്ത് ഓവറില്‍ 42 റണ്‍സ് വഴങ്ങി (5.00 റണ്‍ റേറ്റ്) രണ്ടു വിക്കറ്റെടുത്തു. സഹീര്‍ഖാന്‍ മൂന്ന് വിക്കറ്റെടുത്ത് പത്ത് ഓവറില്‍ 60 റണ്‍സ് വഴങ്ങിയെങ്കിലും (6.00 റണ്‍ റേറ്റ്) ആദ്യ ഓവറുകളില്‍ ശ്രീലങ്കയെ ശരിക്കും വെള്ളം കുടിപ്പിച്ചു.
– എസ്. കുമാര്‍
- ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: s-kumar
ഇത് മലയാളിയുടെ സ്വതവേയുള്ള അസൂയയില്‍ നിന്നും ഉണ്ടാകുന്ന വാര്‍ത്തയാണ്, ഈ അസഹിഷ്ണുതയുടെ ആവശ്യമില്ല്, അങ്ങിനെ യെങ്കില്‍ സെവാഗ് പൂജ്യനായത് ഇന്ത്യയെ പ്രതിസന്ധിയിലാക്കിയില്ലെ അതില്‍ നിന്നെല്ലാം ഇന്ത്യ കര കയറി രക്ഷനേടി കപ്പെടുത്തില്ലെ ഒരു മലയാളി അവനെത്ര മോശക്കാരനായാലും ഈ അവസരത്തില്‍ പ്രശംസിക്കുകയാണു വേണ്ടത് അല്ലാതെ വെറുതെ ഇങ്ങനെ വിമര്‍ശിക്കുന്നതില്‍ കാര്യമില്ല ഇത് അസൂയയെന്നേ വിലയിരുത്താനാവൂ.
എസ് ഡി ഴിവന്‍
കളിക്കന്‍ ഇറക്കിയില്ലെങ്കില്‍ പിചില്‍ അപ്പിയിഡും എന്നു ഭീഷണി മുഴക്കി കിട്ടിയ അവസരമല്ലേ. ഇത്രയും റണ്ണേ പോയുള്ളല്ലോ.നല്ല പ്രകടനം.
കളിക്കളത്തില്‍ കോപ്രായം കാട്ടുന്നതും തല്ലുകൊള്ളുന്നതും ക്യാപ്റ്റനെ ധിക്കരിക്കുന്നതും അതല്ല കളി. മലയാളികള്‍ക്കിടയില്‍ വെറുക്കപ്പെട്ടവനാക്കിയത് തല്ലിപ്പൊളി സ്വഭാവം കൊണ്ടാണ്.
മലയാളിയുടെ അസൂയ എന്ന് പറയുന്നവര്‍ മനസ്സിലാക്കുക ഒട്ടും മാന്യനായ കളിക്കാരനല്ലാത്ത ഇവനെ മലയാളിയുടെ അഭിമാനം എന്ന് പറയുന്നത് മലയാളിക്ക് നാണക്കേടാണ്.
സുഹൃത്തുക്കളെ ഞാന്‍ ശ്രീ ശാന്തിന്റെ സ്വഭാവത്തെയല്ല ന്യായീകരിച്ചത് ജയത്തിനിടയിലും നെഗറ്റീവ് കണ്ടെത്തി വാര്‍ത്തയാക്കിയ റിപ്പോര്‍ട്ടറുടെ മനസിനെയാണ്, മലയാളിയുടെ ഈ നെഗറ്റീവ് നോട്ടത്തെയാണ് വിനര്‍ശിച്ചത്
ഇത്തരം വാര്‍ത്തകള്‍ വിജയയാത്രയെ തരം താഴ്ത്തുന്നു ഇത്തരത്തിലുള്ള മാധ്യമ പ്രവര്‍ത്തനം നല്ലതാണൊ എന്ന് നാം ചിതിക്കണം, എന്നു കരുതി ശ്രീശാന്തിന്റെ തല തിരിഞ്ഞ പ്രകടനത്തെ ന്യായീകരിക്കുന്നു എന്നും കരുതരുത്. തുറന്ന അഭിപ്രായങ്ങള്‍ക്ക് നന്ദി
എസ് ഡി ശിവന്‍
മലയാളിയുടെ അഭിമാനം എന്നു പറഞാല്‍ സ്രീലങ്കക്കാര് വെരുതെ വിടില്ല. ഇപ്പോള്‍ അവരുടെ അഭിമാനം ആണു. അവരെ മന്യമായ റണ്‍ എടുക്കാന്‍ സഹയിച ആളെ അവര്‍ നന്ദിയോടെ,അഭിമാനതോടെ എന്നും സ്മരിക്കും.
ദേശാഭിമാനിയില്‍ ജോലിക്ക് ശ്രമിച്ചുകൂടെ തനിക്ക്? വി.എസിനു പഠിക്കണ ലേഖകന്റെ റിപ്പോര്‍ട. മലയാളിയായ ശ്രീശാന്തിനെ കളി ജയിച്ചപ്പോളും ഒന്ന് അഭിനന്ദിച്ചില്ലേലും ഇങ്ങനെ എഴുതേണ്ടി ഉണ്ടോ? നല്ലതിനെ പറ്റി പറയാന്‍ ഒരു മടി ഒപ്പം ചീത്ത വശം തപ്പിയെടുത്ത് റിപ്പോര്‍ടാക്കി. കണക്കൊക്കെ കൃത്യംതന്നെ.
ശ്രീ, എന്നെ കൊണ്ടും മേല്‍ ലേഖകനെ കൊണ്ടും ഒക്കെ തിരിചു പറയിപ്പിക്കണം IPL കഴിയുമ്പോള്‍. Best wishes.