അഗത്തിയില്‍ എയര്‍ ഇന്ത്യ വിമാനം ചെളിയില്‍ ഇറങ്ങി

August 20th, 2011

agathi-airport-epathram

നെടുമ്പാശ്ശേരി: ലക്ഷദ്വീപിലെ അഗത്തി വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ എയര്‍ഇന്ത്യാ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി ചെളിയില്‍ പൂണ്ടു. വന്‍ദുരന്തമാണ് ഒഴിവായത്. വെള്ളിയാഴ്ച രാവിലെ 10.15ന് കൊച്ചിയില്‍ നിന്നും അഗത്തിയിലേക്ക് പോയ എയര്‍ഇന്ത്യയുടെ എ.ഐ 9501 വിമാനമാണ് തെന്നിമാറിയത്. 20 യാത്രക്കാരും രണ്ട് പൈലറ്റുമാരും രണ്ട് ക്രൂവുമാണ് ഉണ്ടായിരുന്നത്. രാവിലെ 11.10ന് ഇറങ്ങുമ്പോള്‍, റണ്‍വേയില്‍നിന്നും തെന്നിമാറിയ വിമാനം മണലില്‍ പൂണ്ടതിനാലാണ് വന്‍ദുരന്തം ഒഴിവായത്. വിമാനത്തിലുണ്ടായിരുന്ന ആര്‍ക്കും പരിക്കില്ല.

വിമാനം ഇറങ്ങുമ്പോള്‍ അഗത്തിയില്‍ മഴയും കാറ്റും ഉണ്ടായിരുന്നു. ചാറ്റല്‍ മഴമൂലം വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറിയതാകാമെന്നാണു പ്രാഥമിക നിഗമനം. ചക്രങ്ങള്‍ ചെളിയില്‍ പുതഞ്ഞു നിന്നില്ലായിരുന്നെങ്കില്‍ വിമാനം മണല്‍തിട്ടയിലും മരങ്ങളിലും ഇടിച്ചുകയറുമായിരുന്നു. പ്രതികൂല കാലാവസ്ഥയില്‍ വിമാനം ഇറങ്ങുന്നതിന് സഹായിക്കുന്ന ഇന്‍സ്ട്രുമെന്‍റ് ലാന്‍റിങ് സിസ്റ്റം അഗത്തിയില്‍ ഇല്ല. നീളം കുറഞ്ഞ റണ്‍വേയാണ്‌ അഗത്തിയിലേത്‌. ലാന്‍റിങ് വേഗം കൂടിയതുകൊണ്ടാകാം റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറിയതെന്നാണ് പ്രാഥമിക നിഗമനം. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) അനുമതി വാങ്ങിയശേഷം മണലില്‍പൂണ്ട വിമാനം വലിച്ചുകയറ്റി റണ്‍വേയിലെത്തിച്ചു. കനത്ത മഴ ഉണ്ടായിരുന്നതിനാല്‍ വിമാനം റണ്‍വേയിലേക്ക് എത്തിക്കുന്ന ജോലികള്‍ ശ്രമകരമായി. വൈകീട്ടോടെയാണ് വിമാനം റണ്‍വേയിലെത്തിച്ചത്. വിമാനത്തിന് തകരാറൊന്നും സംഭവിച്ചിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ടു വിമാനത്തിലെ രണ്ടു പൈലറ്റുമാരുടെ ലൈസന്‍സ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തു. ഇവരിലൊരാള്‍ വനിതയാണ്‌. അപകടത്തെക്കുറിച്ചു വിശദമായ അന്വേഷണത്തിനു ഡയറക്‌ടര്‍ ഓഫ്‌ സിവില്‍ ഏവിയേഷന്‍ ഉത്തരവിട്ടു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എം. കെ. പാന്ഥെ അന്തരിച്ചു

August 20th, 2011

m.k.pandhe-epathram

ന്യൂഡല്‍ഹി: സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗവും സി.ഐ.ടി.യു. അധ്യക്ഷനുമായ എം. കെ. പാന്ഥെ (86) അന്തരിച്ചു. ഇന്നലെ അര്‍ദ്ധരാത്രി ഡല്‍ഹിയിലെ രാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.

ഹൃദയാഘാതമാണു മരണകാരണം. നെഞ്ചുവേദനയെത്തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി എട്ടിനാണ് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

1925 ജൂലായ് 11നു മഹാരാഷ്ട്രയിലെ പുണെയില്‍ ജനിച്ച പാന്ഥെ 1943ലാണ് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായത്. 1958ല്‍ എഐടിയുസി സെന്‍ട്രല്‍ ഓഫിസില്‍ അംഗമായി ചേര്‍ന്ന അദ്ദേഹം 1966 ല്‍ എഐടിയുസി സെക്രട്ടറിയായി .പാര്‍ട്ടിയിലെ പിളര്‍പ്പിനുശേഷം സി.പി.എമ്മില്‍ നിലയുറപ്പിച്ച അദ്ദേഹം 1970ല്‍ സി. ഐ.ടി.യു. സെക്രട്ടറിയായി. 2010 വരെ സിഐടിയു സംസ്‌ഥാന പ്രസിഡന്റായിരുന്നു. ആ വര്‍ഷം സ്‌ഥാനമൊഴിഞ്ഞതിനു ശേഷം സിഐടിയു ദേശീയ പ്രസിഡന്റായി തുടരുകയായിരുന്നു.

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ലക്ഷ്യം കാണാതെ രാംലീല വിടില്ലെന്ന് ഹസാരെ

August 20th, 2011

anna-epathram

ന്യൂഡല്‍ഹി: ലക്ഷ്യം കാണാതെ രാംലീല വിടില്ലെന്ന് ഹസാരെ. പാര്‍ലമെന്റിലെ ബില്‍ പിന്‍വലിച്ച്‌ തങ്ങളുടെ നിര്‍ദേശംകൂടി ഉള്‍പ്പെടുന്ന പുതിയ ലോക്‌പാല്‍ ബില്‍ ഈമാസം 30-നകം പാസാക്കണമെന്ന്‌ അണ്ണാ ഹസാരെ കേന്ദ്രസര്‍ക്കാരിന്‌ അന്ത്യശാസനം നല്‍കി. സര്‍ക്കാറിന്റെ പ്രതികരണം എങ്ങനെയായിരിക്കുമെന്നതിനെ അടിസ്ഥാനമാക്കിയാവും സമരത്തിന്റെ സമയപരിധിയെന്ന് ഹസാരെ സംഘത്തിലെ അരവിന്ദ് കെജ്‌രിവാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

രണ്ടാം സ്വാതന്ത്ര്യ സമരമെന്ന വിശേഷണവുമായി രാംലീലയില്‍ ഉപവാസം തുടങ്ങിയ അണ്ണാ ഹസാരെ ഡല്‍ഹിയും ജനഹൃദയങ്ങളും പിടിച്ചടക്കി. യുവജനങ്ങളാണ് തന്റെ  ശക്തിയെന്നും ഈ ആവേശം ഒരിക്കലും വിട്ടുകളയരുത് എന്നും ഹസാരെ ജനങ്ങളോട് ആഹ്വാനം ചെയ്തു. തനിക്കെന്തു സംഭവിച്ചാലും സമരം മുന്നോട്ടു കൊണ്ടുപോകാന്‍ യുവാക്കള്‍ തയാറാകണം. സ്വാതന്ത്ര്യം കിട്ടിയിട്ട്‌ ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ അഴിമതിവിരുദ്ധ ഭാരതം സൃഷ്‌ടിക്കാന്‍ കഴിഞ്ഞിട്ടില്ല. പുതിയ ശക്‌തമായ ലോക്‌പാല്‍ കൊണ്ടുവരുന്നതു വരെ സമരവുമായി തങ്ങള്‍ ഇവിടെത്തന്നെയുണ്ടാകുമെന്നും ഹസാരെ വ്യക്‌തമാക്കി. വന്ദേമാതരം, രഘുപതി രാഘവ രാജാറാം തുടങ്ങിയ ഗാനങ്ങള്‍ ഹസാരെയുടെ സമരവേദിയില്‍ ആവേശം നിറച്ചു.

