- ലിജി അരുണ്‍
വായിക്കുക: അന്താരാഷ്ട്രം, പരിസ്ഥിതി, പ്രതിഷേധം
ന്യൂഡല്‍ഹി : അയോദ്ധ്യാ കേസില്‍ വിധി പറഞ്ഞ ജഡ്ജിമാരെ വധിക്കാനുള്ള ശ്രമം നടന്നതായി ആഭ്യന്തര മന്ത്രി പി. ചിദംബരം വെളിപ്പെടുത്തി. ജൂണ്‍ 2011 ന് ഇതിനായി ഗൂഡാലോചന നടത്തിയ പത്തംഗ സിമി സംഘത്തെ പോലീസ് പിടിച്ചതോടെയാണ് ജഡ്ജിമാരെ വധിക്കാനുള്ള പദ്ധതി പൊളിഞ്ഞത്. മുംബൈ ആക്രമണത്തിന് ശേഷം നടന്ന പോലീസ് നടപടികളില്‍ അന്‍പതിലേറെ ഭീകര സംഘങ്ങളെ പോലീസ് പിടി കൂടിയിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ആണ് ഭീകരതയുടെ കേന്ദ്രങ്ങള്‍. പാക്കിസ്ഥാനിലെ മൂന്നു ഭീകര സംഘങ്ങളുടെ പ്രധാന ലക്ഷ്യം ഇന്ത്യയാണ് എന്നും ചിദംബരം പറഞ്ഞു.
- ജെ.എസ്.
ഹൈദരാബാദ് : ബൈക്ക് അപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്ന മുന്‍ ക്രിക്കറ്റ് താരവും മൊറാദാബാദ് എം. പി. യുമായ മൊഹമ്മദ് അസറുദ്ദീന്റെ മകന് അയസുദ്ദീന്‍ മരിച്ചു. 19 വയസായിരുന്നു. സെപ്റ്റെംബര് 11 നാണ് അയസുദ്ദീനും പതിനാറുകാരനായ ബന്ധു അജ്മല്‍ ഉര് റഹ്മാനും ഓടിച്ചിരുന്ന സ്പോര്‍ട്ട്സ് ബൈക്ക് ഹൈദരാബാദില്‍ റോഡില്‍ നിന്നും തെറിച്ചു പോയി അപകടത്തില്‍ പെട്ടത്. അജ്മല്‍ അപകടത്തില്‍ തല്‍ക്ഷണം കൊല്ലപ്പെട്ടിരുന്നു.
- ജെ.എസ്.
ന്യൂഡല്‍ഹി : തലസ്ഥാന നഗരിയില്‍ കനത്ത മഴ തുടരുന്നു. തുടര്‍ച്ചയായ മഴ മൂലം പലയിടത്തും വെള്ളം പൊങ്ങി ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് മുഴുവന്‍ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. മണിക്കൂറില്‍ 117 മില്ലീമീറ്റര്‍ മഴയാണ് ഡല്‍ഹി വിമാനത്താവളത്തില്‍ ഇന്നലെ ലഭിച്ചത്. ഇത് 1959 ലെ റിക്കോര്‍ഡാണ് ഭേദിച്ചത്. ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മൂന്നാം ടെര്‍മിനലില്‍ വെള്ളം പൊങ്ങി പ്രവര്‍ത്തനം തടസ്സപ്പെട്ടു. യാത്രക്കാരെയും അവരുടെ ലഗ്ഗേജും അന്താരാഷ്ട്ര ലോബിയിലേക്ക് തിരിച്ചു വിടേണ്ടി വന്നു. എന്നാല്‍ വിമാനങ്ങള്‍ ഒന്നും തന്നെ റദ്ദ് ചെയ്യേണ്ടി വന്നില്ല എന്ന് അധികൃതര്‍ അറിയിച്ചു.
- ജെ.എസ്.
ന്യൂഡല്‍ഹി : രാജ്യത്തെ പെട്രോള്‍ വിലയില്‍ ഇന്നലെ രാത്രി മുതല്‍ വീണ്ടും വര്‍ദ്ധനവ് വരുത്തി. ലിറ്ററിന് 3.14 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഇന്നലെ രാത്രി എണ്ണ കമ്പനികളുടെ തലവന്മാര് നടത്തിയ കൂടിയാലോചനയ്ക്കു ശേഷമാണ് ഈ തീരുമാനം ഉണ്ടായത്. എണ്ണ വിലയ്ക്ക് കഴിഞ്ഞ ജൂണിലാണ് സര്‍ക്കാര്‍ നിയന്ത്രണം എടുത്തു കളഞ്ഞത്. നാല് മാസം മുന്‍പ് പെട്രോള്‍ വില 5 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു.
പെട്രോള്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഡി. എം. കെ., ടി. എം. സി. എന്നീ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്നത്തെ മന്ത്രിമാരുടെ യോഗം ബഹിഷ്ക്കരിക്കും എന്ന് അറിയിച്ചിട്ടുണ്ട്.
- ജെ.എസ്.
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, സാമ്പത്തികം