വിദേശ വിമാനങ്ങള്‍ ആഭ്യന്തര മേഖലയിലും

November 14th, 2011

air-india-maharaja-epathram

ന്യൂഡല്‍ഹി : ഇന്ത്യയുടെ ഔദ്യോഗിക വിമാന കമ്പനിയില്‍ തൊഴിലാളി സമരവും അപകടങ്ങളും വിമാനം റദ്ദ്‌ ചെയ്യലും ഒക്കെയായി പ്രശ്നങ്ങള്‍ കൊടുമ്പിരി കൊള്ളുന്ന തക്കത്തില്‍ വിദേശ വിമാന കമ്പനികള്‍ക്കായി ഇന്ത്യന്‍ ആഭ്യന്തര വിമാന ഗതാഗത രംഗം തുറന്നു കൊടുക്കുവാനുള്ള പദ്ധതികള്‍ പരിഗണിക്കും എന്ന് വ്യോമ ഗതാഗത മന്ത്രി വയലാര്‍ രവി അറിയിച്ചു.

വിദേശ കമ്പനികളുടെ കടന്നു വരവ് സുഗമമാക്കാനുള്ള മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായാണ് ഇന്ത്യന്‍ വിമാന കമ്പനികളില്‍ നടക്കുന്ന മിക്ക സമരങ്ങളും അകാരണമായ സര്‍വീസ്‌ റദ്ദ്‌ ചെയ്യലുമൊക്കെ എന്നൊക്കെയുള്ള ആരോപണങ്ങള്‍ ശക്തമാവുമ്പോള്‍ വയലാര്‍ രവിയുടെ പ്രസ്താവനയ്ക്ക് ഏറെ പ്രാധാന്യം കൈവരുന്നു.

ഏറ്റവും ഒടുവിലായി പ്രതിസന്ധി മൂലം നിരവധി സര്‍വീസുകള്‍ നിര്‍ത്തി വെച്ച് യാത്രക്കാര്‍ക്ക്‌ ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ച കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ചെയര്‍മാന്‍ വിജയ്‌ മല്യ തങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ വിദേശ നിക്ഷേപമായി 400 കോടി രൂപ ഉടനടി ആവശ്യമാണെന്നും അതിനാല്‍ ആഭ്യന്തര വിമാന ഗതാഗത രംഗത്ത്‌ വിദേശ നിക്ഷേപത്തിനുള്ള അനുമതി സര്‍ക്കാര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടതും ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ്.

ഇന്ത്യന്‍ വിമാന കമ്പനികളെ അടച്ചു പൂട്ടാന്‍ നിര്‍ബന്ധിതമാക്കുകയും ലോകത്തെ തന്നെ ഏറ്റവും സമ്പന്നമായ വിപണിയായ ഇന്ത്യയിലെ ആഭ്യന്തര വിമാന ഗതാഗത രംഗം വിദേശ വിമാന കമ്പനികള്‍ക്ക്‌ ആധിപത്യം സ്ഥാപിക്കാനായി തുറന്നു കൊടുക്കുകയും ചെയ്യുന്നതോടു കൂടി അവശേഷിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ കൂടി പൂട്ടിപ്പോവും എന്നത് ഉറപ്പാണ്. ഇത് തന്നെയാണ് വിദേശ കമ്പനികളെ സഹായിക്കാനായി കച്ച കെട്ടി ഭരണത്തില്‍ ഏറിയിരിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന് വേണ്ടതും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചെക്കുകളുടെ കാലാവധി മൂന്നുമാസമായി ആര്‍. ബി. ഐ കുറയ്ക്കുന്നു

November 8th, 2011

RBI-epathram

മുംബൈ: ചെക്ക്,ഡ്രാഫ്റ്റ്, ബാങ്കേഴ്സ് ചെക്ക്, പേ ഓര്‍ഡര്‍ തുടങ്ങിയവയുടെ കാലാവധി മൂന്നുമാസമാക്കിക്കൊണ്ട് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍. ബി. ഐ) നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്നു. 2012 ഏപ്രില്‍ ഒന്നുമുതല്‍ ആയിരിക്കും ഇത് പ്രാബല്യത്തില്‍ വരിക. നിലവില്‍ ആറുമാസമാണ് കാലാവധി എന്നാല്‍ ഇത് പലരും ദുരുപയോഗം ചെയ്യുന്നതായിട്ട് കണ്ടതിനെ തുടര്‍ന്നാണ് പുതിയ നിയന്ത്രണം കൊണ്ടുവരുവാന്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചത്. കാലാവധിയില്‍ മാറ്റം വരുത്തിയ കാര്യം ബാങ്കുകള്‍ ചെക്കുകളില്‍ രേഖപ്പെടുത്തണമെന്നും ഉപഭോക്താക്കളെ അറിയിക്കണമെന്നും 2012 ഏപ്രില്‍ ഒന്നിനു ശേഷം 3 മാസത്തിലധികം കാലാവധിയുള്ള ചെക്കുകള്‍ ഉപഭോക്താക്കള്‍ ബാങ്കുകളില്‍ സമര്‍പ്പിച്ചാല്‍ അതിനു പണം നല്‍കരുതെന്ന് ആര്‍. ബി. ഐ നിര്‍ദ്ദേശത്തില്‍ പറയുന്നു.

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ഡോ. ഭൂപെന്‍ ഹസാരിക അന്തരിച്ചു

November 6th, 2011

dr-bhupen-hazarika-epathram

ഭുവനേശ്വര്‍ : പ്രശസ്ത ആസാമീസ്‌ ഗായകന്‍ പത്മഭൂഷന്‍ ഡോ. ഭൂപെന്‍ ഹസാരിക (85) അന്തരിച്ചു. മാസങ്ങളായി മുംബൈയിലെ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്ന അദ്ദേഹം ശനിയാഴ്ച വൈകീട്ട് 4:37നാണ് മരണത്തിന് കീഴടങ്ങിയത്‌. 1926 സെപ്റ്റംബര്‍ 8ന് ആസാമിലെ സാദിയയില്‍ ജനിച്ച ഭുപെന്‍ ആദ്യ ഗാനം പന്ത്രണ്ടാം വയസില്‍ ഇന്ദ്രമാലതി എന്ന ആസാമീസ്‌ സിനിമയ്ക്ക് വേണ്ടി ആലപിച്ചു ശ്രദ്ധേയനായി. തുടര്‍ന്ന് ഇന്ത്യന്‍ സംഗീത രംഗത്ത്‌ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിനെ 2001ല്‍ രാഷ്ട്രം പത്മഭൂഷന്‍ നല്‍കി ആദരിച്ചു. 1992ല്‍ ചലച്ചിത്ര രംഗത്തെ ആജീവനാന്ത സംഭാവനകള്‍ക്കായി ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്കാരവും ലഭിക്കുകയുണ്ടായി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

162 എം.പിമാര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍

November 5th, 2011

crime-epathram

ന്യൂഡല്‍ഹി: 162 എം.പിമാര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്നും, ഇവരുടെ വിവരങ്ങള്‍ അതിവേഗ കോടതിയില്‍ ഒരു മാസത്തിനകം മറുപടി നല്‍കാനാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനും സംസ്‌ഥാനങ്ങള്‍ക്കും നോട്ടീസ്‌ അയച്ചു. ക്രിമിനല്‍ കേസില്‍പ്പെട്ട 162 എം.പിമാരില്‍ 76 പേര്‍ ഗുരുതരമായ കുറ്റങ്ങള്‍ക്ക് കേസെടുത്തവരാണ്. 162 എം.പിമാര്‍ വിവിധ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന കാര്യം ഏറെ അസ്വസ്‌ഥജനകമാണെന്നു ജസ്‌റ്റിസ്‌ പി. സദാശിവത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ച്‌ നിരീക്ഷിച്ചു. മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറായിരുന്ന ജെ.എം. ലിംഗ്‌ദോ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണു കോടതിയുടെ നടപടി. ലിങ്‌ദോയിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ്‌ ധവാനാണ് കോടതിയില്‍ ഹാജരായത്‌.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എണ്ണ കമ്പനി നഷ്ടത്തിലെന്നത് കള്ളകഥ; ലാഭം 11432 കോടി

November 5th, 2011

petroleum-money-epathram

ന്യൂഡല്‍ഹി: വില വര്‍ധിപ്പിക്കാന്‍ കാരണം എണ്ണ കമ്പനികള്‍ ഒരു ലിറ്ററിന് 1.50 പൈസ നഷ്ടത്തിലാണ് പെട്രോള്‍ വില്‍ക്കുന്നത്‌ എന്ന കണക്ക് പറയുന്ന രാജ്യത്തെ എണ്ണക്കമ്പനികള്‍ കഴിഞ്ഞ വര്‍ഷം ഉണ്ടാക്കിയത് 11,432 കോടി രൂപയുടെ ലാഭം. റിലയന്‍സിന്‍റെ കഴിഞ്ഞ ത്രൈമാസത്തില്‍ മാത്രം ലാഭം 5,136 കോടിയാണ്‌. എന്നാല്‍ ഫ്രാന്‍സിലെ കാനില്‍ ജി-20 സമ്മേളനത്തിനിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ പെട്രോള്‍ വിലവര്‍ധനയെ ന്യായീകരിക്കാനാണു ശ്രമിച്ചത്‌. ഇന്ധന വിലയില്‍ സര്‍ക്കാരിന്റെ നിയന്ത്രണം പൂര്‍ണമായും നീക്കുന്ന ദിശയില്‍ മുന്നോട്ടു പോകുകയാണു വേണ്ടതെന്ന നിലപാട് അദ്ദേഹം തുറന്നു പറഞ്ഞു. വിപണിക്കു സ്വന്തം നിലയില്‍ നില്‍ക്കാന്‍ കഴിയണമെന്നു പറഞ്ഞ അദ്ദേഹം പെട്രോളിന്റെ കാര്യത്തിലെന്ന പോലെ ഡീസല്‍, മണ്ണെണ്ണ, പാചകവാതകം എന്നിവയുടെ വിലനിര്‍ണയവും കമ്പനികള്‍ക്കു കൈമാറാനുള്ള നീക്കത്തില്‍നിന്നു പിന്നോട്ടില്ലെന്നു വ്യക്‌തമാക്കുകയാണു ചെയ്‌തത്‌. ഇവയുടെ വില പുതുക്കുന്നതിനു വേണ്ടി ഉന്നതാധികാര മന്ത്രിസഭാ സമിതി യോഗം ചേരാനിരിക്കെയാണ്‌ ഇത്‌. ഇതിലും കനത്ത അടിയാണു വരാനിരിക്കുന്നതെന്ന സൂചനയാണ് ഇതിലൂടെ വ്യക്തമാകുന്നത്. പ്രധാനമന്ത്രിയുടെ ഈ നീക്കത്തില്‍ കോണ്‍ഗ്രസി നകത്ത് നിന്ന് തന്നെ എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. യു.പി.എ. സഖ്യത്തിനുള്ളില്‍ നിന്നും ഭീഷണികളും സമ്മര്‍ദങ്ങളും ശക്‌തമായ സാഹചര്യത്തില്‍ കണ്ണില്‍ പൊടിയിടാന്‍ വിലവര്‍ധനയില്‍ നേരിയ ഇളവു നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി യെടുക്കുമെന്നാണു സൂചന. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ ഇന്നു ഫ്രാന്‍സില്‍നിന്നു തിരിച്ചെത്തിയശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page — « Previous « പെട്രോള്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചു
Next » — Next Page » 162 എം.പിമാര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ »



  • വീണ്ടും സമര ഭൂമികയായി ഡൽഹി
  • പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് : നിയമം കർശ്ശനമായി നടപ്പാക്കണം എന്ന് സുപ്രീം കോടതി
  • സിം കാർഡുകളുടെ എണ്ണത്തിൽ കർശ്ശന നിയന്ത്രണം
  • പുതിയ ഡാം നിർമ്മിക്കാം : മുഴുവൻ വെള്ളവും തമിഴ്നാടിന്
  • ലോക് സഭയിൽ ബിൽ പാസ്സാക്കി : ഇനി മുതൽ ‘കേരളം’ തന്നെ
  • ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല
  • ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.
  • പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine