മാധ്യമ വിചാരണ തെറ്റെന്ന് നിയമ മന്ത്രി

October 16th, 2011

salman-khurshid-epathram

ന്യൂഡല്‍ഹി : 2 ജി സ്പെക്ട്രം അഴിമതി കേസിന്റെ വാദം സുപ്രീം കോടതിയില്‍ നടക്കുമ്പോള്‍ മാധ്യമങ്ങള്‍ ഈ വിഷയം കൈകാര്യം ചെയ്യുന്ന വിധം ശരിയല്ല എന്ന് കേന്ദ്ര നിയമ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌ പറയുന്നു. ടി. വി. സ്റ്റുഡിയോകളില്‍ ടെലിവിഷന്‍ അവതാരകര്‍ ജഡ്ജി ചമഞ്ഞു വിഷയത്തില്‍ വിധി പുറപ്പെടുവിക്കുന്ന രീതി തെറ്റാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരാളെ രണ്ടു പേര്‍ വിചാരണ ചെയ്യുന്നത് ശരിയല്ല. എന്തെങ്കിലും നടന്നതിനു ശേഷം മാത്രമേ അതെ പറ്റി അഭിപ്രായം പുറപ്പെടുവിക്കാന്‍ പാടുള്ളൂ. അല്ലാതെ തങ്ങളാണ് എല്ലാം തീരുമാനിക്കുന്നത് എന്ന മട്ടിലുള്ള മാധ്യമങ്ങളുടെ രീതി ശരിയല്ല എന്നും മന്ത്രി പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യെദ്യൂരപ്പയെ ആശുപത്രിയിലേക്ക്‌ മാറ്റി

October 16th, 2011

yeddyurappa-epathram

ബാംഗ്ലൂര്‍ : അറസ്റ്റിലായ മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി ബി. എസ്. യെദ്യൂരപ്പയെ നെഞ്ചു വേദനയുണ്ട് എന്ന് പരാതിപ്പെട്ടതിനെ തുടര്‍ന്ന് ജയിലില്‍ നിന്നും ആശുപത്രിയിലേക്ക്‌ മാറ്റി. ജയദേവ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ് അദ്ദേഹം. ഇന്ന് പുലര്‍ച്ചെയാണ് യെദ്യൂരപ്പ കഠിനമായ നെഞ്ചുവേദന ഉണ്ടെന്നു പരാതിപ്പെട്ടത്‌. തുടര്‍ന്ന് രണ്ടു മൂന്നു തവണ ചര്‍ദ്ദിക്കുകയും ചെയ്തു. ഉടനെ തന്നെ ജയില്‍ അധികൃതര്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈമാറ്റം ചെയ്യാന്‍ കൂട്ടുനിന്ന കുറ്റത്തിനാണ് ഇദ്ദേഹത്തെ പോലീസ്‌ അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 22 വരെ ഇദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് റിമാന്‍ഡ്‌ ചെയ്തിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

വനത്തില്‍ ഒളിച്ചിരിക്കുന്നത് ഭീരുക്കളായ വാടക ഗുണ്ടകള്‍ എന്ന് മമതാ ബാനര്‍ജി

October 16th, 2011

mamata-banerjee-epathram

കോല്‍ക്കത്ത : ആദര്‍ശങ്ങളോ പ്രത്യയശാസ്ത്രങ്ങളോ ഇല്ലാത്ത വെറും വാടക കൊലയാളികളാണ് വനത്തില്‍ ഒളിച്ചിരുന്ന് യുദ്ധം ചെയ്യുന്നത് എന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രസ്താവിച്ചു. ഇവര്‍ കാട്ടുകൊള്ളക്കാരും വാടക ഗുണ്ടകളുമാണ്. വനത്തില്‍ ഒളിച്ചിരിക്കുന്ന വെറും ഭീരുക്കളായ ഗുണ്ടകളാണ് ഇവര്‍. മാവോയിസ്റ്റുകളുടെ പേരെടുത്തു പറയാതെ ഇവര്‍ക്കെതിരെ ആഞ്ഞടിച്ച മുഖ്യമന്ത്രി ഇവര്‍ക്ക്‌ “ഇസ”ങ്ങലില്ല എന്ന് പരിഹസിച്ചു. മാര്‍ക്സിസമോ മാവോയിസമോ കോണ്ഗ്രസ് രാഷ്ട്രീയമോ മറ്റ് ദേശീയതയോ ഇവര്‍ക്കില്ല. രാത്രിയുടെ മറവില്‍ കൂട്ടത്തോടെ മോട്ടോര്‍ സൈക്കിളില്‍ വന്നു കൊല ചെയ്തു തിരികെ പോകുന്ന ഇവര്‍ക്ക് ഉള്ളത് വെറും കൊലപാതക രാഷ്ട്രീയമാണ് എന്നും മമത പറഞ്ഞു. ധൈര്യമുണ്ടെങ്കില്‍ ഇവര്‍ തന്നെ വധിക്കട്ടെ എന്നും മമത വെല്ലുവിളിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രധാനമന്ത്രി പ്രിട്ടോറിയയിലേക്ക്

October 16th, 2011

Manmohan-Singh-epathram

ന്യൂഡല്‍ഹി : പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തിങ്കളാഴ്ച പ്രിട്ടോറിയ സന്ദര്‍ശിക്കും. ദുഷ്ക്കരമായ സാമ്പത്തിക സുരക്ഷാ പരിതസ്ഥിതികളെ പറ്റി നടക്കുന്ന ഇന്ത്യാ – ബ്രസീല്‍ – ദക്ഷിണ ആഫ്രിക്കാ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി പ്രിട്ടോറിയയില്‍ എത്തുന്നത്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ ബ്രസീല്‍ പ്രസിഡണ്ട് ദില്‍മ റൂസ്സഫ്‌, ദക്ഷിണ ആഫ്രിക്കന്‍ പ്രസിഡണ്ട് ജേക്കബ്‌ സൂമ എന്നിവരുമായി പ്രധാനമന്ത്രി പ്രത്യേകം ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.

യൂറോപ്പിലെ സാമ്പത്തിക മാന്ദ്യത്തിന്റെ വെളിച്ചത്തില്‍ തങ്ങള്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് നേതാക്കള്‍ ചര്‍ച്ച ചെയ്യും. ആസന്നമായ ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുവാന്‍ പോകുന്ന സാഹചര്യത്തില്‍ ഈ ലോക നേതാക്കള്‍ നടത്തുന്ന ചര്‍ച്ചകള്‍ക്ക്‌ ഏറെ പ്രാധാന്യം കൈവരുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പണം നല്‍കി വാര്‍ത്ത കൊടുത്ത ബി.ജെ.പി. വെട്ടിലായി

October 15th, 2011

lk-advani-epathram

ന്യൂഡല്‍ഹി : എല്‍. കെ. അദ്വാനി നടത്തുന്ന ജന ചേതന യാത്രയുടെ വാര്‍ത്ത മാദ്ധ്യമങ്ങള്‍ പ്രാധാന്യത്തോടെ നല്‍കുവാനായി മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക്‌ പണം നല്‍കിയ വാര്‍ത്ത പുറത്തായതോടെ ബി. ജെ. പി. വെട്ടിലായി. മദ്ധ്യപ്രദേശില്‍ നടന്ന ഒരു പത്ര സമ്മേളനത്തിലാണ് 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ അടങ്ങിയ കവറുകള്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക്‌ വിതരണം ചെയ്തത്. വാര്‍ത്ത പുറത്തായതിനെ തുടര്‍ന്ന് പത്ര സമ്മേളനം സംഘടിപ്പിച്ച ബി. ജെ. പി. മാദ്ധ്യമ വിഭാഗം നേതാവ്‌ ശ്യാം ഗുപ്തയെ പാര്‍ട്ടി സസ്പെന്‍ഡ്‌ ചെയ്തു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കൃഷ്ണ പൂനിയ ഒളിമ്പിക്സിലേക്ക്
Next »Next Page » പ്രധാനമന്ത്രി പ്രിട്ടോറിയയിലേക്ക് »



  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine