Monday, April 18th, 2011

അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം

news-slanders-epathram

കേരളത്തിന്റെ മണ്ണും പെണ്ണിന്റെ മാനവും കാക്കാന്‍, അഴിമതിക്കാരെ കല്‍ തുറുങ്കില്‍ അടക്കാന്‍ ചങ്കുറ്റം കാണിക്കുന്ന അഴിമതിയുടെ കറ പുരളാത്ത അഴിമതി വിരുദ്ധനായ ഭരണാധികാരിയെ പിന്തുണക്കാനുമാണു രാജ്യത്തെ സ്നേഹിക്കുന്ന ഓരോരുത്തരും തയ്യാറാകേണ്ടത്. എന്നാല്‍ ഈ പോരാട്ടത്തിന്ന് നേതൃത്വം കൊടുക്കുന്ന വര്‍ക്കെതിരെ കുരക്കുന്നവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റു കൊട്ടയില്‍.

അഴിമതിക്കാര്‍ക്കും അവരുടെ ദല്ലാളര്‍മാര്‍ക്കും പെണ്‍ ‌വാണിഭ ക്കാര്‍ക്കും എതിരെ സഃ വി. എസ്. നടത്തുന്ന ശക്തമായ പോരാട്ടം ചില പത്ര പ്രവര്‍ത്തകര്‍ക്ക് അത്ര രസിക്കുന്നില്ല. ചിലരൊന്നും അത് തുറന്ന് പറയാറില്ല. മറ്റെന്തെങ്കിലും പറഞ്ഞ് അവരുടെ എതിര്‍പ്പ് പ്രകടിപ്പിക്കാറാണു പതിവ്. എന്നാല്‍ അഴിമതിക്കാര്‍ക്കും പെണ്‍‌ വാണിഭക്കാര്‍ക്കും എതിരെ ജന പിന്തുണ ആര്‍ജ്ജിച്ച ഈ പോരാട്ടത്തിന്ന് നേതൃത്വം കൊടുക്കുന്ന സഃ വി. എസിനെ കോമാളിയെന്ന് വിളിക്കാനും അസഭ്യം പറയാനും ഗള്‍ഫിലെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ പരസ്യമായി രംഗത്ത് വന്നത് ശ്രോതാക്കളുടെ ഇടയില്‍ ശക്തമായ പ്രതിഷേധത്തിന്ന് ഇടയാക്കിയിരിക്കുന്നു .

ഗള്‍ഫില്‍ ദുബായിലെ GOLD FM 101.3 തിരഞ്ഞെടുപ്പ് ദിവസം നടത്തിയ ലൈവ് ചര്‍ച്ചയില്‍ പങ്കെടുത്ത് ഒരു പ്രമുഖ പത്രത്തിലെ കോണ്‍ഗ്രസ്സുകാരനായ പത്ര പ്രവര്ത്തകനാണ് സഃ വി. എസ്. അച്ചുതാനന്ദനെ കോമളിയെന്നും മറ്റ് പദ പ്രയോഗങളും നടത്തി അധിക്ഷേപിച്ചത്.

അഴിമതിക്കാര്‍ക്കും പെണ്‍വാണിഭ ക്കാര്‍ക്കും എതിരെ സഃ അച്ചുതാനന്ദന്‍ അഴിച്ചു വിട്ട കൊടുങ്കാറ്റ് അവരെ അനുകൂലിക്കുന്നവരെ ശരിക്കും അങ്കലാപ്പി ലാക്കിയിരിക്കുന്നു. അതു കൊണ്ടു തന്നെയാണു സഃ വി. എസിനെ വ്യക്തിപരമായി അപമാനിക്കാന്‍ ഇവര്‍ തയ്യാറായിരിക്കുന്നത്. കേരളത്തിന്റെ മണ്ണും പെണ്ണിന്റെ മാനവും കാക്കാന്‍, അഴിമതിക്കാരെ കല്തുറുങ്കില്‍ അടക്കാന്‍ ചങ്കുറ്റം കാണിക്കുന്ന അഴിമതിയുടെ കറ പുരളാത്ത അഴിമതി വിരുദ്ധനായ ഭരണാധികാരിയെ പിന്തുണക്കാനുമാണു രാജ്യത്തെ സ്നേഹിക്കുന്ന ഓരോരുത്തരും തയ്യാറാകേണ്ടത്. എന്നാല്‍ കോണ്ഗ്രസ്സും അവരെ അനുകൂലിക്കുന്നവരും അതിന്ന് തയ്യാറായില്ലായെന്ന് മാത്രമല്ല കിട്ടുന്ന സന്ദര്ഭങള്‍ അദ്ദേഹത്തിന്നെതിരെ അപവാദ പ്രചരണങള്‍ നടത്താന്‍ തയ്യാറാകുന്നു. രാഷ്ട്രീയത്തില്‍ സത്യസന്ധവും ആത്മാര്‍ത്ഥവുമായ പ്രവര്‍ത്തനങള്‍ നടത്തുന്നവരെ മഹാ അപരാധികളായി കാണുകയും എല്ലാ വിധ തട്ടിപ്പും വെട്ടിപ്പും അഴിമതിയും പെണ്‍‌വാണിഭ മടക്കമുള്ള ദുഷ്‌പ്രവര്‍ത്തികള്‍ നടത്തി നാടിന്ന് അപമാനമായി തീരുന്നവരെ അനുകൂലിക്കാനും അവരെ പാടി പുകഴ്ത്താനും ചിലര്‍ തയ്യാറാകുന്നുവെന്നത് ഈ കാലഘട്ടത്തിന്റെ പ്രത്യേകതയായി കാണേണ്ടിയിരിക്കുന്നു.

സിന്ധു ജോയിയെ അച്ചുതാനന്ദന്‍ ‘ഒരുത്തി’ യെന്ന് വിളിച്ചുവെന്ന് പറഞ്ഞ് രോഷം കൊണ്ട, അതിന്നെതിരെ ശക്തമായി പ്രതികരിച്ച പല പത്ര പ്രവര്‍ത്തക മാന്യമാരും ചര്‍ച്ച ചെയ്യുന്ന പാനലില്‍ ഉണ്ടായിട്ടും ഇതിന്നെതിരെ ഒരക്ഷരം മിണ്ടിയില്ലായെന്നത് ശ്രദ്ധേയമാണു. അവതാരകന്‍ പോലും മൗനം പാലിച്ചു.

അധികാരവും പദവിയും ഉപയോഗിച്ച് പൊതു മുതല്‍ കട്ടു തിന്നവര്‍ക്കും പാവപ്പെട്ട പെണ്‍കുട്ടികളെ ലൈംഗികതക്കും പെണ്‍‌ വാണിഭത്തിന്നും ഇരയാക്കുന്ന വര്‍ക്കുമെതിരെ വിട്ടു വീഴ്ചയില്ലായെന്ന അച്ചുതാനന്ദന്റെ പ്രഖ്യാപനവും പ്രവര്‍ത്തനവും പ്രചരണവുമാണു ഈ പത്ര പ്രവത്തകനെ പ്രകോപിച്ചത്. കോണ്‍ഗ്രസ്സ് ഭരിക്കുന്ന കേന്ദ്രത്തില്‍ ഇന്നും യു. ഡി. എഫ്. ഭരിച്ചിരുന്ന കാലത്ത് കേരളത്തിലും അഴിമതിയായിരുന്നു മികച്ച് നിന്നത്. അഴിമതി നടത്താത്തവരായി ഒരു മന്ത്രി പോലും ആ മന്ത്രി സഭയില്‍ ഉണ്ടായിരുന്നില്ല. അഴിമതിക്കാരും പെണ്‍‌ വാണിഭക്കാരും അടങുന്ന മന്ത്രിമാരെ വെച്ച് ഭരണം നടത്തിയ ഉമ്മന്‍ ചാണ്ടിക്ക് ഇതിനെ പറ്റിയൊന്നും പറയാന്‍ ഒട്ടും അര്‍ഹതയുമില്ല. ഇതില്‍ നിന്ന് പങ്ക് പറ്റുന്നവര്‍ക്ക് അത് കിട്ടാതെയിരുന്നാല്‍ കോപം വരുകയെന്നത് സ്വഭാവികമാണു. എന്നു വെച്ച് അഴിമതി വിരുദ്ധ പെണ്‍‌ വാണിഭ വിരുദ്ധ പ്രസ്ഥാനത്തിന്ന് നേതൃത്വം കൊടുക്കുന്ന മഹല്‍ വ്യക്തിത്വങളെ അപമാനിക്കാന്‍ ശകാര വര്‍ഷം നടത്തുന്നത് നെറികേടിന്റെ അടയാളമാണു.

അഴിമതിയിലും പെണ്‍വാണിഭം ഉള്‍പ്പെടെയുള്ള നീച പ്രവര്‍ത്തനങളും നടത്തി ജനങ്ങള്‍ക്കു മുന്നില്‍ അപഹാസ്യരായി നില്‍ക്കുകയും ഇതൊക്കെയല്ലെ നിങള്‍ ചെയ്തതെന്നും ഇനി ഭരണത്തില്‍ വന്നാലും ഇതില്‍ കൂടുതല്‍ എന്താണു നിങള്‍ക്ക് ചെയ്യാന്‍ കഴിയുകയെന്നും ജനങള്‍ ചോദിക്കുമ്പോള്‍ ഉത്തരം മുട്ടി യു. ഡി. എഫ്. സ്വയം പ്രതിരോധ ത്തിലായി നില്‍ക്കുമ്പോള്‍ അവരുടെ ഉപ്പിന്നും ചോറിന്നും വാലാട്ടി നില്‍ക്കുന്നവര്‍ക്ക് രോഷം ഉണ്ടാകുകയെന്നത് സ്വാഭാവികം. എന്നാല്‍ കേട്ടിരിക്കുന്നവര്‍ക്കോ???

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം മുതല്‍ തന്നെ സഃ വി. എസും ഇടതു പക്ഷ ജനാധിപത്യ മുന്നണിയും കേരളത്തിന്റെ വികസനത്തിലും ജന ക്ഷേമ പ്രവര്‍ത്തനങള്‍ക്ക് മുന്‍‌ഗണന നല്‍കി കൊണ്ടും, അഴിമതിക്കാര്‍ക്കും പെണ്‍‌വാണിഭ ക്കാര്‍ക്കും ശക്തമായ താക്കിതു നല്‍കി ക്കൊണ്ടും നടത്തിയ പ്രചരണം ജനങള്‍ ഏറ്റെടുക്കുകയും ജന വികാരം യു. ഡി. എഫിന്ന് എതിരാണെന്ന് അവര്‍ തിരിച്ചറിയും ചെയ്തതോടെ അക്രമത്തിലൂടെയും അപവാദങള്‍ പ്രചരിപ്പിച്ചും ശ്രദ്ധ നേടാനുള്ള ശ്രമങളാണു പിന്നിട് നടന്നത്. അതും പരാജയ പ്പെട്ടപ്പോഴാണു വി. എസിനെ വ്യക്തിപരമായി കടന്നാക്രമിക്കാന്‍ കോണ്‍ഗ്രസ്സ് ക്വട്ടേഷന്‍ സഘത്തെ ഏര്‍പ്പാട് ചെയ്തത്. മാധ്യമങളെ പണം കൊടുത്ത് വിലക്ക് വാങിയത്.

കേരളത്തില്‍ യു. ഡി. എഫ്. ടിക്കറ്റില്‍ മത്സരിക്കുന്ന അമ്പത്തിയഞ്ച് കോടിശ്വരന്മാരും അവര്‍ക്ക് ആവശ്യമുള്ള പണം വിദേശത്തു നിന്ന് തരപ്പെടുത്തി കൊടുക്കുന്ന ഏജന്റുമാരും (യു. ഡി. എഫ്. അധികാരത്തില്‍ വന്നാല്‍ ഇവര്‍ക്കായിരിക്കും പിന്നിട് കേരളം മുറിച്ച് വില്‍ക്കപ്പെടുക. കച്ചവടം ഉറപ്പിച്ചേ ഇവര്‍ പണം കൊടുക്കുകയുള്ളു) അഴിമതിയിലൂടെ കോണ്‍ഗ്രസ്സ് സമാഹരിച്ച കോടിക ളുമാണു കേരളത്തില്‍ ഈ ഇലക്ഷനില്‍ ഒഴുക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ‘അഴിമതി രാജ് ‘ അല്ല എന്നാണ് ഇയ്യിടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വാര്‍ത്താ സമ്മേളനം വിളിച്ച് ആണയിട്ടത്. അഴിമതിയിലും കള്ളപ്പണ നിക്ഷേപത്തിലും ഇന്ത്യയെ ലോകത്തിന്റെ നെറുകെയില്‍ എത്തിച്ചു എന്നതാണ് കോഗ്രസ് രാജ്യത്തിന് നല്‍കിയ ‘വിലപ്പെട്ട’ സംഭാവന. ഈ അഴിമതിക്ക് ഒത്താശ ചെയ്തു കൊടുക്കുന്നവര്‍ വി. എസ്. ഉയര്‍ത്തിയ ശക്തമായ താക്കിതിന്നു മുന്നില്‍ പതറിപ്പോയി എന്നതാണു യഥാര്‍ത്ഥ്യം.

അഴിമതി ക്കെതിരായ പോരാട്ടത്തില്‍ പെണ്ണിന്റെ മാനം രക്ഷിക്കാനുള്ള പോരാട്ടത്തില്‍ ഇവര്‍ക്ക് വിടുവേല ചെയ്യുന്ന ദല്ലാളന്മാരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലായിരിക്കും. ദല്ലാളപ്പണി യെടുക്കുന്ന പത്ര പ്രവര്‍ത്ത കനാണെങ്കില്‍ പോലും.

സി. പി. ഐ. എമ്മിന്റെ സമുന്നത നേതാവും കേരളത്തിന്റെ ആരാധ്യനായ മുഖ്യമന്ത്രിയും , കഴിഞ്ഞ ഏഴു പതിറ്റാണ്ടായി കേരള രാഷ്ട്രിയ രംഗത്തും ദേശിയ രാഷ്ട്രിയത്തിലും ജ്വലിച്ചു നില്‍ക്കുകയും, അഴിമതിക്കാര്‍ക്കും പെണ്‍‌വാണിഭ ക്കാര്‍ക്കും എതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുകയും അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗത്തിന്റെ ആവശ്യങളും നേടിയെടുക്കാന്‍ വിശ്രമ‌മില്ലാതെ പോരാടുകയും നേടിയെടുക്കുകയും ചെയ്തിട്ടുള്ള നേതാവാണു സഃ വി. എസ്. അച്ചുതാനന്ദന്‍. ബ്രിട്ടിഷ് മേല്‍ക്കോയ്മക്ക് എതിരെ സ്വതന്ത്ര സമര പോരാട്ടത്തില്‍ ജീവന്‍ പോലും തൃവല്‍ഗണിച്ചു കൊണ്ട് പോരാടിയിട്ടുണ്ട്. പുന്നപ്ര വയലാര്‍ സമര പോരാട്ടത്തിന്റെ ധീര നായകനാണദ്ദേഹം. ഇദ്ദേഹത്തെ കോമാളിയെന്ന് വിളിച്ച് റേഡിയോ ചര്‍ച്ചയില്‍ അപമാനിക്കാനും അവമതിച്ചു കാണാനും ഒരു പത്ര പ്രവര്‍ത്തകന്‍ തയ്യാറായി എന്നത് അത്യന്തം വേദനാ ജനകവും പ്രതിഷേധാര്‍ഹവുമാണു. ഇത്തരത്തിലുള്ള പത്ര പ്രവര്‍ത്തകര്‍ നാടിന്ന് തന്നെ അപമാനമാണു. അദ്ദേഹം പരസ്യമായി ഖേദം പ്രകടിപ്പിക്കണം.

നാരായണന്‍ വെളിയംകോട്

- ഡെസ്ക്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

6 അഭിപ്രായങ്ങള്‍ to “അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം”

  1. jamalkottakkal says:

    പി.ശശി ഇപ്പോളും പാര്‍ട്ടി അംഗമാണ് എങ്കിലും കുഞ്ഞാലിക്കുട്ടിയെ പൂട്ടാ‍ന്‍ നടക്കുന്നുണ്ട്. മുഴു മന്തന്‍ അരമന്തനെ മന്താന്ന് വിളിക്കുന്ന രീതി!! പെണ്‍‌വാണിഭകേസുകളില്‍ ആവശ്യത്തിലധികം പബ്ലിസിറ്റിയോടെ എന്തെല്ലാമോ വി.എസ് ചെയ്യുന്നുണ്ട്. മുഖ്ഹ്യമന്ത്രിയെ അപമാനിക്കുന്ന വാക്കുകള്‍ എയറില്‍ വരുന്നതിനു മുമ്പ് ഗോള്‍ഡ് എഫ്.എമിന്റെ അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യം ശ്രദ്ധിക്കേണ്ടിയിരുന്നു.

  2. sherief says:

    ഒരു കണ്ണ് അടച്ചുവെച്ച് ഇത്തരം കോപ്രായം കാണിക്കുന്നവരെ മാത്രമല്ല അനുകൂലിക്കുന്നവരെയും ഈ ഗണത്തില്‍ പെടുത്തുന്നതില്‍ തെറ്റില്ല.

  3. swantham suhruthu says:

    തങ്ങളുടെ മുഖ്യമന്ത്രി ആയിപ്പൊയി എന്ന തങ്ങളുടേതല്ലാത്ത ഒറ്റ തെറ്റിന്‍റെ പേരില്‍ കേരളത്തിലെ ജനങ്ങളൊക്കെ എന്തൊക്കയാ സഹിക്കുക. മുഖ്യനു മാത്രം എന്തും പറയാം. കുരങ്ങന്‍, ഒരുത്തി. മീന്‍ പെറുക്കി പയ്യന്‍, തള്ളച്ചി. പിന്നെ ഒരിക്കല്‍ വീര മരണത്തിലൂടെ നമ്മുടെ ഇന്ത്യയുടെ അഭിമാനമായ സന്ദീപ് ഉണ്ണീകൃഷണനെ പരാമര്‍ശിച്ചു പറഞ്ഞതൊന്നൂം ഇവിടുത്തെ മാധ്യമങ്ങളും കോണ്‍ഗ്രസ്സുകാരു പോലും ക്ഷമിച്ചതു അവരുടെ ഒക്കെ മാന്യത കൊണ്ടു മാത്രമാണു. ‌വടക്കെ ഇന്ത്യയില്‍ അതിന്‍റെ പ്രത്യാഖാതങ്ങള്‍ ഇവിടുത്തെക്കാട്ടില്‍ കൂടുതലായിരുന്നു. സ്ത്രീ വിമോചകന്‍ എതിര്‍ സ്ഥാനാര്തിയെക്കുറിച്ചു പറഞ്ഞതെന്താണു. അല്പമെന്‍കിലും മാന്യതയുള്ളവര്‍ ഇതൊക്കെ ഓര്‍ക്കാനെന്കിലും ശ്രമിക്കുമോ?.
    അഞ്ചു വര്ഷത്തിനിടെ രണ്ടു പ്രാവശ്യം ജനങ്ങള്‍ പൂര്ണ്ണമായി തള്ളിക്കളഞ്ഞ മന്ത്രി സഭയേ രക്ഷിക്കാന്‍ കൊണ്ടുവന്ന തന്ത്രമോ 15 വര്ഷം പഴക്കമുള്ള ഒരു പെണ്ണൂ കേസ്. ഈ കുടില ബുദ്ധിയെ നോക്കി സാംസ്കാരിക നേതാവിനോടു ഹാ കഷ്ടം എന്നാല്ലാതെ എന്താ പറയുക. ഇനി പറയു മലയാളിയെ ഇത്ര തരം താഴ്ന്നതായി കണ്ടതു മുഖ്യനൊ അതൊ???

  4. krishnakumar says:

    തെറ്റ് ആവര്‍തിചാല്‍ ശരി ആവില്ല.

  5. Rajesh ezhavan says:

    ഇടതുപക്ഷനേതാക്കള്‍ ഉപയോഗിക്കുന്ന തുപോലെയുള്ള അലോരസം ഉളവാക്കുന്ന വാക്കുകല്‍ ഏതായാലും മറ്റു കഷികള്‍ ഉപയോഗിക്കുന്നില്ല്..പ്രതിപക്ഷത്തിരുന്നപ്പോള്‍ ഇദ്ദേഹം പറഞഞ ഒരുകാര്യവും ഭരണത്തില്‍ കയറിയപ്പോള്‍ ഇദ്ദേഹം ചെയ്തതായി കണ്ടില്ല. സ്വന്തം കസേര നിലനിര്‍ത്താന്‍ മാക്സിമം ശ്രമിച്ചു പിണറായി സ: ആയിരുന്നെങ്കില്‍ കേരളം എത്രമാത്രം മാറിയേനേ. കഷ്ടപ്പെട്ട് സമ്പത്ത് ഉണ്ടാക്കുന്നവന്രെ പിടിച്ച് പറി ച്ച് പണിയെടുക്കാതെ നടക്കുന്നവനു കൊടുക്കുകയല്ല ചെയ്യേണ്ടത്.എല്ലാവര്‍ക്കും തൊഴില്‍ ചെയ്തുജീവിക്കുവാനുള്ള അവസരം ഉണ്ടാക്കുകയാണ് ഭരണാധികാരികള്‍ ചെയ്യേണ്ടത്. ശരിക്കും ആ‍രാണ് പാവപ്പെട്ടവര്‍.!!! പണം കുറവുള്ളവനാണോ?. ഒരിക്കലുമല്ല.പണക്കുറവുള്ളവന്‍ പണക്കൂടുതലുള്ളവനെ നോക്കി അസുയപ്പെട്ടിട്ട് ഒരു കാര്യവുമില്ല.. സ്വന്തം കഴിവുപയോഗപ്പെടുത്തി നേരായ വഴിക്ക് കഷ്ടപ്പെട്ട് സമ്പത്ത് കൂട്ടണം.മറ്റൊരുത്തന്റെ എടുത്ത് വേരൊരുത്തന് കൊടുത്തിട്ട് ഒരു കാര്യവുമില്ല.. ഇവിടെ പാവപ്പെട്ടവന്‍ പണമില്ലാത്തവനാണ്. എന്ന തെറ്റായ ധാരണയാണ്.. ശരിക്കും പാവപ്പെട്ടവന്‍ എന്നു പറഞാല്‍..*** പണിയെടുക്കാന്‍ കഴിവില്ലാത്തവന്‍ ആണ്. അതിനുള്ള ആരോഗ്യമില്ലാത്തവന്‍ ,- മന്ദ്ബുധ്ധികള്‍ – സമനിലതെറ്റിയവര്‍ രോഗികള്‍ – ഇതുപോലെയുള്ളവര്‍. അല്ലാതെ നാലുദിവസം പണിയെടുത്ത് കുടിച്ച് സുകിച്ച് നടക്കുന്നവന്‍ പാവ്പ്പെട്ടവനാണു പോലും. !!!! നാണമില്ലെ ഇവര്‍ക്ക്… പണിയെടുത്ത് മിച്ചംവെച്ച് സമ്പാധിച്ച് വേണം ജീവിക്കാന്‍ അല്ലാതെ എല്ലാം സര്‍ക്കാരും പണമുള്ളവരും കൊടുക്കണം എന്നും പറഞ് സമരം ചെയ്ത് പിടിച്ച് പറിക്കുകയല്ല വെണ്ടത്. . തല്ലുകൊള്ളാന്‍ ചെണ്ടയും പണം വാങാന്‍ മാരാരും . എന്നപോലെ ഞാന്‍ കുട്ടികളെയുണ്ടാക്കും സര്‍ക്കാരും നാട്ടുക്കാരും പണിയെടുത്ത് സമ്പധിച്ചവരും നോക്കികൊള്ളണം. നല്ലകാര്യം.
    ഇവിടുത്തെ പോക്കുകണ്ടാല്‍ * ആത്മഹത്യ ചെയ്യണമെന്ന് # തോന്നും.
    സ്വാശ്രയത്തിലൊക്കെ ഇഷടം പോലെ ഫീസ് വാങട്ടെ . ഉള്ളവനല്ലെ കൊടുക്കു . ഉയര്‍ന്ന ഫീസിനുതക്ക സൌകര്യങള്‍ അവിടെയുണ്ടെങ്കിലല്ലേ അവര്‍ക്കു തുടര്‍ന്ന് പോകാന്‍ പറ്റൂ. കൂടുതല്‍ കോളെജ് വരുമ്പോള്‍ മത്സരം ഉണ്ടാകും അപ്പോള്‍ തന്നെ ഫീസ് കുറഞുകൊള്ളും. കുറച്ച് ഷമിക്ക് . നല്ല സൌകര്യമുള്ള കോളേജില്‍ വിദേശ്ശികള്‍ വരെ വരും അങനെ നമ്മുടെ തോഴില്‍ അവസരങള്‍ കൂടെട്ടെ. ജനങള്‍ പണിയെടുത്ത് ജീവിക്കട്ടെ.

