

- എസ്. കുമാര്‍
വായിക്കുക: തട്ടിപ്പ്, തീവ്രവാദം, പ്രതിഷേധം

കന്ധമാൽ : സർക്കാർ വിരുദ്ധ പ്രക്ഷോഭകരുടെ കയ്യിൽ നിന്നും ബന്ദികളെ മോചിപ്പിക്കുന്നതിനായി ഒഡീഷ സർക്കാർ 27 തടവുകാരെ വിട്ടയയ്ക്കും. ഇവരുടെ പട്ടിക കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നവീൻ പട്നായിക് പ്രഖ്യാപിച്ചു. പ്രക്ഷോഭകർ ബന്ദികളാക്കിയവരിൽ ഒരു ഇറ്റാലിയൻ സ്വദേശിയും ഉൾപ്പെടുന്നു. നടപടിയെ ഇറ്റാലിയൻ അംബാസഡർ സ്വാഗതം ചെയ്തിട്ടുണ്ട്.
- ജെ.എസ്.
വായിക്കുക: കുറ്റകൃത്യം, തീവ്രവാദം

സ്ത്രീയുടെ സൗന്ദര്യം അവളുടെ തൊലി വെളുപ്പിലാണ് എന്ന ചിന്താഗതിയെ സമൂഹ മനസ്സിൽ അടിച്ചേൽപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങളെ സ്ത്രീ സംഘടനകൾ എന്നും എതിർത്ത് പോന്നിട്ടുണ്ട്. ഇത് താരതമ്യേന തൊലി വെളുപ്പ് കുറഞ്ഞ സ്ത്രീകൾക്ക് അപകർഷതാ ബോധം സൃഷ്ടിക്കുകയും വിവാഹ കമ്പോളത്തിൽ ഇവർക്ക് ആവശ്യം കുറയുവാൻ കാരണമാകുകയും ചെയ്യുന്നു എന്നാണ് പരാതി. മാത്രവുമല്ല ഇന്ത്യയെ പോലെ സ്ത്രീധന സമ്പ്രദായം നില നിൽക്കുന്ന സമൂഹങ്ങളിൽ വെളുപ്പ് കുറഞ്ഞ സ്ത്രീകൾക്ക് കൂടുതൽ സ്ത്രീധനം നൽകേണ്ടതായും വരുന്നത് മൂലം കേവലം സാമൂഹികം മാത്രമല്ല സാമ്പത്തിക സമസ്യകൾക്ക് കൂടി ഇത് കാരണമായി വരുന്നു.
തൊലി വെളുപ്പ് വർദ്ധിപ്പിക്കുവാനുള്ള ഉൽപ്പന്നങ്ങളുടെ വൻ സമ്പത്തിക വിജയം ഇത്തരം ഉൽപ്പന്നങ്ങളുടെ എണ്ണം വിപണിയിൽ വർദ്ധിപ്പിക്കുവാനും ഇടയാക്കി. മനുഷ്യന്റെ അപകർഷതാ ബോധത്തെ ചൂഷണം ചെയ്ത് ഒട്ടേറെ പുതിയ ബ്രാൻഡുകൾ അടുത്ത കാലത്തായി വിപണിയിൽ എത്തിയിട്ടുണ്ട്. ഇതിൽ പുരുഷന്മാരെ ലക്ഷ്യമാക്കിയും ചില ഉൽപ്പന്നങ്ങൾ അടുത്ത കാലത്തായി പുറത്തു വന്നിരുന്നു.
ഈ ശ്രേണിയിൽ ഏറ്റവും പുതിയതായി രംഗത്തു വന്ന ഉൽപ്പന്നമാണ് സ്വകാര്യ ഭാഗങ്ങളിലെ തൊലി വെളുപ്പിക്കുവാനുള്ള ലായനി. ഇത് ഉപയോഗിച്ച് കഴുകിയാൽ നിങ്ങളുടെ സ്വകാര്യ ഭാഗങ്ങളിലെ തൊലിയുടെ വെളുപ്പ് വർദ്ധിക്കും എന്ന് ഈ ഉൽപ്പന്നത്തിന്റെ പരസ്യം വിശദീകരിക്കുന്നു. ഇതോടെ പുരുഷന് തന്നിലുള്ള ആകർഷണം വർദ്ധിക്കും എന്നും പരസ്യം സൂചിപ്പിക്കുന്നു.
ഇത് സ്ത്രീത്വത്തോടുള്ള വെല്ലുവിളിയാണെന്ന് വിവിധ സ്ത്രീ സംഘടനകൾ പ്രതികരിച്ചു. തൊലി വെളുപ്പിനുള്ള പരസ്യം തന്നെ വിവേചനപരമാണ് എന്ന കാരണത്താൽ തങ്ങൾ എതിർക്കുമ്പോഴാണ് ഇപ്പോൾ തികച്ചും അപമാനകരമായ ഈ പുതിയ ഉൽപ്പന്നം എത്തിയിരിക്കുന്നത്.
എന്നാൽ തൊലി വെളുപ്പിന്റെ കാര്യത്തിൽ കാണിക്കുന്ന പ്രതിഷേധം പലപ്പോഴും പൊള്ളയാണെന്ന് ആരോപണമുണ്ട്. ഇത്തരത്തിൽ പൊതു വേദികളിൽ പ്രതിഷേധിക്കുന്നവർ തന്നെ ഇത്തരം ഉൽപ്പന്നങ്ങൾ തങ്ങളുടെ കടകളിൽ നിന്ന് വൻ തോതിൽ വാങ്ങിക്കൊണ്ടു പോകുന്നതായി കച്ചവടക്കാർ സാക്ഷ്യപ്പെടുത്തുന്നു.
- ജെ.എസ്.
വായിക്കുക: പ്രതിഷേധം, സ്ത്രീ, സ്ത്രീ വിമോചനം

ന്യൂഡൽഹി : ഇന്ത്യൻ സൈന്യത്തിന്റെ പക്കൽ പത്തു ദിവസം പോലും യുദ്ധം ചെയ്യാനുള്ള വെടിക്കോപ്പുകൾ കരുതൽ ശേഖരമായി ഇല്ല എന്ന മാദ്ധ്യമ റിപ്പോർട്ട് പാർലമെന്ററി സമിതിയെ ഞെട്ടിച്ചതായി സൂചന. ഇതു സംബന്ധിച്ച് കരസേനാ മേധാവി ജനറൽ വി. കെ. സിംഗിനെ വിളിച്ചു വരുത്തി വിശദീകരണം ആരായണം എന്നാണ് പാർലമെന്റിന്റെ സൈനിക സമിതി അംഗങ്ങൾ ഇപ്പോൾ ആവശ്യപ്പെടുന്നത്.
സൈന്യത്തിന്റെ പക്കലുള്ള വെടിക്കോപ്പിന്റെ അപര്യാപ്തത സംബന്ധിച്ച ചില സൂചനകൾ ജനറൽ വി. കെ സിംഗ് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ നൽകിയിരുന്നു. എന്നാൽ ഇതിലും എത്രയോ ഭീതിദമാണ് യഥാർത്ഥ അവസ്ഥ എന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതാണ് പാർലമെന്ററി സമിതിയെ അസ്വസ്ഥമാക്കുന്നത്. ഇത്തരം വിവരങ്ങൾ പൊതു ശ്രദ്ധയിൽ പോലും വന്നിട്ടും ഇത് സംബന്ധിച്ച നടപടികൾ സ്വീകരിക്കാതിരിക്കുന്നത് അനുവദിക്കാനാവില്ല എന്ന് സമിതി അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു.
- ജെ.എസ്.

- ന്യൂസ് ഡെസ്ക്