ജെയ്പൂര്‍ : സല്‍മാന്‍ റഷ്ദി യുടെ “സാത്താനിക് വേഴ്സസ്” എന്ന പുസ്തകത്തിന്റെ നിരോധനത്തോട് പ്രതിഷേധം രേഖപ്പെടുത്തി കൊണ്ട് ജെയ്പൂര്‍ സാഹിത്യ ഉത്സവത്തില്‍ പങ്കെടുത്ത സാഹിത്യകാരന്മാര്‍ പുസ്തകത്തിലെ ഭാഗങ്ങള്‍ പൊതു വേദിയില്‍ വായിച്ചു. ഇത് സര്‍ക്കാര്‍ നിരോധനത്തിന്റെ ലംഘനമാണ് എന്ന് പറഞ്ഞ് പോലീസ് ഇടപെട്ട് നിര്‍ത്തി വെച്ചു. ഉത്സവത്തില്‍ സല്‍മാന്‍ റഷ്ദി പങ്കെടുക്കുന്നതിനെതിരെ ചില മുസ്ലിം സംഘടനകള്‍ പ്രതിഷേധ പ്രകടനങ്ങളുമായി രംഗത്ത് വന്നിരുന്നു. ഇതേ തുടര്‍ന്ന് അവസാന നിമിഷം റഷ്ദി ഉത്സവത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും പിന്മാറുകയായിരുന്നു.