വിവരമുണ്ടെന്ന് സ്വയം വിശ്വസിക്കുന്നവരെ വിഡ്ഡികളാക്കുവാനാണ് ഏറ്റവും എളുപ്പമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നവരാണ് മലയാളി സമൂഹം. ടോട്ടല്‍ ഫോര്‍ യു, ആപ്പിള്‍ എ ഡേ, നാനോ എക്സല്‍ തുടങ്ങിയ തട്ടിപ്പുകള്‍ അഭ്യസ്ഥവിദ്യരെന്ന് സ്വയം മേനി നടിക്കുന്ന ഈ സമൂഹത്തിലാണ് സംഭവിച്ചത്. ഇപ്പോള്‍ ആവേശപൂര്‍വ്വം സന്തോഷ് പണ്ഡിറ്റിനെ തെറി വിളിക്കുന്നതിലൂടെയും മലയാളി സ്വയം തെളിയിക്കുന്നത് മറ്റൊന്നുമല്ല. മലയാളിയുടെ ഈ സവിശേഷമായ സ്വഭാവ സവിശേഷതയെ തിരിച്ചറിഞ്ഞു തന്നെ ആകണം സന്തോഷ് പണ്ഡിറ്റിന്റെ രംഗപ്രവേശം.
തീര്‍ച്ചയായും അദ്ദേഹം അതില്‍ വിജയിച്ചിരിക്കുന്നു. കൃഷ്ണനും രാധയും എന്ന സന്തോഷ് പണ്ഡിറ്റ് ചിത്രത്തെയും അതിന്റെ സൃഷ്ടാവിനേയും അവഹേളനങ്ങള്‍ കൊണ്ട് മൂടുമ്പോള്‍ സത്യത്തില്‍ മലര്‍ന്നു കിടന്ന് തുപ്പുകയാണ് മലയാളികള്‍. സന്തോഷ് പണ്ഡിറ്റിനെ വിഡ്ഢിയെന്നോ വങ്കനെന്നുമെല്ല്ലാം വിശേഷിപ്പിച്ച് സ്വയം ബുദ്ധിമാനെന്നോ സമര്‍ഥനെന്നോ വിശ്വസിക്കുന്നവര്‍ അറിയുന്നതേ ഇല്ല, അയാള്‍ എത്ര മനോഹരമായി തങ്ങളെ വിഡ്ഢി വേഷം കെട്ടിക്കുന്നു എന്ന്. ചൈനാ ടൌണ്‍ പോലുള്ള ചിത്രങ്ങളെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുവാന്‍ യാതൊരു മടിയും കാണിക്കാതെയിരുന്ന മലയാളികളാണ് ഈ ചിത്രത്തെ കൂകുവാനായി കാശു മുടക്കി തീയേറ്ററില്‍ കയറുന്നത്. ധാരാളം സമയം ചിലവിട്ട് യൂറ്റൂബില്‍ തെറി കമന്റിടുന്നത്, ഫേസ്ബുക്കിലും മറ്റും തെറികളുടെ അകമ്പടിയോടെ അവഹേളിക്കുന്നത്. നേരത്തെ പറഞ്ഞതു പോലെ ഇവിടെ സന്തോഷ് പണ്ഡിറ്റ് വിഡ്ഢികളാക്കുന്നത് മലയാളികളെയാണ്.
സാമ്പ്രദായിക സിനിമാ സങ്കല്‍പ്പങ്ങളുടെ ശീര്‍ഷാസന കാഴ്ചകളാണ് കൃഷ്ണനും രാധയും എന്ന സിനിമയിലൂടെ അദ്ദേഹം മലയാളിക്ക് മുമ്പില്‍ അവതരിപ്പിക്കുന്നത്. മലയാള സിനിമയിലെ താര രാജാക്കന്മാര്‍ വര്‍ഷങ്ങള്‍ എടുത്ത് സൃഷ്ടിച്ച പേരും പ്രശസ്തിയും കേവലം ഒന്നോ രണ്ടോ ഗാനങ്ങളിലൂടെ മറി കടക്കുന്ന കാഴ്ചയാണ് നമുക്ക് മുമ്പില്‍ ഉള്ളത്. ഇന്റര്‍ നെറ്റില്‍ ഏറ്റവും അധികം തിരയപ്പെടുന്നതും ചര്‍ച്ച ചെയ്യുന്നതുമായ പേരായി മാറിയിരിക്കുന്നു അദ്ദേഹത്തിന്റേത്. സമീപ കാലത്ത് മറ്റേതൊരു സൂപ്പര്‍ സ്റ്റാറിന്റേയും ചിത്രത്തേക്കാള്‍ സന്തോഷ് പണ്ഡിറ്റിന്റെ ചിത്രത്തിന്റെ റിലീസിങ്ങിനായി മലയാളികള്‍ അക്ഷമയോടെ കാത്തിരുന്നു. ഒടുവില്‍ പ്രതീക്ഷികളെ തരിമ്പും കോട്ടം വരുത്താതെ കൂവലുകളും തെറി വിളികളുമായി ഈ ചിത്രത്തെ മലയാളി സ്വീകരിച്ചു. നൃത്തവും, സ്റ്റണ്ടും, പ്രേമവും, “പഞ്ച് ഡയലോഗുകളുമായി” വിമര്‍ശകരുടെ ഭാഷയില്‍ കറുത്തവന്, പല്ലു പൊന്തിയവന്‍, ഘനഗംഭീരമായ ശബ്ദമില്ലാത്തവന്, “പേഴ്സണാലിറ്റി ഇല്ലാത്തവന്‍“ തുടങ്ങി “അവഹേളിക്കപ്പെടേണ്ട“ എല്ലാ വിധ ലക്ഷണ തികവുകളും ഒത്തിണങ്ങിയ ഈ ചെറുപ്പക്കാരന്‍ കണ്ടു ശീലിച്ച നായക സങ്കല്പങ്ങളെ തച്ചുടക്കുകയോ കുടഞ്ഞെറിയുകയോ ആണ് ചെയ്യുന്നത്. ഒപ്പം ആസ്വാധന ബോധം കലാ മൂല്യം തുടങ്ങിയ സങ്കല്പങ്ങളെ തിരുത്തിയെഴുതുക കൂടെയാണ് ചരിത്രത്തിലേക്കുള്ള ചൂണ്ടുപലകയായ ഈ ചിത്രം.
സിനിമയുടെ സെറ്റു പോലും കണ്ടിട്ടില്ലാത്ത “സൌന്ദര്യമില്ലാത്ത” തന്റെ സിനിമ കാണുവാനും ആളുകള്‍ വരും, അതും കുടുംബ പ്രേക്ഷകര്‍ പോലും വരും എന്ന് നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിക്കൊണ്ട് ഉറപ്പിച്ച് പറയുമ്പോള്‍ കോടികള്‍ പ്രതിഫലം വാങ്ങുന്നവര്‍ അഭിനയിച്ചാലേ സിനിമ വിജയിക്കൂ എന്നെല്ല്ലാമുള്ള വ്യവസ്ഥാപിത സിനിമാ സങ്കല്പങ്ങളെ കണക്കിനു പരിഹസിക്കുകയും ചെയ്യുന്നു.
എനിക്ക് ചെയ്യാവുന്നതേ ഉള്ളൂ സിനിമ എന്ന് അദ്ദേഹം പറയുമ്പോള്‍ ഇരുപത്തഞ്ചു വര്‍ഷം സംവിധാന രംഗത്തു നില്‍ക്കുന്ന കുടുംബ സംവിധായകന്റെതടക്കമുള്ള പുതിയ ചിത്രങ്ങളുമായി തന്റെ സൃഷ്ടിയെ താരതമ്യം ചെയ്യുവാന്‍ മലയാളിയെ വെല്ലുവിളിക്കുക തന്നെയാണ്. സ്നേഹവീടെന്ന ചിത്രവും അതിലെ ഗാനങ്ങളും ഒരുക്കിയത് പ്രശസ്തരും പരിചയ സമ്പന്നരുമാണ്. റഫീഖ് അഹമ്മദും – ഇളയരാജയും ചേര്‍ന്നൊരുക്കിയ ഗാനങ്ങളേയും ഈ രംഗത്തെ തുടക്കക്കാരനായ സന്തോഷ് പണ്ഡിറ്റ് രചനയും സംഗീതവും ആലാപനവും നിര്‍വ്വഹിച്ച ഇന്നു രാത്രി ശിവരാത്രി, അംഗനവാടി ടീച്ചറേ തുടങ്ങിയ ഗാനങ്ങളും തമ്മില്‍ ഒരു താരതമ്യം നടത്തുന്നത് തീര്‍ച്ചയായും മലയാളി പ്രേക്ഷകന് ഒരു പുനര്‍ വിചിന്തനത്തിനുള്ള അവസരമാണ്. തിരക്കഥയുടേയും സംവിധാനത്തിന്റേയും കാര്യത്തില്‍ സമകാലികരും മുന്‍ നിരയില്‍ നില്‍ക്കുന്നവരുമായി ഇത്തരത്തില്‍ താരതമ്യം ചെയ്താല്‍ പലരുടേയും പോരായ്മകളെ അനായാസം തിരിച്ചറിയുവാന്‍ പ്രേക്ഷകനാകും. സെവന്‍സ് പോലെ ഉള്ള തിരക്കഥകളെ കൃഷ്ണനും രാധയുമെന്ന ചിത്രത്തിന്റെ തിരക്കഥയുമായി ഒരു ചേര്‍ത്തു നോക്കുന്നത് രസാവഹമാകും. മുന്‍കാലത്തുണ്ടാക്കിയ സല്പേരിന്റേയും നല്ല സൃഷ്ടികളുടേയും ബലത്തില്‍ മാധ്യമങ്ങളുടെ പിന്തുണയോടെ കൃത്രിമമായി കെട്ടിയുയര്‍ത്തിയ പളപള തിളങ്ങുന്ന ചീട്ടു കൊട്ടാരങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നു സന്തോഷ് കെട്ടിയുയര്‍ത്തിയ വൃത്തിയും വെടിപ്പും അടുക്കും ചിട്ടയുമില്ലാത്ത ചാണകം മെഴുകിയ ഈ കൊച്ചു വീട്. കോടികള്‍ ചിലവിട്ട് വന്‍ സന്നാഹങ്ങളുടെ സഹായത്തോടെ സൃഷ്ടിച്ച ചൈനാ ടൌണുകളും, തേജാഭായിമാരിലും, സ്നേഹവീടന്മാരിലുമെല്ലാം ഈ ചെറുപ്പക്കാരന്റെ ചിത്രം എയ്തു വിടുന്ന മൂര്‍ച്ചയേറിയ പരിഹാസ ശരങ്ങള്‍ ചെന്നു പതിക്കുകയാണ്.
മലയാള സിനിമയിലെ താര രാജാക്കന്മാരും സംവിധായക തിരക്കഥാ സംഗീത സംവിധായക ശിങ്കങ്ങളും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു ചുവരെഴുത്താണ് ഈ ചിത്രം. സന്തോഷ് പണ്ഡിറ്റിന്റെ ഈ സംരംഭത്തെ കണ്ടില്ലെന്ന് നടിച്ചു കൊണ്ട് ഇവര്‍ക്കൊക്കെ അധിക ദൂരം മുന്നോട്ടു പോകുവാന്‍ ആകും എന്ന് തോന്നുന്നില്ല. തിയേറ്ററുകളില്‍ നിറയുന്ന ഈ തെറി വിളികളില്‍ ലജ്ജിക്കേണ്ടത് സന്തോഷ് പണ്ഡിറ്റല്ല, മറിച്ച് അനുഭവത്തിന്റേയും അറിവിന്റെയും ധാരാളിത്തമുണ്ടെങ്കിലും നിലവാരമില്ലാത്ത ചിത്രങ്ങളുമായി മലയാളികള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന അന്തിക്കാടന്മാരും, ജോഷീസും, കൈലാസന്മാരും, ജയരാജന്മാരും, ഉണ്ണികൃഷ്ണന്മാരും, സിബീസുമൊക്കെ തന്നെ അല്ലേ? തെറി വിളികളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടു കൊണ്ട് സൃഷ്ടിക്കപ്പെടുന്ന വിമത സിനിമകള്‍ ഇനിയും ഉണ്ടാകാം. തങ്ങളുടെ നിലവാരമില്ലാത്ത സൃഷ്ടികള്‍ തിരസ്കരിക്കപ്പെടുമ്പോള്‍ ഇത്തരം സിനിമകളുടെ ശീര്‍ഷാസനക്കാഴ്ചകള്‍ക്കായി ഇനിയും ധാരാളം മലയാളി പ്രേക്ഷകര്‍ തിയേറ്ററുകളിലേക്ക് പോകുവാന്‍ തയ്യാറാകും എന്നു കൂടെ ഇക്കൂട്ടര്‍ ഓര്‍ക്കുന്നതും നന്ന്.
– പേര് നല്‍കാന്‍ തയ്യാറാകാത്ത ഒരു ആസ്വാദകന്‍
- ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: anonymous
ഇപ്പോളത്തെ തലമുറയ്ക്ക് വൈകൃതങ്ങളോടാണ് താല്‍പ്പര്യം എന്ന സത്യത്തെ അരക്കിട്ടുറപ്പിക്കുന്നതാണ് ഈ മാതിരി ചിത്രങ്ങളില്‍ ഇന്നത്തെ യുവതലമുറ കാണിക്കുന്ന ആവേശത്തില്‍ നിന്നും മനസ്സിലാകുന്നത്.
ഉദാഹരണമായി ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയിലെ അവതാരികയായി (അതോ അവതാരമോ?) എത്തുന്ന രഞ്ജിനി ഹരിദാസിന്റെ കാര്യം തന്നെ എടുക്കാം. വിചിത്രവും വികൃതവുമായ വസ്ത്രധാരണ രീതിയും അതിനെക്കാള്‍ വികലമായ ഭാഷാ പ്രയോഗവും. മലയാളമാണോ ഇംഗ്ലീഷ് ആണോ എന്ന് മനസ്സിലാകില്ല. ഇത്തരം വികൃത ജീവികളെ അംഗീകരിക്കുന്ന ഈ തലമുറ ഇതും ഇതിലപ്പുറവും ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ. കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് “ലജ്ജാവതിയേ” എന്നൊരു ഗാനം റിലീസ് ആയപ്പോള്‍ അതിനെയും പൊക്കിക്കൊണ്ട് നടന്നവരാണല്ലോ ഇവര്‍.
പിന്നെ നല്ല പാട്ടിനെയും പാട്ടുകാരെയും പറ്റി താങ്കള്‍ പറഞ്ഞല്ലോ, നമ്മുടെ സൂപ്പര്‍ സ്റ്റാര്‍ -കളും മറ്റും വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടാക്കിയെടുത്ത പ്രശസ്തി സന്തോഷ് പണ്ഡിറ്റ് ചുരുക്കം ചില ദിവസങ്ങള്‍ കൊണ്ട് ഉണ്ടാക്കിയെടുത്തു എന്ന്. നല്ല മാര്‍ഗ്ഗത്തിലൂടെ നന്നാവാന്‍ വളരെ നാള്‍ വേണ്ടിവരും. അനേക വര്‍ഷങ്ങളിലെ കഷ്ടപ്പാടും അധ്വാനവും വേണ്ടിവരും.ഇന്നത്തെ യുവതലമുറയെ ആകര്‍ഷിക്കാനായി ഓരോരോ വൈകൃതങ്ങള്‍ കാണിച്ച് പെട്ടെന്ന് പ്രശസ്തരാകുന്നവര്‍ എത്ര നാള്‍ നിലനില്‍ക്കും എന്ന് പറയാനാവില്ല. ഇന്നലെ പെയ്ത മഴയ്ക്ക് ഇന്ന് പൊട്ടിമുളക്കുന്ന തകരകളെ പോലെ.
സന്തോഷ് പണ്ഡിറ്റ് ഒരു ബാഗ്‌പൈപ്പറെ പോലെ മലയാളികളെയും ചാനലുകളെയും അയാളുടെ പുറകെ കൊണ്ടു മ്പോകുന്നു.
ഈ പത്രവും അതില്‍ വീണു.
കൃഷ്ണനും രാധയും കാണാന്‍ പറ്റിയില്ല. പക്ഷെ ബുദ്ധിയും സമയവും ഉണ്ടെങ്കില്‍ ആര്‍ക്കും മലയാളികളെ സിനിമ കാണിക്കാം എന്ന് സന്തോഷ് തെളിയിച്ചിരിക്കുന്നു. well done santhosh pandit ……cinema kkalla budhikku
കൃഷ്ണനും രാധയും ഒരു വിപ്ലവമാണ് സിനിമ രംഗത്ത് ഉണ്ടാക്കിയിരിക്കുന്നത്,ഇത് ഒരു തുടക്കമാണ് മലയാളത്തില്‍ ഇനിയം ഇത്തരം സംരംഭങ്ങള്‍ വരട്ടെ .പാരമ്പര്യത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തില്‍ മാത്രം അവസരങ്ങള്‍ ലഭിക്കുന്ന അവസ്ഥയാണ് ഇന്ന് മലയാള സിനിമയിലുള്ളത് അല്ലെങ്കില്‍ സംവിധയകരുടെന യോ നിര്‍മാതാക്കളുടെയോ കാലു പിടിച്ചു പുറകെ നടക്കുകയോ ചെയ്യണം. അതുകൊണ്ട് തന്നെ കഴിവും പ്രതിഭയും ഉള്ള പലര്‍ക്കും സ്വാധീനം ഇല്ലാത്തതിന്റെ പേരില്‍ തങ്ങളുടെ സിനിമ മോഹങ്ങളെ പെട്ടിയിലാക്കി ഇരിക്കേണ്ട ഗതിയാണ് . അവര്‍ക്കെല്ലാം സന്തോഷ് പണ്ഡിറ്റ് പുതിയ ഒരു വഴിയാണ് കാണിച്ചു തന്നിരിക്കുന്നത് .വന്‍ ബട്ജടും സൂപ്പര്‍ ഗ്ലാമര്‍ താരങ്ങളും ഇല്ലാതെയും സിനിമ പിടിക്കാം എന്ന് സന്തോഷ് പണ്ഡിറ്റ് തെളിയിച്ചിരിക്കുകയാണ്.സന്തോഷ് പണ്ഡിറ്റഇനെക്കളും അധികം കഴിവും ആശയങ്ങളുമുള്ള എത്രയോ പേര്‍ അവസരങ്ങള്‍ ലഭിക്കാത്തതിനാല്‍ പുറംതള്ളപ്പെട്ടു പോകുന്നു, അവര്‍ക്കെല്ലാം ഈ സിനിമ ഒരു പ്രചോദനമായിരിക്കും .സന്തോഷിന്റെ പ്രായവും പരിചയവും നോക്കുമ്പോള്‍ ഈ സിനിമ അത്ര വലിയ പാതകം ആയി കരുതണ്ട കാര്യമില്ല .ഇനിയം മലയാളത്തില്‍ ഇത്തരം പരീക്ഷണങ്ങള്‍ ഉണ്ടാവട്ടെ കണ്ടു മടുത്ത ഫോര്മുലകില്‍ നിന്ന് ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു വരും കാലങ്ങളില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ഇത്തരം ലോ ബജറ്റ് സിനിമകള്‍ ഉണ്ടാകുമെന്നാണ് എന്റെ വിശ്വാസം.അപ്പോഴേ സിനിമ സ്വതന്തരമവുകയുല്ലൂ
എന്തൊന്ന് ശീര്‍ഷാസനം മലയാളിയെ ലെവന്‍ ശരിക്ക് കഴുതയാക്കിക്കളന്ന്ജു. ലെവന്റെ കൂതറ പടം തന്നെ അണ്ണാ പക്ഷെങ്കില്‍ രാജപ്പനും സുരാജുമൊക്കെ കാണിക്കുന്ന പോലെ ലെവനും കാണിക്കുന്നു എന്നുകരഉതോ.
പണ്‍ദിറ്റിന്റെ ഒപ്പം അഭിനയിക്ക കൊ ച്ചിന്റെ കാര്യം പോക്കാ. കൊള്ളാവുന്ന ആരെങ്കിലും അവളെ കെട്ടിക്കൊണ്‍റ്റു പോകുമഎന്ന് തോന്നണില്ല.
ഒരു റിയാലിറ്റി ഷോ ആണ് “വെറുതെ അല്ല ഭാര്യ..”പുരുഷന്മാരുടെ അഭിമാനം കളഞ്ഞു കുളിക്കുന്ന പരിപാടി .ഭര്‍ത്താക്കന്മാരെക്കൊണ്ട് വീട്ടുജോലികള്‍ എടുപ്പിക്കുക. അതായത് അലക്കുക, അരക്കുക, കുട്ടികളെ തൂറിപ്പിക്കുക തുടങ്ങിയ വീരകൃത്യങ്ങള്‍…എന്നിട്ട് നിരന്നു നില്‍ക്കുന്ന സ്ത്രീ രത്നങ്ങള്‍ അതിനു ഇളിച്ചു കൊണ്ട് മാര്‍ക്കിടുന്നു.. എനിക്കെന…്നല്ല നിങ്ങള്‍ക്കും തോന്നും പലതും ..ഈ വീഡിയോ ഒക്കെ കണ്ടാല്‍…അതിനു നിന്ന് കൊടുക്കുന്ന ഓരോ ബുദ്ദിയിലാത്തവരും..ഹും…. ഇങ്ങനെയൊക്കെ ആയികൂടെ എന്ന് മലയാളി മങ്കമാര്‍ ചിന്തിക്കാന്‍ തുടങ്ങിയാല്‍ ചേട്ടന്മാരെ രക്ഷയില്ല, ..അവര്‍ ചാനലുകള്‍ മാറ്റി കളിക്കും, നിങ്ങള്‍ പണിയെടുത്ത് നടുവെടിയും …. കാലം പോയ പോക്കെ … Purushanmaare asaakkunna Program Ayipoyi