ന്യൂദല്‍ഹി: കൊല്ലം തീരത്ത് നിന്ന് മല്‍സ്യബന്ധനത്തിന് പോയവരെ വെടിവെച്ച് കൊന്ന കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരായ ലെസ്റ്റോറെ മാര്‍സി മിലാനോ, സല്‍വതോറെ ഗിറോണെ എന്നിവര്‍ക്ക് നയതന്ത്ര പരിരക്ഷ ആവശ്യപ്പെടുമെന്നും, അന്വേഷണം ഇറ്റലിയില്‍ നടത്തണമെന്നും വിചാരണ യു.എന്‍ നിയമപ്രകാരമാകണമെന്നും കോടതിയോട് ആവശ്യപ്പെടും ഇറ്റാലിയന്‍ അഭിഭാഷകര്‍ അറിയിച്ചു. ഇറ്റാലിയന്‍ പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥരാണ് അറസ്റ്റിലായ കപ്പലിലെ സുരക്ഷാ ഗാര്‍ഡുകളുള്‍. കപ്പലിന്റെ ക്യാപ്റ്റന്‍ ഉമ്പ്രറ്റോ വിറ്റേലിയും പൊലീസ് കസ്റ്റഡിയിലാണ്. ഫെബ്രുവരി 15നാണ് ഇറ്റാലിയന്‍ ചരക്കു കപ്പലായ എന്റിക ലെക്സിയില്‍ നിന്ന് വെടിയേറ്റ് സെലസ്റ്റിന്‍, പിങ്കു എന്നിവര്‍ കൊല്ലപ്പെട്ടത്.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അന്താരാഷ്ട്രം, കുറ്റകൃത്യം, കോടതി