ആകാംഷയുടെ മുള്‍ മുനയില്‍ നില്‍ക്കുന്ന ലക്ഷക്കണക്കിനു ആരാധകര്‍ക്ക് ആഹ്ലാദത്തിന്റെ നിമിഷങ്ങള്‍ സമ്മാനിച്ചു കൊണ്ട് ഒടുവില്‍ ഓസ്കര്‍ അവര്‍ കൈക്കലാക്കിയിരിക്കുന്നു. അതേ ഒന്നല്ല മൂന്ന് ഓസ്കര്‍ പുരസ്കാരങ്ങള്‍. ചരിത്രത്തിലേക്ക് നടന്നു കയറുമ്പോള്‍ മാനാഭിമാനമുള്ള മലയാളിക്ക് ആഹ്ലാദിക്കുവാന്‍ മറ്റൊരു കാരണം കൂടെ. അല്‍പ നാള്‍ മുമ്പ് പാര്‍വ്വതി ഓമനക്കുട്ടന്‍ എന്ന പെണ്‍കൊടി ലോകത്തിനു മുമ്പില്‍ അല്‍പ വസ്ത്രമണിഞ്ഞും(പാന്റിയും ബ്രായും മാത്രം ഇട്ടു വരെ) പൂച്ച നടത്തം നടത്തിയും റെഡിമേഡ് ഉത്തരങ്ങള്‍ ഉരുവിട്ടും ലോക സുന്ദരിയുടെ തൊട്ടു പുറകില്‍ നിലയുറ പ്പിച്ചപ്പോള്‍ ഒരു കൂട്ടം ആളുകള്‍ ഇത് മലയാളിക്ക് അഭിമാനം എന്ന് വിളിച്ചു കൂവിയപോള്‍ നാണക്കേടു കൊണ്ട് തൊലിയുരിഞ്ഞവര്‍ ഉണ്ടിവിടെ. എന്നാല്‍ തല ഉയര്‍ത്തി പ്പിടിച്ച് മലയാളിക്കിപ്പോള്‍ അഭിമാനത്തോടെ പറയാം ഇതു മലയാളിക്ക് അഭിമാനത്തിന്റെ നിമിഷങ്ങള്‍ എന്ന്.
ചേരി നിവാസികളുടെ ജീവിത പശ്ചാത്തലത്തില്‍ ഡാനി ബോയില്‍ എന്ന ബ്രിട്ടീഷ് സംവിധായകന്‍ ഒരുക്കിയ “സ്ലം ഡോഗ് മില്യണയര്‍” ഓസ്കാര്‍ പുരസ്കാരങ്ങള്‍ വാങ്ങി ക്കൂട്ടിയിരിക്കുന്നു. ജന്മം കൊണ്ട് മലയാളിയായ എ. ആര്‍. റഹ്മാന്‍ സംഗീതവും, പശ്ചാത്തല സംഗീതവും ഒരുക്കി തന്റെ പ്രതിഭ തെളിയിച്ചപ്പോള്‍ രണ്ടു ഓസ്കാറുകള്‍ കൈപ്പിടിയില്‍ ഒതുങ്ങി. റസൂല്‍ പൂക്കുട്ടിയാകട്ടെ ശബ്ദ മിശ്രണത്തിന്റെ ഓസ്കാര്‍ കരസ്ഥമാ ക്കിയിരിക്കുന്നു. കൊല്ലം സ്വദേശിയായ ഈ മലയാളി മുമ്പും പല ചിത്രങ്ങളിലും തന്റെ കഴിവു പ്രകടിപ്പി ച്ചിട്ടുണ്ടെങ്കിലും മലയാളികള്‍ ശ്രദ്ധിക്കുന്നത് “സ്ലം ഡോഗ് മില്യണേയര്‍” എന്ന ചിത്രത്തിന്റെ വരവോടെയാണ്.
ഓരോ മലയാളിക്കും അഭിമാനത്തോടെ തലയുയ ര്‍ത്തിപ്പിടിച്ച് “തുണിയുരിയാതെ നേടിയ” ഈ അനുപമമായ നേട്ടത്തില്‍ അഭിമാനത്തോടെ ആഹ്ലാദിക്കാം.
(ഇന്ത്യന്‍ പൗരന്മാര്‍ നേടിയ ഈ വന്‍ നേട്ടത്തെ മലയാളി എന്ന് പ്രാദേശിക വല്‍ക്കരിച്ച് ചുരുക്കി ക്കാണുവാന്‍ ശ്രമിക്കുകയല്ല ഞാന്‍)
– എസ്. കുമാര്‍
- കേരളത്തിന്റേയും ഇന്ത്യയുടേയും അഭിമാനമാണത്രേ പാര്…
- കേരളത്തിന് ഓസ്കര്‍
- പൂത്തൂ കൊണ്ടൊരു പൂക്കൂട്ടി
- എ.ആര്‍. റഹ്മാന്‍ ഗോള്‍ഡന്‍ ഗ്ലോബ്
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: s-kumar