Monday, March 7th, 2011

പ്രവാസി വോട്ട് : കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളെ വഞ്ചിച്ചു

passport-epathram

പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കിയെന്ന് പെരുമ്പറയടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളെ ക്രൂരമായി വഞ്ചിക്കുകയാണു. തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ പുരോഗമിക്കേ, വോട്ടെടുപ്പിന്റെ സമയത്ത് നാട്ടില്‍ പോകാമെന്നും വോട്ട് ചെയ്യാമെന്നും കരുതിയ ഒരു ചെറു ന്യൂനപക്ഷത്തോടു പോലും നീതി പുലര്‍ത്താന്‍ കേന്ദ്ര സര്‍ക്കാറിന് കഴിയുന്നില്ല. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അപേക്ഷയോടൊപ്പം പ്രവാസികള്‍ക്ക് അവരുടെ പാസ്‌പോര്‍ട്ട് സ്വയം സാക്ഷ്യപ്പെടുത്തി സമര്‍പ്പിക്കാമെന്ന നിയമ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തോട് തിരഞ്ഞെടുപ്പു കമ്മീഷന്‍ ശക്തമായ വിയോജിപ്പാണു പ്രകടിപ്പിച്ചിരിക്കുന്നത്.

അപേക്ഷ തപാലില്‍ അയയ്ക്കുമ്പോള്‍ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് അതത് എംബസികള്‍ തന്നെ സാക്ഷ്യ പ്പെടുത്തണമെന്ന ഉറച്ച നിലപാടിലാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍. പ്രവാസി വോട്ട് നിയമം (ജന പ്രാതിനിധ്യ ഭേദഗതി നിയമം – 2010) ഫിബ്രവരി 10ന് പ്രാബല്യത്തില്‍ വരുത്തി പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ എത്രയും വേഗം മാറ്റം വരുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു കഴിഞ്ഞു. ഈ തര്‍ക്കത്തില്‍ പെട്ട് ഈ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാമെന്ന പ്രവാസികളുടെ സ്വപ്നമാണു പൊലിയുന്നത്. സ്വയം സാക്ഷ്യ പ്പെടുത്താമെന്ന് നിയമ മന്ത്രാലയവും അത് പറ്റില്ലായെന്ന് തിരെഞ്ഞെടുപ്പ് കമ്മിഷനും വാശി പിടിക്കുകയാണ്.

തര്‍ക്കം ഒരു വശത്ത് നില നില്‍ക്കേ, നിയമ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം പാസ്‌പോര്‍ട്ട് സ്വയം സാക്ഷ്യപ്പെടുത്തി സമര്‍പ്പിക്കുന്ന അപേക്ഷ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ (തഹസില്‍ദാര്‍) തള്ളാനുള്ള സാധ്യത ഏറെയാണ്. എംബസികള്‍ സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ടുകളുടെ പകര്‍പ്പ് കണക്കിലെടുത്താല്‍ മതിയെന്ന നിര്‍ദേശമാണ് കമ്മീഷന്‍ താഴെത്തട്ടിലേക്ക് നല്‍കിയിരിക്കുന്നത്. നിയമ പ്രകാരം സമര്‍പ്പിക്കുന്ന അപേക്ഷ നിരസിക്ക പ്പെടാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തി നടപടികള്‍ സ്വികരിക്കേ ണ്ടതായിട്ടുണ്ട്. പ്രവാസികളെ മോഹിപ്പിച്ച് അവരെ ചതിക്കുന്ന നിലപാട് ഉടനെ തിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം .

നിയമ മന്ത്രാലയവും ആദ്യം എംബസികള്‍ സാക്ഷ്യ പ്പെടുത്തണമെന്ന പക്ഷക്കാരായിരുന്നു. ആദ്യം ഇറക്കിയ വിജ്ഞാപനത്തില്‍ ഇതു തന്നെയാണു പറഞ്ഞിരുന്നത്. അതനുസരിച്ച് നിയമ മന്ത്രാലയം ഫിബ്രവരി മൂന്നിന് വിജ്ഞാപനം ചെയ്ത ചട്ടത്തില്‍ എംബസികള്‍ സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പു സഹിതം വേണം അപേക്ഷ സമര്‍പ്പിക്കാനെന്ന് വിശദീകരിച്ചിരുന്നു. ഈ ചട്ടമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമാഭി പ്രായത്തിനായി അവര്‍ അയച്ചു കൊടുത്തത്. ‘സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ട്’ എന്ന ഭേദഗതി വരുത്തിയത് ഫിബ്രവരി ഒമ്പതിനാണ്. തൊട്ടടുത്ത ദിവസം നിയമം പ്രാബല്യത്തില്‍ വരുത്തുകയും ചെയ്തു. എന്നാല്‍ നിയമ മന്ത്രലയം പിന്നിട് വരുത്തിയ മാറ്റം സംഗികരിക്കാന്‍ തിരെഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറില്ല.

ഗള്‍ഫ്‌ രാജ്യങ്ങളിലും മറ്റും വോട്ടര്‍മാരുടെ പേര് എംബസികളില്‍ രജിസ്റ്റര്‍ ചെയ്യുന്നത് സങ്കീര്‍ണ രാഷ്ട്രീയ പ്രശ്‌നമാണെന്നും ആ രാജ്യങ്ങള്‍ അത് അംഗീകരിക്കില്ലെന്നും വിദേശ കാര്യ വകുപ്പ് ചൂണ്ടിക്കാട്ടു കയുണ്ടായി. ഇതെല്ലാം കണക്കി ലെടുത്ത ശേഷമാണ് പാസ്‌പോര്‍ട്ട് സ്വയം സാക്ഷ്യപ്പെടുത്തി അപേക്ഷ സമര്‍പ്പിക്കാമെന്ന ചട്ടം നിയമ മന്ത്രാലയം വിജ്ഞാപനംചെയ്തത്. എന്നാല്‍ ഇത് തിരെഞ്ഞെടുപ്പ് കമ്മീഷന്‍ അംഗികരിക്കുന്നില്ല. എംബസ്സിയില്‍ പോയി സാക്ഷ്യ പ്പെടുത്തുകയെന്നത് സാധാ രണക്കാരായ പ്രവാസികള്‍ക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യവുമാണ്. മാത്രമല്ല ഇതിന് ചിലവും വളരെ കൂടുതലാണു. അറുപത് ദിര്‍ഹ മാണിതിന്റെ ചിലവ്. ഇതും സാധരണ പ്രവാസികള്‍ക്ക് താങ്ങാവുന്നതിലും കൂടുതലാണ്.

നാരായണന്‍ വെളിയംകോട്

- ഡെസ്ക്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഗാസയിലെ മനുഷ്യക്കുരുതി ഉടനെ നിര്‍ത്തണം
  • ഒന്നിനും കൊള്ളാത്ത പ്രവാസികാര്യ വകുപ്പും ഒന്നും ചെയ്യാത്ത പ്രവാസികാര്യ മന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും
  • ഇന്ന് അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത് സിങ്ങിന്റെ ജന്മദിനം
  • സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളി തുറന്നു പറഞ്ഞ മഹാനടന്‍
  • മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1
  • നിയമം പിള്ളേടെ വഴിയേ…
  • സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
  • വേട്ടയാടുന്ന ദൃശ്യങ്ങള്‍
  • പോന്നോണം വരവായി… പൂവിളിയുമായി
  • ദൂരം = യു. ഡി. എഫ്.
  • അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
  • വി. എസ്. തന്നെ താരം
  • അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി
  • ഗാന്ധിയന്മാരുടെ പറന്നു കളി
  • മോശം പ്രകടനവുമായി ശ്രീശാന്ത്
  • നമ്മുടെ ചിഹ്നം ഐസ്ക്രീം…
  • കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്
  • ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി
  • കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍
  • മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine