വില്‍ക്കാനുണ്ട് മലയാള സിനിമ

June 23rd, 2008

മൂന്ന് സൂപ്പര്‍ സ്റ്റാറുകളെയും 10 സംവിധായകരെയും 5 വര്‍ഷത്തേയ്ക്ക് റിലയന്‍സ് വിലയ്ക്കെടുത്തെന്ന് മാക്ട ഫെഡറേഷന്‍ ആരോപിച്ചു. ബഹുരാഷ്ട്ര കുത്തകകള്‍ക്ക് വേണ്ടിയാണ് ഇവര്‍ മാക്ടയെ പിളര്‍ത്തിയത്. മമ്മൂട്ടി, മോഹന്‍ ലാല്‍, ദിലീപ്, സംവിധായകരായ ജോഷി, റോഷന്‍ ആന്‍ഡ്രൂസ്, സിദ്ദിഖ്, കമല്‍, ഫാസില്‍, പ്രിയദര്‍ശന്‍, രഞ്ജിത്ത്, റാഫി മെക്കാര്‍ട്ടിന്‍, ലാല്‍ ജോസ്, ജോണി ആന്റണി എന്നിവരാണ് കുത്തകകളുമായി കരാറുണ്ടാക്കിയത്.

കോടി കണക്കിന് രൂപ കോഴ വാങ്ങിയാണ് 10 സംവിധായകരും മൂന്ന് സൂപ്പര്‍ താരങ്ങളും കരാര്‍ ഒപ്പിട്ടതത്രെ.

ഒരു പാട് ഉപാധികളുള്ള ഈ കരാര്‍ മലയാള സിനിമയെ എന്നെന്നേയ്ക്കുമായി ബഹുരാഷ്ട്ര കുത്തക സിനിമാ വ്യവസായികള്‍ക്ക് അടിയറവ് വെയ്ക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ഇതിന് പിണിയാളുകളായി വര്‍ത്തിയ്ക്കുകയാണ് നമ്മുടെ പ്രിയപ്പെട്ട സൂപ്പര്‍ താരങ്ങളും സംവിധായകരും.

അഞ്ചു വര്‍ഷത്തേയ്ക്കുള്ള ഈ കരാറിനു ശേഷം മലയാള സിനിമയുടെ സാങ്കേതിക മികവ് ഉയര്‍ത്താന്‍ വേണ്ടി വിദേശത്തു നിന്നും സാങ്കേതിക വിദഗ്ധരെ കോണ്ടു വരുമെന്നും ഈ കരാര്‍ വ്യവസ്ഥ ചെയ്യുന്നുണ്ട് എന്ന് മാക്ടക്ക് വേണ്ടി സംവിധായകന്‍ വിനയന്‍ വെളിപ്പെടുത്തി.

വാള്‍മാര്‍ട്ട്, റ്റാറ്റാ, റിലയന്‍സ്, പിരമിഡ് സൈമിറ എന്നീ കമ്പനികളുമായാണ് ഇത്തരത്തിലുള്ള ഒരു കരാര്‍ ഉണ്ടാക്കിയിട്ടുള്ളത്.

റിലയന്‍സ് ഇപ്പോള്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന സിനിമയില്‍ മമ്മുട്ടിയാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. ഷാജി എന്‍. കരുണ്‍ ആണ് ഈ സിനിമയുടെ സംവിധായകന്‍. റിലയന്‍സിന്റെ അടുത്ത പടത്തിലും മമ്മൂട്ടി തന്നെയാണ് നായകന്‍. കമല്‍ ആണ് ഈ പടത്തിന്റെ സംവിധായകന്‍.

ഈ കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ റിലയന്‍സ് തീരുമാനിക്കുന്നത് പോലെയായിരിക്കും മലയാള സിനിമയുടെ ഭാവി. ഇപ്പോള്‍ വിപണി കീഴടക്കാന്‍ നിലവിലുള്ള മുന്‍ നിരക്കാരെ വിലയ്ക്കെടുത്ത ഈ ബഹുരാഷ്ട്ര കുത്തകക്കാര്‍ അഞ്ചു വര്‍ഷം കഴിയുന്നതോടെ ഇവരെയും കയ്യൊഴിഞ്ഞ് പൂര്‍ണ്ണമായും മലയാള സിനിമാ വ്യവസായം തങ്ങളുടെ കൈപ്പിടിയിലാക്കും എന്നത് സുനിശ്ചിതമാണ്.

(പരസ്യ പ്രസ്താവന നടത്തുമ്പോള്‍ തന്റെ പേര് കൂടി സൂപ്പര്‍ സ്റ്റാര്‍ എന്ന് ചേര്‍ത്തി പറയാന്‍ ദിലീപ് രഹസ്യമായി വിനയനുമായി കോടികളുടെ കരാര്‍ ഉണ്ടാക്കി എന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നു)

-ഗീതു

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ടീനേജ് മാതൃത്വം മനപൂര്‍വ്വം

June 20th, 2008

അമേരിക്കയിലെ ഗ്ലൌചെസ്റ്റര്‍ ഹൈസ്കൂളിലെ പതിനേഴ് വിദ്യാര്‍ഥിനികള്‍ ഒരേ സമയം ഗര്‍ഭിണികളായത് മനപൂര്‍വ്വമാണെന്ന് സ്കൂള്‍ അധികൃതര്‍ വെളിപ്പെടുത്തി. സാധാരണ വര്‍ഷത്തില്‍ മൂന്നോ നാലോ ഗര്‍ഭം വിദ്യാര്‍ഥിനികള്‍ക്കിടയില്‍ ഈ സ്കൂളില്‍ പതിവുള്ളതാണത്രെ. എന്നാല്‍ ഇത്തവണ ഇത് പതിനേഴായി വര്‍ധിച്ചതാണ് ഇത് സ്കൂള്‍ അധികൃതരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ കാരണം. അമേരിക്കയിലെ ബോസ്റ്റണ്‍ നഗരത്തില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ഗ്ലൌചെസ്റ്റര്‍ എന്ന പട്ടണത്തിലെ ഈ വിദ്യാലയത്തിലെ ഈ വര്‍ഷത്തെ അസാധാരണ ഗര്‍ഭധാരണത്തെ പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത് മാര്‍ച്ചിലാണ്.

ഇതിനെ കുറിച്ച് അന്വേഷണം നടത്തിയ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഞെട്ടിക്കുന്ന ഒരു വസ്തുതയാണ് കണ്ടുപിടിച്ചത്. ഈ പെണ്‍കുട്ടികള്‍ തമ്മില്‍ തമ്മില്‍ ഒരു ഉടമ്പടി ഉണ്ടാക്കിയിരുന്നുവത്രെ. ഒരേ സമയം ഗര്‍ഭിണികളായി കുഞ്ഞുങ്ങളെ പ്രസവിക്കാനായിരുന്നു ഇവരുടെ ഉടമ്പടി. ഇവരെല്ലവരും 16 വയസില്‍ താഴെ മാത്രം പ്രായം ഉള്ളവരാണ്. ഇവരെ ഗര്‍ഭിണികളാക്കിയവരെ പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. ഇരുപത് വയസുള്ള ആണ്‍കുട്ടികളാണ് അച്ഛന്മാരില്‍ പലരും. 24 വയസുള്ള ഒരു തെരുവ് തെണ്ടിയാണ് പല ഗര്‍ഭങ്ങള്‍ക്കും കാരണം എന്നും സ്കൂള്‍ പ്രിന്‍സിപ്പള്‍ വെളിപ്പെടുത്തി.

ഹോളിവുഡില്‍ അടുത്തയിടെ ഉണ്ടായ ചില പ്രശസ്ത ടീനേജ് ഗര്‍ഭധാരണങ്ങളാണ് ഈ പ്രതിഭാസത്തിന് ഉത്തേജനം ആയത് എന്നാണ് പ്രിന്‍സിപ്പല്‍‍ പറയുന്നത്. ജനപ്രീതി നേടിയ ചില ഹോളിവുഡ് സിനിമകളും ടീനേജ് ഗര്‍ഭധാരണത്തെ ആഘോഷിച്ചു കൊണ്ട് ഇറങ്ങുകയുണ്ടായി. പല പ്രശസ്ത നടിമാരും അടുത്ത കാലങ്ങളില്‍ പ്രസവിയ്ക്കുകയും ചെയ്തിരുന്നു. ഇതെല്ലാം ടീനേജ് വിദ്യാര്‍ഥിനികളെ സ്വാധീനിച്ചിട്ടുണ്ടാവാം എന്നും പ്രിന്‍സിപ്പല്‍ പറയുന്നു.

എന്നാല്‍ ഇങ്ങനെ സിനിമയേയും മറ്റും പഴി ചാരുന്നത് സമൂഹത്തിന് തങ്ങളുടെ കര്‍ത്തവ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാനുള്ള ഒരു പുക മറ മാത്രമാണെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുകയുണ്ടായി.

സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നുണ്ടെങ്കിലും ഗര്‍ഭ നിരോധന ഉപാധികള്‍ ഇപ്പോഴും ടീനേജുകാര്‍ക്കിടയില്‍ എളുപ്പം ലഭ്യമല്ല.

ഹൈസ്കൂളുകളിലെ ക്ലിനിക്കുകളില്‍ ഗര്‍ഭ പരിശോധനകള്‍ പതിവായി നടത്തുവാനുള്ള സംവിധാനം ഉണ്ടെങ്കിലും, അത് പതിവായി വിദ്യാര്‍ഥിനികള്‍ ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും, ഗര്‍ഭ നിരോധന ഉപാധികള്‍ ഈ ക്ലിനിക്കുകളില്‍ ലഭ്യമല്ല. ഇവ ഏറ്റവും അടിയന്തരമായി സ്കൂളുകളില്‍ ലഭ്യമാക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും എന്ന് അധികൃതര്‍ അറിയിച്ചു.

ആത്മവിശ്വാസത്തിന്റെ കുറവും സ്നേഹിക്കാന്‍ ആളില്ലാത്തതുമാണ് ചെറുപ്പത്തിലേ ഒരു കുഞ്ഞിന്റെ അമ്മയാകുവാന്‍ ഈ കൊച്ചു പെണ്‍കുട്ടികളെ പ്രേരിപ്പിക്കുന്നത് എന്നാണ് ചില മനശ്ശാസ്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ വിദ്യാഭ്യാസ പ്രക്രിയയ്ക്ക് ഇവരുടെ മുന്നില്‍ ശുഭാപ്തി വിശ്വാസവും വ്യക്തമായ ലക്ഷ്യങ്ങളും ഉണ്ടാക്കി കൊടുക്കാന്‍ കഴിയാത്തതാണ് ഈ പ്രശ്നത്തിന് കാരണം എന്നാണ് വിദ്യാഭ്യാസ വിദഗ്ധരുടെ വിലയിരുത്തല്‍. വിദ്യാര്‍ഥികളെ തങ്ങളുടെ ഭാവിയുമായി ബന്ധപ്പെടുത്താന്‍ വിദ്യാഭ്യാസത്തിന് കഴിയണം. വിദ്യാര്‍ഥികള്‍ക്ക്, ഒരു കുഞ്ഞിനെ പ്രസവിയ്ക്കുകയും വളര്‍ത്തുകയും അല്ലാത്ത, ഒരു ഭാവിയെ പറ്റി ഉള്ള വ്യക്തമായ കാഴ്ചപ്പാടുണ്ടാവണം. അങ്ങനെ ഒരു വ്യക്തമായ ജീവിത ലക്ഷ്യമില്ലെങ്കില്‍ പിന്നെ മാതൃത്വം ഇവരുടെ ഒരു സ്വാഭാവിക ലക്ഷ്യമായി മാറുന്നു.

ഗീതു

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

സ്വര്‍ഗത്തില്‍ വെച്ചല്ല; ഇനി കാലിഫോര്‍ണിയയില്‍ വെച്ചും

June 17th, 2008

Robin Tyler & Diane Olson സ്വവര്‍ഗ വിവാഹം കഴിക്കാന്‍ ഇനി സ്വര്‍ഗത്തില്‍ പോകേണ്ടതില്ല. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച മുതല്‍ കാലിഫോര്‍ണിയയില്‍ സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമ സാധുത ആയി. വിവാഹത്തിനെ പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധം മാത്രം എന്ന് വിവക്ഷിക്കുന്ന അമേരിയ്ക്കയിലെ മറ്റു സ്റ്റേറ്റുകള്‍ക്കും സ്വവര്‍ഗ വിവാഹം അംഗീകരിച്ചു കൊണ്ടുള്ള ഈ സുപ്രീം കോടതി വിധിയോടെ ഇനി മാറ്റി ചിന്തിക്കേണ്ടതായി വരും.

വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സ്ഥനാര്‍ഥിയായ ഒബാമയ്ക്കും സ്വവര്‍ഗ വിവാഹത്തിനോട് അനുകൂല നിലപാടാണുള്ളത്.

Phyllis Lyon & Del Martin
അന്‍പത് വര്‍ഷത്തോളമായി ഒരുമിച്ചു ജീവിയ്ക്കുന്ന ഇപ്പോള്‍ എണ്‍പതുകളിലുള്ള ഫിലിസും ഡെല്ലും ആയിരുന്നു സിറ്റി ഹാളില്‍ വെച്ച് തിങ്കളാഴ്ച നടന്ന ആദ്യത്തെ സ്വവര്‍ഗ വിഹാഹത്തിലെ വധൂ-വധുക്കള്‍‍.

കാലിഫോര്‍ണിയ മേയറുടെ സാനിധ്യത്തിലായിരുന്നു വിവാഹം.

സുപ്രീം കോടതിയില്‍ നടന്ന കേസിലെ വാദികളായ റോബിനും ഡയേനും വധൂ-വധുക്കളായുള്ള വിവാഹവും ബിവെര്‍ലി ഹില്‍ സില്‍ നടക്കുകയുണ്ടായി. ഞങ്ങളുടെ മനോഹരമായ കഥയുടെ അവസാനമെത്തി എന്നായിരുന്നു റോബിന്റെ പ്രതികരണം.

ഗീതു

(വാര്‍ത്തയ്ക്കും ചിത്രങ്ങള്‍ക്കും reutersനോട് കടപ്പാട്)

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ആടിനെ പട്ടിയാക്കുന്ന റിയാലിറ്റി ഷോകള്‍ പ്രവാസികളെ തേടി യു.എ.ഇ. യിലും

June 13th, 2008

മലയാളിയുടെ, പ്രത്യേകിച്ചും വളര്‍ന്നു വരുന്ന കുട്ടികളുടേയും ചെറുപ്പക്കാരുടെയും മനോമണ്ഡലത്തെ കഴിഞ്ഞ വര്‍ഷം ഏറ്റവും അധികം സ്വാധീനിക്കുവാന്‍ കഴിഞ്ഞത് വിഡ്ഢി പെട്ടികളില്‍ അരങ്ങേറിയ റിയാലിറ്റി ഷോകളായിരുന്നു എന്നതിന് തര്‍ക്കം ഒന്നും ഇല്ല. മൂല്യച്യുതിയും ലക്ഷ്യബോധമില്ലായ്മയും മുഖമുദ്രയായ കാലഘട്ടത്തില്‍ റിയാലിറ്റി ഷോ ജയിച്ച് ഫ്ലാറ്റ് നേടുകയാണ് ജീവിതലക്ഷ്യം എന്ന് നമ്മൂടെ കുട്ടികള്‍ കരുതിയാല്‍ അവരെ കുറ്റം പറയാന്‍ നമുക്ക് ആവാത്ത ഒരു അവസ്ഥയും വന്നെത്തി. അബ്ദുള്‍ കലാം യുവാക്കളില്‍ ജ്വലിപ്പിക്കാന്‍ ശ്രമിച്ച വികസിത ഇന്ത്യയുടെ സ്വപ്നവും, ശാസ്ത്രബോധവും, ഉല്‍ക്കര്‍ഷേച്ഛയും ഒക്കെ 2007ലെ റിയാലിറ്റി സൂനാമിയില്‍ മുങ്ങി പോയതും നമുക്ക് കാണേണ്ടി വന്നു.

നിലവാരം കുറഞ്ഞ പൈങ്കിളി സീരിയലുകള്‍ കണ്ട് മടുത്ത പ്രേക്ഷകര്‍ ഒരു പുതിയ അനുഭവം എന്ന നിലയില്‍ തുടക്കത്തില്‍ ‍റിയാലിറ്റി ഷോകളെ അവേശത്തോടെ സ്വീകരിച്ചു. ഇവയില്‍ ഏറ്റവും മുന്‍പന്തിയില്‍ നിന്നത് ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ ആയിരുന്നു. എങ്കിലും ഒട്ടും വൈകാതെ തന്നെ ഇത്തരം ഷോകളുടെ കച്ചവട താല്പര്യങ്ങള്‍ അവ തന്നെ സ്വയം വെളിപ്പെടുത്തുകയായിരുന്നു.

ചാനലിന്റെ മൂല്യം വര്‍ദ്ധിപ്പിച്ച് ബഹുരാഷ്ട്ര മാധ്യമ കുത്തകയ്ക്ക് മലയാളത്തിന്റെ ആദ്യത്തെ ഉപഗ്രഹ ചാനലിനെ അടിയറവ് വെയ്ക്കുക എന്നത് മാത്രം ആയിരുന്നു ഇവരുടെ ലക്ഷ്യം. ഇതില്‍ ഇവര്‍ കുറെ ഒക്കെ വിജയിയ്ക്കുകയും ചെയ്തു. വളര്‍ന്നു വരുന്ന കലാകാരന്മാര്‍ക്ക് ഒരു അസുലഭ അവസരമാണ് തങ്ങളുടെ ഷോ എന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് കോണ്ടിരുന്ന ഇവര്‍ പക്ഷെ ഈ കുരുന്നുകളെ പരമാവധി വിറ്റു കാശാക്കി കൊണ്ടിരുന്നു.

തങ്ങളുടെ വ്യാപാര മേഖല വിപുലീകരിക്കുവാന്‍ നടത്തിയ തെരുവ് പ്രദര്‍ശനങ്ങളില്‍ വരെ ഇവരെ ഉപയോഗിച്ചു കൊണ്ട് കച്ചവട തന്ത്രങ്ങളുടെ ഏറ്റവും അധപതിയ്ക്കപ്പെട്ട മാതൃകയും കേരളത്തിന് കാണേണ്ടി വന്നതും മലയാളിക്ക് മറക്കുവാന്‍ ആവില്ല.

തങ്ങളുടെ മറ്റ് അവസരങ്ങള്‍ക്ക് കടിഞ്ഞാണിടുവാനും തത്രപ്പെട്ട ഇവരുടെ കുതന്ത്രങ്ങളില്‍ പ്രതിഷേധിച്ച് ചില മത്സരാര്‍ഥികള്‍ ഇടയ്ക്ക് വെച്ച് മത്സരത്തില്‍ നിന്നും ഇറങ്ങി പോയതും നമ്മള്‍ കാണുകയുണ്ടായി.

ഇതിനിടയില്‍ ജഡ്ജിങ്ങിലും ഇതേ താല്പര്യങ്ങള്‍ തല പൊക്കുകയുണ്ടായി. ചാനലിന്റെ ഏറ്റവും വലിയ വിപണിയായ ഗള്‍ഫിലെ പ്രേക്ഷകരെ പ്രീണിപ്പിയ്ക്കാന്‍ വര്‍ഗീയ തന്ത്രം പോലും ഇവര്‍ മെനഞ്ഞു എന്ന് ആരോപണം ഉയര്‍ന്നത് ജഡ്ജിങ്ങില്‍ താളപ്പിഴകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ്.

പല മികച്ച പ്രകടനങ്ങള്‍ക്കും പ്രതികൂല കമന്റുകള്‍ നല്‍കേണ്ടി വന്നതില്‍ തങ്ങളുടെ അതൃപ്തി ജഡ്ജിമാരുടെ മുഖങ്ങളില്‍ പലപ്പോഴും പ്രകടമായിരുന്നത് കലാസ്നേഹികളായ പ്രേക്ഷകരെ അമ്പരപ്പിച്ചു.

പിന്നീട് പ്രേക്ഷകര്‍ കണ്ട എപിസോഡുകള്‍ പലതും വെറും പ്രഹസനങ്ങളായിരുന്നുവത്രെ.

ഇതിനെ സ്ഥിരീകരിക്കുവാനെന്നോണം വരാനിരിക്കുന്ന എലിമിനേഷന്‍ റൌണ്ടുകളില്‍ പുറത്താവാന്‍ പോകുന്ന മത്സരാര്‍ഥികളുടെ പേരുകള്‍ കൃത്യമായി തന്നെ ഇന്റര്‍നെറ്റിലും ഇമെയില്‍ വഴിയും ലോകമെമ്പാടും പ്രചരിക്കുകയുണ്ടായി.

ഇതോടെ തങ്ങളുടെ കള്ളി വെളിച്ചത്തിലായി എന്ന് മനസിലാക്കിയ ചാനല്‍ പുതിയ എപിസോഡുകള്‍ മെനഞ്ഞുണ്ടാക്കിയതും നാം കണ്ടു. ഇതിലെല്ലാം മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ ഇവര്‍ ശ്രമിച്ചു കൊണ്ടിരുന്നു. ഇതിനായി ഇവര്‍ക്ക് പല എപിസോഡുകളും രണ്ടാമതും ഷൂട്ട് ചെയ്യേണ്ടി വന്നു എന്നും അറിയുന്നു.

ഏറ്റവും ഒടുവിലായി ഫൈനല്‍ മെഗാ ഷോ എന്ന പ്രഹസനവും ലൈവായി അരങ്ങേറി കൊണ്ട് മലയാളിയെ ലൈവായി കബളിപ്പിച്ചു. ലൈവായി തങ്ങളെ കബളിപ്പിച്ചു കൊണ്ടിരിക്കുന്ന ആള്‍ ദൈവങ്ങളുടെ സ്വന്തം നാടായ കേരളത്തില്‍ മലയാളിയ്ക്ക് ഇതിലും പുതുമ ഒന്നും തോന്നിയില്ല. ഫൈനലിലെ വിജയിയുടെ പേരില്‍ മത്സരം കഴിഞ്ഞ ഉടന്‍ സമ്മാനമായ ഫ്ലാറ്റിന്റെ പ്രമാണം അതേ സ്റ്റേജില്‍ വെച്ച് നല്‍കിയതും മറ്റൊരു ദിവ്യ ദര്‍ശനമായി മലയാളിക്ക്.

കച്ചവട താല്പര്യങ്ങള്‍ കലാപരമായ സത്യസന്ധതയെ മറി കടന്നാല്‍ മലയാളി വെറുതെ ഇരിക്കില്ല എന്ന ചരിത്ര സത്യം വീണ്ടും അടിവര ഇട്ട് കൊണ്ട് റിയാലിറ്റി മാമാങ്കത്തിന്റെ രണ്ടാം പര്‍വം പ്രേക്ഷകര്‍ തിരസ്കരിച്ചത് ചാനലിനെ അങ്കലാപ്പില്‍ ആക്കിയിട്ടുണ്ട് എന്നറിയുന്നു.

ഇതിനെ മറികടക്കുവാനും പഴയ ഗൃഹാതുരത്വം പുനര്‍നിര്‍മ്മിച്ച് കാണികളെ വീണ്ടും ആകര്‍ഷിക്കുവാനും ഇവര്‍ നന്നേ പണിപ്പെടുന്ന കാഴച്ചകളാണ് കഴിഞ്ഞ ആഴ്ചകളില്‍ പ്രേക്ഷകര്‍ കണ്ടത്.

ഇപ്പോഴിതാ കഴിഞ്ഞ വര്‍ഷത്തെ മത്സരാര്‍ഥികളെയും കൊണ്ട് ഇവര്‍ ഗള്‍ഫിലുമെത്തി. ദുബായിലും അബുദാബിയിലും ഈ കുട്ടികളെ കൊണ്ട് സ്റ്റേജ് ഷോ നടത്തി നേരത്തെ പറഞ്ഞ ഗൃഹാതുരത്വ പുനര്‍നിര്‍മ്മാണ തന്ത്രത്തിന് പ്രവാസികളെ വിധേയരാക്കുകയാണ് നവയുഗ ചാനല്‍ വ്യാപാരികള്‍.

– ഗീതു

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

2 of 212

« Previous Page « വിസ്മരിക്കപ്പെട്ടവര്‍ വീണ്ടും വിസ്മരിക്കപ്പെടുന്നു
Next » സ്വര്‍ഗത്തില്‍ വെച്ചല്ല; ഇനി കാലിഫോര്‍ണിയയില്‍ വെച്ചും »



  • ഗാസയിലെ മനുഷ്യക്കുരുതി ഉടനെ നിര്‍ത്തണം
  • ഒന്നിനും കൊള്ളാത്ത പ്രവാസികാര്യ വകുപ്പും ഒന്നും ചെയ്യാത്ത പ്രവാസികാര്യ മന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും
  • ഇന്ന് അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത് സിങ്ങിന്റെ ജന്മദിനം
  • സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളി തുറന്നു പറഞ്ഞ മഹാനടന്‍
  • മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1
  • നിയമം പിള്ളേടെ വഴിയേ…
  • സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
  • വേട്ടയാടുന്ന ദൃശ്യങ്ങള്‍
  • പോന്നോണം വരവായി… പൂവിളിയുമായി
  • ദൂരം = യു. ഡി. എഫ്.
  • അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
  • വി. എസ്. തന്നെ താരം
  • അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി
  • ഗാന്ധിയന്മാരുടെ പറന്നു കളി
  • മോശം പ്രകടനവുമായി ശ്രീശാന്ത്
  • നമ്മുടെ ചിഹ്നം ഐസ്ക്രീം…
  • കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്
  • ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി
  • കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍
  • മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine