ന്യൂഡല്‍ഹി : ഭോപ്പാല്‍ വിഷ വാതക ദുരന്തത്തിലെ ഇരകള്‍ക്ക് നേരെ മദ്ധ്യപ്രദേശ് പോലീസ് നടത്തിയ അതിക്രമത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ മദ്ധ്യപ്രദേശ് സര്‍ക്കാരിനെതിരെ നടപടി സ്വീകരിച്ചു. ഡിസംബര്‍ മൂന്നിന് ഭോപ്പാല്‍ ദുരന്ത ഇരകള്‍ നടത്തിയ പ്രതിഷേധ സമരത്തിന് എതിരെയാണ് പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്.
ലാത്തിചാര്‍ജ്ജില്‍ സ്ത്രീകളുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. കാല്‍ നൂറ്റാണ്ടിലധികമായ സമര ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവമുണ്ടാവുന്നത്. ഇരകളോടുള്ള സര്‍ക്കാറിന്‍റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് ട്രെയിന്‍ തടയല്‍ സമരത്തിന് സമര സമിതി ആഹ്വാനം ചെയ്തത്. സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തില്‍ സ്വമേധയാ ഇടപെട്ട മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.