അഹമ്മദാബാദ്: 2002-ലെ ഗുജറാത്ത് കലാപത്തെ പറ്റി അന്വേഷിക്കുന്ന നാനാവതി കമ്മീഷനു മുമ്പാകെ മുഖ്യമന്ത്രി നരേന്ദ്ര മോഡി ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി. മോഡിയെ കമ്മീഷനു മുമ്പില്‍ വിളിച്ചു വരുത്തി വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവിട്ടത്. മോഡിയടക്കം ആറു പേരെ നേരിട്ട് വിളിപ്പിച്ച് വിസ്തരിക്കണമെന്നായിരുന്നു ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച ജനസംഘര്‍ഷ് മഞ്ച് എന്ന എന്‍.ജി.ഓ സംഘടന ആവശ്യപ്പെട്ടത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് സംഘടനയുടെ ഭാരവാഹികള്‍ വ്യക്തമാക്കി. ഈ സംഘടനയുടെ ആവശ്യം തള്ളിയ ഹൈക്കോടതി വിധിയെ ബി.ജെ.പി സ്വാഗതം ചെയ്തു.