“ഏറെ മോഹിച്ചാലെ അല്‍പ്പമെങ്കിലും കിട്ടൂ” ഇത് ഒരു ചൊല്ലു മാത്രമല്ല, പാര്‍ട്ടിയില്‍ വല്ലതുമൊക്കെ കിട്ടണമെങ്കില്‍ ഏറെ തല തല്ലണം, ആല്ലെങ്കിലിത് കോണ്‍ഗ്രസ്സാവൂലെ, പാര്‍ട്ടിക്കെന്നും കൃത്യമായ നയമുണ്ട്, അത് കണ്ണൂരൊഴികെ സോറി… എല്ലാവര്‍ക്കും ഒന്നാണ്. അല്ലേലും അഞ്ചു കൊല്ലം പാര്‍ട്ടി ഏറെ സഹിച്ചു അങ്ങ് കാരാട്ട് വരെ ക്ഷ, ട്ട, ണ
വരച്ചു, സ്റ്റേറ്റും പി. ബി. യും കടന്ന് അങ്ങേരങ്ങ് വളര്‍ന്നു പോലും, “ഇയ്യാളു മുഖ്യ മന്ത്രിയായാല്‍ ഞമ്മക്കൊക്കെ ജയിലീ പോയി കെടക്കാന്ന് ”പറഞ്ഞയാളും അഞ്ചു കൊല്ലം സുഖമായി ഭരിച്ചു, വാ പോയ കോടാലിയെന്ന് പാര്‍ട്ടി തന്നെ പറഞ്ഞ മന്ത്രിയങ്ങ് സ്വയം ഒതുങ്ങി, എന്നിട്ടും കണ്ണൂരു നിന്നുള്ള വെടി വട്ടം നിന്നില്ല. പണ്ടു മുതലെ അല്ലറ ചില്ലറ തരികിട ചിറ്റിത്തിരി ഉണ്ടായിരുന്ന പാര്‍ട്ടി ജില്ലാ അധിപനെ ഒരു പേരിനങ്ങ് മാറ്റി നിര്‍ത്തി, ഇനി വീ എസ് അല്ല ഒടേമ്പ്രാന്‍ നേരിട്ട് വന്നാലും പാര്‍ട്ടി ക്കതീതനാ കാനൊക്കൂല, അതു ലോട്ടറി മാര്‍ട്ടിനായാലും ഓ..സോറി… നേതാക്കളുടെ പേരു മാറുന്നു വേണ്ടില്ല, ഇനി മാധ്യമ സിന്‍ഡിക്കേറ്റെന്ന് പറയുന്ന ഒരു കൂട്ടമുണ്ട് അവരെങ്ങാനും ഇനി ഇതിയാനെ പിടിച്ച് പൊക്കി കൊണ്ട് വാരാതിരുന്നാല്‍ മതി. നീലാണ്ടന്മാരും, പിയേഴ്സന്മാരും ഇനി ചാനലില്‍ നിറയും, മറുപടിക്കായി അങ്ങു കണ്ണൂര്‍ വെടി വെട്ടം ഇ. പി. യും ചേര്‍ന്നാല്‍ കാണാം പൂരം. ലാവ് ലിന്‍ രേഖകളുമായി പാവം കുറെ പ്രാവശ്യം അങ്ങു ദെല്‍ഹി വരെ പോയി നോക്കി, എന്തു പ്രയോജനം, സംസ്ഥാനത്ത് സെക്രട്ടറിയേറ്റ് അംഗങ്ങളല്ലാത്ത ആരും ആഗ്രഹിക്കാത്ത തീരുമാനമെടുത്ത് പാര്‍ട്ടിയെ വീണ്ടും പിണറായി ചെറുതാക്കി എന്നൊന്നും കരുതരുത്, പാവം ഒരു വയസ്സനല്ലെ കുറച്ചു കൂടി അങ്ങു ഇരുന്നോട്ടെ എന്നൊക്കെ പറയാന്‍ ആരും അങ്ങേര്‍ക്കൊപ്പം ഇല്ലാതെ പോയി, ഇനി മൂന്നാര്‍, ലോട്ടറി, ലാവ് ലിന്‍, എന്നൊന്നും വല്ലാതെ കേള്‍ക്കില്ല, തരം താഴ്ന്ന് ഇല്ലാതാവേണ്ടി വരും, വയസ്സാന്‍ കാലത്ത് അതു വേണോ?
– ആക്ഷേപകന്‍
- ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: akshepakan
ആക്ഷേപാ ഇതു വേണമായിരുന്നോ, കണ്ണൂരെന്നാല്‍ ഇപ്പൊ മനസ്സിലായില്ലെ കാരാട്ടിനെ പൊലും തളച്ചിടാന്‍ ഇന്ന് കണ്ണൂര്‍ ലോബി അത്രക്കങ് വളര്‍ന്നു വി എസിനെ ഒതുക്കാനുള്ള തിരക്കിനിടയില്‍ അവര്‍ കാറല്‍ മാക്സിനെ വരെ മറന്നു, മാര്‍ച്ച് പതിനാലിനായിരുന്നു അദ്ദേഹം മരിച്ചത്, പക്ഷെ ശശിയെ കാര്യമായി ഓര്‍ത്തു, അതുകൊണ്ടല്ലെ പെണ്‍ സഖാക്കളെ കണ്ടാല്‍ ഒരു പ്രത്യേക ഇളക്കമുള്ള അങേരെ ഇനിയും പാര്‍ട്ടിക്ക് വേണമെന്നു തൊന്നുന്നത്, സഖാക്കളെ മുന്നോട്ട് എന്ന് പണ്ട് പാവം സഖാവ് പ്റഞ്ഞിരുന്നു, ഇതൊക്കെ ആര് ഓര്‍ക്കാന്‍ അല്ലെ ആക്ഷേപാ………..
സഖവ് വി എസ് പുറത്ത് തരികിട ശശി അകത്ത് പാവം തന്റെ പെണ്ണിനെ കേറിപിടിച്ച കാര്യം മറന്ന് ഡി വൈ എഫ് ഐ നേതവിനിനിയും പാര്‍ട്ടിയെ അനുസരിക്കേണ്ടി വരും ഇതാണ് ആക്ഷേപാ അച്ചടക്കം……………….
മര്‍സൂം
മാഷേ പാര്‍ട്ടിക്കതീതന്‍ ആരുമല്ല, വ്യക്തിയല്ല പാര്‍ട്ടിയാണ് വലുത്. ഇതു കോണ്‍ഗ്രസല്ല സി.പി.എം ആണ് ഇവിടെ അച്ചടക്കമെന്ന ഒന്ന് ഉണ്ട്
..എസ് ഡി ശിവന്‍