ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ച കുട്ടികള്‍ക്ക്‌ എച്ച്. ഐ. വി. ബാധ

September 12th, 2011

thalassemia-children-epathram

ജുനാഗഡ് : രക്തം മാറ്റി വെച്ചത് മൂലം ഗുജറാത്തിലെ ജുനാഗഡ് സര്‍ക്കാര്‍ ആശുപത്രിയില്‍ 23 കുട്ടികള്‍ എച്ച്. ഐ. വി. ബാധിതരായതായി കണ്ടെത്തി. 5 മുതല്‍ 10 വയസു വരെ പ്രായമുള്ള തലസീമിയ രോഗികളായ കുട്ടികള്‍ക്കാണ് ഈ ദുരന്തം ഉണ്ടായത്. ആശുപത്രിയിലെ രക്ത ബാങ്കില്‍ നിന്നുമാണ് എച്ച്. ഐ. വി. ബാധിത രക്തം കുട്ടികള്‍ക്ക്‌ നല്‍കിയത്‌. രക്തത്തിനു എച്ച്. ഐ. വി. ബാധയുണ്ടോ എന്ന് മുന്‍കൂട്ടി പരിശോധിക്കാനുള്ള സംവിധാനം ഈ ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല. ആദ്യം തങ്ങളുടെ തെറ്റ് ആശുപത്രി അധികൃതര്‍ സമ്മതിച്ചിരുന്നുവെങ്കിലും പിന്നീട് ഇവര്‍ ഇത് തിരുത്തി. കുട്ടികള്‍ നേരത്തേ എച്ച്. ഐ. വി. ബാധിതരായിരുന്നു എന്നാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ പറയുന്നത്.

തലസീമിയ രോഗം ബാധിച്ച കുട്ടികള്‍ക്ക്‌ പതിവായി ഇത്തരത്തില്‍ രക്തം നല്‍കേണ്ടതുണ്ട്. നേരെതെയും പല തവണ ഇവര്‍ക്ക്‌ ഈ ആശുപത്രിയില്‍ നിന്നും രക്തം നല്‍കിയിട്ടുമുണ്ട്. എച്ച്. ഐ. വി. ബാധ പരിശോധിക്കാനുള്ള സംവിധാനം ഇല്ലാത്ത ഈ ആശുപത്രിയില്‍ നിന്നും ഇനിയും എത്ര പേര്‍ക്ക് ഇത്തരത്തില്‍ എച്ച്. ഐ. വി. ബാധ ഉണ്ടായിട്ടുണ്ട് എന്നത് ഉറപ്പാക്കാനാവില്ല എന്നത് ഏറെ ഭീതി ജനകമായ വസ്തുതയാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഈമെയില്‍ ഭീഷണികള്‍ അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നു

September 10th, 2011

delhi-highcourt-bomb-blast-epathram

ന്യൂഡല്‍ഹി : ഡല്‍ഹി ഹൈക്കോടതി സ്ഫോടനത്തെ തുടര്‍ന്ന് രംഗത്ത്‌ വന്ന ഈമെയില്‍ ഭീഷണികള്‍ അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നു. ഇവ വ്യാജമാണോ അതോ ഭീകരവാദികള്‍ അന്വേഷണത്തെ വഴി തെറ്റിക്കുവാന്‍ സ്വീകരിക്കുന്ന തന്ത്രമാണോ എന്നൊക്കെ സംശയങ്ങള്‍ നിലനില്‍ക്കുന്നു. നാല് ഈമെയില്‍ സന്ദേശങ്ങളാണ് ഇപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്‍പില്‍ ഉള്ളത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് ഒരു കോളേജ്‌ വിദ്യാര്‍ഥി ഹര്‍ക്കത്ത് ഉല്‍ ജിഹാദ്‌ ഇസ്ലാമിക്ക് വേണ്ടി അയച്ച ഈമെയില്‍ സന്ദേശത്തെ തുടര്‍ന്ന് ഇയാളെ പോലീസ്‌ കാശ്മീരില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യന്‍ മുജാഹിദ്ദീന് വേണ്ടി ചോട്ടു മിനാനി ആയുഷ്മാന്‍ എന്നയാള്‍ അയച്ചത് എന്ന് പറയപ്പെടുന്ന രണ്ടാമത്തെ ഈമെയില്‍ പശ്ചിമ ബംഗാളില്‍ നിന്നുമാണ് അയച്ചത് എന്ന് കണ്ടെത്തിയിട്ടുണ്ട്. അഹമ്മദാബാദ്‌ ആക്രമിക്കപ്പെടും എന്ന ഭീഷണി മുഴക്കിയ മൂന്നാമത്തെ ഈമെയില്‍ മോസ്ക്കൊയില്‍ ഉള്ള ഒരു സെര്‍വര്‍ ഉപയോഗിച്ച് അയച്ചതാണെന്നും കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ചോട്ടു മിനാനി ആയുഷ്മാന്‍ അയച്ച നാലാമത്തെ ഈമെയിലും അഹമ്മദാബാദ്‌ ആക്രമിക്കപ്പെടും എന്ന ഭീഷണി ആവര്‍ത്തിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയ നിയന്ത്രിതം : കിരണ്‍ ബേദി

September 10th, 2011

kiran-bedi-epathram

പൂനെ : രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയ നിയന്ത്രണത്തിന് വിധേയമാണെന്നും അതിനാല്‍ അഴിമതി അന്വേഷണത്തിന് തികച്ചും സ്വതന്ത്രമായ ഒരു ഏജന്‍സി ആവശ്യമാണെന്നും അണ്ണാ ഹസാരെ സമരത്തിന്റെ മുഖ്യ സൂത്രധാരകരില്‍ ഒരാളായ മുന്‍ ഐ. പി. എസ്. ഉദ്യോഗസ്ഥ കിരണ്‍ ബേദി പറഞ്ഞു. അഴിമതിക്കെതിരെ ഫലപ്രദമായ അന്വേഷണത്തിന് തികച്ചും സ്വതന്ത്രമായ ഒരു ഏജന്‍സി ആവശ്യമാണ്‌. സി.ബി.ഐ. അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയ നിയന്ത്രിതമാണ്. കല്‍മാഡി കേസ്‌ പോലുള്ള കേസുകള്‍ തങ്ങള്‍ക്ക് തോന്നുന്ന പോലെ അന്വേഷിക്കുവാന്‍ വേണ്ടി കോണ്ഗ്രസ് സി. ബി. ഐ. യെ ഉപയോഗിക്കുകയാണ് എന്നും ബേദി ആരോപിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഡല്‍ഹിയില്‍ കനത്ത മഴ : ബാലിക കൊല്ലപ്പെട്ടു

September 9th, 2011

delhi-rain-epathram

ന്യൂഡല്‍ഹി : കനത്ത മഴയില്‍ കുളിച്ച ഡല്‍ഹിയില്‍ വെള്ളം പൊങ്ങിയത് മൂലം ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് പുലര്‍ച്ചെ മുതല്‍ അനുഭവപ്പെട്ട ശക്തമായ മഴയെ തുടര്‍ന്ന് ഓവുചാലുകള്‍ തടസ്സപ്പെട്ടതാണ് വെള്ളം പൊങ്ങാന്‍ കാരണമായത്‌. നെരാലയിലെ ഒരു ആശുപത്രിയുടെ തകര്‍ന്നു വീണ മതിലിനകത്ത് സ്ക്കൂള്‍ വിദ്യാര്‍ഥികള്‍ കുടുങ്ങി. ഇതില്‍ ഒരു ബാലിക മരണപ്പെട്ടു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദില്ലിയില്‍ സ്ഫോടനം

September 7th, 2011

delhi-bomb-blast-epathram
ന്യൂഡല്‍ഹി : ഡല്‍ഹി ഹൈക്കോടതി വളപ്പില്‍ സ്ഫോടനം. ഹൈക്കോടതിയുടെ ഗേറ്റ് നമ്പര്‍ 5 നു സമീപം രാവിലെ 10:15 ഓടെയാണ് സ്ഫോടനം ഉണ്ടായത്. 11 പേര്‍ കൊല്ലപ്പെട്ടു. 76 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അനേകം പേരുടെ നില ഗുരുതരമാണ്. 200 ഓളം ആളുകള്‍ കോടതിയില്‍ പ്രവേശിക്കുന്നതിനു വേണ്ടിയുള്ള പാസ്‌ ലഭിക്കുന്നതിനു വേണ്ടി ക്യു നിന്നിരുന്ന സ്ഥലത്താണ് സ്ഫോടനം നടന്നത്. ബോംബ്‌ വച്ചിരുന്നത് ഒരു ബ്രീഫ് കേസില്‍ ആണ്. അത്യുഗ്ര ശേഷിയുള്ള സ്ഫോടനം ആണ് നടന്നത്. അഗ്നിശമന സേനയും പോലീസും 3 ആംബുലന്സുകളും സ്ഥലത്തെത്തി. പരിക്കേറ്റവരെ സഫ്ദര്‍ജംഗ്, ആര്‍. എം. എല്‍. ആശുപത്രികളിലേക്ക്‌ കൊണ്ടു പോയി. സ്ഥിതി ഗതികള്‍ വിലയിരുത്തുകയാണ് എന്ന് ആഭ്യന്തര  മന്ത്രാലയം അറിയിച്ചു. സ്ഫോടനത്തിന് പിന്നില്‍ ആരെന്നു ദില്ലി പോലീസ് ഇത് വരെ പുറത്തു വിട്ടിട്ടില്ല. ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലോകത്തെ ഏറ്റവും വലിയ ബെയിംഗന്‍ ഭര്‍ത്ത ഡല്‍ഹിയില്‍
Next »Next Page » ഡല്‍ഹിയില്‍ കനത്ത മഴ : ബാലിക കൊല്ലപ്പെട്ടു »



  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine