പെട്രോള്‍ വിലയില്‍ വര്‍ദ്ധനവ്‌

September 16th, 2011

petroleum-epathram

ന്യൂഡല്‍ഹി : രാജ്യത്തെ പെട്രോള്‍ വിലയില്‍ ഇന്നലെ രാത്രി മുതല്‍ വീണ്ടും വര്‍ദ്ധനവ്‌ വരുത്തി. ലിറ്ററിന് 3.14 രൂപയാണ് വര്‍ദ്ധിപ്പിച്ചത്‌. ഇന്നലെ രാത്രി എണ്ണ കമ്പനികളുടെ തലവന്മാര്‍ നടത്തിയ കൂടിയാലോചനയ്ക്കു ശേഷമാണ് ഈ തീരുമാനം ഉണ്ടായത്‌. എണ്ണ വിലയ്ക്ക് കഴിഞ്ഞ ജൂണിലാണ് സര്‍ക്കാര്‍ നിയന്ത്രണം എടുത്തു കളഞ്ഞത്. നാല് മാസം മുന്‍പ് പെട്രോള്‍ വില 5 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു.

പെട്രോള്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഡി. എം. കെ., ടി. എം. സി. എന്നീ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്നത്തെ മന്ത്രിമാരുടെ യോഗം ബഹിഷ്ക്കരിക്കും എന്ന് അറിയിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

നരേന്ദ്രമോഡിക്ക് അമേരിക്കയുടെ പ്രശംസ

September 14th, 2011
narendra modi-epathram
വാഷിങ്ടണ്‍: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര് മോഡിക്ക് അമേരിക്കയുടെ പ്രശംസ. ഇന്ത്യയില്‍ ഏറ്റവും മികച്ച ഭരണം കാഴ്ചവെക്കുന്നതും പുരോഗതി കൈവരിക്കുന്നതും നരേന്ദ്രമോഡി മുഖ്യമന്ത്രിയായ ഗുജറാത്താണെന്ന് യു.എസ്. കണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസിന്റെ (സി.ആ‍ര്‍.എസ്) റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയുടെ വ്യവസായ പുരോഗതിയില്‍ പ്രധാന പങ്ക് വഹിക്കുന്നതും അതു പോലെ രാജ്യത്തെ മൊത്തം കയറ്റുമതിയില്‍ അഞ്ചിലൊന്നും മോഡി ഭരിക്കുന്ന ഗുജറത്തിന്റെ സംഭവാനയാണെന്നും സി.ആര്‍.എസ് അഭിപ്രായപ്പെടുന്നു. ഊര്‍ജ്ജമേഘലയടക്കം  അടിസ്ഥാന സൌകര്യങ്ങളുടെ വികസനവും വ്യവസായരംഗത്ത് മോഡി കൊണ്ടു വന്ന പുതിയ പരിഷ്കരങ്ങളും റിപ്പോര്‍ട്ട് പ്രത്യേകം എടുത്തു പറയുന്നു. മിസ്തുബിഷി, ജനറല്‍ മോട്ടോഴ്സ് തുടങ്ങിയ ആഗോള കമ്പനികളെ ഗുജറാത്തിലേക്ക് കൊണ്ടുവരുവാന്‍ അദ്ദേഹത്തിനായി.ഗുജറാത്ത് കലാപം മോഡിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചുവെങ്കിലും  മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹം നടത്തുന്ന വികസനനപ്രവര്‍ത്തനങ്ങളെയും നിക്ഷേപ സൌഹൃദ സംസ്ഥാനമെന്ന പേരു നിലനിര്‍ത്തുന്നതും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
നിധീഷ് കുമാര്‍ മുഖ്യമന്ത്രിയായ ബീഹാറാണ് സി.ആര്‍.എസ് റിപ്പോര്‍ട്ടില്‍ വന്ന രണ്ടാമത്തെ സംസ്ഥാനം. ബീഹാര്‍ രാജ്യത്തെ ഏറ്റവും ദരിദ്ര സംസ്ഥാനമെന്ന ഗണത്തില്‍ നിന്നും വന്‍ മാറ്റങ്ങളിലേക്ക് കുതിക്കുകയാണ്. ഇന്ത്യയിലെ മുഖ്യമന്ത്രിമാരില്‍ വിവാദനായകനായ മോഡിയെ വാനോളം പുകഴ്ത്തുമ്പോള്‍ ബംഗാളിനേയോ കേരളത്തേയോ കാര്യമാക്കുന്നില്ല. യു.എസ് കോണ്‍ഗ്രസ്സിന്റെ സ്വതന്ത്ര ഗവേഷണ വിഭാഗമായ സി.ആര്‍.എസ്  ഇത്തരത്തില്‍ അമേരിക്കന്‍ ജനപ്രതിനിധികള്‍ക്കായി വിവിധ രാജ്യങ്ങളെയും വിഷയങ്ങളെയും സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാറുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , , , , ,

1 അഭിപ്രായം »

കോടതി വിധി നിരാശാജനകമെന്ന് ജാഫ്രിയുടെ വിധവ

September 12th, 2011

narendra-modi-epathram

ന്യൂഡല്‍ഹി : ഗുള്‍ബാഗ് സൊസൈറ്റി കൂട്ട കൊല കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ഏറെ നിരാശാ ജനകമാണെന്ന് കൊല്ലപ്പെട്ട പാര്‍ലമെന്റ് അംഗം എഹ്‌സാന്‍ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രി പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തോട് അന്വേഷണ റിപ്പോര്‍ട്ട് ഗുജറാത്തിലെ കീഴ്ക്കോടതിയില്‍ സമര്‍പ്പിക്കാനാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ഗോധ്ര കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ ഹിന്ദുക്കള്‍ക്ക്‌ തങ്ങളുടെ വികാരം മുസ്ലിങ്ങളുടെ മേല്‍ തുറന്നു വിടാനുള്ള അവസരം നല്‍കുവാന്‍ സഹായകരമായ നിലപാട് സ്വീകരിക്കണം എന്ന് ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി എന്ന് ഐ. പി. എസ്. ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് ആരോപണം ഉന്നയിച്ചിരുന്നു. കേസില്‍ നരേന്ദ്ര മോഡിയുടെ പങ്ക് അന്വേഷിക്കുവാന്‍ പ്രത്യേക അന്വേഷണ സംഘത്തോട് നിര്‍ദ്ദേശിക്കണം എന്ന് ആവശ്യപ്പെട്ട് സാക്കിയ ജാഫ്രി നല്‍കിയ ഹരജി പക്ഷെ സുപ്രീം കോടതി അംഗീകരിച്ചില്ല. അഹമ്മദാബാദ് കോടതിയിലേക്ക്‌ വിഷയം പരിഗണനയ്ക്കായി അയക്കുകയാണ് സുപ്രീം കോടതി ചെയ്തത്. ഇതോടെ 2002ലെ വര്‍ഗ്ഗീയ കലാപങ്ങളില്‍ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പങ്ക് വെളിച്ചത്ത് കൊണ്ടുവരാനുള്ള ശ്രമത്തിന് വീണ്ടും തിരിച്ചടിയായി.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പോലീസ്‌ വെടിവെപ്പ് : മരണം 7 ആയി

September 12th, 2011

police-lathicharge-epathram

പരമക്കുടി : തമിഴ്നാട്ടിലെ പരമക്കുടിയില്‍ അക്രമാസക്തമായ ജനക്കൂട്ടത്തിനു നേരെ നടത്തിയ പോലീസ്‌ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം 7 ആയി. ദളിത്‌ നേതാവായ ജോണ്‍ പാണ്ഡ്യനെ മോചിപ്പിക്കണം എന്ന ആവശ്യവുമായി ഒരു സംഘം ആളുകള്‍ നടത്തിയ പ്രതിഷേധ പ്രകടനമാണ് അക്രമാസക്തമായത്. പോലീസിനു നേരെ കല്ലെറിഞ്ഞ ജനക്കൂട്ടത്തിനു നേരെ പോലീസ്‌ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാവുകയും പോലീസ്‌ വെടിവെപ്പ് നടത്തുകയും ആണ് ഉണ്ടായത്‌.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മോഡിക്കെതിരെ അന്വേഷണം; വിചാരണക്കോടതിക്ക് തീരുമാനമെടുക്കാം

September 12th, 2011

Modi-epathram

ന്യൂഡല്‍ഹി: ഗുജറാത്തിലെ ഗുല്‍ബര്‍ഗയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ  അന്വേഷണം നടത്തണോ എന്ന കാര്യം വിചാരണ കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതി. ഗുല്‍‌ബര്‍ഗ് സൊസൈറ്റിയില്‍  നടന്ന കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ്സ് എം.പി ഇസ്‌ഹാന്‍ ജാഫ്രിയുടെ ഭാര്യ സാഖിയ ജാഫ്രി സമര്‍പ്പിച്ച ഹര്‍ജിയിലാണ്  സുപ്രീം കോടതിയിലെ മൂന്നംഗ ബെഞ്ചിന്റെ വിധി. സാഖിയ ജാഫ്രിയുടെ പക്ഷവും വിചാരണ കോടതി കേള്‍ക്കണമെന്നും വിധിയില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

2002 ഫെബ്രുവരിയില്‍ നടന്ന കലാപത്തിലാണ് ഇസ്‌ഹാന്‍ ജാഫ്രി കൊല്ലപ്പെട്ടത്. സംഭവത്തില്‍ മോഡിയുടെ പങ്ക് അന്വേഷിക്കണമെന്നാണ് സാഖിയ ജാഫ്രി കോടതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ നേരത്തെ കേസന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം നരേന്ദ്ര മോഡിയെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തലവന്‍ ആര്‍. കെ. രാഘവന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ നരേന്ദ്ര മോഡിക്കെതിരെ സംഭവവുമായി ബന്ധപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ഒന്നും ഇല്ലായിരുന്നു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ച കുട്ടികള്‍ക്ക്‌ എച്ച്. ഐ. വി. ബാധ
Next »Next Page » പോലീസ്‌ വെടിവെപ്പ് : മരണം 7 ആയി »



  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine