അണ്ണാ ഹസാരെയടക്കം പല പ്രമുഖരും അറസ്‌റ്റില്‍

August 16th, 2011

hazare-arrested-epathram

ന്യൂഡല്‍ഹി: പ്രമുഖ ഗാന്ധിയന്‍ അണ്ണാ ഹസാരെയുള്‍പ്പെടെ പ്രമുഖരടക്കം അമ്പതു സാമൂഹ്യപ്രവര്‍ത്തരെ ഡല്‍ഹി പോലീസ്‌ അറസ്‌റ്റു ചെയ്‌തു. ഇന്ന് സമരം തുടങ്ങുന്നതിനു തൊട്ടുമുന്‍പായിരുന്നു അറസ്‌റ്റ്. 50 ഓളം പേരെ പോലീസ്‌ രാജ്‌ഘട്ടില്‍ തടവിലാക്കിയിട്ടുണ്ട്‌. കിരണ്‍ ബേദി, അരവിന്ദ്‌ കെജിര്‍വാള്‍ തുടങ്ങിയവരും അറസ്‌റ്റിലായവരില ഉള്‍പ്പെടും‌. പ്രശാന്ത്‌ ഭൂഷന്റെ മയൂര്‍ വിഹാറിലെ വീട്ടിലെത്തി പോലീസ്‌ രാവിലെ 7.15 ഓടെ അറസ്‌റ്റു ചെയ്‌തു ‌. ഡല്‍ഹി സര്‍ക്കാരിന്റെയും പോലീസിന്റെയും നടപടിയില്‍ പ്രതിഷേധിച്ച്‌ തലസ്‌ഥാന നഗരിയില്‍ ആയിരക്കണക്കിന്‌ ജനങ്ങള്‍ തെരുവിലിറങ്ങി‌. പോലീസ്‌ കസ്‌റ്റഡിയിലും സമരം തുടരുമെന്ന്‌ ഹസാരെ അറിയിച്ചു. രണ്ടാം സ്വാതന്ത്ര്യസമരത്തിനു സമയമായെന്നും താന്‍ അറസ്‌റ്റിലാണെങ്കിലും സമരം നയിക്കാന്‍ പ്രശാന്ത്‌ ഭൂഷണ്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടെന്നും ഹസാരെ പറഞ്ഞു. അനുയായികളോട്‌ ജയ്‌പ്രകാശ്‌ നാരായണ്‍ പാര്‍ക്കില്‍ (ജെ.പി പാര്‍ക്ക്‌) സമ്മേളിക്കാനും എന്തെല്ലാം പ്രകോപനമുണ്ടായാലും സമരം സമാധാനപരമായിരിക്കണമെന്നും പൊതു മുതല്‍ നശിപ്പിക്കുകയോ അക്രമം അഴിച്ചുവിടുകയോ ചെയ്യരുതെന്ന്‌ ജനങ്ങളോട്‌ ആഹ്വാനം ചെയ്‌തു. അറസ്‌റ്റ് ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന്‌ കിരണ്‍ ബേദി പറഞ്ഞു. രാജ്യത്ത്‌ അടിയന്തിരാവസ്‌ഥയുടെ സാഹചര്യമാണെന്നും ബേദി അറസ്‌റ്റിനിടെ പറഞ്ഞു. നിരോധനാജ്‌ഞ ലംഘിച്ച്‌ ജെ.പി പാര്‍ക്കില്‍ സമ്മേളിക്കാന്‍ ആഹ്വാനം നല്‍കിയതിനാണ്‌ അറസ്‌റ്റെന്ന്‌ ഡല്‍ഹി പോലീസ്‌ ക്രൈം ഡി.സി.പി അശോക്‌ ചന്ദ്‌ അറിയിച്ചു. അശോക്‌ ചന്ദിന്റെ നേതൃത്വത്തിലുള്ള 500 ഓളം വരുന്ന പോലീസ്‌ സംഘമാണ്‌ ഹസാരെയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്‌. ജെ.പി പാര്‍ക്ക്‌ പരിസരത്ത്‌ സെക്ഷന്‍ 144 അനുസരിച്ച്‌ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിട്ടുണ്ട്‌. എന്നാല്‍ സമരത്തിന്‌ പോലീസ്‌ അനുമതി നല്‍കിയില്ലെങ്കില്‍ ജയില്‍ നിറയ്‌ക്കല്‍ സമരം നടത്തണമെന്ന്‌ ഇന്നലെ ഹസാരെ ജനങ്ങളോട്‌ ആഹ്വാനം ചെയ്‌തിരുന്നു. തലസ്ഥാന നഗരിയില്‍ ഇപ്പോള്‍ പ്രധിഷേധം ഇരമ്പുകയാണ്. സമൂഹത്തിലെ നാനാതുറകളിലുള്ളവര്‍ ഹസാരയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സേലത്തെ ജാതിമതില്‍ പൊളിച്ചു

August 15th, 2011
സേലം:  സേലം രാമന്‍ കോളനിക്ക് സമീപം ദളിത് വിഭാഗത്തെ സമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്തുവാനായി നിര്‍മ്മിച്ചിരുന്ന “ജാതിമതില്‍” റവന്യൂ വകുപ്പ് തകര്‍ത്തു. ശനിയാഴ്ച റവന്യൂ വകുപ്പ് അധികൃതര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വിവാദമായ “ജാതിമതില്‍” പൊളിച്ചതോടെ തകര്‍ന്നു വീണത് രണ്ടു പതിറ്റാണ്ടോളം നിലനിന്ന വിവേചനത്തിന്റെ മതില്‍ക്കെട്ടാണ്. ഇരുനൂറിനടുത്ത് വരുന്ന അരുന്ധതിയാര്‍ സമുദായക്കാരാണ് മതില്‍ മൂലം അസ്വാതന്ത്ര്യം അനുഭവിച്ചിരുന്നത്. പൊതുറൊഡില്‍ ഈ വിഭാഗത്തില്‍ പെട്ട ആളുകള്‍ നടക്കുന്നതിനോട് പ്രദേശത്തെ ചില സവര്‍ണ്ണ സമുദായങ്ങളില്‍ നിന്നും എതിര്‍പ്പ് ഉണ്ടായിരുന്നു. ഇടതു പക്ഷ സംഘടനകളും മറ്റു ചില സംഘടനകളും ഈ വിവേചന മതിലിനെതിരെ ശബ്ദമുയര്‍ത്തിയിരുന്നു. “ജാതി മതിലി“നെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇപ്പോള്‍ നടപടിക്ക് തയ്യാറായത്.
മതില്‍ മൂലം സാമൂഹികമായ വേര്‍തിരിവിനൊപ്പം കുട്ടികള്‍ക്ക് സ്കൂളില്‍ പോകുന്നതിനും അസുഖം ബാധിച്ചവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനുള്ള അസൌകര്യമടക്കം ഒട്ടേറെ ബുദ്ധിമുട്ടുകള്‍ ഈ പ്രദേശത്തുള്ളവര്‍ അനുഭവിച്ചുവരികയായിരുന്നു. കാലാകാലങ്ങളില്‍ സര്‍ക്കാര്‍ നടത്തിവന്നിരുന്ന വികസന പ്രവര്‍ത്തനങ്ങള്‍  മതിനിപ്പുറത്തേക്ക് എത്തി നോക്കാറുമില്ല. മതില്‍ പോളിച്ചതിനെ പ്രദേശത്തെ ദളിതര്‍ വലിയ ആഹ്ലാദത്തോടെയാണ് ആഘോഷിച്ചത്. പടക്കം പൊട്ടിച്ചും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും അവര്‍ പുതിയ സ്വാതന്ത്യത്തെ ആഘോഷിച്ചു. കടുത്ത ജാതീയ വിവേചനമാണ് പ്രദേശത്തെ ദളിതര്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

അന്നാ ഹസാരെയുടെ സമരത്തിന് അനുമതി നിഷേധിച്ചു

August 15th, 2011

ANNA_Hazare-epathram

ഡല്‍ഹി: അഴിമതിക്കെതിരെ ജയപ്രകാശ്‌ നാരായണ്‍ പാര്‍ക്കില്‍ സത്യാഗ്രഹം പ്രഖ്യാപിച്ച അണ്ണാ ഹസാരെയുടെ നിരാഹാര സമരത്തിന് ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചു. സമരത്തിന് മുന്നോടിയായി ജെ. പി പാര്‍ക്ക്‌ പ്രദേശത്ത്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഹസാരെയെ അറസ്റ്റ് ചെയ്യുമെന്നും റിപ്പോര്‍്ട്ടുകളുണ്ട്. ജന്‍ലോക്പാല്‍ ബില്‍ പാര്‍ലിമെന്റില്‍ പാസാക്കണമെന്നും പ്രധാനമന്ത്രിയെക്കൂടി ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നുമാവശ്യപ്പെട്ടാണ് ആഗസ്ത് 16മുതല്‍ നിരാഹാര സമരം നടത്തുമെന്ന് ഹസാരെ പ്രഖ്യാപിച്ചത്. സമരത്തിന് 22വ്യവസ്ഥകള്‍ ഡല്‍ഹി പൊലീസ് മുന്നോട്ട് വച്ചിരുന്നു. ഇതില്‍ 16 എണ്ണം മാത്രമേ അംഗീകരിയ്ക്കാന്‍ ഹസാരെയുടെ സംഘം തയ്യാറായുള്ളൂ. ഇതില്‍ മൂന്ന് ദിവസം മാത്രമേ സമരം നടത്താവു, സമരസ്ഥലത്ത് 5000 പേരെ മാത്രമേ അനുവദിയ്ക്കൂവന്നുമുള്ള ഡല്‍ഹി പൊലീസിന്റെ നിബന്ധനകള്‍ അംഗീകരിയ്ക്കാന്‍ ഹസാരെ തയാറായില്ല. ഇതോടെയാണ് സമരത്തിന് അനുമതി നിഷേധിച്ചുകൊണ്ടുള്ള ഡല്‍ഹി പൊലീസിന്റെ പ്രഖ്യാപനം വന്നത്. വ്യവസ്ഥകള്‍ അംഗീകരിച്ചില്ലെങ്കില്‍ സത്യഗ്രഹത്തിന് അനുമതിയില്ലെന്ന് ഡല്‍ഹി പൊലീസിലെ ക്രമസമാധാനത്തിന്റെ ചുമതലയുള്ള സ്‌പെഷ്യല്‍ ഓഫിസര്‍ ധര്‍മേന്ദ്ര സിങാണ് ഉത്തരവിറക്കിയത്. പൊലീസിന്റെ അനുമതിയില്ലെങ്കിലും സമരവുമായി മുന്നോട്ടുപോകുമെന്നാണ് ഹസാരെ ടീം വ്യക്തമാക്കിയിരിക്കുന്നത്. പൊലീസിന്റെ ഈ തീരുമാനം ഭരണഘടനാവിരുദ്ധമെന്ന് അവര്‍ കുറ്റപ്പെടുത്തി. നിലപാടുകള്‍ വിശദീകരിയ്ക്കാന്‍ തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയ്ക്ക് ഹസാരെ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഒരു സ്വാതന്ത്ര്യ ദിനവും കൂടി

August 15th, 2011

india-independence-day-epathram
ഇന്ത്യ ഇന്ന് അറുപത്തിനാലാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. നമ്മുടെ രാജ്യത്തെ ഒരു സ്വതന്ത്ര രാഷ്ട്രമാക്കിത്തീര്‍ത്ത സംഭവങ്ങള്‍ നമ്മുക്ക് ഓര്‍മ്മിക്കാം. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കും സ്വാതന്ത്ര്യ സമരത്തിലെ നേതാക്കന്മാര്‍ക്കും ധീരതയോടെ പൊരുതിയ ദശലക്ഷക്കണക്കിനു ജനങ്ങള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. സത്യത്തിന്‍റെയും അക്രമരാഹിത്യത്തിന്‍റെയും സിദ്ധാന്തങ്ങളാണു നമ്മുടെ വിജയത്തിന്‍റെ അടിസ്ഥാനം. രാജ്യത്തിനു നമ്മള്‍ ചെയ്യുന്ന ഏതൊരു പ്രവൃത്തിയും പ്രധാനപ്പെട്ടതാണ്. അര്‍പ്പണ ബോധത്തോടെ, ആത്മാര്‍ഥതയോടെ, ആര്‍ജവത്തോടെ, അഭിമാനപൂര്‍വം സ്വന്തം കടമ നിറവേറ്റുമെന്നു പ്രതിജ്ഞ ചെയ്യാന്‍ എല്ലാ പൌരന്‍മാര്‍ക്കും കഴിയട്ടെ. എല്ലാ e-പത്രം വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകള്‍.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്വാതന്ത്ര്യം… സ്വാതന്ത്ര്യം…സ്വാതന്ത്ര്യം…

August 15th, 2011

ദല്‍ഹി: രാജ്യം ഇന്ന് അറുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു . രാവിലെ ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നടന്ന പരമ്പരാഗതമായ ചടങ്ങില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗാണ് ദേശീയ പതാകയുയര്‍ത്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്.രാജ്യം മുഴുവന്‍ ഇപ്പോള്‍ സ്വാതന്ത്ര്യദിനാഘോഷം ആഘോഷിക്കുകയാണ് .

-

വായിക്കുക:

1 അഭിപ്രായം »


« Previous Page« Previous « ഗംഗയിലെ മാലിന്യം ഗുരുതരം: എല്‍ കെ അദ്വാനി
Next »Next Page » ഒരു സ്വാതന്ത്ര്യ ദിനവും കൂടി »



  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine