മോഡിയുടെ നാടകം ജനങ്ങളുടെ പണം കൊണ്ട് : കോണ്ഗ്രസ്

September 17th, 2011

Modi-epathram

ന്യൂഡല്‍ഹി : ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി നിരാഹാര നാടകം കളിക്കുന്നത് ജനങ്ങളുടെ പണം ദുര്‍വിനിയോഗം ചെയ്തു കൊണ്ടാണ് എന്ന് കോണ്ഗ്രസ് പറഞ്ഞു. മോഡിയെ ബി. ജെ. പി. യുടെ പ്രധാന മന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തി കാണിക്കുന്ന പക്ഷം എന്‍. ഡി. എ. മുന്നണി തെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും പരാജയപ്പെടും എന്നും കോണ്ഗ്രസ് പറഞ്ഞു.

നിരാഹാരത്തിലൂടെ മോഡി തന്റെ പാപക്കറകള്‍ കഴുകി കളയാന്‍ ശ്രമിക്കുകയാണ്. ഇത്തരം ഒരു നാടകത്തിലൂടെ ഉപവാസം എന്ന മഹത്തായ ആചാരത്തിന്റെ പവിത്രത തന്നെ മോഡി ഇല്ലാതാക്കുകയാണ്. തികച്ചും ലളിതവും വ്യക്തിപരവുമായ ഒരു കാര്യമാണ് ഉപവാസം. സുപ്രീം കോടതി വളച്ചൊടിച്ച് തന്റെ വിജയമാണ് കോടതി വിധി എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് മോഡി നടത്തുന്നത്. ഈ വിജയം ആഘോഷിക്കാന്‍ ഉപവാസത്തെ ഉപയോഗിക്കുക വഴി മോഡി ഉപവാസത്തെ തന്നെ അപഹസിക്കുകയാണ് എന്നും കോണ്ഗ്രസ് വക്താവ് മോഹന്‍ പ്രകാശ്‌ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

കര്‍ണ്ണാടകത്തില്‍ തക്കാളിയേറ് ആഘോഷം നിരോധിച്ചു

September 17th, 2011
La_Tomatina_Bangalore-epathram
ബാംഗ്ലൂരു: ആളുകള്‍ പരസ്പരം തക്കാളി എറിഞ്ഞുള്ള ആഘോഷം കര്‍ണ്ണാടക മുഖ്യമന്ത്രി സദാനന്ദ ഗൌഡ വിലക്കി. സ്പെയിനില്‍  ലാ ടൊമാറ്റിന എന്ന തക്കാളിയേറ് ആഘോഷത്തെ പിന്‍‌തുടര്‍ന്ന് ബാംഗ്ലൂരിലും മൈസൂരിലും സെപ്‌റ്റംബര്‍ 18 ഞായറാഴ്ച നടത്തുവാന്‍ ചിലര്‍ തീരുമാനിച്ചിരുന്നു. ബാംഗ്ലൂരിലെ പാലസ് ഗ്രൌണ്ടിലായിരുന്നു ലാ റ്റൊമാറ്റിന ആഘോഷം നടത്താന്‍ വേദിയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ കര്‍ഷകര്‍ കഷ്ടപ്പെട്ട് വളര്‍ത്തി വിളവെടുക്കുന്ന തക്കാളി  ഇത്തരം വിനോദങ്ങള്‍ക്കായി ഉപയൊഗിക്കുന്നത് അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു കാരണവശാലും തക്കാളിയേറ് ഉത്സവം നടത്താന്‍ അനുവദിക്കരുതെന്ന് പോലീസിനു കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യപോലെ നൂറുകണക്കിന് ആളുകള്‍ പട്ടിണി കിടക്കുന്ന രാജ്യത്ത് വിനോദത്തിനായി ഭക്ഷ്യോല്പന്നങ്ങള്‍ പാഴാക്കുന്നതിനെതിരെ പല കോണുകളില്‍ നിന്നും ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. പാശ്ചാത്യ സംസ്കാരത്തെ അനുകരിച്ച് അടുത്തിടെ “സിന്ദഗി ന മിലേദി ദുബാര” എന്ന സിനിമയില്‍ ലാ റ്റൊമാറ്റിന ആഘോഷം ഉള്‍പ്പെടുത്തിയിരുന്നു. ഇന്റര്‍ നെറ്റിലെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ തക്കാളിയേറ് ആഘോഷം നിരോധിച്ചതിനെതിരെ ചൂടേറിയ ചര്‍ച്ചകള്‍ നടക്കുകയാണ്. ഇത്തരം ഉത്സവങ്ങള്‍ നിരോധിക്കുകയാണെങ്കില്‍ മറ്റു പല പരമ്പരാഗത ഉത്സവങ്ങളും നിരോധിക്കണമെന്നാണ് ലാ റ്റൊമാറ്റിനയെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അയോദ്ധ്യാ ജഡ്ജിമാരെ വധിക്കാന്‍ ശ്രമം

September 16th, 2011

chidambaram-epathram

ന്യൂഡല്‍ഹി : അയോദ്ധ്യാ കേസില്‍ വിധി പറഞ്ഞ ജഡ്ജിമാരെ വധിക്കാനുള്ള ശ്രമം നടന്നതായി ആഭ്യന്തര മന്ത്രി പി. ചിദംബരം വെളിപ്പെടുത്തി. ജൂണ്‍ 2011 ന് ഇതിനായി ഗൂഡാലോചന നടത്തിയ പത്തംഗ സിമി സംഘത്തെ പോലീസ്‌ പിടിച്ചതോടെയാണ് ജഡ്ജിമാരെ വധിക്കാനുള്ള പദ്ധതി പൊളിഞ്ഞത്. മുംബൈ ആക്രമണത്തിന് ശേഷം നടന്ന പോലീസ്‌ നടപടികളില്‍ അന്‍പതിലേറെ ഭീകര സംഘങ്ങളെ പോലീസ്‌ പിടി കൂടിയിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ആണ് ഭീകരതയുടെ കേന്ദ്രങ്ങള്‍. പാക്കിസ്ഥാനിലെ മൂന്നു ഭീകര സംഘങ്ങളുടെ പ്രധാന ലക്‌ഷ്യം ഇന്ത്യയാണ് എന്നും ചിദംബരം പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അസറുദ്ദീന്റെ മകന്‍ മരിച്ചു

September 16th, 2011

ayazuddin-epathram

ഹൈദരാബാദ് : ബൈക്ക്‌ അപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്ന മുന്‍ ക്രിക്കറ്റ്‌ താരവും മൊറാദാബാദ് എം. പി. യുമായ മൊഹമ്മദ്‌ അസറുദ്ദീന്റെ മകന്‍ അയസുദ്ദീന്‍ മരിച്ചു. 19 വയസായിരുന്നു. സെപ്റ്റെംബര്‍ 11 നാണ് അയസുദ്ദീനും പതിനാറുകാരനായ ബന്ധു അജ്മല്‍ ഉര്‍ റഹ്മാനും ഓടിച്ചിരുന്ന സ്പോര്‍ട്ട്സ് ബൈക്ക്‌ ഹൈദരാബാദില്‍ റോഡില്‍ നിന്നും തെറിച്ചു പോയി അപകടത്തില്‍ പെട്ടത്. അജ്മല്‍ അപകടത്തില്‍ തല്‍ക്ഷണം കൊല്ലപ്പെട്ടിരുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഡല്‍ഹിയില്‍ കനത്ത മഴ തുടരുന്നു

September 16th, 2011

indira-gandhi-international-airport-flooded-epathram

ന്യൂഡല്‍ഹി : തലസ്ഥാന നഗരിയില്‍ കനത്ത മഴ തുടരുന്നു. തുടര്‍ച്ചയായ മഴ മൂലം പലയിടത്തും വെള്ളം പൊങ്ങി ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് മുഴുവന്‍ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. മണിക്കൂറില്‍ 117 മില്ലീമീറ്റര്‍ മഴയാണ് ഡല്‍ഹി വിമാനത്താവളത്തില്‍ ഇന്നലെ ലഭിച്ചത്. ഇത് 1959 ലെ റിക്കോര്‍ഡാണ് ഭേദിച്ചത്. ഇന്ദിരാ ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ മൂന്നാം ടെര്‍മിനലില്‍ വെള്ളം പൊങ്ങി പ്രവര്‍ത്തനം തടസ്സപ്പെട്ടു. യാത്രക്കാരെയും അവരുടെ ലഗ്ഗേജും അന്താരാഷ്‌ട്ര ലോബിയിലേക്ക് തിരിച്ചു വിടേണ്ടി വന്നു. എന്നാല്‍ വിമാനങ്ങള്‍ ഒന്നും തന്നെ റദ്ദ്‌ ചെയ്യേണ്ടി വന്നില്ല എന്ന് അധികൃതര്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പെട്രോള്‍ വിലയില്‍ വര്‍ദ്ധനവ്‌
Next »Next Page » അസറുദ്ദീന്റെ മകന്‍ മരിച്ചു »



  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine