തിരുവനന്തപുരം : പ്രമുഖ മനുഷ്യാവകാശ – മാധ്യമ പ്രവര്‍ത്തകന്‍ ബി. ആര്‍. പി. ഭാസ്കറിനെതിരെ വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ നടത്തുന്ന ദുഷ് പ്രചരണങ്ങളില്‍ സാംസ്ക്കാരിക – രാഷ്ട്രീയ – മാധ്യമ രംഗങ്ങളിലുള്ള പ്രമുഖര്‍ പ്രതിഷേധിച്ചു. പൊതു പ്രവര്‍ത്തനം തുടങ്ങിയ കാലം മുതല്‍, നീതിക്കും നേരന്വേഷ ണത്തിനുമായി നില കൊള്ളുന്ന ബി. ആര്‍. പി. യെ പാക് ചാര സംഘടനയുടെ ഏജന്റായി ചിത്രീകരിച്ചുള്ള പ്രചരണമാണ് ശിവ സേനയുടെ നേതൃത്വ ത്തില്‍ നടത്തുന്നത്.
വര്‍ക്കലയില്‍ നടന്ന കൊലപാ തകത്തിന് പിന്നിലെ സത്യങ്ങള്‍ പുറത്തു കൊണ്ടു വരുവാന്‍ ബി. ആര്‍. പി. നടത്തിയ ശ്രമങ്ങളാണ് വര്‍ഗീയ വാദികളെ ഇപ്പോള്‍ വിറളി പിടിപ്പിച്ചി രിക്കുന്ന തെന്ന് നേതാക്കള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
വര്‍ക്കലയിലെ കോളനികളില്‍ പോലീസ് പിന്തുണയോടെ ദലിതുകള്‍ ക്കെതിരെ നടത്തുന്ന അതിക്രമങ്ങളും, വീടു കയറി ആക്രമണവും, ബി. ആര്‍. പി. യുടെ നേതൃത്വത്തിലെ വസ്തുതാ ന്വേഷണ സംഘം പുറം ലോകത്തെ അറിയിച്ചിരുന്നു. കോളനികളിലെ ദയനീയാവസ്ഥ മനസിലാക്കി, അവിടം സന്ദര്‍ശിച്ച പട്ടിക ജാതി വകുപ്പു കമീഷണര്‍ പി. കെ. ശിവാനന്ദ നെതിരെയും ഫാഷിസ്റ്റുകള്‍ പ്രസ്താവനകളുമായി രംഗത്തി റങ്ങിയിരുന്നു. ദലിതുകള്‍ക്കു മേല്‍ തീവ്രവാദ മുദ്ര കുത്തി അതിന്റെ മറവില്‍ ശിവസേന നടത്തുന്ന അതിക്രമങ്ങള്‍ പൊതു സമൂഹവും മാധ്യമങ്ങളും മനസിലാക്കി തുടങ്ങിയതിന്റെ ജാള്യത മറക്കാനുള്ള ശ്രമമാണ് വര്‍ഗീയ ശക്തികള്‍ നടത്തുന്നത്. അക്രമികളെ പിടി കൂടാനെന്ന പേരില്‍ ദളിത് കോളനികളില്‍ നടക്കുന്ന പോലീസ് അതിക്രമങ്ങള്‍ അടിയന്തിരമായി അവസാനി പ്പിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
ജനങ്ങള്‍ക്കി ടയില്‍ ഭീതിയും വെറുപ്പും പരത്തുന്ന ശക്തികളെ കണ്ടെത്തി അമര്‍ച്ച ചെയ്യാനാണ് പോലീസ് ധൈര്യം കാണിക്കേണ്ടത്. ജനങ്ങളെ തമ്മിലടിപ്പിച്ച് നേട്ടമെടുക്കാര്‍ ശ്രമിക്കുന്ന ഫാഷിസ്റ്റ് നീക്കത്തെ തിരിച്ചറി യണമെന്നും പൗരാവകാശ മുന്നേറ്റങ്ങള്‍ക്ക് കരുത്തു പകരാന്‍ ജനാധിപത്യ കേരളം ഒരുമിക്കണമെന്നും പ്രസ്താവന ആഹ്വാനം ചെയ്തു.
ഡോ. കെ. എന്‍. പണിക്കര്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍, എം. പി. വീരേന്ദ്ര കുമാര്‍, ഡോ. എം. ഗംഗാധരന്‍, പ്രോഫ. കെ. സച്ചിദാനന്ദന്‍, പ്രോഫ. കെ. ജി. ശങ്കരപ്പിള്ള, സി. ഗൗരി ദാസന്‍ നായര്‍, കെ. അജിത, ഡോ. എ. കെ. രാമകൃഷ്ണന്‍, വി. പി. വാസു ദേവന്‍, ഡോ. കെ. അരവിന്ദാക്ഷന്‍, എന്‍. പി. ചെക്കുട്ടി, ഗീതാനന്ദന്‍, കെ. എം. സലിം കുമാര്‍, ഹമീദ് ചേന്ദമംഗലൂര്‍, അഡ്വ. എ. ജയശങ്കര്‍, സി. ആര്‍. നീലകണ്ഠന്‍, കെ. കെ. കൊച്ച്, കെ. പി. സേതുനാഥ്, ജെ. ദേവിക, ബി. രാജീവ്, മൈത്രി തുടങ്ങിയവര്‍ പ്രസ്താവനയില്‍ ഒപ്പു വെച്ചു.
– ബൈജു എം. ജോണ്‍