യോഗാചാര്യ രാം ദേവിന്റെ സ്വത്ത്‌ 1100 കോടിയിലധികം

June 10th, 2011

baba-ramdev-epathram

ഹരിദ്വാര്‍: അഴിമതിക്കെതിരെ നിരാഹാരത്തില്‍ കഴിയുന്ന യോഗാചാര്യന്‍ രാം ദേവിന്റെ സ്വത്ത്‌ 1100 കൊടിയിലധികമെന്നു അദ്ദേഹത്തിന്റെ സഹായിയും വിശ്വസ്തനുമായ ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതില്‍ യോഗ മാണ്ടില്‍ ട്രസ്റ്റിനു 249.63 കോടിയും, പതഞ്‌ജലി യോഗ ട്രസ്റ്റിനു 164.80 കോടിയും, ഭാരത്‌ സ്വാഭിമാന്‍ ട്രസ്റ്റിനു 9.97 കോടിയും ആചാര്യകല്‍ ശിക്ഷാ സന്സ്താനു 1.79 കോടിയുമാണ് ആസ്തി. ഈ ട്രസ്റ്റുകളുടെ വരവ് ചെലവ് കണക്കുകള്‍ 751.02 കൊടിയും വരും. മൊത്തത്തില്‍ 1100 കോടിയിലധികം സ്വത്ത്‌  സ്വാമിയുടെയും വിവിധ ട്രസ്റ്റുകളുടെയും പേരിലായി ഉണ്ടെന്നു വ്യക്തമാക്കി. 11,000 പേരുടെ സേനക്ക് രൂപം നല്‍കുമെന്ന് പറഞ്ഞതു ഏറെ വിവാദങ്ങള്‍ക്ക്‌ വഴി വെച്ച സാഹചര്യത്തില്‍ “താന്‍ മാവോവാദികളെ പോലെ ഭീകരത സൃഷിക്കാനല്ല സേന രൂപീകരിക്കുമെന്ന് പറഞ്ഞത്‌, സ്വയം പ്രതിരോധത്തിനു വേണ്ടിയാണ്” എന്ന് അദ്ദേഹം വിശദീകരിച്ചു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

1 അഭിപ്രായം »

കനിമൊഴിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

June 9th, 2011

ന്യൂഡല്‍ഹി: 2ജി സ്‌പെക്‌ട്രം അഴിമതിക്കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ഡി.എം.കെ: എം.പിയും കരുണാനിധിയുടെ മകളുമായ കനിമൊഴിയുടെയും കലൈഞ്‌ജര്‍ ടിവി എം.ഡി. ശരത്‌കുമാറിന്റെയും ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. ജാമ്യം അനുവദിച്ചാല്‍ കേസ്‌ അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നു വ്യക്‌തമാക്കിയാണ്‌ ജഡ്‌ജി അജിത്‌ ഭാരിഹോക്കിന്റെ ജാമ്യാപേക്ഷ തള്ളിയത്‌ . ഇതേ കേസില്‍ ജയിലില്‍ കഴിയുന്ന സ്വാന്‍ ടെലികോം പ്രമോട്ടര്‍മാരായ ഷാഹിദ്‌ ബല്‍വ, ആസിഫ്‌ ബല്‍വ, രാജീവ്‌ അഗര്‍വാള്‍ എന്നിവരുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സി.ബി.ഐക്കു നോട്ടീസ്‌ അയച്ചു. കനിമൊഴിയുടെ മാതാവ്‌ രാജാത്തി അമ്മാളും ഡി.എം.കെ. നേതാവ്‌ ടി.ആര്‍. ബാലുവും കോടതിയില്‍ എത്തിയിരുന്നു.വിധി കേട്ടയുടനെ രാജാത്തി അമ്മാള്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞു. കഴിഞ്ഞ 19 ദിവസമായി കനിമൊഴികഴിയുന്ന  ജയിലില്‍  ഇനി ജാമ്യം തേടി സുപ്രീംകോടതിയെ സമീപിക്കും. സ്‌പെക്‌ട്രം ഇടപാടിലെ ഗൂഢാലോചനയില്‍ കനിമൊഴിയുടെ പങ്കിനു പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്നു കോടതി പറഞ്ഞു.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കാട്ടാന നാട്ടിലിറങ്ങി എ.ടി.എം ജീവനക്കാരനെ കുത്തിക്കൊന്നു

June 9th, 2011

elephant mysore-epathram

മൈസൂര്‍: കാട്ടാന നാട്ടിലിറങ്ങി മൈസൂരിനെ ഒരു ദിവസം മുഴുവന്‍ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി. നര്സിപ്പുര്‍ വനത്തില്‍ നിന്നും പുറത്ത് കടന്ന നാല് കാട്ടാനകളില്‍ നഗരത്തിലെത്തിയ രണ്ട് കാട്ടാനകള്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നാരായണശാസ്ത്രി റോഡിലെ മഹാരാഷ്ട്രാ ബാങ്ക് എ.ടി.എമ്മിലെ കാവല്‍ക്കാരനും പ്രദേശവാസിയുമായ രേണുക പ്രസാദാണ് (55) ആനയുടെ കുത്തേറ്റ് മരിച്ചത്. നിരവധി വാഹനങ്ങള്‍ക്കുനേരേ ആക്രമണം നടത്തിയ ആന വഴിയരികില്‍ നിന്ന ഒരു പശുവിനെയും ചവിട്ടികൊന്നു. നീണ്ട നേരത്തെ പരിശ്രമത്തിനുശേഷമാണ് ആക്രമണം നടത്തിയ കുട്ടിക്കൊമ്പനെവനംവകുപ്പ് മയക്കുവെടിവെച്ച് തളച്ചത്. ബാംഗ്ലൂര്‍ റോഡിനുസമീപം നായിഡു നഗറിലെ ഫാമിനുള്ളിലേക്ക് ഓടിക്കയറിയ രണ്ടാമത്തെ ആനയെ വൈകിട്ടോടെ താപ്പാനകളുടെ സഹായത്തോടെയും തളച്ചു. പരിക്കേറ്റ മൂന്നുപേര്‍ മൈസൂര്‍ കെ.ആര്‍. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ബുധനാഴ്ച രാവിലെ ആറ് മണിയോടെ നഗരമധ്യത്തിലെ ബാംബു ബസാറിനുസമീപമാണ് ഒരു പിടിയാനയെയും കുട്ടിക്കൊമ്പനെയും കണ്ടത്. മൈസൂരില്‍നിന്നു 35 കിലോമീറ്റര്‍ അകലെയുള്ള നര്‍സിപ്പുര്‍ വനത്തില്‍നിന്നു ബന്നൂര്‍ വഴിയാണ് ആനകള്‍ നഗരത്തിലെത്തിയതെന്ന് കരുതപ്പെടുന്നു. ആനകളെക്കണ്ട് പരിഭ്രാന്തരായ ജനങ്ങള്‍ ബഹളംവെച്ചതിനെത്തുടര്‍ന്ന് കുട്ടിക്കൊമ്പന്‍ അക്രമാസക്തനാവുകയായിരുന്നു. ഇതിനിടെ കൂട്ടത്തില്‍നിന്ന് വേര്‍പിരിഞ്ഞ പിടിയാന മറ്റൊരു വഴിക്ക് ഓടി. നഗരവീഥികളില്‍ വിളയാടിയ കുട്ടിക്കൊമ്പന്‍ കണ്ണില്‍ക്കണ്ട വാഹനങ്ങളെല്ലാം ആക്രമിച്ചു. വാഹനങ്ങളിലെത്തിയ ചിലര്‍ ആനയെ കണ്ട് റോഡിന്റെ മധ്യത്തില്‍ വാഹനം നിര്‍ത്തിയശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് മൈസൂര്‍ യൂണിവേഴ്‌സിറ്റിയുടെ ഓവല്‍ മൈതാനത്തും അവിടെനിന്നു ജെ.എസ്.എസ്. വനിതാ കോളേജ് പരിസരത്തും കയറിയ ആന അവിടെയുണ്ടായിരുന്ന വാഹനങ്ങള്‍ക്കും കോളേജ് കെട്ടിടത്തിനും കേടുപാടുകള്‍ വരുത്തി. പിന്നീട് നാരായണശാസ്ത്രി റോഡിലേക്ക് കടന്ന കൊമ്പന്‍ അവിടെവെച്ച് രേണുകാപ്രസാദിനെ കൊലപ്പെടുത്തുകയായിരുന്നു. ആന വരുന്നതുകണ്ട് എ.ടി.എമ്മിന്റെ ഷട്ടര്‍ താഴ്ത്താനുള്ള വെപ്രാളത്തില്‍ വീണുപോയ രേണുകാപ്രസാദിനെ ചവിട്ടിയ ആന നെഞ്ചിലേക്ക് രണ്ടുവട്ടം കൊമ്പുകള്‍ കുത്തിയിറക്കി. ഇയാളെ ഉടന്‍തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേ റോഡില്‍ത്തന്നെ നിന്ന പശുവിനെയും ആന കുത്തിമലര്‍ത്തുകയായിരുന്നു. ഈ രംഗങ്ങള്‍ കണ്ട് ഭയന്നോടിയവര്‍ക്കാണ് പരിക്കേറ്റത്. തുടര്‍ന്ന് സ്ഥലത്തെത്തിയ മയക്കുവെടി വിദഗ്ധര്‍ മൂന്നു റൗണ്ട് വെടിയുതിര്‍ത്തെങ്കിലും വെടികൊണ്ട ആന കൂടുതല്‍ അക്രമാസക്തനായി. തുടര്‍ന്ന് കുക്കരഹള്ളി തടാകത്തിനു സമീപമുള്ള ഡോബിഗട്ടിലെ കാടിനുള്ളിലേക്ക് കയറിയ ആനക്കുനേരേ രണ്ടു റൗണ്ട്കൂടി വെടിയുതിര്‍ത്തു. ഏറെ നേരത്തിനുശേഷം ഇവിടെ തളര്‍ന്നുവീണ കൊമ്പനെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് താപ്പാനകളുടെ സഹായത്തോടെ തളച്ചത്. കൂട്ടംവിട്ട് ഓടി നായിഡുനഗറിലെ അന്‍പതേക്കറോളം വരുന്ന ഫാമില്‍ കയറിയ പിടിയാനയെ വൈകിട്ട് അഞ്ചുമണിയോടെയാണ് കണ്ടെത്തിയത്. തുടര്‍ന്ന് താപ്പാനകളുടെ സഹായത്തോടെ ഇതിനെയും തളച്ചു. ആക്രമണത്തില്‍ മരിച്ച രേണുകാപ്രസാദിന്റെ കുടുംബത്തിന് മുഖ്യമന്ത്രി യെദ്യൂരപ്പ അഞ്ചുലക്ഷം രൂപയുടെ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ മകന് വനംവകുപ്പില്‍ ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ടി. നര്‍സിപ്പുര്‍ വനത്തില്‍നിന്നു നാല് ആനകള്‍ നഗരത്തെ ലക്ഷ്യമാക്കി നീങ്ങുന്നതായി ബന്നൂര്‍ നിവാസിയായ ഒരു ഗ്രാമീണന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെങ്കിലും അധികൃതര്‍ ആനകളെ തടയാന്‍ നടപടിയെടുത്തില്ലെന്ന് ആക്ഷേപമുണ്ട്. പിടികൂടപ്പെട്ട ആനകള്‍ക്കൊപ്പമെത്തിയ മറ്റു രണ്ടെണ്ണം എവിടെയാണെന്നുള്ള തിരച്ചിലിലാണ് അധികൃതര്‍.

- ഫൈസല്‍ ബാവ

വായിക്കുക:

അഭിപ്രായം എഴുതുക »

മൈസൂര്‍ നഗരത്തില്‍ കാട്ടാനകളുടെ വിളയാട്ടം

June 9th, 2011

മൈസൂര്‍: മൈസൂര്‍ നഗരത്തില്‍ ഇറങ്ങിയ കാട്ടാനകളുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ബുധനാഴ്ച രാവിലെ ആയിരുന്നു സംഭവം. പുലര്‍ച്ചെയോടെ നാലാനകളുടെ സംഘം നഗരത്തില്‍ എത്തിയെങ്കിലും രണ്ടെണ്ണം മടങ്ങി പോയി. ഒരു കൊമ്പനും പിടിയും നഗരത്തില്‍ ഇറങ്ങി കണ്ണില്‍ കണ്ടതെല്ലാം കുത്തിമറിക്കുവാന്‍ തുടങ്ങി. എ.ടി.എം മെഷീനു സമീപം നില്‍ക്കുകയായിരുന്ന രേണുകാ പ്രസാദ് എന്ന ആളെ കൊമ്പന്‍ കുത്തിയും ചവിട്ടിയും കൊലപ്പെടുത്തി. ആളുകള്‍ ആനകള്‍ക്ക് നേരെ കല്ലും വടിയും എറിയുവാന്‍ തുടങ്ങിയതോടെ അവ കൂടുതല്‍ പ്രകോപിതരായി നഗരത്തിലൂടെ തലങ്ങും വിലങ്ങും ഓടി. ഇതിനിടയില്‍ ചില വളര്‍ത്തു മൃഗങ്ങളേയും ആനകള്‍ ആക്രമിച്ചു. ആനയുടെ ആക്രമണത്തില്‍ ഒരു പശു കൊല്ലപ്പെട്ടു. നിരവധി വാഹനങ്ങളും ചില കടകളും ആനകളുടെ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്.ജനങ്ങളോട് വീടിനു പുറത്തിറങ്ങരുതെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും വലിയ ജനക്കൂട്ടം ആനകള്‍ക്ക് പുറകെ കൂടി. അഞ്ചുമണിക്കൂറോളം നഗരത്തില്‍ ഭീതിവിതച്ച ആനകളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മയക്കു വെടി വെച്ച് ബന്ധിച്ചു. തുടര്‍ന്ന് അഞ്ച് താപ്പാനകളുടെ സഹായത്തോടെ ഇവയെ കാട്ടിലേക്ക് അയക്കുകയായിരുന്നു. നാട്ടിലിറങ്ങിയ കൊമ്പന് ഇരുപത് വയസ്സു പ്രായം വരും.

ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രേണുകാപ്രസാദിന്റെ കുടുമ്പത്തിന് കര്‍ണ്ണാടക മുഖ്യമന്ത്രി യദിയൂരപ്പ അഞ്ചു ലക്ഷം രൂപയും വനം മന്ത്രി സി.എച്ച്. വിജയശങ്കര്‍ മൂന്നര ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. മൈസൂര്‍ കാടുകളില്‍ നിന്നും പതിനഞ്ച് കിലോമീറ്ററോളം സഞ്ചരിച്ചാകണം ആനകള്‍ നഗരത്തിലെത്തിയതെന്ന് കരുതപ്പെടുന്നു. കാട്ടില്‍ ഭക്ഷണ ക്ഷാമം രൂക്ഷമായതാകാം ആനകള്‍ നാട്ടിലിറങ്ങുന്നത് പതിവായിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ബി. ജെ. പി. ആട്ടക്കാരുടെ പാര്‍ട്ടി എന്ന് ദിഗ് വിജയ്‌ സിംഗ്

June 8th, 2011

sushma-swaraj-dance-epathram

ലഖ്‌നൗ : ബി. ജെ. പി. രാഷ്ട്രീയ പാര്‍ട്ടിയോ അതോ ആട്ടക്കാരുടെ പാര്‍ട്ടിയോ എന്ന് തനിക്ക് മനസ്സിലാവുന്നില്ല എന്ന് കോണ്ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ്‌ സിംഗ് പ്രസ്താവിച്ചു. രാജ്ഘട്ടില്‍ ബാബാ രാംദേവിന് പിന്തുണ പ്രഖ്യാപിച്ചു നടത്തിയ ധര്‍ണ്ണയില്‍ പങ്കെടുക്കവേ ലോക്സഭാ പ്രതിപക്ഷ നേതാവും ബി. ജെ. പി. യിലെ മുതിര്‍ന്ന നേതാവുമായ സുഷമാ സ്വരാജ് നൃത്തം ചവുട്ടിയതിനെ പരാമര്‍ശിച്ചാണ് കോണ്ഗ്രസ് നേതാവ്‌ ഇങ്ങനെ അഭിപ്രായപ്പെട്ടത്‌. ബാബാ രാംദേവിന് എതിരെ നടന്ന പോലീസ്‌ നടപടിയില്‍ പ്രതിഷേധിക്കാന്‍ എന്ന പേരില്‍ നടന്ന ധര്‍ണ്ണയില്‍ പക്ഷെ ബി. ജെ. പി. നേതാക്കാള്‍ ആടിയും പാടിയും തിമര്‍ക്കുകയായിരുന്നു എന്നും അദ്ദേഹം അറിയിച്ചു.

സ്വതന്ത്ര ഇന്ത്യയില്‍ തങ്ങള്‍ക്ക് ആടാനും പാടാനുമുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും ഇത് ആര്‍ക്കും നിഷേധിക്കാന്‍ ആവില്ല എന്നും ആയിരുന്നു സുഷമയുടെ പ്രതികരണം.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « രാം ദേവിനെതിരെ നടപടി ശരിയെന്ന്‌ പുരി ശങ്കരാചാര്യ
Next »Next Page » മൈസൂര്‍ നഗരത്തില്‍ കാട്ടാനകളുടെ വിളയാട്ടം »



  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine