ന്യൂഡല്‍ഹി : 617 കോടി രൂപയുടെ ആദായ നികുതി വെട്ടിപ്പ് നടത്തി പിടിയിലായ സത്യം കമ്പ്യൂട്ടേഴ്സ് ഉദ്യോഗസ്ഥരായ 5 പേര്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. തെളിവുകള്‍ നശിപ്പിക്കില്ല എന്ന ഉറപ്പിന്മേലാണ് ജാമ്യം. തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ രണ്ടു ലക്ഷം രൂപയുടെ ജാമ്യം റദ്ദ് ചെയ്യും എന്ന് കോടതി വിധിയില്‍ പറയുന്നുണ്ട്.
വളരെ ചുരുങ്ങിയ കാലം കൊണ്ട് സത്യം കമ്പ്യൂട്ടേഴ്സിനെ രാജ്യത്തെ മുന്‍ നിര കമ്പനികളില്‍ ഒന്നാക്കി മാറ്റിയ രാമലിംഗ രാജു, പക്ഷെ അതേ കമ്പനിയുടെ തകര്‍ച്ചയ്ക്കും കാരണ ക്കാരനായി. കണക്കുകളില്‍ കൃത്രിമം നടത്തിയതിനെ തുടര്‍ന്ന് ഇദ്ദേഹം കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സി. ബി. ഐ. യുടെ പിടിയില്‍ ആകുകയായിരുന്നു. ഓഹരി വിപണിയിലെ മുന്‍ നിര ഓഹരി യായിരുന്ന സത്യം കമ്പ്യൂട്ടേഴ്സിന്റെ വില കമ്പനിക്കുണ്ടായ ദുഷ്പേരിനെ തുടര്‍ന്ന് കുത്തനെ ഇടിഞ്ഞു ഒറ്റയക്കത്തില്‍ എത്തിയിരുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: തട്ടിപ്പ്, സാമ്പത്തികം