ന്യൂഡല്‍ഹി: വിജിലന്‍സ് അന്വേഷണത്തിന്റെ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്റെ രാജിയുടെ കാര്യത്തില്‍ സി. പി. എം. കേന്ദ്ര കമ്മിറ്റിക്ക് യോജിപ്പാണെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ സംസ്ഥാനത്തെ യു. ഡി. എഫ്. സര്‍ക്കാര്‍ നല്‍കിയ കേസും അതിന്റെ പ്രത്യാഘാതങ്ങളും കൊല്‍ക്കത്തയില്‍ നടക്കുന്ന സി. പി. എം. കേന്ദ്ര കമ്മിറ്റിയില്‍ പ്രത്യേക ചര്‍ച്ചാ വിഷയമായില്ല. തന്റെ പേരിലുണ്ടായ വിജിലന്‍സ് അന്വേഷണത്തിന്റെ സാഹചര്യങ്ങള്‍ വിശദീകരിച്ചു കൊണ്ട് വി. എസ്. കേന്ദ്ര കമ്മിറ്റിക്ക് കത്തു നല്‍കിയിരുന്നു. കേരള സര്‍ക്കാറിന്റെ നടപടി രാഷ്ട്രീയ പ്രേരിത മാണെന്നു തന്നെയാണ്വി. എസ്സിന്റെ വിശദീകരണം സ്വീകരിച്ച കേന്ദ്ര കമ്മറ്റിയുടെ അഭിപ്രായം. എന്നാല്‍ കുറ്റപത്രം നല്‍കിയാല്‍ രാജി വെയ്ക്കുമെന്ന വി. എസ്സിന്റെ പ്രഖ്യാപനത്തോടും കേന്ദ്ര കമ്മിറ്റിക്കും, പൊളിറ്റ് ബ്യൂറോയ്ക്കും എതിര്‍പ്പില്ല.