hazare-fasting-ramleela-epathram
ഡല്‍ഹി മഹാനഗരം അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ലാത്ത രീതിയിലുള്ള ജനസാഗരമാണ്‌ ഹസാരെയ്‌ക്ക് പിന്തുണയുമായെത്തിയത്‌. കോരിച്ചൊരിഞ്ഞ മഴയില്‍ പോലും ഹസാരെ ജയിലില്‍ നിന്നിറങ്ങുന്നതിനു മുമ്പു തന്നെ ജയില്‍ പരിസരം നിറഞ്ഞിരുന്നു. കനത്ത മഴയിലും ദേശീയ പതാകയേന്തി ദേശഭക്‌തി ഗാനംചൊല്ലി, ജനങ്ങള്‍ അദ്ദേഹത്തെ വരവേറ്റു.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഹസാരെ ഇന്ന് രാംലീലയിലേക്ക്

August 19th, 2011

anna-hazare-epathram
ന്യൂഡല്‍ഹി: അന്ന ഹസാരെയുടെ നിരാഹാരസമരം ഇന്ന് മുതല്‍ ഡല്‍ഹിയിലെ രാംലീല മൈതാനത്ത് നടക്കും. അണ്ണാഹസാരെയുടെ പ്രതിനിധികളും കേന്ദ്രസര്‍ക്കാരും വിട്ടുവീഴ്‌ചയ്‌ക്കു തയാറായി. ജുഡീഷ്യറിയെ ലോക്‌പാലിന്റെ പരിധിയില്‍പെടുത്തണമെന്ന്‌ പൊതുസമൂഹ പ്രതിനിധികള്‍ ആവശ്യപ്പെടില്ല. പകരം ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ബില്ലില്‍ പെടുത്തിയാല്‍മതി.

ഹസാരെ അനിശ്ചിതകാല നിരാഹാരമാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും വെള്ളിയാഴ്ച മുതല്‍ 15 ദിവസത്തേക്കാണ് സമരത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. നാലുദിവസമായി ഹസാരെ നിരാഹാരത്തിലാണ്.

ചെളിവെളളം നിറഞ്ഞുകിടക്കുന്ന രാംലീല മൈതാനം നന്നാക്കാന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നൂറിലധികം ജീവനക്കാരാണ് രാംലീല മൈതാനത്ത് പണിയെടുക്കുന്നത് രാവിലെ ഒന്‍പതിനും പത്തിനും ഇടയില്‍ ഹസാരെ മൈതാനത്തെത്തുമെന്നാണു കരുതുന്നത്‌. പൗരസമൂഹത്തിന്റെ മൊബൈല്‍ എസ്‌.എം.എസ്‌.സംവിധാനം പോലീസ്‌ വിലക്കിയെങ്കിലും ചാനലുകള്‍ മുഴുവന്‍ സമയവും ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനാല്‍ ജനങ്ങള്‍ കൃത്യമായി എത്തുമെന്നാണ്‌ സംഘാടകര്‍ പ്രതീക്ഷിക്കുന്നത്‌. മറ്റുളളവര്‍ക്ക്‌ ബുദ്ധിമുട്ട്‌ ഉണ്ടാകുന്ന രീതിയുളള മുദ്രാവാക്യങ്ങളും വാഹന പാര്‍ക്കിംഗും ഒഴിവാക്കുമെന്നും അണ്ണാഹസാരെ സംഘം പോലീസിന്‌ ഉറപ്പു നല്‍കിയിട്ടുണ്ട്‌. മൈതാനത്തും സമരത്തിലും പാലിക്കേണ്ട നിയമങ്ങള്‍ സംബന്ധിച്ച് സര്‍ക്കാറുമായുണ്ടാക്കിയ ഒത്തുതീര്‍പ്പുരേഖയില്‍ ഹസാരെയ്‌ക്കൊപ്പം ശാന്തിഭൂഷണ്‍, അരവിന്ദ് കെജ്‌രിവാള്‍, കിരണ്‍ബേദി, പ്രശാന്ത്ഭൂഷണ്‍ എന്നിവരാണ് ഒപ്പിട്ടത്.

മൂന്നു ദിവസത്തെ നിരാഹാരം കഴിഞ്ഞിട്ടും താന്‍ ആരോഗ്യവാനാണെന്നു ഹസാരെ സ്വകാര്യ ചാനലിനോട്‌ വ്യക്‌തമാക്കി. ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ കറുത്ത വസ്‌ത്രം ധരിച്ച്‌ തിഹാര്‍ ജയിലിനു മുന്നിലെത്തിയാണ്‌ പ്രതിഷേധമറിയിച്ചത്‌. 

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഞാന്‍ നിരപരാധി: സൗമിത്രസെന്‍

August 17th, 2011

justice_soumitra_sen-epathram

ന്യൂഡല്‍ഹി: സാമ്പത്തിക ക്രമക്കേട് ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് രാജ്യസഭയില്‍ കുറ്റവിചാരണ (ഇംപീച്ച്‌മെന്‍റ്) നടപടി നടക്കുന്നതിനിടെ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായ സൗമിത്രസെന്‍ ജഡ്ജിമാരുടെ അഴിമതി വിവരങ്ങള്‍ മറച്ചുവെയ്ക്കാന്‍ തന്നെ ബലിയാടാക്കുകയാണ് ചെയ്തതെന്ന് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സൗമിത്രസെന്‍ രാജ്യസഭയില്‍ വ്യക്തമാക്കി. ഈ നീക്കത്തിനു പിന്നില്‍ സുപ്രീം കോടതി ചീഫ് ജസറ്റിസായിരുന്ന കെ.ജി ബാലകൃഷ്ണന്‍ ആണെന്നും വസ്തുതകള്‍ വളച്ചൊടിച്ചെന്നും ആരുടെ പരാതിയിന്മേലാണ് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തെഴുതിയതെന്ന് അറിയില്ലെന്നും സൗമിത്രസെന്‍ പറഞ്ഞു. കെ.ജി ബാലകൃഷ്ണന്‍ ഒരെസമയം പരാതിക്കാരനും ന്യായാധിപനുമായത് നിയമവിരുദ്ധമാണ്. ഒരു ജഡ്ജിയുടെ കയ്യില്‍നിന്ന് പണം കണ്ടെത്തിയിട്ടും നടപടിയൊന്നുമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം.പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ 57 സഭാംഗങ്ങള്‍ സമര്‍പ്പിച്ച കുറ്റവിചാരണാ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ രാജ്യസഭാ ചെയര്‍മാന്‍ ഹമീദ് അന്‍സാരി നിയമിച്ച മൂന്നംഗ സമിതി ജസ്റ്റിസ് സെന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാരെ പെരുമാറ്റ ദൂഷ്യത്തിന്റെ പേരില്‍ പുറത്താക്കണമെന്നുള്ള പ്രമേയം പാര്‍ലമെന്‍റിന്റെ ഇരുസഭകളും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അംഗീകരിക്കുകയാണെങ്കില്‍ രാഷ്ട്രപതിക്ക് ഇവരെ പുറത്താക്കാമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. ഒരേ സമ്മേളന കാലയളവില്‍ തന്നെ നടപടി പൂര്‍ത്തിയാക്കുകയും വേണം

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അഴിമതിവിരുദ്ധ പ്രവര്‍ത്തക ഷേലാ മസൂദിനെ അക്രമികള്‍ വെടിവച്ചുകൊന്നു
Next »Next Page » ഹസാരെ ഇന്ന് രാംലീലയിലേക്ക് »



  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine