അടി വസ്ത്രം കാണിച്ചാല്‍ അടി മേടിക്കുമേ

January 5th, 2011

low-waist-fashion-epathram

മലബാര്‍ മേഖലയില്‍ പുതിയൊരു തരം ഫാഷന്‍ ഭ്രമം കാട്ടു തീ പോലെ പടര്ന്ന് പിടിക്കുകയാണ്. വീട്ടില്‍ നിന്ന് മാന്യമായി വസ്ത്രം ധരിച്ച് പുറത്തിറങ്ങുന്ന “പിള്ളേഴ്സ് / യുവാക്കള്‍” വീടിന് പുറത്തെത്തിയാല്‍ പാന്റ്സ് വലിച്ചിറക്കുകയായി. ഇട്ടിരിക്കുന്ന അടി വസ്ത്രത്തിന്റെ മുകള്‍ ഭാഗമെങ്കിലും പുറത്ത് കാണിക്കുന്ന തരത്തിലാണ് പാന്റ്സ് വലിച്ചിറക്കുക. ‘ലോ വെയ്സ്റ്റ് സ്റ്റൈല്‍’ എന്നാണെത്രെ ഈ ഫാഷന്റെ പേര് ! ഇങ്ങിനെ അടിവസ്ത്രം കാണിച്ച് നടക്കുന്ന യുവാക്കളെ ക്കൊണ്ട് വിദ്യാര്‍ത്ഥിനികളും, യുവതികളും പൊറുതി മുട്ടിയിരിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് ജനത്തിന്റെ രക്ഷയ്ക്ക് എത്തിയിരിക്കുന്നത്.

പൊതു സ്ഥലങ്ങളില്‍ അടിവസ്ത്ര പ്രദര്ശനം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ 100 രൂപ പിഴ ഈടാക്കും എന്നാണ് പൊലീസ് നല്കിയിരിക്കുന്ന മുന്നറിയിപ്പ്. ഇക്കഴിഞ്ഞ ദിവസം ചാവക്കാട് ബസ് സ്റ്റാന്‍ഡില്‍ പൊലീസ് ഇത് പരീക്ഷിക്കുകയും ചെയ്തു.

അടിവസ്ത്രം കാണിക്കുന്ന രീതിയില്‍ പാന്റ് ഇറക്കി ബസ് സ്റ്റാന്‍ഡില്‍ വിലസിയ ഇത്തരക്കാരെ കൊണ്ട് തോറ്റ ഒരു കൂട്ടം വിദ്യാര്‍ത്ഥിനികള്‍ നല്കിയ പരാതിയെ തുടര്ന്ന് ചാവക്കാട് പൊലീസ് രംഗത്തെത്തുകയും 100 രൂപാ വീതം ഫൈന്‍ ഇടുകയും ചെയ്തു. യുവാക്കളുടെ പുതിയ ഫാഷന്‍ ഭ്രമത്തെ പറ്റി അവരുടെ വീട്ടുകാരെ അറിയിക്കാനും പൊലീസ് മറന്നില്ല. മക്കള്‍ അടിവസ്ത്രം കാണിച്ചാണ് പുറത്ത് വിലസുന്നത് എന്നറിഞ്ഞ മാതാപിതാക്കള്‍ ഞെട്ടലിലാണ്.

അടിവസ്ത്രം പുറത്തു കാണുന്ന വിധം നൂറു കണക്കിന് പേരാണ് മലബാര്‍ മേഖലയിലെ പൊതു സ്ഥലങ്ങളില്‍ ചുറ്റിക്കറങ്ങുന്നതത്രെ. ഇവരെ പിടികൂടാന്‍ മഫ്ടി വേഷത്തില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നു. അടിവസ്ത്രം കാണിച്ച അമ്പതോളം പേരെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പിടികൂടി പിഴ ഈടാക്കിയത്.

ചാവക്കാടുള്ള യുവാക്കള്ക്കാണ് ഈ ഭ്രമം ഏറ്റവുമധികം എന്ന് പൊലീസ് പറയുന്നു. കോഴിക്കോടും, തൃശൂരും, കുന്നംകുളത്തും ഇത്തരക്കാരെ കാണാം. ഇത് ഫാഷനല്ല എന്നും ഒരു തരം മനോരോഗം ആണെന്നും പോലീസ് പറയുന്നു.

ഷെറിഫ്

- ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

കാര്‍ മോഷണം : പ്രവാസിയെ മര്‍ദ്ദിച്ച് റോഡരികില്‍ തള്ളി

January 2nd, 2011

ചാവക്കാട് : ഗള്‍ഫ് വ്യാപാരിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി ബെന്‍സ് കാര്‍ തട്ടിയെടുത്ത് ക്രൂരമായി മര്‍ദ്ദിച്ച ശേഷം റോഡരികില്‍ തള്ളി. ദുബായില്‍ റെന്റ് എ കാര്‍ ബിസിനസ് നടത്തുന്ന ഒരുമനയൂര്‍ മുത്തമ്മാവ് സ്വദേശി പാറാട്ടുവീട്ടില്‍ നൌഫലി (26) നെയാണ് തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചത്.

സംഭവത്തെ ക്കുറിച്ച് നൌഫല്‍ പറയുന്നതിങ്ങനെ:

ബെന്‍സ് കാര്‍ വാങ്ങാനെന്ന് പറഞ്ഞ് ഇക്കഴിഞ്ഞ 30ന് അജ്ഞാതന്‍ മൊബൈലില്‍ വിളിച്ചു. വണ്ടി കാണണമെന്നും വാഹനവുമായി എറണാകുളത്ത് എത്തണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് എറണാകുളത്ത് എത്തിയ തന്നെ വൈറ്റിലയിലേക്കും അവിടെ നിന്നും ഒരു വീട്ടിലേക്കും കൊണ്ടു പോയി. പിന്നീട് 55 ലക്ഷം രൂപക്ക് ബെന്‍സ് കച്ചവടം ഉറപ്പിച്ചു. പിന്നീട് വീടിന്റെ മുകള്‍ നിലയിലേക്ക് കൊണ്ടു പോയി മദ്യം നിര്‍ബന്ധിച്ച് കുടിപ്പിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ശേഷം മുദ്രപത്രങ്ങളിലും ചെക്ക് ലീഫുകളിലും ഒപ്പിടുവിച്ചു. പിറ്റേന്ന് (ഡിസംബര്‍ 31ന്) രാത്രി പത്തോടെ കളമശേരിയില്‍ റോഡരികില്‍ ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു.

തൃശൂര്‍ ഈസ്റ്റ് പോലിസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് നൌഫല്‍ പറഞ്ഞു.

ഷെറിഫ്

- ഡെസ്ക്

വായിക്കുക:

1 അഭിപ്രായം »

മദ്യപിച്ച യുവതി ബസില്‍ : ജീവനക്കാര്‍ പൊല്ലാപ്പിലായി

January 1st, 2011

kerala-woman-alcohol-abuse-epathram

ഗുരുവായൂര്‍: കുടിച്ചു പൂസായ യുവതി ബസ് ജീവനക്കാരെ പൊല്ലാപ്പിലാക്കി. ബുധനാഴ്ച കോഴിക്കോട്ടു നിന്നും ഗുരുവായൂരില്‍ എത്തിയ സ്വകാര്യ ബസ്സിലാണ് കുടിച്ചു പൂസായ യുവതി കയറിയത്. കോഴിക്കോട്ട് ബസ്‌ സ്റ്റാന്‍ഡില്‍ നിന്നും കയറിയ കാസര്‍ഗോഡ് ചെറുകുളം സ്വദേശിനിയായ 29കാരിയായ യുവതിയാണ് ലഹരി തലയ്ക്ക് പിടിച്ചതിനെ തുടര്‍ന്ന് ബസ്സിലെ സീറ്റില്‍ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും വീഴാന്‍ തുടങ്ങിയത്. മറ്റു യാത്രക്കാര്‍ക്ക് ശല്യമായപ്പോള്‍ യുവതിയെ വഴിയില്‍ ഇറക്കി വിടാന്‍ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. ഒടുവില്‍ ബസ്‌ ഗുരുവായൂര്‍ സ്റ്റാന്റിലെത്തിയപ്പോള്‍ ജീവനക്കാര്‍ ഇറക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതി ബസില്‍ നിന്നിറങ്ങാതെ സീറ്റില്‍ കിടന്നു. സ്ത്രീയായതിനാല്‍ പതിവ് മദ്യപന്‍മാരെ നേരിടുന്നതു പോലെ ബലം പ്രയോഗിക്കാന്‍  കഴിയാത്തതിനാല്‍ ബസ് ജീവനക്കാര്‍ ഒടുവില്‍ ബസ് ഗുരുവായൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. വനിതാ പോലീസുകാര്‍ ബല പ്രയോഗത്തിലൂടെ യുവതിയെ ബസ്സില്‍ നിന്നറക്കി കസ്റ്റഡിയില്‍ എടുത്തപ്പോഴാണ് ബസ് ജീവനക്കാര്‍ക്ക് ‘മദ്യപ’ ശല്യം ഒഴിഞ്ഞത്.

- ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

ഗുരുവായൂരില്‍ മോഷ്ടാക്കളുടെ വിളയാട്ടം

December 19th, 2010

robber-epathram

ഗുരുവായൂര്‍: മോഷണം തടയാന്‍ പോലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തുമ്പോഴും പുല്ലു വില കല്പിച്ച് ഗുരുവായൂരില്‍ മോഷ്ടാക്കളുടെ വിളയാട്ടം വീണ്ടും. ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ രണ്ടു പവന്‍ സ്വര്‍ണ മാല കവര്‍ന്നു. നാലു വീടുകളില്‍ മോഷണ ശ്രമവും ഉണ്ടായി.

കാരക്കാട് മമ്പറമ്പത്ത് റസാഖിന്റെ ഭാര്യ ഉമ്മുവിന്റെ (45) മാലയാണ് കവര്‍ന്നത്. മല്ലിശ്ശേരി പറമ്പില്‍ വേളു വീട്ടില്‍ വേലായുധന്‍, ചെമ്പകശ്ശേരി പത്മാവതിയമ്മ, കറപ്പംവീട്ടില്‍ ബീബി അഹമ്മദ്, കാരക്കാട് കോടനായില്‍ ജയപ്രകാശ് എന്നിവരുടെ വീടുകളില്‍ മോഷണ ശ്രമവും നടന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മമ്പറമ്പത്ത് ഉമ്മുവിന്റെ മാല കവര്‍ന്നത്. വീടിന്റെ പിന്‍വശത്തെ ഗ്രില്‍ തുറന്ന് അടുക്കള വാതിലിന്റെ ഓടാമ്പല്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. അകത്തെ മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന ഉമ്മുവിന്റെ കഴുത്തില്‍ നിന്ന് മാല മോഷ്ടിക്കുകയായിരുന്നു. അവര്‍ ഉണര്‍ന്നപ്പോഴേക്കും മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് വിവരമറിയിച്ചപ്പോള്‍ ഗുരുവായൂര്‍ പോലീസ് എത്തി പരിശോധന നടത്തി.

ഉമ്മുവിന്റെ വീട്ടില്‍ മോഷണം നടന്നതിന് ഏകദേശം ഒരു മണിക്കൂര്‍ മുമ്പാണ് വേളുവീട്ടില്‍ വേലായുധന്റെ വീട്ടില്‍ മോഷണ ശ്രമം ഉണ്ടായത്. പിന്‍വശത്തെ വാതില്‍ തള്ളിത്തുറന്ന് മോഷ്ടാക്കള്‍ അകത്തു കയറിയെങ്കിലും വോലയുധന്‍ ശബ്ദം വെച്ചു. അടിവസ്ത്രം മാത്രം ധരിച്ചിരുന്ന മോഷ്ടാവ് ശബ്ദിക്കരുതെന്ന് ഭീഷണി പ്പെടുത്തിയത്രെ. പ്രതിരോധിക്കാനായി വേലായുധന്‍ എഴുന്നേല്‍ക്കു ന്നതിനിടെ മോഷ്ടാവ് രക്ഷപ്പെട്ടോടി.

പത്മാവതി യമ്മയുടെ വീടിന്റെ ഓടും ഷീറ്റുകളും ഇളക്കി മാറ്റി മോഷ്ടാക്കള്‍ അകത്തു കടന്നുവെങ്കിലും ആളനക്കം കേട്ടതിനാല്‍ അവര്‍ ഓടി. കറപ്പം വീട്ടില്‍ ബീബി അഹമ്മദിന്റെ വീടിന്റെ മുന്‍ വാതില്‍ തകര്‍ത്ത ശേഷം അകത്തു കടന്ന മോഷ്ടാക്കള്‍ അലമാര തുറന്ന് സാധനങ്ങള്‍ വാരി വലിച്ചിട്ട നിലയിലാണ്. ഈ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. രാവിലെ വീട്ടുകാര്‍ എത്തിയപ്പോഴായിരുന്നു മോഷണ ശ്രമം ശ്രദ്ധയില്‍ പെട്ടത്. കോടാനയില്‍ ജയപ്രകാശിന്റെ വീടിന്റെ വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമിക്കുന്നതിനിടെ വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റിട്ടപ്പോള്‍ മോഷ്ടാക്കള്‍ ഓടി പ്പോയതായി പറയുന്നു.

ഷെരീഫ്‌

- ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

കടന്നല്‍ കുത്തേറ്റ് ഒമ്പതു വയസുകാരന് സാരമായ പരിക്ക്

December 6th, 2010

wasp-epathram

ഗുരുവായൂര്‍: കടന്നല്‍ കുത്തേറ്റ് മൂന്ന് പേര്‍ക്ക് പരിക്ക്. സാരമായി പരിക്കേറ്റ ഒമ്പതു വയസുകാരനെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കര്‍ണ്ണംകോട്ട് ബസാര്‍ പുലിമാന്തി പറമ്പില്‍ പൊന്നേത്ത് കബീറിന്റെ ഭാര്യ ദീനാര്‍ (30), മകന്‍ സാബിത്ത് (9), മാതാവ് സുഹറ (60) എന്നിവര്‍ക്കാണ് കടന്നല്‍ കൂട്ടത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇന്നലെ രാവിലെ ഏഴോടെ അടുത്ത വീട്ടില്‍ പാലു വാങ്ങാനായി പോയ സാബിത്തിനെയാണ് കടന്നല്‍ കൂട്ടം ആദ്യം ആക്രമിച്ചത്. ആക്രമണത്തില്‍ നിന്ന് രക്ഷ നേടാന്‍ വീട്ടിലേക്ക് തിരിഞ്ഞോടിയ സാബിത്തിനെ കടന്നല്‍ കൂട്ടം പിന്തുടര്‍ന്ന് ആക്ക്രമിച്ചു. മോട്ടോറില്‍ നിന്ന് വെള്ളം ഹോസ് ഉപയോഗിച്ച് പമ്പ് ചെയ്ത് കടന്നല്‍ കൂട്ടത്തെ അകറ്റി സാബിത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന തിനിടെയാണ് സുഹറയ്ക്കും ദീനാറിനും കടന്നല്‍ കൂട്ടത്തിന്റെ ആക്രമണമേറ്റത്. കടന്നല്‍ കൂടിനെ പരുന്ത് ആക്രമിച്ചപ്പോള്‍ കടന്നല്‍ കൂടിന്റെ ഒരു ഭാഗം സാബിത്തിന്റെ തലയിലേക്ക് വന്നു വീണതിനെ തുടര്‍ന്നാണ് ആക്രമണം. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മാവിലാണ് ഭീമന്‍ കടന്നല്‍കൂട് നിന്നിരുന്നത്. പരിക്കേറ്റ മൂന്നു പേരെയും മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ സാബിത്തിനെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ഷെരീഫ്‌

- ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »


« മാനവും മനുഷ്യനും
ഗുരുവായൂരില്‍ മോഷ്ടാക്കളുടെ വിളയാട്ടം » • ഗാസയിലെ മനുഷ്യക്കുരുതി ഉടനെ നിര്‍ത്തണം
 • ഒന്നിനും കൊള്ളാത്ത പ്രവാസികാര്യ വകുപ്പും ഒന്നും ചെയ്യാത്ത പ്രവാസികാര്യ മന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും
 • ഇന്ന് അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത് സിങ്ങിന്റെ ജന്മദിനം
 • സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളി തുറന്നു പറഞ്ഞ മഹാനടന്‍
 • മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1
 • നിയമം പിള്ളേടെ വഴിയേ…
 • സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
 • വേട്ടയാടുന്ന ദൃശ്യങ്ങള്‍
 • പോന്നോണം വരവായി… പൂവിളിയുമായി
 • ദൂരം = യു. ഡി. എഫ്.
 • അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
 • വി. എസ്. തന്നെ താരം
 • അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി
 • ഗാന്ധിയന്മാരുടെ പറന്നു കളി
 • മോശം പ്രകടനവുമായി ശ്രീശാന്ത്
 • നമ്മുടെ ചിഹ്നം ഐസ്ക്രീം…
 • കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്
 • ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി
 • കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍
 • മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ • Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine