Wednesday, September 16th, 2009

കേരളത്തെ മദ്യം കുടിക്കുന്നു

mohanlalകേരളിയ സമൂഹത്തില്‍ മദ്യം ഇന്ന് ഒരു മഹാ വിപത്തായി മാറി ക്കഴിഞ്ഞിരിക്കുന്നു. ആഘോഷങ്ങള്‍ ആഹ്ലാദ പ്രദമാക്കാന്‍ മദ്യം ഇന്ന് ഒഴിച്ചു കൂടാന്‍ പറ്റാത്ത വസ്തുവായി മാറിയിരിക്കുന്നു. ഓണവും, വിഷുവും, പെരുന്നാളും, ക്രിസ്തുമസ്സും എന്തിനേറെ, ഹര്‍ത്താലുകള്‍ പോലും മദ്യോത്സ വങ്ങളാക്കി മാറ്റാനാണ് ജനങ്ങള്‍ ശ്രമിക്കുന്നത്. ഓരോ ഉത്സവ കാലഘട്ടങ്ങളിലും കോടികളുടെ മദ്യമാണ് വിറ്റഴിക്കപ്പെടുന്നത്. ഇത് നാള്‍ക്ക് നാള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നു. കേരളത്തില്‍ ജാതി – മത – രാഷ്ട്രിയ ഭേദമന്യേ ജനങ്ങള്‍ മദ്യത്തിന്ന് അടിമപ്പെട്ടു കൊണ്ടിരിക്കുന്നു. കേരളത്തില്‍ ഇന്ന് നടന്നു കൊണ്ടിരിക്കുന്ന എല്ലാ വിധ ഗുണ്ടാ വിളയാട്ടങ്ങള്‍ക്കും അക്രമ – അനാശ്യാസ പ്രവര്‍ത്തന ങ്ങള്‍ക്കുമുള്ള ഇന്ധനമായി മദ്യം മാറുന്നു വെന്നതാണ് യാഥാര്‍ത്ഥ്യം.

ലോകത്ത് മിക്കവാറും എല്ലാ സ്ഥലങ്ങളിലും മദ്യം ലഭിക്കുന്നുണ്ട്, ഉപയോഗി ക്കുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. എന്നാല്‍ കേരളത്തിലേതു പോലെ മദ്യാസക്തിയും ആര്‍ത്തിയുമുള്ള ജനങ്ങളെ വെറെ എവിടെയും കാണാന്‍ കഴിയില്ല. മദ്യ ഷാപ്പുകള്‍‍ക്ക് മുന്നില്‍ മണിക്കൂറുകളോളം ക്ഷമയോടു കൂടി ക്യു നിന്നും, അനധികൃതമായി എളുപ്പ വഴിലൂടെ കിട്ടുന്ന വ്യാജനും വാങ്ങിക്കുടിച്ച് എന്തും ചെയ്യാമെന്ന രിതിയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തുന്നത് അവസാനിപ്പി ക്കേണ്ടതായിട്ടുണ്ട്.

പണ്ടൊക്കെ മദ്യപിക്കു ന്നവര്‍ക്ക് സമൂഹം അത്ര വലിയ മാന്യതയൊന്നും കല്പിച്ചിരു ന്നില്ലെങ്കിലും ഇന്ന് സ്ഥിതിയാകെ മാറിയിരിക്കുന്നു. ആദ്യമൊക്കെ മുതിര്‍ന്നവരുടെ ഇടയില്‍ മാത്രം കണ്ടിരുന്ന ഈ പ്രവണത ഇന്ന് ചെറുപ്പക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും സ്ത്രീകളുടെയും ഇടയിലേക്കും പടര്‍ന്നിരിക്കുന്നു. മദ്യത്തിന്റെ ലഹരിക്ക് അടിമപ്പെ ടുന്നവരുടെ എണ്ണം ദിനം പ്രതി കൂടി വരുന്നു. കേരളത്തിലെ സല്‍ക്കാരങ്ങളില്‍ മദ്യം ഒഴിച്ചു കൂടാന്‍ പറ്റാത്ത വസ്തുവായി മാറി ക്കഴിഞ്ഞിരിക്കുന്നു. വീട്ടില്‍ അച്ഛനും മക്കളും അമ്മയും എല്ലാം ഒന്നിച്ചിരുന്ന് മദ്യം കഴിക്കുന്ന സംസ്കാരം വളര്‍ന്ന് കഴിഞ്ഞിരിക്കുന്നു. മദ്യത്തിന്റെ ലഹരിയില്‍ രക്ത ബന്ധം പോലും മറക്കുന്ന അപകടകരമായ അവസ്ഥ അരാജകത്വത്തിന്റെ പടുകുഴി യിലേക്കാണ് നാടിനെ നയിക്കുന്നത്.

മദ്യത്തിന്റെ അമിതമായ ഉപയോഗം അക്രമങ്ങളും അനാശാസ്യ പ്രവര്‍ത്തനങ്ങളും മാത്രമല്ല പരിപാവനമായ നമ്മുടെ കുടുംബ ബന്ധങ്ങളെ പ്പോലും തകര്‍ക്കുന്നുണ്ട്. നിരവധി കുടുംബങ്ങളെ നിത്യ ദാരിദ്ര്യത്തിലേക്ക് നയിക്കുകയും, ഒട്ടനവധി പേരെ നിത്യ രോഗികളാക്കി മാറ്റാനും മദ്യത്തിന്റെ അമിതമായ ഉപയോഗം കാരണമായിട്ടുണ്ട്. കാലാ കാലങ്ങളില്‍ സര്‍ക്കാറിന് കോടികള്‍ ലാഭം കിട്ടുന്നുണ്ടെങ്കിലും അതിലും കൂടുതല്‍ മദ്യം മൂലമുണ്ടാകുന്ന നിത്യ രോഗികളുടെ ചികിത്സക്കായി സര്‍ക്കാര്‍ ചിലവിടേണ്ടതായി വരുന്നുണ്ട്. മാത്രമല്ല, കേരളത്തി ലുണ്ടാകുന്ന വാഹന അപകടങ്ങളില്‍ ഏറിയ പങ്കും മദ്യപിച്ച് വാഹനം ഓടിച്ചതിന്റെ ഫലമായിട്ടാണ് എന്നതാണ് യാഥാര്‍ത്ഥ്യം. വീര്യം കൂട്ടാന്‍ വ്യാജ മദ്യവും വ്യാജ സ്പിരിറ്റും കഴിച്ച് ആരോഗ്യം നശിപ്പിക്കുന്ന ജനങ്ങളെ അതില്‍ നിന്ന് പിന്തിരിപ്പി ക്കേണ്ടതായിട്ടുണ്ട്. ജനങ്ങളെ അപകടകരമായ ഈ മദ്യാസക്തിയില്‍ നിന്ന് മോചിപ്പിക്കാന്‍ ശക്തമായ നിലപാടുകളുമായി സര്‍ക്കാറും സന്നദ്ധ സംഘടനകളും ആത്മാര്‍ത്ഥമായി പരിശ്രമിക്കേ ണ്ടതായിട്ടുണ്ട്.

മദ്യം നിരോധിച്ച് ഈ മഹാ വിപത്തിനെ നേരിടാമെന്ന് കരുതുന്നവര്‍ ഇന്നും നമ്മുടെ നാട്ടിലുണ്ട്. ഇത് പ്രായോഗി കമല്ലെന്ന് നാം തിരിച്ചറിഞ്ഞിട്ടും ഇതിന്റെ പിന്നാലെ പോകുന്നത് യാഥാര്‍‍ത്ഥ്യ ങ്ങളില്‍ നിന്ന് ഒളിച്ചോടു ന്നതിന് തുല്യമാണ്. ഇന്ത്യയില്‍ പല സ്ഥലത്തും പലപ്പോഴായി മദ്യ നിരോധനം കൊണ്ടു വന്നെങ്കിലും അതൊന്നും ഫലപ്രദ മായില്ലായെ ന്നതാണ് വസ്തുത. മദ്യം മനുഷ്യനെ കുടിക്കുന്ന ഈ അവസ്ഥ മാറ്റിയെടുക്കാന്‍ വിവേകവും വിശേഷ ബുദ്ധിയുമുള്ള കേരളത്തിലെ ജനങ്ങള്‍ക്ക് കഴിയണം. കേരളത്തിലെ യുവ ജനങ്ങളിലും വിദ്യാര്‍ത്ഥി കളിലും കണ്ടു വരുന്ന മദ്യത്തിന്റെ അമിതമായ ഉപയോഗത്തില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാന്‍ കേരളത്തിലെ യുവ ജന പ്രസ്ഥാനങ്ങള്‍ക്ക് കഴിയണം. മദ്യത്തിന്റെ അമിതമായ ഉപയോഗം ആരോഗ്യത്തിന് ഹാനികരം മാത്രമല്ല നാടിന് അപമാന കരമാണെന്നും അവരെ ബോധ്യ പ്പെടുത്താനുള്ള ബോധവല്‍ക്കരണവും അനിവാര്യമാണ്.

narayanan-veliyancode

നാരായണന്‍ വെളിയംകോട്

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • ഗാസയിലെ മനുഷ്യക്കുരുതി ഉടനെ നിര്‍ത്തണം
 • ഒന്നിനും കൊള്ളാത്ത പ്രവാസികാര്യ വകുപ്പും ഒന്നും ചെയ്യാത്ത പ്രവാസികാര്യ മന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും
 • ഇന്ന് അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത് സിങ്ങിന്റെ ജന്മദിനം
 • സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളി തുറന്നു പറഞ്ഞ മഹാനടന്‍
 • മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1
 • നിയമം പിള്ളേടെ വഴിയേ…
 • സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
 • വേട്ടയാടുന്ന ദൃശ്യങ്ങള്‍
 • പോന്നോണം വരവായി… പൂവിളിയുമായി
 • ദൂരം = യു. ഡി. എഫ്.
 • അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
 • വി. എസ്. തന്നെ താരം
 • അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി
 • ഗാന്ധിയന്മാരുടെ പറന്നു കളി
 • മോശം പ്രകടനവുമായി ശ്രീശാന്ത്
 • നമ്മുടെ ചിഹ്നം ഐസ്ക്രീം…
 • കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്
 • ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി
 • കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍
 • മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ • Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine