- ലിജി അരുണ്‍
ന്യൂഡല്‍ഹി: ഐ. എസ്. ആര്‍. ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ അടക്കം നാലുപേരെ സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും വിലക്കി. എസ്-ബാന്‍ഡ് ഇടപാടുമായി ബന്ധപ്പെട്ടാണ് വിലക്ക്. മുന്‍ സയന്റിഫിക് സെക്രട്ടറി കെ. ഭാസ്‌കരനാരായണ, ആന്‍ട്രിക്‌സ് മുന്‍ മാനേജിങ് ഡയറക്ടര്‍ കെ. ആര്‍ ശ്രീധര മൂര്‍ത്തി, ഐ. എസ്. ആര്‍. ഒ സാറ്റ്‌ലൈറ്റ് സെന്ററിന്റെ മുന്‍ ഡയറക്ടര്‍ കെ. എന്‍. ശങ്കര എന്നിവരാണ് വിലക്ക് ലഭിച്ച മറ്റു മൂന്നു പേര്‍. സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരു പ്രൊജക്ടുകളിലും ഇനി ഇവര്‍ക്ക് പ്രവര്‍ത്തിക്കാനാവില്ല. മുന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ പ്രത്യൂഷ് സിന്‍ഹയുടെ ആധ്യക്ഷ്യത്തിലുള്ള ഉന്നതാധികാര സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് പഠിച്ചശേഷമാണ് ഇവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
- ന്യൂസ് ഡെസ്ക്
വായിക്കുക: അഴിമതി, ഇന്ത്യ, ഇന്റര്‍നെറ്റ്, ശാസ്ത്രം
കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും കോണ്‍ഗ്രസ്സും തമ്മില്‍ പോര് രൂക്ഷമായി. മമതക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്ന കോണ്‍ഗ്രസ് മന്ത്രി മനോജ് ചക്രവര്‍ത്തി രാജിവച്ചു. കോണ്‍ഗ്രസ്-തൃണമൂല്‍ തര്‍ക്കത്തെത്തുടര്‍ന്ന് പാര്‍ലമെന്‍ററി കാര്യം, ചെറുകിട വ്യവസായം എന്നീ രണ്ടു വകുപ്പുകള്‍ എടുത്തുമാറ്റിയ ഉടന്‍ മമത ഏകാധിപതിയാണെന്നു മനോജ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മനോജിന്‍റെ രാജി. രാജിവയ്ക്കാന്‍ അനുമതി ആവശ്യപ്പെട്ട് മനോജ് കഴിഞ്ഞ ആഴ്ച കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കത്തയച്ചിരുന്നു. ഭക്ഷ്യസംസ്കരണ മന്ത്രിയായിരുന്ന ഇദ്ദേഹം മുര്‍ഷിദാബാദ് ജില്ലയിലെ ബെഹ്റംപുര്‍ മണ്ഡലത്തില്‍ നിന്നുള്ള എം. എല്‍. എയാണ്. മനോജിന് പകരക്കാരനെ കണ്ടെത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് പശ്ചിമബംഗാള്‍ ഘടകം പ്രസിഡന്‍റ് പ്രദീപ് ഭട്ടാചാര്യ പറഞ്ഞു.
- ന്യൂസ് ഡെസ്ക്
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, വിവാദം
ഡെറാഡൂണ്‍ : തെരഞ്ഞെടുപ്പ് റാലിക്കിടെ രാഹുല്‍ഗാന്ധിക്ക് നേരെ ചെരിപ്പേറ്. ഉത്തരാഖണ്ഡ് ഡെറാഡൂണ്‍ അടുത്ത് വികാസ് നഗറില്‍ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ വെച്ചാണ് ആള്‍കൂട്ടത്തില്‍ നിന്നൊരാള്‍ രാഹുല്‍ഗാന്ധിക്ക് നേരെ ചെരിപ്പുകൊണ്ട് എറിഞ്ഞത്. ഇയാളെ പോലിസ് അറസ്റ്റ് ചെയ്തു.
- ന്യൂസ് ഡെസ്ക്
ജെയ്പൂര്‍ : സല്‍മാന്‍ റഷ്ദി യുടെ “സാത്താനിക് വേഴ്സസ്” എന്ന പുസ്തകത്തിന്റെ നിരോധനത്തോട് പ്രതിഷേധം രേഖപ്പെടുത്തി കൊണ്ട് ജെയ്പൂര്‍ സാഹിത്യ ഉത്സവത്തില്‍ പങ്കെടുത്ത സാഹിത്യകാരന്മാര്‍ പുസ്തകത്തിലെ ഭാഗങ്ങള്‍ പൊതു വേദിയില്‍ വായിച്ചു. ഇത് സര്‍ക്കാര്‍ നിരോധനത്തിന്റെ ലംഘനമാണ് എന്ന് പറഞ്ഞ് പോലീസ് ഇടപെട്ട് നിര്‍ത്തി വെച്ചു. ഉത്സവത്തില്‍ സല്‍മാന്‍ റഷ്ദി പങ്കെടുക്കുന്നതിനെതിരെ ചില മുസ്ലിം സംഘടനകള്‍ പ്രതിഷേധ പ്രകടനങ്ങളുമായി രംഗത്ത് വന്നിരുന്നു. ഇതേ തുടര്‍ന്ന് അവസാന നിമിഷം റഷ്ദി ഉത്സവത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും പിന്മാറുകയായിരുന്നു.
- ജെ.എസ്.