Sunday, February 1st, 2009

എസ്. ജാനകി അമ്മയ്ക്ക് ഭാരതത്തിന്റെ തിരസ്ക്കാരശ്രീ

രാജ്യത്തിന്റെ പത്മാ‍ അവാര്‍ഡുകള്‍ പതിവു പോലെ ഇക്കുറിയും പ്രഖ്യാപിച്ചു. അര്‍ഹിക്കുന്ന പല പ്രമുഖ കലാകാരന്മാരേയും അവഗണിച്ചു കൊണ്ടും ചിലരെ ആദരിച്ചു കൊണ്ടും. അവരില്‍ അവഗണന ഏറ്റു വാങ്ങിയ വ്യക്തികളില്‍ ഒരാളാണ് തെന്നിന്ധ്യന്‍ സംഗീത മുത്തശ്ശി എസ്. ജാനകി.

1957ല്‍ സിനിമാ സംഗീത ലോകത്തെത്തിയ ജാനകിയമ്മ ഇതിനോടകം പതിനെട്ട് ഭാഷകളിലായ് ഇരുപത്തി യേഴായിരത്തോളം ഗാനങ്ങള്‍ പാടി കഴിഞ്ഞു. മധുരമായൊരു പാട്ട് മലയാളി കേട്ടത് ജാനകി യമ്മയിലൂടെ യാണെങ്കില്‍ ആ അമ്മയ്ക്കു പ്രിയം മലയാള ഭാഷയുമാണ്. മലയാളത്തിനു ആദ്യ ദേശിയ പുരസ്ക്കാരം നേടി തന്നത് തന്നെ ആന്ധ്രാ ക്കാരിയായ ജാനകിയാണ്. അന്‍പതു വര്‍ഷമായി മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ സംഗീത മുത്തശ്ശിയെ തേടി പത്മാ പുരസ്ക്കാരങ്ങള്‍ ഇനിയം എത്താത്തതില്‍ മാത്രമാണ് അത്ഭുതം. എഴുപതിന്റെ നിറവിലും ഇന്നും ജാനകിയമ്മ പാടുന്നു ആഴ ക്കടലിന്റെ അങ്ങേക്കരയില്‍ നിന്ന്… മലയാള മണ്ണില്‍ നിന്ന്…

പതിമൂന്ന് തവണ എസ്. ജാനകിയ്ക്കു മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചു, കൂടാതെ പത്തു തവണ തമിഴ് നാട് സംസ്ഥാന അവാര്‍ഡും, ഏഴു തവണ ആന്ധ്രാ പ്രദേശ് സംസ്ഥാന അവാര്‍ഡ്, വിവിധ ഭാഷകളിലായ് നാല് ദേശിയ പുരസ്ക്കാരം, സുര്‍സിംഗര്‍ ബിരുദം, കലൈമാമണി പട്ടം, ആദ്യ ഗള്‍ഫ് മലയാളം മ്യുസിക്കല്‍ അവാര്‍ഡ്, സമഗ്ര സംഭാവനയ്ക്കുള്ള കേരള സംസ്ഥാന ഫെല്ലൊഷിപ്പ് … നിരവധി സംഘടനകളുടെ പുരസ്ക്കാരങ്ങള്‍ …

ഒരു കലാകാരി ഏറ്റവും ആഗ്രഹിക്കുന്ന പുരസ്ക്കാരങ്ങളില്‍ ഒന്നാണ് രാഷ്ട്രം സമ്മാനിക്കുന്ന പത്മാ പുരസ്ക്കാരങ്ങള്‍. സംസ്ഥാന സര്‍ക്കാരുകളാണ് പത്മാ‍ അവാര്‍ഡുകള്‍ക്കായ് രാഷ്ട്രപതിയൊട് ശുപാര്‍ശ ചെയുന്നത്. മലയാളി അല്ലാത്തതിനാലാണോ ഈ സ്വര കല്യാണിയെ അവഗണിക്കുന്നത്? ജാനകിയമ്മയ്ക്കു ശേഷം മലയാള സിനിമാ സംഗീത ലോകത്തെത്തിയവരാണ് യേശുദാസും പി. സുശീലയും ചിത്രയുമൊക്കെ … അവരെയെല്ലാം ആദരിച്ച രാഷ്ട്രം ഈ മുത്തശ്ശിയെ മനപൂര്‍വ്വം മറക്കാന്‍ ശ്രമിക്കുന്നത് കാണാന്‍ നമ്മുക്കാകുമോ … ഇനിയും വാര്‍ദ്ധ്ക്യത്തില്‍ എത്തി നില്‍ക്കുന്ന ജാനകിയമ്മയില്‍ നിന്നു ആസ്വാദക ഹൃദയങ്ങള്‍ എന്താണ് പ്രതീക്ഷിക്കുന്നത്?

ആ നിമിഷത്തിന്റെ നിര്‍വ്രതിയില്‍ നില്‍ക്കുന്ന കാമുകിയായും മലര്‍ക്കൊടി പൊലെ മഞ്ഞിന്‍ തൊടി പൊലെ അമ്മയായും കേശാദി പാദം തൊഴുന്ന ഭകതയായും, ആഴ ക്കടലില്‍ നിന്നു പാടുന്ന മുത്തശ്ശിയായും കൂടാതെ കൊച്ചു കുഞ്ഞിന്റെ ശബ്ദത്തില്‍, പുരുഷ ശബ്ദത്തിലും ഓക്കെ നാം ആ സ്വരം ആസ്വദിച്ചു. പി. ലീലയ്ക്കു മരണാനന്തര ബഹുമതിയായണ് രാഷ്ട്രം പത്മശ്രീ നല്‍കിയത്. എസ്. ജാനകി പൊലെയുള്ള കലാ രംഗത്തുള്ള വരൊടൊപ്പം പത്മശ്രീക്കു നില്‍ക്കാനാ യില്ലെങ്കില്‍ അത്തരത്തിലുള്ള ബഹുമതികള്‍ക്ക് എന്തു പ്രസക്തി? ജാനകിയമ്മക്ക് പത്മാ പുരസ്ക്കാരം നല്‍കി രാഷ്ട്രം ആദരിക്കാത്തതില്‍ ആ മധുര ശബ്ദം ആസ്വദിച്ച ഓരൊ ആസ്വാദകര്‍ക്കും പങ്കുണ്ട് … തമിഴരൊ കര്‍ണ്ണാടകക്കാരൊ ആന്ധ്രാക്കാരൊ പൊലെയാകരുത് അഭ്യസ്ത വിദ്യാ കേരളം.

ഇന്നും നമ്മുക്കായ് ജാനകിയമ്മ പാടുന്നു … വെളുത്ത വസ്ത്രവും നന്മ നിറഞ്ഞ മനസ്സുമായ്.

അഭിലാഷ്, ദുബായ്

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഗാസയിലെ മനുഷ്യക്കുരുതി ഉടനെ നിര്‍ത്തണം
  • ഒന്നിനും കൊള്ളാത്ത പ്രവാസികാര്യ വകുപ്പും ഒന്നും ചെയ്യാത്ത പ്രവാസികാര്യ മന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും
  • ഇന്ന് അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത് സിങ്ങിന്റെ ജന്മദിനം
  • സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളി തുറന്നു പറഞ്ഞ മഹാനടന്‍
  • മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1
  • നിയമം പിള്ളേടെ വഴിയേ…
  • സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
  • വേട്ടയാടുന്ന ദൃശ്യങ്ങള്‍
  • പോന്നോണം വരവായി… പൂവിളിയുമായി
  • ദൂരം = യു. ഡി. എഫ്.
  • അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
  • വി. എസ്. തന്നെ താരം
  • അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി
  • ഗാന്ധിയന്മാരുടെ പറന്നു കളി
  • മോശം പ്രകടനവുമായി ശ്രീശാന്ത്
  • നമ്മുടെ ചിഹ്നം ഐസ്ക്രീം…
  • കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്
  • ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി
  • കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍
  • മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine