പരസ്യത്തില്‍ മറ്റ് കമ്പനികളുടെ ഉല്‍പ്പന്നത്തെ വിമര്‍ശിക്കുമ്പോഴും അത്യാവശ്യം പ്രതിപക്ഷ ബഹുമാനം കാണിക്കുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഹോര്‍ലിക്ക്സും കോമ്പ്ലാനും തമ്മില്‍ ഇപ്പോള്‍ നടക്കുന്ന പരസ്യ യുദ്ധത്തില്‍ ഇത്തരം സാമാന്യ മര്യാദകളെ എല്ലാം കാറ്റില്‍ പറത്തി കൊണ്ട് ഹോര്‍ലിക്ക്സ് കോമ്പ്ലാനെയും കോമ്പ്ലാന്‍ ഹോര്‍ലിക്ക്സിനെയും നേരിട്ട് ആക്രമിച്ചിരിക്കുന്നു. പ്രശ്നം ഇപ്പോള്‍ സുപ്രീം കോടതിയിലും എത്തിയിരിക്കുന്നു. കമ്പോളത്തില്‍ തങ്ങളുടെ പേരിനു കളങ്കം വരുത്തി എന്ന് ആരോപിച്ച് ഹോര്‍ലിക്ക്സ് ആണ് കോമ്പ്ലാന് എതിരെ സുപ്രീം കോടതിയില്‍ അന്യായം ബോധിപ്പിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റീസ് കെ. ജി. ബാലകൃഷ്ണനും ജസ്റ്റീസ് പി. സദാശിവവും അടങ്ങുന്ന ബെഞ്ചാണ് പരാതിയിന്മേല്‍ വാദം കേട്ട് കോമ്പ്ലാനെതിരെ നോട്ടീസ് അയച്ചിരിക്കുന്നത്.
കോമ്പ്ലാന്‍ തങ്ങളുടെ പരസ്യത്തില്‍ ഹോര്‍ലിക്ക്സ് കുപ്പി കയ്യില്‍ എടുത്ത് കാണിക്കുകയും ഹോര്‍ലിക്ക്സിന്റെ പേരെടുത്ത് പറയുകയും ചെയ്തിട്ടുണ്ട്. ഹോര്‍ലിക്ക്സിലുള്ളത് വില കുറഞ്ഞ വസ്തുക്കളാണ് എന്ന് എടുത്ത് പറയുന്ന പരസ്യം കോമ്പ്ലാന്‍ കുടിച്ചാല്‍ ഉയരം വര്‍ദ്ധിക്കും എന്നും പറയുന്നുണ്ട്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ ഒരു ഹോര്‍ലിക്ക്സിന്റെ പരസ്യത്തിനു മറുപടിയാണ് ഈ കോമ്പ്ലാന്‍ പരസ്യം. ഈ ഹോര്‍ലിക്ക്സ് പരസ്യത്തില്‍ കോമ്പ്ലാന്റെ പേരെടുത്തു പറയാതെ കോമ്പ്ലാന്റെ പെട്ടി മാത്രമാണ് കാണിക്കുന്നത്. കോമ്പ്ലാന്‍ വാങ്ങിച്ച ഒരു കുടുംബവും ഹോര്‍ലിക്ക്സ് വാങ്ങിച്ച ഒരു കുടുംബവും തമ്മില്‍ നടക്കുന്ന ഒരു സംഭാഷണം ആണ് പരസ്യത്തിന്റെ പശ്ചാത്തലം. കോമ്പ്ലാനില്‍ 23 പോഷകങ്ങള്‍ ഉണ്ടെന്ന പരാമര്‍ശത്തിന് ഹോര്‍ലിക്ക്സിലും 23 പോഷകങ്ങള്‍ ഉണ്ടെന്ന് പറയുന്ന കോമ്പ്ലാന്‍ ബോയ് കോമ്പ്ലാന്‍ തന്റെ ഉയരം കൂട്ടും എന്ന് പറയുന്നു. എന്നാല്‍ ഹോര്‍ലിക്ക്സ് തന്റെ ഉയരം കൂട്ടുക മാത്രമല്ല, തന്റെ കരുത്തും ബുദ്ധിശക്തിയും വര്‍ദ്ധിപ്പിക്കുമെന്ന് പറയുന്ന ഹോര്‍ലിക്ക്സ് ബോയ് ഇത് തെളിയിക്കപ്പെട്ടതാണ് എന്ന് കൂടി അവകാശപ്പെടുന്നു. കൂടാതെ ഇതിന്റെ വില കോമ്പ്ലാന്റേതിനേക്കാള്‍ കുറവാണ് എന്നും പരസ്യം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.
മറ്റൊരു രസകരമായ വിശേഷം ഈ ഹോര്‍ലിക്ക്സ് പരസ്യം ഒരിക്കല്‍ അബദ്ധത്തില്‍ ബ്രിട്ടീഷ് ടെലിവിഷന്‍ ചാനലില്‍ പ്രദര്‍ശിപ്പിച്ചതാണ്. ബംഗ്ലാദേശ് ടെലിവിഷനില്‍ കാണിക്കാനായി വെച്ച പരസ്യം അബദ്ധ വശാല്‍ ഒരു പരിപാടിക്കിടയില്‍ ബ്രിട്ടീഷ് ടെലിവിഷനില്‍ കാണിക്കുകയായിരുന്നു. എന്നാല്‍ കര്‍ശനമായ പരസ്യ നിയന്ത്രണ നിയമങ്ങള്‍ നിലവില്‍ ഉള്ള ബ്രിട്ടനിലെ അധികൃതര്‍ ഈ പരസ്യം ശ്രദ്ധയില്‍ പെട്ട ഉടന്‍ അത് നിരോധിച്ചു. കുട്ടികളുടെ ഉയരവും കരുത്തും സാമര്‍ത്ഥ്യവും കൂട്ടും എന്ന് പരസ്യത്തില്‍ പറയുന്നത് പൊതു ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നായിരുന്നു ബ്രിട്ടീഷ് അധികൃതര്‍ ഈ പരസ്യം നിരോധിക്കുവാന്‍ ഉള്ള കാരണം.
– ഗീതു
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: geethu