മൂന്ന് സൂപ്പര്‍ സ്റ്റാറുകളെയും 10 സംവിധായകരെയും 5 വര്‍ഷത്തേയ്ക്ക് റിലയന്‍സ് വിലയ്ക്കെടുത്തെന്ന് മാക്ട ഫെഡറേഷന്‍ ആരോപിച്ചു. ബഹുരാഷ്ട്ര കുത്തകകള്‍ക്ക് വേണ്ടിയാണ് ഇവര്‍ മാക്ടയെ പിളര്‍ത്തിയത്. മമ്മൂട്ടി, മോഹന്‍ ലാല്‍, ദിലീപ്, സംവിധായകരായ ജോഷി, റോഷന്‍ ആന്‍ഡ്രൂസ്, സിദ്ദിഖ്, കമല്‍, ഫാസില്‍, പ്രിയദര്‍ശന്‍, രഞ്ജിത്ത്, റാഫി മെക്കാര്‍ട്ടിന്‍, ലാല്‍ ജോസ്, ജോണി ആന്റണി എന്നിവരാണ് കുത്തകകളുമായി കരാറുണ്ടാക്കിയത്.
കോടി കണക്കിന് രൂപ കോഴ വാങ്ങിയാണ് 10 സംവിധായകരും മൂന്ന് സൂപ്പര്‍ താരങ്ങളും കരാര്‍ ഒപ്പിട്ടതത്രെ.
ഒരു പാട് ഉപാധികളുള്ള ഈ കരാര്‍ മലയാള സിനിമയെ എന്നെന്നേയ്ക്കുമായി ബഹുരാഷ്ട്ര കുത്തക സിനിമാ വ്യവസായികള്‍ക്ക് അടിയറവ് വെയ്ക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ഇതിന് പിണിയാളുകളായി വര്‍ത്തിയ്ക്കുകയാണ് നമ്മുടെ പ്രിയപ്പെട്ട സൂപ്പര്‍ താരങ്ങളും സംവിധായകരും.
അഞ്ചു വര്‍ഷത്തേയ്ക്കുള്ള ഈ കരാറിനു ശേഷം മലയാള സിനിമയുടെ സാങ്കേതിക മികവ് ഉയര്‍ത്താന്‍ വേണ്ടി വിദേശത്തു നിന്നും സാങ്കേതിക വിദഗ്ധരെ കോണ്ടു വരുമെന്നും ഈ കരാര്‍ വ്യവസ്ഥ ചെയ്യുന്നുണ്ട് എന്ന് മാക്ടക്ക് വേണ്ടി സംവിധായകന്‍ വിനയന്‍ വെളിപ്പെടുത്തി.
വാള്‍മാര്‍ട്ട്, റ്റാറ്റാ, റിലയന്‍സ്, പിരമിഡ് സൈമിറ എന്നീ കമ്പനികളുമായാണ് ഇത്തരത്തിലുള്ള ഒരു കരാര്‍ ഉണ്ടാക്കിയിട്ടുള്ളത്.
റിലയന്‍സ് ഇപ്പോള്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന സിനിമയില്‍ മമ്മുട്ടിയാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. ഷാജി എന്‍. കരുണ്‍ ആണ് ഈ സിനിമയുടെ സംവിധായകന്‍. റിലയന്‍സിന്റെ അടുത്ത പടത്തിലും മമ്മൂട്ടി തന്നെയാണ് നായകന്‍. കമല്‍ ആണ് ഈ പടത്തിന്റെ സംവിധായകന്‍.
ഈ കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ റിലയന്‍സ് തീരുമാനിക്കുന്നത് പോലെയായിരിക്കും മലയാള സിനിമയുടെ ഭാവി. ഇപ്പോള്‍ വിപണി കീഴടക്കാന്‍ നിലവിലുള്ള മുന്‍ നിരക്കാരെ വിലയ്ക്കെടുത്ത ഈ ബഹുരാഷ്ട്ര കുത്തകക്കാര്‍ അഞ്ചു വര്‍ഷം കഴിയുന്നതോടെ ഇവരെയും കയ്യൊഴിഞ്ഞ് പൂര്‍ണ്ണമായും മലയാള സിനിമാ വ്യവസായം തങ്ങളുടെ കൈപ്പിടിയിലാക്കും എന്നത് സുനിശ്ചിതമാണ്.
(പരസ്യ പ്രസ്താവന നടത്തുമ്പോള്‍ തന്റെ പേര് കൂടി സൂപ്പര്‍ സ്റ്റാര്‍ എന്ന് ചേര്‍ത്തി പറയാന്‍ ദിലീപ് രഹസ്യമായി വിനയനുമായി കോടികളുടെ കരാര്‍ ഉണ്ടാക്കി എന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നു)
-ഗീതു
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: geethu