പേരിന്റെ ആദ്യത്തിലും അവസാനത്തിലും കുട്ടിത്തമുണ്ട് അതു കൊണ്ട് തന്നെ പിള്ളക്കിത് ഒരു കുട്ടിക്കളി മാത്രം, ഇടമലയാറീന്ന് അങ്ങ് പൂജപ്പുരയിലേക്ക് ഒരു സുഖവാസ യാത്ര… ഹ.. ഹ… നല്ല രസം, ജീവിത്തിലാദ്യമായി കൊതുകു കടി കൊണ്ട അനുഭവം അതിലും രസം. ഇനി തെരെഞ്ഞെടുപ്പ് കമ്മീഷനൊന്ന് മനസ്സു വെച്ച് ഗോതമ്പുണ്ട ചിഹ്നമായി കിട്ടിയാല്‍ കാര്യം കുശാല്‍…
“തള്ള ചവിട്ടിയാല്‍ പിള്ളക്കു കേടില്ല” എന്നാണല്ലോ. അതു കൊണ്ട് തന്നെ കൊട്ടാരക്കരയില്‍ നിന്നും ഒരു ചവിട്ടു കൂടി കിട്ടിയാലും കുഴപ്പമില്ലെന്നു പിള്ളക്കു തോന്നിയത്. വീട്ടു കാര്യങ്ങള്‍ നടത്താന്‍ മകനൊരുത്തന്‍ പത്തനാപുരത്ത് ഗോദയിലുണ്ട്. പിള്ളയെന്ന മഹാനു ജയിലീ കെടന്നും ജന സേവനം നടത്തണം പോലും. അതിന് ഇനി ഐക്യ മുന്നണിക്കാരൊന്നു കണ്ണടച്ചാല്‍ മതി, ചാണ്ടിച്ചായനും ചെന്നിത്തല കുട്ടനും കുഴപ്പമുണ്ടാകാനിടയില്ല എന്നു കരുതി. അവരും കാലു വാരി. പിന്നെ കോണ്‍ഗ്രസ്സില്‍ ചില ധീരന്മാരുണ്ട്. അവര്‍ വാളെടുത്തു. ഈ പിള്ളേച്ചന്‍ കുടുങ്ങിയത് തന്നെ. അല്ലേലും ഈ ധീരനെ കൊണ്ട് കോണ്‍ഗ്രസെന്നേ പൊറുതി മുട്ടിയിരിക്ക്യാണ്. അല്ലറ ചില്ലറ കരി മണല്‍ ബിസിനസും മറ്റും നടത്താനൊന്നും ഇയാള് സമ്മതിക്കൂല. പിന്നെ നിയമ സഭാ സമ്മേളനം. അതിപ്പൊ എന്നാ ശരിക്കങ്ങ് നടന്നിട്ടുള്ളത്? വേണംന്ന് വെച്ചാ ചക്ക വേരിലും കായ്ക്കും.
സമ്മേളനമങ്ങ് പൂജപ്പുരയിലോട്ട് മാറ്റിയാല്‍ പുളിക്കുമോ? അല്ലേലും ഇനീം ചെലെര്‍ക്കൊക്കെ വരാനുള്ളതല്ലെ. ഇപ്പൊ പഴേ പോലൊന്നുമല്ല. അത്യാവശ്യം കച്ചവടമൊക്കെ ജയിലിലും നടക്കും. ഐസ്ക്രീമും, പാമോയിലും… എന്ത് വേണമെങ്കിലും ജയിലീലും കിട്ടും.
പിന്നെയെന്താ… ഇത്രയൊക്കെ പറഞ്ഞിട്ടും പിള്ള വാക്യം തള്ളാനാണ് ഭാവമെങ്കില്‍ ദേ ഈ കൊട്ടാരക്കരക്കാര് പിള്ളയെ അങ്ങ് ജയിപ്പിച്ച് കയ്യീ തരും. പിന്നെ ഷാജി കൈലാസിന്റെ സിനിമേ പറേണ പോലെ പൊതു ജനം കഴുത എന്നൊക്കെ ചെല വിവരമില്ലാത്തവര്‍ പറഞ്ഞു നടക്കും. അത് കാര്യമാക്കണ്ട. ജയിച്ചാ ആ കസേരേലൊന്നു ഇരുന്ന് വേണം ഇടമലയാറൊക്കെ ഒന്നു കൂടി കറങ്ങാന്‍ എന്നു വരെ പറഞ്ഞു നോക്കി.
എന്നിട്ടും അവന്മാര് അടുത്തില്ല. ഈ ചെന്നിത്തല ഗോലി കളിക്കുമ്പോള്‍ ദേ ഈ പിള്ളേച്ചനൊക്കെ ഐക്യ മുന്നണി ഉണ്ടാക്കാന്‍ പെടാപാട് പെടുകയാര്‍ന്നു. അല്ലേലും പഴയ കാര്യങ്ങള്‍ ആര്‍ക്കു വേണം അല്ലെ? ആത്മകഥ എഴുതാന്‍ കൊള്ളാം ഈ പറഞ്ഞതൊക്കെ.
ആ പാവത്താന്‍ പിള്ളക്കു വേണ്ടിയാണ് പക്ഷെ കാര്യം ഗോപി ….
നടുകഷണം: “മഹാന്മാര്‍ ജയിലില്‍ കിടന്നിട്ടുണ്ടെന്ന് പിള്ള വാക്യം, എന്നാല്‍ ജയിലില്‍ കിടന്നവരെല്ലാം മഹാന്മാരല്ല എന്നത് തള്ള വാക്യം”
– ആക്ഷേപകന്‍
- ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: akshepakan
ezhuthth kollaam, kaliyaakkal alppam koodiyaakaam
saagar
പിള്ളക്കിത് പുത്തരിയല്ല, നാണവും ആലും തമ്മിലുള്ള ബന്ധം പോലെ
ഇ മി