ചാവക്കാട് : ഗള്‍ഫ് വ്യാപാരിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി ബെന്‍സ് കാര്‍ തട്ടിയെടുത്ത് ക്രൂരമായി മര്‍ദ്ദിച്ച ശേഷം റോഡരികില്‍ തള്ളി. ദുബായില്‍ റെന്റ് എ കാര്‍ ബിസിനസ് നടത്തുന്ന ഒരുമനയൂര്‍ മുത്തമ്മാവ് സ്വദേശി പാറാട്ടുവീട്ടില്‍ നൌഫലി (26) നെയാണ് തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചത്.
സംഭവത്തെ ക്കുറിച്ച് നൌഫല്‍ പറയുന്നതിങ്ങനെ:
ബെന്‍സ് കാര്‍ വാങ്ങാനെന്ന് പറഞ്ഞ് ഇക്കഴിഞ്ഞ 30ന് അജ്ഞാതന്‍ മൊബൈലില്‍ വിളിച്ചു. വണ്ടി കാണണമെന്നും വാഹനവുമായി എറണാകുളത്ത് എത്തണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് എറണാകുളത്ത് എത്തിയ തന്നെ വൈറ്റിലയിലേക്കും അവിടെ നിന്നും ഒരു വീട്ടിലേക്കും കൊണ്ടു പോയി. പിന്നീട് 55 ലക്ഷം രൂപക്ക് ബെന്‍സ് കച്ചവടം ഉറപ്പിച്ചു. പിന്നീട് വീടിന്റെ മുകള്‍ നിലയിലേക്ക് കൊണ്ടു പോയി മദ്യം നിര്‍ബന്ധിച്ച് കുടിപ്പിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ശേഷം മുദ്രപത്രങ്ങളിലും ചെക്ക് ലീഫുകളിലും ഒപ്പിടുവിച്ചു. പിറ്റേന്ന് (ഡിസംബര്‍ 31ന്) രാത്രി പത്തോടെ കളമശേരിയില്‍ റോഡരികില്‍ ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു.
തൃശൂര്‍ ഈസ്റ്റ് പോലിസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് നൌഫല്‍ പറഞ്ഞു.
–ഷെറിഫ്
- ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: sherief-vakepurath
പ്രവാസികളെ ഏതുവിധേനെയയാലും ചൂഷണം ചെയ്യാന്‍ സാധിക്കുമെന്ന തോന്നലാണ്‍ ഇത്തരം പ്രവര്‍ത്തിയിലൂലെ തെളിയുന്നത്. ഇതിനെതിരെ പ്രതികരിക്കാന്‍ നമ്മുടെ സംഘടനകള്‍ തയ്യാറാവാത്തത് ഖേധകരം തന്നെ.