  6. kamar says:

    e k nayanarum / p sasiyum [ cpm] prassthnatin
    nanakkad udakky

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഗാസയിലെ മനുഷ്യക്കുരുതി ഉടനെ നിര്‍ത്തണം
  • ഒന്നിനും കൊള്ളാത്ത പ്രവാസികാര്യ വകുപ്പും ഒന്നും ചെയ്യാത്ത പ്രവാസികാര്യ മന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും
  • ഇന്ന് അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത് സിങ്ങിന്റെ ജന്മദിനം
  • സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളി തുറന്നു പറഞ്ഞ മഹാനടന്‍
  • മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1
  • നിയമം പിള്ളേടെ വഴിയേ…
  • സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
  • വേട്ടയാടുന്ന ദൃശ്യങ്ങള്‍
  • പോന്നോണം വരവായി… പൂവിളിയുമായി
  • ദൂരം = യു. ഡി. എഫ്.
  • അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
  • വി. എസ്. തന്നെ താരം
  • അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി
  • ഗാന്ധിയന്മാരുടെ പറന്നു കളി
  • മോശം പ്രകടനവുമായി ശ്രീശാന്ത്
  • നമ്മുടെ ചിഹ്നം ഐസ്ക്രീം…
  • കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്
  • ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി
  • കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍
  • മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine