ഗോരഖ്പൂര്‍ : യു.പി. യില്‍ പടര്‍ന്നു പിടിക്കുന്ന വൈറല്‍ പനിയില്‍ വീണ്ടും 6 പേര്‍ കൂടി മരിച്ചു. ഇതോടെ പനി ബാധിച്ച് ഉത്തര്‍പ്രദേശില്‍ മരിച്ചവരുടെ എണ്ണം 438 ആയി. 261 പേര്‍ ഗോരഖ്പൂര്‍ മെഡിക്കല്‍ കോളേജിലും മറ്റ് ആശുപത്രികളിലുമായി ചികില്‍സയില്‍ കഴിയുന്നുണ്ട് എന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിക്കുന്നു.
ഇത് വരെ മൂവായിരത്തോളം പേരെ സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ബാധിച്ചു പ്രവേശിപ്പിച്ചിട്ടുണ്ട്. വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് മായാവതി സര്‍ക്കാര്‍ കൂടുതല്‍ പേരെ പ്രവേശിപ്പിക്കാനായി ആശുപത്രികളില്‍ പുതിയ വാര്‍ഡുകള്‍ പണിയാനായി 18 കോടി രൂപ അനുവദിച്ചു. എന്നാല്‍ ഇത് നോയിഡയില്‍ പണി കഴിക്കുന്ന അംബേദ്കര്‍ പാര്‍ക്കിന് അനുവദിച്ച 600 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ തുലോം കുറവാണ് എന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇത്തരം 5 പാര്‍ക്കുകള്‍ക്കായി 2500 കോടി രൂപയാണ് സംസ്ഥാനത്ത് ഉടനീളം മായാവതി സര്‍ക്കാര്‍ ചിലവഴിക്കുന്നത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, ദുരന്തം