
- എസ്. കുമാര്‍
വായിക്കുക: ഇന്ത്യ, സാമ്പത്തികം
- എസ്. കുമാര്‍
വായിക്കുക: ഇന്ത്യ, സാമ്പത്തികം
പാറ്റ്ന : മതിലുകള്‍ക്കും ചെവിയുണ്ട് എന്ന് പറയുന്നത് ഫേസ്ബുക്ക് മതിലിനും ബാധകമാണ് എന്ന് ബീഹാറിലെ രണ്ടു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മനസിലാക്കിയപ്പോഴേക്കും ഏറെ വൈകി പോയിരുന്നു. സോഷ്യല്‍ നെറ്റ്വര്‍ക്ക് വെബ് സൈറ്റായ ഫേസ്ബുക്കിന്റെ മതിലില്‍ (wall) സുഹൃത്തുക്കളുമായി തങ്ങളുടെ അമര്‍ഷം പങ്കു വെച്ച അവരെ തേടിയെത്തിയത് വകുപ്പ് തല അന്വേഷണവും സസ്പെന്‍ഷനുമാണ്.
ഒരു റിബല്‍ ജനതാ ദള്‍ (യു) രാഷ്ട്രീയ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിനെ പറ്റിയുള്ള കമന്റിനാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അരുണ്‍ നാരായന് വെട്ടിലായത് എങ്കില്‍ തനിക്ക് പ്രോവിഡന്റ് ഫണ്ടില്‍ നിന്നും വായ്പ ലഭിക്കാന്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടിന്റെ അനുഭവം പങ്കു വെച്ചതിനാണ് മുസാഫിര്‍ ബൈത്തയ്ക്കെതിരെ സസ്പെന്ഷന് നടപടി വന്നത്.
വിവരാവകാശ നിയമം നടപ്പിലാക്കുന്നതില്‍ പേര് കേട്ട ബീഹാറില്‍ തന്നെ സ്വന്തം ഉദ്യോഗസ്ഥരുടെ സ്വകാര്യ അഭിപ്രായ പ്രകടനങ്ങള്‍ക്ക് നേരെ ഇത്തരം കര്‍ശനമായ നടപടികള്‍ ഉണ്ടായത് ഏറെ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഇവര്‍ക്ക് അനുകൂലമായി വമ്പിച്ച പിന്തുണയാണ് ഇന്റര്‍നെറ്റില്‍ സംജാതമായിട്ടുള്ളത്. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റമാണ് എന്ന് ഫേസ്ബുക്ക് ഉപയോക്താക്കള്‍ അഭിപ്രായപ്പെടുന്നു.
- ജെ.എസ്.
വായിക്കുക: ഇന്റര്‍നെറ്റ്, പ്രതിഷേധം, മനുഷ്യാവകാശം, വിവാദം
മുംബൈ : ഗസല്‍ ചക്രവര്‍ത്തിയായ ജഗജിത് സിംഗ് അത്യാസന്ന നിലയില്‍ മുംബൈയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ തലച്ചോറിന് ക്ഷതം ഏറ്റിട്ടുണ്ട് എന്ന് ചികില്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിലാണ് അദ്ദേഹം ചികില്‍സയില്‍ കഴിയുന്നത്. ഇന്ന് അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാനായി ഒരു അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയുണ്ടായി. 70 വയസുള്ള ജഗജിത് സിംഗ് ഇപ്പോള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. അദ്ദേഹാം ഇനിയും അപകട നില തരണം ചെയ്തിട്ടില്ല എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇന്ന് മുംബൈയില്‍ ഒരു സംഗീത സദസ്സില്‍ പങ്കെടുക്കേണ്ടതായിരുന്നു അദ്ദേഹം. പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാണ് ഉണ്ടായത്.
ഗസല്‍ സംഗീത രംഗത്തെ പ്രേമ സാന്ദ്രമാക്കിയ അദ്ദേഹത്തിന്റെ ഗസലുകള്‍ അനേക ലക്ഷം സംഗീത ആരാധകരുടെ ഹൃദയങ്ങളില്‍ പ്രണയത്തിന്റെ അപൂര്‍വ സൌരഭ്യം പകര്‍ന്ന് എന്നെന്നും അലയടിച്ചു കൊണ്ടിരിക്കുന്നവയാണ്.
- ജെ.എസ്.
വായിക്കുക: സംഗീതം, സാംസ്കാരികം
ന്യൂഡല്‍ഹി : അന്തരിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ “ടൈഗര്‍” മന്‍സൂര്‍ അലി ഖാന് പട്ടോഡിക്ക് രാജ്യം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇന്നലെ അന്തരിച്ച അദ്ദേഹത്തിന് 70 വയസായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്‍ ആയിരുന്നു ടൈഗര്‍ പട്ടോഡി.
ഒരു കണ്ണിന് കാഴ്ച ഇല്ലാതെ തന്നെ മൂവായിരത്തോളം റണ്ണുകള്‍ നേടിയ പട്ടോഡി ഒരു ക്രിക്കറ്റ് ഇതിഹാസം ആയിരുന്നു എന്ന് സുനില്‍ ഗാവസ്കര്‍ പറഞ്ഞു. ഒറ്റ കണ്ണ് കൊണ്ട് കളിക്കുന്നത് എത്ര ദുഷ്കരമാണ് എന്ന് ബാറ്റ് ചെയ്തിട്ടുള്ള ആര്‍ക്കും അറിയാം. എന്നിട്ടും അദ്ദേഹം കൈവരിച്ച നേട്ടം എത്ര മഹാനായ കളിക്കാരനായിരുന്നു അദ്ദേഹം എന്ന് തെളിയിക്കുന്നു എന്നാണ് മുന്‍ പാക്കിസ്ഥാന് ക്യാപ്റ്റന്‍ ഇമ്രാന് ഖാന് പറഞ്ഞത്. ക്രിക്കറ്റ് ലോകത്തിന് തീരാ നഷ്ടമാണ് പട്ടോഡിയുടെ വിയോഗമെന്നാണ് ഇന്ത്യന്‍ താരം സച്ചിന് ടെണ്ടുല്‍ക്കര്‍ പറഞ്ഞത്.
1961 മുതല്‍ 1975 വരെ 46 ടെസ്റ്റ് മല്‍സരങ്ങളില്‍ പട്ടോഡി ഇന്ത്യന്‍ ടീമില്‍ കളിച്ചു. ഇതില്‍ 40 മല്‍സരങ്ങളില്‍ അദ്ദേഹമാണ് ഇന്ത്യയെ നയിച്ചത്. ഇതില്‍ ഒന്‍പത് മല്‍സരങ്ങള്‍ ജയിക്കുകയും ചെയ്തു.
ടെസ്റ്റ് ക്രിക്കറ്റില്‍ പകച്ചു നിന്നിരുന്ന ഇന്ത്യന്‍ ടീമിനെ 1968ല്‍ ന്യൂസീലന്‍ഡിനെതിരെ വിദേശ മണ്ണിലുള്ള ആദ്യ ടെസ്റ്റ് വിജയത്തിലേക്ക് അദ്ദേഹം നയിച്ചു. പട്ടോഡി ഇല്ലായിരുന്നുവെങ്കില്‍ ജയിക്കാനായി കളിക്കുന്ന ഒരു ലോകോത്തര ടീമായി വളരാന്‍ ഇന്ത്യന്‍ ടീമിന് ഏറെ നാള് കാത്തിരിക്കേണ്ടി വന്നേനെ എന്നാണ് വിലയിരുത്തപ്പെടുന്നത്.
- ജെ.എസ്.
വായിക്കുക: കായികം, ക്രിക്കറ്റ്, ചരമം