ന്യൂഡല്‍ഹി: സ്പെക്ട്രം അഴിമതിക്കേസില്‍ വിചാരണയ്ക്കിടെ സുപ്രീം കോടതിയില്‍ മുന്‍ കേന്ദ്രമന്ത്രി എ.രാജയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും രാജിവെക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. സ്പെക്ട്രം ലേലത്തില്‍ താന്‍ മന്ത്രിസഭയുടെ തീരുമാനം നടപ്പിലാക്കുകയായിരുന്നു എന്നും ഇതില്‍ എന്തെങ്കിലും പാളിച്ചയുണ്ടെങ്കില്‍ അത് മന്ത്രിസഭയുടെ കൂടെയാണെന്നും രാജ പറഞ്ഞു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലാണ് സ്പെക്ട്രം സംബന്ധിച്ച കരാറില്‍ ഒപ്പിട്ടതെന്നും, ധകനാകാര്യ മന്ത്രിക്കും ഇതേ കുറിച്ച് അറിവുണ്ടായിരുന്നു എന്നും രാജ വ്യക്തമാക്കി. അരുണ്‍ ഷൂരിയും ദയാനിധി മാരനും മന്ത്രിമാരായിരുന്ന കാലഘട്ടത്തില്‍ സ്പെക്ട്രം ലൈസന്‍സ് അനുവദിച്ച കാര്യവും രാജ പറഞ്ഞിരുന്നു. രാജയുടെ തുറന്നു പറച്ചില്‍ സ്പെക്ട്രം അഴിമതി കേസില്‍ ഒരു ഘടക കക്ഷിയിലേക്കും രാജയിലേക്കും ഒതുക്കുവാനുള്ള കോണ്‍ഗ്രസ്സിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ് ബി.ജെ.പി നേതൃത്വം വ്യക്തമാക്കി. സ്പെക്ട്രം അഴിമതിയില്‍ കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധി വിശദീകരണം നല്‍കണമെന്ന് ബി.ജെ.പി പ്രസിഡണ്ട് നിധിന്‍ ഗഡ്കരി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം