2ജി സ്‌പെക്ട്രം അഴിമതി എ. രാജയ്ക്ക് ജാമ്യം ലഭിച്ചു

May 15th, 2012

a-raja-epathram
ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ കുടുങ്ങി കഴിഞ്ഞ 15 മാസമായി ജയിലില്‍ കഴിയുന്ന മുന്‍ ടെലികോം മന്ത്രി എ. രാജയ്ക്ക് സി. ബി. ഐ. പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. 20 ലക്ഷം രൂപയുടെ ബോണ്ടിനും തുല്യ തുകക്കുള്ള മറ്റ് രണ്ട് ജാമ്യത്തിലുമാണ് രാജയ്ക്ക് പുറത്തേക്ക് ഇറങ്ങാന്‍ സാധിച്ചത്. എന്നാല്‍ കോടതിയുടെ അനുമതിയില്ലാതെ തമിഴ്‌നാട് സന്ദര്‍ശിയ്ക്കരുതെന്ന കര്‍ശന വ്യവസ്ഥയും ജഡ്ജി ഒ. പി. സെയ്‌നി ജാമ്യവ്യവസ്ഥയില്‍ പറയുന്നു. ഇതോടൊപ്പം ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഓഫീസ് സന്ദര്‍ശിക്കുകയോ കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്ന് കോടതി കര്‍ശനമായി പറഞ്ഞു. ടു. ജി. സ്‌പെക്ട്രം ലൈസന്‍സ് അനുവദിച്ചതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച്‌ 2011 ഫെബ്രുവരി 2 നാണ് രാജ അറസ്റ്റിലായത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ചിരഞ്ജീവിയുടെ മകളുടെ വീട്ടില്‍ റെയ്ഡ്: 35 കോടി പിടിച്ചു

May 15th, 2012

Chiranjeevi-daughter-sushmita-epathram

ഹൈദരാബാദ്: നടനും രാജ്യസഭാംഗവുമായ ചിരഞ്ജീവിയുടെ മകള്‍ സുസ്മിതയുടെ ചെന്നൈയിലെ വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത 35 കോടി രൂപ ആദായനികുതി വകുപ്പ് പിടിച്ചെടുത്തു.റിയല്‍ എസ്റ്റേറ്റ് വ്യവസായി ശിവപ്രസാദിന്‍റെ മകനാണു സുസ്മിതയുടെ ഭര്‍ത്താവ് വിഷ്ണു പ്രസാദ്. വെള്ളി, ശനി ദിവസങ്ങളില്‍ നടന്ന റെയ്ഡിലാണ് വസതിയില്‍ നിന്ന് 500, 1000 നോട്ടുകളായി ഒരു കോടി രൂപ വീതമടങ്ങിയ 35 പെട്ടികള്‍ കണ്ടെടുത്തത്. അന്വേഷണ സംഘം പണം പിന്നീടു റിസര്‍വ് ബാങ്കിനു കൈമാറി. എന്നാല്‍, റെയ്ഡുമായി തന്നെ ബന്ധിപ്പിക്കുന്നതു രാഷ്ട്രീയ ലക്ഷ്യത്തോടെയെന്നു ചിരഞ്ജീവി. കൃത്യമായി നികുതി ഒടുക്കിയതിന് ആദായ നികുതി വകുപ്പിന്‍റെ പുരസ്കാരം ലഭിച്ചിട്ടുണ്ട് എനിക്ക്. മകളുടെ വസതിയില്‍ നടന്ന റെയ്ഡ് രാഷ്ട്രീയ പ്രേരിതമെന്നും പണം വിഷ്ണുവിന്‍റെ ബന്ധുക്കളുടേതെന്നും ചിരഞ്ജീവി.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

Comments Off on ചിരഞ്ജീവിയുടെ മകളുടെ വീട്ടില്‍ റെയ്ഡ്: 35 കോടി പിടിച്ചു

പൈലറ്റ്‌ സമരം തുടരുന്നു : നഷ്‌ടം 96 കോടി

May 14th, 2012

airindia-epathram
ന്യൂഡല്‍ഹി: ഒരു വിഭാഗം എയര്‍ ഇന്ത്യ പൈലറ്റുമാര്‍ നടത്തുന്ന സമരം ഏഴാം ദിവസത്തിലേക്ക്‌ കടന്നതോടെ പ്രശ്നം കൂടുതല്‍ രൂക്ഷമായി. സമരം മൂലം ഇതുവരെ എയര്‍ ഇന്ത്യക്ക്‌ 96 കോടി രൂപയുടെ നഷ്‌ടമുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. എയര്‍ ഇന്ത്യ പൈലറ്റുമാരുടെ സമരത്തിനു പിന്തുണയേകി ജെറ്റ് എയര്‍വേസ് പൈലറ്റുമാരും സമരം നടത്താന്‍ തീരുമാനിച്ചു. കൂടതെ  എയര്‍ ഇന്ത്യയുടെ എക്‌സിക്യൂട്ടീവ്‌ പൈലറ്റ്‌സ് അസോസിയേഷനും പണിമുടക്കിന്‌ പിന്തുണ പ്രഖ്യാപിച്ചു. ഇന്നും ‌ ഒമ്പത്‌ രാജ്യാന്തര സര്‍വീസുകളും മൂന്ന്‌ ആഭ്യന്തര സര്‍വീസുകളും എയര്‍ ഇന്ത്യ റദ്ദാക്കി. ഇതോടെ യാത്രാ പ്രശ്നം കൂടുതല്‍ രൂക്ഷമായി എന്നാല്‍ സമരം മതിയാക്കിയാലേ ചര്ച്ചയ്ക്കുള്ളൂ എന്ന വാശിയിലാണ് വ്യാമയാന മന്ത്രി. പണിമുടക്ക്‌ തുടങ്ങിയ ശേഷം ഇതാദ്യമായാണ്‌ ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കുന്നത്‌

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

Comments Off on പൈലറ്റ്‌ സമരം തുടരുന്നു : നഷ്‌ടം 96 കോടി

അഴിമതി വിരുദ്ധ സമരത്തില്‍ പങ്കുചേരാന്‍ കരസേനാ മേധാവിക്ക് ഹസാരെയുടെ ക്ഷണം

May 14th, 2012

ANNA_Hazare-epathram
ന്യൂഡല്‍ഹി: സൈന്യത്തില്‍ നിന്നും വിരമിച്ച ശേഷം അഴിമതി വിരുദ്ധ സമരത്തില്‍ പങ്കുചേരാന്‍ കരസേനാ മേധാവി ജനറല്‍ വി. കെ. സിങ്ങിന് അണ്ണ ഹസാരെയുടെ ക്ഷണം. പാക്കിസ്ഥാനെതിരേ രണ്ടു യുദ്ധങ്ങളില്‍ പങ്കെടുത്തയാളാണ് താനെന്നും, എന്നാല്‍  താനിപ്പോള്‍ രാജ്യത്തിനുള്ളിലെ ശത്രുക്കളെയാണു നേരിടുന്നതെന്നും ഹസാരെ പറഞ്ഞു. അഴിമതിക്കെതിരെയുള്ള സമരം തുടരുമെന്നും ഈ സമരത്തിലേക്ക് സിംഗിനെ പോലുള്ളവരുടെ സാന്നിധ്യം അനിവാര്യമാണെന്നും എന്നാല്‍, പങ്കെടുക്കണമോ എന്നു തീരുമാനിക്കേണ്ടത് അദ്ദേഹമാണെന്നും ഹസാരെ പറഞ്ഞു . മഹരാഷ്ട്രയില്‍ ലോകായുക്ത നിയമം നടപ്പാക്കാനാവശ്യപ്പെട്ടു 35 ദിവസം നീളുന്ന സംസ്ഥാന പര്യടനത്തിലാണു ഹസാരെ. ഇതിന്‍റെ ഭാഗമായി നടത്തിയ യോഗത്തിലാണു സിങ്ങിനെ ക്ഷണിച്ചു കൊണ്ടുള്ള പ്രസംഗം നടത്തിയത്.  സിങ്ങിനെ സമരത്തിനു ക്ഷണിച്ച ഹസാരെയുടെ നടപടിയെ ഒപ്പമുണ്ടായിരുന്ന കിരണ്‍ ബേദി സ്വാഗതം ചെയ്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

Comments Off on അഴിമതി വിരുദ്ധ സമരത്തില്‍ പങ്കുചേരാന്‍ കരസേനാ മേധാവിക്ക് ഹസാരെയുടെ ക്ഷണം

യെദിയൂരപ്പയ്ക്കൊപ്പമുള്ള 7 മന്ത്രിമാര്‍ രാജിഭീഷണി മുഴക്കി

May 13th, 2012

yeddyurappa-epathram

ബാംഗ്ലൂര്‍: കര്‍ണാടക നിയമസഭയില്‍ വീണ്ടും രാജി ഭീഷണി മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയെ പിന്തുണക്കുന്ന ഏഴു മന്ത്രിമാര്‍ രാജി ഭീഷണി മുഴക്കി. അഴിമതിക്കേസില്‍ സി.ബി.ഐ. അന്വേഷണം യെദിയൂരപ്പക്കെതിരെയുള്ള അന്വേഷണത്തെ പ്രതിരോധിക്കുനാണ് ഇതെന്ന് സൂചന. അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ശോഭ കരന്തലജെ, വി.സോമണ്ണ, എം.വി.രേണുകാചാര്യ, ഉമേഷ് കാത്തി, ബസവരാജ് ബൊമ്മൈ, മുരുകേഷ് നിരാണി, സി.എം.ഉദാസി എന്നീ ഏഴ് മന്ത്രിമാരാണ് രാജിഭീഷണി മുഴക്കിയത്. ഇവരോടൊപ്പം ആറു എം. എല്‍. എ മാരും ഉണ്ട്. ഇവര്‍ ശനിയാഴ്ച രാത്രിയോടെ രാജിവെക്കുമെന്നും സൂചനയുണ്ട്. അനധികൃത ഖനനഇടപാടില്‍ യെദിയൂരപ്പ യ്‌ക്കെതിരെ അന്വേഷണം തുടരാമെന്ന സുപ്രീംകോടതി ഉത്തരവ് വന്നതിന്റെ പിറ്റേന്നാണ് കര്‍ണാടക മന്ത്രിസഭയില്‍ രാജി ഭീഷണി മുഴക്കി പുതിയ പ്രതിസന്ധിക്ക് തുടക്കമിട്ടത്‌. മുഖ്യമന്ത്രി സദാനന്ദ ഗൗഡ ഈ വിഷയത്തില്‍ യെദിയൂരപ്പയെ അനുകൂലിച്ചില്ല എന്നതാണ് രാജിഭീഷണിയുടെ പ്രധാന കാരണം എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇപ്പോഴും നിത്യാനന്ദയുടെ പ്രിയ ശിഷ്യയെന്ന് നടി രഞ്ജിത
Next »Next Page » അഴിമതി വിരുദ്ധ സമരത്തില്‍ പങ്കുചേരാന്‍ കരസേനാ മേധാവിക്ക് ഹസാരെയുടെ ക്ഷണം »



  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine